ഭരണകൂടങ്ങളുടെ കോർപറേറ്റ് ദാസ്യത അവസാനിപ്പിക്കുക: തസ്ലിം മമ്പാട്

മലപ്പുറം ടൗണിൽ നടന്ന FITU മെയ്ദിന റാലി

മലപ്പുറം :ഭരണകൂടങ്ങളുടെ കോർപറേറ്റ് നയങ്ങൾക്കെതിരേയുള്ള പ്രതിഷേധമായി സംസ്ഥാനതലത്തിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ -എഫ് ഐ ടി യു മെയ്ദിന റാലിയും, സംഗമവും സംഘടിപ്പിച്ചു. മലപ്പുറം ടൗണിൽ നടന്ന മെയ്ദിന റാലിയും സംഗമവും എഫ് ഐ ഡി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് ഉദ്ഘാടനം ചെയ്തു.

ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നയങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്നതെന്നും കേന്ദ്ര ബജറ്റിൽ സബ്സിഡികൾ ഇല്ലാതാക്കുവാനുള്ള നിർദേശങൾ നൽകി രാജ്യം നേരിടുന്ന ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നേരിട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ തൊഴിലില്ലായ്മ പരിഹരിക്കുന്ന പദ്ധതികളോ നിർദേശങ്ങളോ ഉൾപെടുത്തിയിട്ടില്ല. എന്നാൽ കോർപറേറ്റുകൾക്ക് വൻ ഇളവുകളാണ് സർക്കാർ നടപ്പിലാക്കുന്നത് . പിണറായി സർക്കാർ കരാർ ലംഘിച്ച അദാനിക്കു വേണ്ടി ഖജനാവിൽ നിന്നും പണം നൽകി സഹായിക്കുമ്പോൾ ഒതാഴിലാളിക്ക് നൽകേണ്ട പെൻഷൻ തുകയടക്കം കുടിശിഖയാണന്നും അദ്ദേഹം പറഞ്ഞു.

FITU സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് മെയ്ദിന സംഗമം ഉദ്ഘാടനം ചെയ്യുന്നു

എഫ് ഐ ടി യു മലപ്പുറം ജില്ലാ ട്രഷറർ ഫാറൂഖ് കെപി അധ്യക്ഷതവഹിച്ച പരിപാടിയിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് മെയ്ദിന സന്ദേശം നൽകി.

എഫ് ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം സെയ്താലി വലമ്പൂർ, ബിൽഡിംഗ് & കൺസ്ട്രക്ഷൻ ലേബേഴ്സ് യൂണിയൻ(FITU ) സംസ്ഥാന ജനറൽ സെക്രട്ടറി അഫ്സൽ മലപ്പുറം,ബിൽഡിംഗ് & കൺസ്ട്രക്ഷൻ ലേബേഴ്സ് യൂണിയൻ(FITU )
ജില്ലാ പ്രസിഡന്റ് എൻ കെ റഷീദ്, അസ്‌ലം കല്ലടി,സി എച്ച് സലാം, ഇർഫാൻ എൻ കെ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment