ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ ഇന്ന് (വ്യാഴം) മുതൽ – റവ. ഏബ്രഹാം തോമസ്, റവ.ഡോ മോനി മാത്യു എന്നിവർ പ്രസംഗിക്കുന്നു

ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വാർഷിക കൺവെൻഷൻ  ഒക്ടോബര് 12,13,14 തീയതികളിൽ (വ്യാഴം,വെള്ളി, ശനി) നടത്തപ്പെടും. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ( 5810, Almeda Genoa Rd, Houston , TX 77048) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുഷ്രയോടുകൂടി വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും. ശനിയാഴ്ച നടക്കുന്ന കൺവെൻഷൻ (ഇംഗ്ലീഷ്)  വൈകുന്നേരം 6.30 യ്ക്ക് ആരംഭിക്കും. പ്രമുഖ കൺവെൻഷൻ പ്രസംഗകനും ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ഇടവക അസിസ്റ്റന്റ് വികാരിയുമായ  റവ. ഏബ്രഹാം തോമസ് വ്യാഴം വെള്ളി ദിവസങ്ങളിൽ ദൈവ വചന പ്രഘോഷണം നടത്തും. ശനിയാഴ്ച നടത്തപെടുന്ന കൺവെൻഷൻ യോഗത്തിൽ ( ഇംഗ്ലീഷ് ) പ്രമുഖ കൺവെൻഷൻ പ്രസംഗകനും സൺ‌ഡേ സ്കൂൾ സമാജം മുൻ ജനറൽ സെക്ര ട്ടറിയുമായ റവ.ഡോ.മോനി മാത്യു  ദൈവവചന പ്രഘോഷണം നടത്തും.…

ഡാളസ്സിൽ വൃദ്ധയെ വെടിവെച്ചു കൊലപ്പെടുത്തിയ 48 കാരന്റെ വധ ശിക്ഷ നടപ്പാക്കി

ടെക്സാസ് :വധശിക്ഷ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ പ്രമുഖ ജൂത പ്രവർത്തകരുടെ പിന്തുണ നേടിയെങ്കിലും 48 കാരനായ ജൂതൻ ജെഡിഡിയ മർഫിയായുടെ  വധശിക്ഷ ടെക്സസ്സിൽ നടപ്പാക്കി. 2000-ൽ ഡാലസ് കൗണ്ടിയിൽ 80 വയസ്സുള്ള ബെർട്ടി ലീ കണ്ണിംഗ്ഹാമിനെ കാർജാക്കിംഗിനിടെ  വെടിവെച്ചുകൊന്നതിനാണു   ഒക്ടോബര് 10 ചൊവാഴ്ച രാത്രിയിൽ  മാരകമായ വിഷ മിശ്രിതം കുത്തിവച്ചു മർഫിയായുടെ  വധശിക്ഷ നടപ്പാക്കിയത് . ടെക്സസ്സിൽ ഈ വര്ഷം നടപ്പാക്കുന്ന ആറാമത്തെ വധശിക്ഷയാണിത് ചൊവ്വാഴ്ച രാത്രി യുഎസ് സുപ്രീം കോടതി ജെഡിഡിയ മർഫിയുടെ വധശിക്ഷയ്ക്ക് പച്ചക്കൊടി കാണിച്ചു. വധശിക്ഷയ്‌ക്കെതിരായ 21-ാം ലോക ദിനത്തിന്റെ അവസാന മണിക്കൂറിലാണ് ടെക്‌സാസ് പൗരനെ വധിച്ചത്. പ്രതിയുടെ  അവസാന പ്രസ്താവനയിൽ, ഇരയുടെ കുടുംബത്തോട് മർഫി ക്ഷമാപണം നടത്തി.. തുടർന്ന് മർഫി ഒരു ദീർഘമായ ബൈബിൾ വാക്യം ഉദ്ധരിച്ചു – സങ്കീർത്തനം 34 – അവസാനിപ്പിക്കുന്നതിന് മുമ്പ്: “ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ…

ഒഐസിസി യുഎസ്എ അഡ്വ. ടോമി കല്ലാനിയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകി

