ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ഏപ്രിൽ 14 ഞായറാഴ്ച

ഫിലഡൽഫിയ: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസി‌എന്‍‌എ) ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രിൽ 14 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് സെൻ്റ് തോമസ് സീറോ മലബാർ മിനി ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) പ്രശസ്തരായ പത്രപ്രവർത്തകരുടെ സാന്നിധ്യത്തിൽ നടക്കും.

സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ അണിനിരക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഐപിസിഎൻഎ ദേശീയ നേതാക്കളായ സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ, ഇ-മലയാളി ചീഫ് എഡിറ്റർ ജോർജ് ജോസഫ്, ഓർമാ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോഡ് ചെയർ ജോസ് ആറ്റുപുറം, ഫൊക്കാന നേതാവായ ഡോ. സജിമോൻ അൻ്റണി, ഓർമാ ഇൻ്റർനാഷണൽ ഭാരവാഹികൾ, ഫോമാ നേതാക്കൾ, ഫിലഡൽഫിയയിലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, പമ്പ, മാപ്, കല, എക്യൂമെനിക്കൽ പ്രസ്ഥാനം എന്നീ സംഘടനകളുടെ പ്രവർത്തകരും ഭാരവാഹികളും, വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികകളും, കലാ സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും. പ്രശസ്ത നർത്തകി നിമ്മി ദാസ് നേതൃത്വം നൽകുന്ന നൃത്ത വിദ്യാലയമായ ഭരതം ഡാൻസ് അക്കാഡമിയിലെ കലാകാരികളുടെ നൃത്തവും ഉണ്ടായിരിക്കും.

വിശിഷ്ടതിഥികളായ എബിസി ന്യൂസ് പ്രതിനിധി ഡാൻ ക്വയാ, പെൻസിൽവാനിയ സ്റ്റേറ്റ് പ്രതിനിധി ജാറെഡ് സോളമൻ, 172 ഡിസ്ട്രിക്റ്റ് മത്സരാർഥി എയ്സാക് ഗിൽ എന്നിവരും, പ്രശസ്തരായ എഴുത്തുകാരുമടങ്ങുന്ന വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനം തിളക്കമുറ്റതാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: അരുൺ കോവാട്ട്‌ (പ്രസിഡന്റ്) 215 681 4472, സുമോദ് നെല്ലിക്കാല (സെക്രട്ടറി) 267 322 8527, വിൻസെൻറ്റ് ഇമ്മാനുവേൽ (ട്രഷറര്‍) 215 880 3341, റോജിഷ് സാമുവേൽ (വൈസ് പ്രസിഡന്റ്), ജോർജ് ഓലിക്കൽ (ജോയിന്റ് സെക്രട്ടറി), സിജിൻ തിരുവല്ല (ജോയിന്റ് ട്രഷറര്‍), ജോബി ജോർജ്, സുധാ കർത്താ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്, ജോർജ് നടവയൽ (അംഗങ്ങള്‍).

Print Friendly, PDF & Email

Leave a Comment

More News