ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനിൽ ഏപ്രിൽ 9നു പ്രഫ. കോശി തലക്കൽ മുഖ്യ സന്ദേശം നൽകുന്നു

ഫിലഡൽഫിയ: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ ലയന്‍ ഏപ്രിൽ 9 ചൊവാഴ്ച സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ദൈവശാസ്ത്രജ്ഞനും, പ്രഭാഷകനും, ബൈബിൾ പ്രഭാഷകനും ഗാനരചയിതാവുമായ പ്രഫ. കോശി തലക്കൽ മുഖ്യ സന്ദേശം നല്‍കുന്നു.

പ്രഫ. കോശി തലക്കൽ ചെറുപ്പം മുതലേ മികച്ച പ്രാസംഗികനും രാഷ്ട്രീയ പ്രഭാഷകനും നേതാവുമായിരുന്നു. ഏകദേശം 30 വർഷത്തോളം ഇന്ത്യയിലെ ബിഷപ്പ് മൂർ കോളേജിൽ മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും പ്രൊഫസറായി സേവനമനുഷ്ഠിച്ചു. മലയാളത്തിലെ ജനപ്രിയ ഭക്തിഗാന രചയിതാവായ അദ്ദേഹം 150 ഓളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. മാരാമൺ കൺവെൻഷനിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിൻ്റെ പല ഗാനങ്ങളും മലയാള സമൂഹത്തിൻ്റെ ഇടയിൽ പ്രശസ്തമാണ്. നന്മയല്ലാത്തൊന്ന്, ദൈവമേ നിനക്ക് സ്തോത്രം, നിന്നിലാശ്വാസം കാണാൻ, നല്ലവനെ നാൽവഴികാട്ടി എന്നിവ അദ്ദേഹത്തിൻ്റെ ജനപ്രിയ ഗാനങ്ങളിൽ ചിലതാണ്. അദ്ദേഹം ആത്മവിഷൻ്റെ വഴികാട്ടിയും ഉപദേശകനുമായി പ്രവർത്തിക്കുന്നു.

വിവിധ രാജ്യങ്ങളിലുള്ളവര്‍ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ പ്ലാറ്റുഫോമില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍. എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ ലയ്ന്‍ സജീവമാകുന്നത്.

വിവിധ സഭ മേലധ്യക്ഷന്‍മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിത·ാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.ഏപ്രിൽ 9 നു ചൊവ്വാഴചയിലെ പ്രയര്‍ ലൈനില്‍ പ്രഫ. കോശി തലക്കലിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

email–tamathew@hotmail.com, cvsamuel8@gmail.com

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602 (കോര്‍ഡിനേറ്റര്‍)

Print Friendly, PDF & Email

Leave a Comment

More News