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തിയ കേരള പ്രദേശ് കോൺഗ്രസ്  കമ്മിറ്റി (കെപിസിസി)  എക്സിക്യൂട്ടീവ് കമ്മിറ്റ് അംഗവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കോട്ടയം ഡിസിസി മുൻ പ്രസിഡന്റുമായ അഡ്വ.ടോമി കല്ലാനിയ്ക്ക് കോൺഗ്രസ് പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി, ഒക്ടോബർ 8 നു ഞായറാഴ്ച വൈകുന്നേരം 6.30 യ്ക്ക് മിസോറി സിറ്റി അപ്‌നാ ബസാർ ഹാളിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചത്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്റർ ആതിഥേയത്വം വഹിച്ച സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി യൂഎസ്എ ചെയർമാൻ ജെയിംസ്‌ കൂടൽ ഉത്‌ഘാടനം ചെയ്തു. നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ ആമുഖപ്രസംഗം നടത്തി. ഒഐസിസി യുഎസ്എ സതേൺ റീജിയണൽ ജനറൽ സെക്രട്ടറിയും പ്രോഗ്രാം…

ഗാസ ഉപരോധം അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതര ലംഘനമെന്ന് സാൻഡേഴ്‌സ്

വെർജീനിയ :അപ്രതീക്ഷിതമായ നീക്കത്തിലൂടെ വാരാന്ത്യത്തിൽ നൂറുകണക്കിന് ഇസ്രയേലി പൗരന്മാരെ കൊന്നൊടുക്കിയ ഹമാസിന്റെ നേതൃത്വത്തിലുള്ള വിനാശകരമായ നുഴഞ്ഞുകയറ്റത്തിന് മറുപടിയായി ഗാസയിലെ 2 ദശലക്ഷത്തിലധികം നിവാസികളുടെ വൈദ്യുതി, ഭക്ഷണം, ഇന്ധനം, വെള്ളം എന്നിവ വിച്ഛേദിക്കുമെന്ന്  ഇസ്രായേൽ നേതാക്കൾ പറഞ്ഞതിന് പിന്നാലെ ഇസ്രയേൽ  അന്താരാഷ്ട്ര നിയമം ലംഘിക്കുന്നുവെന്ന് ആരോപിച്ച് സെനറ്റർ ബെർണി സാൻഡേഴ്‌സ് ബുധനാഴ്ച ഇസ്രായേൽ സർക്കാരിനെ വിമർശിച്ചു രംഗത്തെത്തി . അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണിതെന്നും , ആയിരക്കണക്കിന് കുട്ടികളും നൂറുകണക്കിന് ആളുകളും കഷ്ടപ്പെടാൻ  . ഇത് കാരണമാകും എന്നും അദ്ദേഹം പറഞ്ഞു.”സിവിലിയന്മാരെ ലക്ഷ്യം വയ്ക്കുന്നത് ആരായാലും ശരി  അത് യുദ്ധക്കുറ്റമാണ്. നിരപരാധികളായ സാധാരണക്കാരെ ദ്രോഹിക്കുകയല്ലാതെ ഇത് മറ്റൊന്നും ചെയ്യില്ല, ” .”സാൻഡേഴ്‌സ് ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലിൽ 1,000-ത്തിലധികം ആളുകളെ കൊന്നൊടുക്കിയ ഹമാസ് തീവ്രവാദികളുടെ ആക്രമണങ്ങളോട് പ്രതികരിക്കുന്നതിന് മുൻപ് അദ്ദേഹം ഇസ്രായേലിന് പിന്തുണ വാഗ്ദാനം ചെയ്തതിന്  അമേരിക്കയെ പ്രശംസിച്ചു,…

വിജയ പ്രതീക്ഷയുമായി ചാക്കോ മാത്യു ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി ഡയറക്ടർ ബോർഡിലേക്ക് മത്സരിക്കുന്നു

ഹൂസ്റ്റൺ: ടെക്സാസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഹോം ഓണേഴ്‌സ് അസ്സോസിയേഷനായ ഹൂസ്റ്റണിലെ ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി സർവീസ് അസ്സോസിയേഷൻ (FCCSA) ഡയറക്റ്റർ ബോർഡിലേക്ക് സാമൂഹ്യ സാംസ്‌കാരിക സാമുദായിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചാക്കോ മാത്യു (സണ്ണി)  മത്സരിക്കുന്നു. ഏകദേശം 20000 ത്തിനടുത്ത് ഭവനങ്ങൾ, 800 ൽ പരം മൾട്ടി ഫാമിലി യൂണിറ്റുകൾ, 4314 ബിസിനസ് സംരഭങ്ങൾ എന്നിവ ഉൾപ്പെടുന്ന ടെക്സസിലെ പ്രധാന നഗരങ്ങളായ ഷുഗർ ലാൻഡിലെയും മിസ്സോറി സിറ്റിയിലും പ്രവർത്തിക്കുന്ന 80 ൽ പരം ഹോം ഓണെഴ്‌സ് അസോസിയേഷനുകളുടെ തീരുമാനങ്ങളും നയങ്ങളും പ്രവർത്തന പന്ഥാവും തീരുമാനിക്കുന്ന 7 പേരടങ്ങിയ ബോർഡ് ഓഫ് ഡയറക്ടർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ മലയാളിയാണ് ചാക്കോ മാത്യു. 30 വർഷത്തോളം ന്യൂയോർക്കിലെ ലോംഗ് ഐലന്റില്‍ താമസിച്ചു പ്രവർത്തിക്കുകയും, ന്യൂയോർക്ക്  സിറ്റി ഗവണ്മെന്റിലെ ഹൗസിംഗ് ഡിപ്പാർമെന്റിന്റെ സീനിയർ ഡയറക്ടറായി 22 വർഷത്തോളം പ്രവർത്തിച്ച…

സ്റ്റീവ് സ്കാലിസിനെ ഹൗസ് സ്പീക്കറായി റിപ്പബ്ലിക്കൻ പാർട്ടി നാമനിർദ്ദേശം ചെയ്തു

വാഷിംഗ്‌ടൺ ഡി സി :സ്റ്റീവ് സ്കാലിസിനെ  ഹൗസ് സ്പീക്കറായി റിപ്പബ്ലിക്കൻ പാർട്ടി  നാമനിർദ്ദേശം ചെയ്തു.ബുധനാഴ്ച നടന്ന ക്ലോസ്ഡ് ഡോർ വോട്ടിനിടെ, ഭൂരിപക്ഷ നേതാവ് സ്റ്റീവ് സ്കാലിസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ജിം ജോർദാനെ 113-99 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സ്‌കാലിസ് പാർട്ടി നാമനിർദ്ദേശം നേടിയത് ഡെമോക്രാറ്റുകൾ ചൊവ്വാഴ്ച രാത്രി നാമനിർദ്ദേശം ചെയ്ത ഡെമോക്രാറ്റ് നോമിനി ഹക്കീം ജെഫ്രീസിനെതിരെ സ്‌കാലിസിന് ഹൗസ് ഫ്ലോർ വോട്ട് നേരിടേണ്ടിവരും. ഇപ്പോൾ പുറത്താക്കപ്പെട്ട ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് 15 റൗണ്ട് വോട്ടിംഗ് നടന്ന ജനുവരിയിലെ വോട്ടിംഗ് സെഷനുകളിൽ ഹൗസ് ന്യൂനപക്ഷ നേതാവ് ഡെമോക്രാറ്റ് നോമിനിയായിരുന്നു. റിപ്പബ്ലിക്കൻ പ്രതിനിധികളായ ഫ്രാങ്ക് ലൂക്കാസ്, ആഷ്‌ലി ഹിൻസൺ, ജോൺ ജെയിംസ് എന്നിവരാണ് യോഗത്തിൽ സ്‌കാലിസിനെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തത് കഴിഞ്ഞയാഴ്ച തന്റെ സ്ഥാനാർത്ഥിത്വം  പ്രഖ്യാപിച്ച് സഹപ്രവർത്തകർക്ക് നൽകിയ കത്തിൽ, സ്കാലീസ് പറഞ്ഞു, “ദൈവം…

