ഇന്നത്തെ രാശിഫലം (2023 ജൂലൈ 20 വ്യാഴം)

ചിങ്ങം: പ്രഭാതത്തിൽ ഉദ്ദേശിച്ച പ്രത്യേക ലക്ഷ്യം ഇന്ന് നേടാൻ നിങ്ങൾക്ക് കഴിയാതെ വരും പക്ഷേ ദിവസം പുരോഗമിക്കവേ പ്രശ്‌നങ്ങൾക്ക്‌ ആശ്വാസം കിട്ടും. സ്വതസിദ്ധമായ കഴിവുകൾ വിജയത്തിന്‍റെ അളവ്‌ കൂട്ടാൻ സഹായിക്കും. കഴിവുകളും കഴിവുകേടുകളും വിശകലനം ചെയ്യാനായി ഇരിക്കുമ്പോൾ അത്‌ വിമർശനാത്മക രീതിയിൽ പക്ഷപാതമില്ലാതെയും മുൻ വിധിയില്ലാതെയും ചെയ്യുക. കന്നി: മറ്റുള്ളവർ മനസിലാക്കിയതിനേക്കാൾ കൂടുതൽ നിസ്വാർഥനും ഉദാരമനസ്‌കനുമായിരിക്കും. നിങ്ങൾ പങ്കാളിയോടൊപ്പമോ സുഹൃത്തുക്കളുമായി ചേർന്നോ ചെയ്‌ത ജോലിയിൽ നിന്ന് പിന്നീട് നിങ്ങൾ ലാഭമുണ്ടാക്കിയേക്കാം. ഇന്നത്തെ സായാഹ്നം ഉല്ലാസസമ്മേളനങ്ങളിലും അതുപോലെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ഉള്ള ഒത്തുചേരലുകളിലും പങ്കെടുക്കും. തുലാം: ഇന്ന് നിങ്ങൾ ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകും. എന്നാൽ അത് വിചിത്രരീതിയിൽ അവസാനിക്കും. ഉച്ചതിരിഞ്ഞ് നിങ്ങളുടെ കാർ കഴുകാനോ ഉപകരണങ്ങൾ പുനഃക്രമീകരിക്കാനോ വൃത്തിയാക്കാനോ ആസൂത്രണം ചെയ്യും. വസ്‌തുക്കളോടുള്ള നിങ്ങളുടെ ലളിതമായ സമീപനം ക്ഷീണം ഒഴിവാക്കും. വൃശ്ചികം: നിങ്ങളുടെ ഇന്നത്തെ ദിവസം…

‘ഇന്ത്യ’ എന്ന പേര് തെറ്റായി ഉപയോഗിച്ചതിന് 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പരാതി

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ സഖ്യം രൂപീകരിക്കുകയും അതിന് ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റ് ഇൻക്ലൂസീവ് അലയൻസ്) എന്ന് പേരിട്ടതിന് തൊട്ടുപിന്നാലെ, 26 പ്രതിപക്ഷ പാർട്ടികൾക്കെതിരെ “ഇന്ത്യയുടെ പേര് തെറ്റായി ഉപയോഗിച്ചതിനും അനാവശ്യ സ്വാധീനത്തിനും” പോലീസില്‍ പരാതി നല്‍കി. “ഇന്ത്യയുടെ പേര് തെറ്റായി ഉപയോഗിച്ചതിനും തിരഞ്ഞെടുപ്പിൽ അനാവശ്യ സ്വാധീനത്തിനും വ്യക്തിത്വത്തിനും വേണ്ടി പ്രസ്തുത പേര് ഉപയോഗിച്ചതിനും” 26 പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഡൽഹിയിലെ ബരാഖംബ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഈ കക്ഷികൾക്കെതിരെ ആവശ്യമായ നടപടി വേണമെന്ന് പരാതിക്കാരനായ ഡോ. അവിനീഷ് മിശ്ര ആവശ്യപ്പെട്ടു. 26 പാർട്ടികളുള്ള പ്രതിപക്ഷം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സഖ്യത്തിന് ഒരു പേര് കൊണ്ടുവന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് അല്ലെങ്കിൽ ഇന്ത്യ എന്ന് വിളിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി), അഖിലേന്ത്യാ തൃണമൂൽ…

മകന്റെ കോളേജ് ഫീസിനായി അമ്മ ബസിനു മുന്നിൽ ചാടി

ചെന്നൈ: തമിഴ്‌നാട്ടിൽ മകന്റെ കോളേജ് ഫീസ് ക്രമീകരിക്കാൻ വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന ബസിനു മുന്നിലേക്ക് യുവതി ചാടി ആത്മഹത്യ ചെയ്തു. കലക്ടറുടെ ഓഫീസിലെ തൂപ്പുകാരിയായിരുന്നു യുവതി. അപകടത്തിൽ മരിച്ചാൽ കുടുംബത്തിന് 45,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് ആരോ യുവതിയോട് പറഞ്ഞതായി പോലീസ് പറഞ്ഞു. ഈ മിഥ്യാധാരണയിലാണ് അവര്‍ ഈ കടും‌കൈ ചെയ്തതെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ ജൂൺ 28ന് പുലർച്ചെയാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. Shame! The whole society is to be blamed for such tragedies. Why are we so insensitive,? https://t.co/hXQl7UEyvb — Zafarul-Islam Khan (@khan_zafarul) July 17, 2023

