തൃശൂരില്‍ വനിത വസ്ത്രവ്യാപാരശാല ഉടമയെ വെട്ടിക്കൊന്ന പ്രതി തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വസ്ത്രവ്യാപാരശാല ഉടമയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി റിയാസ് ആണ് മരിച്ചത്. ഏറിയാട്ടെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി എട്ടിനായിരുന്നു വസ്ത്രവ്യാപാരിയായ കടയുടമ റിന്‍സിയെ മുന്‍ ജീവനക്കാരനായ റിയാസ് വെട്ടിയത്. എറിയാട് കെവിഎച്ച്എസ് സ്‌കൂളിനു സമീപം നിറക്കൂട്ട് എന്ന വസ്ത്രവ്യാപാര സ്ഥാപനം അടച്ച് മക്കളുമൊത്ത് വീട്ടിലേക്കു മടങ്ങവെയായിരുന്നു ആക്രമണം.

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ റിന്‍സി മരിക്കുകയായിരുന്നു. റിന്‍സിയുടെ കടയിലെ മുന്‍ ജീവനക്കാരനാണ് റിയാസ്. എറിയാട് ബ്ലോക്കിനു സമീപം ബൈക്കിലെത്തിയ പ്രതി റിന്‍സി വന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.

കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ മദ്രസ അധ്യാപകരെ കണ്ട് പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായുള്ള പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നു രാവിലെ തൂങ്ങി മരിച്ച നിലയില്‍ പ്രതിയെ കണ്ടെത്തിയത്.

Print Friendly, PDF & Email

Leave a Comment

More News