മിസോറി സിറ്റിയില്‍ നിന്ന് കാണാതായ ജോയൽ വര്‍ഗീസിനെ കണ്ടെത്തിയതായി കുടുംബം

ഹൂസ്റ്റൺ: ടെക്‌സാസിലെ മിസോറി സിറ്റിയിലെ റിവർ സ്റ്റോൺ കമ്മ്യൂണിറ്റിയിൽ നിന്നും കാണാതായ ജോയൽ വർഗീസ് എന്ന പതിനാറുകാരനെ കണ്ടെത്തിയതായി കുടുംബം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ജോയൽ ബൈക്കിൽ വീട്ടിൽ നിന്ന് പുറപ്പെട്ടത്. ജോയൽ വർഗീസിനെ സുരക്ഷിതനായി കണ്ടെത്തിയെന്ന് കുടുംബം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ 11 ബുധനാഴ്ച വൈകീട്ട് 6:35നു കുടുംബത്തിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം: “ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റ് ജോയൽ വർഗീസിനെ കണ്ടെത്തിയതായി ഞങ്ങൾക്ക് സ്ഥിരീകരണം ലഭിച്ചു. ജോയൽ തന്റെ വീട്ടിലേക്കുള്ള വഴിയിലാണ്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഔദാര്യത്തിനും നന്ദി. ഞങ്ങളുടെ കമ്മ്യൂണിറ്റി അതിശയകരമാണ്, ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ സഹായിക്കാൻ എല്ലാവരും ഒത്തുചേർന്നതിന് ഞങ്ങൾ അനുഗ്രഹീതരും നന്ദിയുള്ളവരുമാണ്. ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഞങ്ങൾ കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ നൽകും.”

‘എന്റെ മകൾ ജീവിച്ചിരിപ്പുണ്ട്’; പ്രതീക്ഷ കൈവിടാതെ മൃതദേഹം നഗ്നയാക്കി പരേഡ് നടത്തിയ ജർമ്മൻ യുവതിയുടെ അമ്മ

ന്യൂയോര്‍ക്ക്: ഒക്ടോബർ 7 ശനിയാഴ്ച ഇസ്രായേലിൽ നടന്ന ഹമാസ് ആക്രമണത്തിന് ശേഷം, ഇസ്ലാമിക ഭീകരർ ഒരു യുവതിയുടെ മൃതദേഹം പിക്കപ്പ് ട്രക്കിൽ കയറ്റി പരേഡ് ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ജർമ്മൻ ടാറ്റൂ ആർട്ടിസ്റ്റായ ഷാനി ലൗക്ക് എന്ന യുവതിയാണതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഷാനിയെ തട്ടിക്കൊണ്ടുപോയ ശേഷം ഇസ്ലാമിക ഭീകര സംഘടനയായ ഹമാസ് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. വീഡിയോയിൽ കാണുന്ന ശരീരവും ഏതാണ്ട് മരിച്ച നിലയിലായിരുന്നു. ഇപ്പോൾ ഷാനിയുടെ അമ്മ റിച്ചാർഡ ലൂക്ക് തന്റെ മകൾ ഗാസയ്ക്കുള്ളിലാണെന്നും ജീവനോടെയാണെന്നും അവകാശപ്പെട്ട് രംഗത്തു വന്നിരിക്കുകയാണ്. തെക്കൻ ഗാസയിലെ കിബ്ബട്ട്സിൽ നടന്ന സംഗീതോത്സവത്തിൽ നിന്നാണ് ഇസ്ലാമിക ഭീകരർ ഷാനിയെ തട്ടിക്കൊണ്ടുപോയത്. ഈ സംഗീതോത്സവത്തിൽ 260-ലധികം ആളുകൾ ഗാസയിൽ കൊല്ലപ്പെടുകയും ധാരാളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഗാസ അതിർത്തിയിൽ നിന്ന് 3 കിലോമീറ്റർ അകലെയായിരുന്നു ഈ സംഗീതോത്സവം. തട്ടിക്കൊണ്ടുപോയി ഗാസയിലേക്ക് കൊണ്ടുപോയവരിൽ ഷാനിയും ഉണ്ടായിരുന്നു.…

ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തിന് സുവനീർ കമ്മറ്റി രൂപീകരിച്ചു; താജ് മാത്യു (കോ ഓർഡിനേറ്റർ), സജി എബ്രഹാം (കൺവീനർ)

മയാമി: മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീർ അണിയറയിൽ അണിഞ്ഞൊരുങ്ങുന്നു. താജ് മാത്യു (കോ ഓർഡിനേറ്റർ), സജി എബ്രഹാം (കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് സുവനീറിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. താജ് മാത്യു ഇന്ത്യ പ്രസ് ക്ലബ് മുൻ പ്രസിഡന്റും സ്ഥാപക അംഗവും നിലവിൽ ഉപദേശക സമിതി അംഗവുമാണ്. സജി എബ്രഹാം ഇന്ത്യ പ്രസ് ക്ലബ്ബിന്റെ 2021-ലെ പ്രസ് ക്ലബ് സമ്മേളന സുവനീർ കമ്മറ്റി ചീഫ് എഡിറ്റർ ആയി ചുമതല വഹിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റർ വൈസ് പ്രസിഡന്റാണ്. ചാപ്റ്റർ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ…

ഇസ്രായേലിലെ ആക്രമണങ്ങള്‍ക്ക് ഉത്തരവാദി അമേരിക്കയാണെന്ന് ഹിസ്ബുള്ള

ന്യൂയോർക്ക്: ലെബനനിലെ തീവ്രവാദി ഹിസ്ബുള്ള ഗ്രൂപ്പ് ബുധനാഴ്ച ഇസ്രായേലിനെ പിന്തുണച്ചതിന് യു എസിനെതിരെ ആഞ്ഞടിച്ചു. ഇസ്രയേലിലേക്ക് വിമാനവാഹിനിക്കപ്പലുകള്‍ അയച്ചാല്‍ ഞങ്ങളുടെ ആളുകളെയോ ഏറ്റുമുട്ടലിന് തയ്യാറായ പ്രതിരോധ പ്രസ്ഥാനങ്ങളെയോ ഭയപ്പെടുത്തുകയില്ല എന്നും മുന്നറിയിപ്പ് നല്‍കി. “സയണിസ്റ്റ് ആക്രമണത്തിന്റെ പൂർണ്ണ പങ്കാളിയാണ് അമേരിക്ക. കൊലപാതകങ്ങൾ, കുറ്റകൃത്യങ്ങൾ, ഉപരോധം, വീടുകൾ നശിപ്പിക്കൽ, നിരപരാധികളായ സാധാരണക്കാർക്കെതിരായ ഭയാനകമായ കുറ്റകൃത്യങ്ങൾ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ എന്നിവയ്ക്ക് പൂര്‍ണ്ണ ഉത്തരവാദികളാണവര്‍,” ഹിസ്ബുള്ള പറഞ്ഞു. യുദ്ധ മേഖലയിലേക്ക് ഒരു വിമാനവാഹിനിക്കപ്പൽ അയക്കുന്നത് ഇസ്രായേൽ സൈന്യത്തിന്റെ ബലഹീനതയും അവര്‍ക്ക് ലഭിക്കുന്ന തുടർച്ചയായ വിദേശ പിന്തുണയുടെ ആവശ്യകതയേയും വെളിപ്പെടുത്തുന്നതാണെന്നും സംഘം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഇസ്രായേൽ “കൊലപാതക യന്ത്ര”ത്തിന് പ്രസിഡന്റ് ജോ ബൈഡന്റെ “പ്രത്യക്ഷ” പിന്തുണയെ ഹിസ്ബുള്ള വിമർശിച്ചു. കൂടാതെ, മേഖലയിലെ അമേരിക്കയുടെ ഇടപെടലിനെ അപലപിക്കാൻ അറബ്, മുസ്ലീം രാഷ്ട്രങ്ങളോട് ആഹ്വാനവും ചെയ്തു.