സീമ ഹൈദറിനെ എടിഎസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

നോയിഡ/ഗാസിയാബാദ്: പാക്കിസ്താന്‍ സ്വദേശിയായ സീമ ഹൈദറിനെ എടിഎസ് നോയിഡയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സീമയ്‌ക്കൊപ്പം സച്ചിൻ എന്ന കാമുകനുമുണ്ട്. സീമ പാക് ചാരയാണോ കാമുകിയാണോ എന്ന് മനസ്സിലായിട്ടില്ല. 15 ദിവസം കഴിഞ്ഞിട്ടും ഈ ചോദ്യത്തിനുള്ള ഉത്തരം ലഭ്യമല്ലെന്ന് അധികാരികള്‍ പറയുന്നു. തിങ്കളാഴ്ച യുപി എടിഎസ് 8 മണിക്കൂർ അതിർത്തിയിൽ ചോദ്യം ചെയ്തു. സീമയുടെ അമ്മാവനും സഹോദരനും പാക്കിസ്താന്‍ ആർമിയിൽ ഉള്ളതിനെക്കുറിച്ച് ചോദ്യം ചെയ്തു. എടിഎസ് ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച രാവിലെ സച്ചിനെയും പിതാവിനെയും സീമയേയും വീണ്ടും കൊണ്ടുപോയി. തുടർന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സീമയെ പാക്കിസ്താനിലേക്ക് തിരിച്ചയക്കുമെന്ന ഭീഷണിയും 26/11 പോലെയുള്ള ആക്രമണവും മുംബൈ പോലീസിന് ലഭിച്ചതിനെ തുടർന്ന് അവരുടെ വീടിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു

കുഴൽക്കിണറിൽ വീണ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല

ഭോപ്പാൽ: വിദിഷ ജില്ലയിലെ സിറോഞ്ച് തഹസിൽ കജ്രി ബർഖേദ ഗ്രാമത്തിൽ കുഴൽക്കിണറിൽ വീണ അസ്മിതയെന്ന പെണ്‍‌കുട്ടിയെ രക്ഷാപ്രവർത്തനത്തിന് ശേഷം പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഴൽക്കിണറിൽ നിന്ന് പുറത്തെടുക്കുന്നതിന് മുമ്പ് കുട്ടി മരിച്ചിരുന്നു. ഒന്നരയടി വീതി മാത്രമുള്ള 25 അടി താഴ്ചയിലുള്ള കുഴല്‍‌കിണറിലാണ് പെൺകുട്ടി കുടുങ്ങിയത്. വീണു മൂന്നര മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ നെഞ്ച് തകര്‍ന്ന നിലയിലായിരുന്നു. ശ്വാസം മുട്ടിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ മൃതദേഹം ബുധനാഴ്ച പോസ്റ്റ്‌മോർട്ടം ചെയ്യും. നാല് മാസത്തിനിടെ ജില്ലയിൽ ഇത് രണ്ടാമത്തെ സംഭവമാണ്. തുറന്ന കുഴൽക്കിണറിൽ വീണാണ് പെൺകുട്ടി മരിച്ചത്. നേരത്തെ ലാറ്റേരി തഹസിൽ ഖേർഖേഡി പഥർ ഗ്രാമത്തിൽ 43 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ് ഏഴു വയസ്സുകാരൻ ലോകേഷ് അഹിർവാർ മരിച്ചിരുന്നു. കുലാൻ നിവാസിയായ ഇന്ദർ സിംഗിന്റെ മൂത്ത മകൾ അസ്മിതയുടെ രണ്ടാം ജന്മദിനമായിരുന്നു ചൊവ്വാഴ്ച.…

