ഫോമ സെന്‍ട്രല്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവല്‍ മെയ് നാലിന്

ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വിവിധയിനം കലാമത്സരങ്ങള്‍ നടത്തുന്നു. യൂത്ത് ഫെസ്റ്റിവെലിന്റെ ജനറല്‍ കോര്‍ഡിനേറ്ററായി ജൂബി വള്ളിക്കളം, കോഓര്‍ഡിനേറ്റര്‍മാരായി ആഷ മാത്യു, ഡോ. സ്വര്‍ണ്ണം ചിറമേല്‍, ശ്രീജയ നിഷാന്ത്, ലിന്റാ ജോളിസ് എന്നിവരെ ആര്‍.വി.പി ടോമി എടത്തിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം തെരഞ്ഞെടുത്തു.

ഡെസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ച് മെയ് നാലിനാണ് യൂത്ത് ഫെസ്റ്റിവല്‍. ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഫോക്ക് ഡാന്‍സ്, വെസ്‌റ്റേണ്‍ ഡാന്‍സ്, മലയാളം ഫിലിം സോംഗ്, ഇംഗ്ലീഷ് സോംഗ്, ക്ലാസിക് സോംഗ്, പ്രസംഗം – ഇംഗ്ലീഷ് & മലയാളം, ക്രിയേറ്റീവ് പെര്‍ഫോമന്‍സ് – മിമിക്രി, മോണോ ആക്ട്, സ്റ്റാന്‍ഡ് അപ്പ് കോമഡി, പ്രഛന്ന വേഷം, സ്പെല്ലിംഗ് ബീ, മലയാളം കവിതാ പാരായണം, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ഗ്രൂപ്പ് ഡാന്‍സുകള്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്.

ഈ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ഓഗസ്റ്റ് 8 മുതല്‍ 11 വരെ പുന്റാകാനായില്‍ വച്ച് നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നതാണ്. കുട്ടികളുടെ കലാപരമായ കഴിവുകള്‍ നടത്തുന്ന ഈ യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുപ്പിച്ച് ഇത് വിജയിപ്പിക്കുന്നതിനായി ഷിക്കാഗോയിലുള്ള എല്ലാ ഡാന്‍സ് സ്‌കൂള്‍ ടീച്ചേഴ്‌സിന്റേയും മാതാപിതാക്കളുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News