എഐ ക്യാമറ: 132 കോടിയുടെ അഴിമതി നടന്നിട്ടും മുഖ്യമന്ത്രി ഒളിച്ചു കളി തുടരുന്നുവെന്ന് രമേശ് ചെന്നിത്തല

കാസർകോട്: എഐ ക്യാമറ സ്‌കീം അഴിമതിക്ക് വേണ്ടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 132 കോടിയുടെ അഴിമതിയാണ് നടന്നതെന്നും ചെന്നിത്തല പറഞ്ഞു. 100 കോടി ചെലവിൽ പൂർത്തിയാക്കാമായിരുന്ന പദ്ധതിക്ക് 232 കോടിയാണ് ചെലവാക്കിയത്. ഈ പദ്ധതിയില്‍ 132 കോടിയുടെ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടെൻഡറിൽ ഒത്തുകളി നടന്നതായും ചെന്നിത്തല ആരോപിച്ചു. ടെൻഡറിന്റെ ആദ്യഘട്ടം മുതൽ ക്രമക്കേട് നടന്നന്നിട്ടുണ്ട്. ഒരു തുടക്കക്കാരായ എ​സ്ആ​ര്‍​ഐ​ടി​ക്ക് എ​ങ്ങ​നെ ടെ​ക്‌​നി​ക്ക​ല്‍ ഇ​വാ​ലു​വേ​ഷ​ന്‍ അം​ഗീ​കാ​രം ന​ല്‍​കി, പ​ത്ത് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മി​ല്ലാ​ത്ത അ​ക്ഷ​ര എ​ന്‍റ​ര്‍​പ്രൈ​സ​സി​നെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ല്‍ എ​ങ്ങ​നെ ഉ​ള്‍​പ്പെ​ടു​ത്തി? തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളും ചെ​ന്നി​ത്ത​ല ഉ​ന്ന​യി​ച്ചു.

കെ​ല്‍​ട്രോ​ണ്‍ പു​റ​ത്തു​വി​ട്ട രേ​ഖ​ക​ളി​ല്‍​നി​ന്ന് ത​ന്നെ ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യും വ്യ​ക്ത​മാ​ണെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഇ​ഷ്ട​മു​ള്ള ക​മ്പ​നി​ക്ക് ക​രാ​ര്‍ ന​ല്‍​കാ​നാ​യി ടെ​ക്‌​നി​ക്ക​ല്‍ ഇ​വാ​ലു​വേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് അ​ട​ക്ക​മു​ള്ള​വ കെ​ല്‍​ട്രോ​ണ്‍ ത​ട്ടി​പ്പ് രേ​ഖ​ക​ളാ​ക്കി മാ​റ്റി.

ര​ണ്ട് പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ള്‍ കെ​ല്‍​ട്രോ​ണ്‍ മ​റ​ച്ചു​വ​ച്ചെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ഒ​ളി​ച്ചു​വ​ച്ച രേ​ഖ​ക​ള്‍ താ​ന്‍ പു​റ​ത്തു​വി​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടെ​ക്‌​നി​ക്ക​ല്‍ ഇ​വാ​ലു​വേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്, ഫി​നാ​ന്‍​ഷ്യ​ല്‍ ബി​ഡ് ഇ​വാ​ലു​വേ​ഷ​ന്‍ സ​മ്മ​റി എ​ന്നി​വ​യു​ടെ ഡി​ജി​റ്റ​ല്‍ പ​ക​ര്‍​പ്പു​ക​ള്‍ ചെ​ന്നി​ത്ത​ല പു​റ​ത്തു​വി​ട്ടു.

വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും ഒ​ളി​ച്ചു​ക​ളി തു​ട​രു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ര്‍​ശി​ച്ചു. പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ള്‍ തെ​റ്റെ​ന്ന് തെ​ളി​യി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ര്‍​ത്തു.

Print Friendly, PDF & Email

Leave a Comment

More News