വിദ്യാർത്ഥിനികളുടെ വെള്ളക്കുപ്പിയിൽ മൂത്രം നിറച്ചു

ഭോപ്പാൽ: സ്‌കൂളിലെ ചില വികൃതികളായ ആൺകുട്ടികൾ വിദ്യാർത്ഥിനികളുടെ വെള്ളക്കുപ്പികളിൽ മൂത്രം നിറച്ച സംഭവം വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കി. സംസ്ഥാനത്തെ മണ്ഡ്‌ല ജില്ലയിലെ ഒരു സ്‌കൂളിലാണ് ക്രൂരമായ സംഭവം നടന്നത്. വിദ്യാർഥിനികൾ വെള്ളം കുടിക്കാൻ കുപ്പി എടുത്തപ്പോൾ ഗന്ധത്തിൽ നിന്ന് അത് വെള്ളമല്ല മൂത്രമാണെന്ന് മനസ്സിലായി. മണ്ഡ്‌ല ജില്ലയിലെ ബിച്ചിയ ഡെവലപ്‌മെന്റ് ബ്ലോക്കിന് കീഴിലുള്ള ലാഫ്ര ഗ്രാമപഞ്ചായത്തിലെ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം നടന്നത്. വിദ്യാർഥിനികൾ സ്‌കൂൾ മാനേജ്‌മെന്റിനെയും രക്ഷിതാക്കളെയും വിവരം അറിയിച്ചു. ഇക്കാര്യം രക്ഷിതാക്കൾ കോട്വാർ ഗ്രാമത്തെയും അറിയിച്ചതായി പറയപ്പെടുന്നു. സംഭവത്തെ തുടർന്ന് രക്ഷിതാക്കൾക്കിടയിൽ കടുത്ത അമർഷം ഉയരുകയും നിലവിലെ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ട്രൈബൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണർ വിജയ് ടേകം ആണ് ഈ വിവരം അറിയിച്ചത്. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. രണ്ട് കുപ്പികൾ, ഇതിൽ ഒരു…

അഞ്ച് രാജ്യങ്ങളുടെ പ്രതിനിധികളിൽ നിന്ന് പ്രസിഡന്റ് മുർമു യോഗ്യതാപത്രങ്ങൾ സ്വീകരിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ദ്രൗപതി മുർമു അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട ദൂതന്മാരുടെ യോഗ്യതാപത്രങ്ങൾ സ്‌നേഹപൂർവം സ്വീകരിച്ചു. അംബാസഡർമാരുടെ ശ്രദ്ധേയമായ പട്ടികയിൽ റിപ്പബ്ലിക് ഓഫ് ചാഡിന്റെ പ്രതിനിധി ദില്ല ലൂസിയൻ ഉൾപ്പെടുന്നു.  അവരുടെ  സാന്നിധ്യം ഇവന്റിന് ചാരുത പകര്‍ന്നു. റിപ്പബ്ലിക് ഓഫ് ബുറുണ്ടിയുടെ അംബാസഡറായ ബ്രിഗേഡിയർ ജനറൽ അലോയ്‌സ് ബിസിന്ദാവി, അന്താരാഷ്ട്ര സൗഹൃദത്തിന് സംഭാവന നൽകിയ മറ്റൊരു പ്രമുഖ ദൂതനാണ്. അംഗോള റിപ്പബ്ലിക്കിന്റെ അംബാസഡർ ക്ലെമെന്റെ പെഡ്രോ ഫ്രാൻസിസ്കോ കാമെൻഹയും ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യയുടെ അംബാസഡർ ഡെമെകെ അറ്റ്നാഫു ആംബുലോയും തങ്ങളുടെ അധികാരപത്രം പ്രസിഡന്റിന് സമർപ്പിച്ചു. റിപ്പബ്ലിക് ഓഫ് ഫിൻലാൻഡിന്റെ അംബാസഡറായ കിമ്മോ ലഹ്ദേവിർട്ടയുടെ വരവിനും ചടങ്ങ് സാക്ഷ്യം വഹിച്ചു. അദ്ദേഹത്തിന്റെ വിശിഷ്ട പശ്ചാത്തലവും നയതന്ത്ര വൈദഗ്ധ്യവും ഈ അവസരത്തിന് ആഴം പകർന്നു. അംഗോള റിപ്പബ്ലിക്കിന്റെ അംബാസഡറായ ക്ലെമെന്റെ പെഡ്രോ…

ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതികളില്ല; അപ്പയുടെ അവസാന ആഗ്രഹം നിറവേറ്റും: ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ക്ക്‌ സംസ്ഥാന ഒദ്യോഗിക ബഹുമതികള്‍ ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഓദ്യോഗിക ബഹുമതികള്‍ ഉണ്ടാകരുതെന്നായിരുന്നു അപ്പയുടെ അവസാന ആഗ്രഹമെന്ന്‌ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക്‌ പോകുംമുമ്പ്‌ ഭാര്യ മറിയാമ്മയോട്‌ ഇക്കാര്യം അറിയിച്ചിരുന്നു. അച്ഛന്റെ അവസാന ആഗ്രഹമായിരുന്നു അത്‌. അത് നിറവേറ്റണം. അതേക്കുറിച്ച് സര്‍ക്കാരിന്‌ കത്ത്‌ നല്‍കിയതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രിക്ക്‌ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കുടുംബത്തിന്റെ അഭിപ്രായം തേടാന്‍ ചീഫ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, മതപരമായ ചടങ്ങുകള്‍ മതിയെന്നും ഓദ്യോഗിക ബഹുമതികള്‍ ഒഴിവാക്കണമെന്നും ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നതായി ചീഫ്‌ സെക്രട്ടറി പറഞ്ഞു.

“എന്റെ പിഴ…എന്റെ പിഴ… എന്റെ നാക്കുപിഴ”; ഉമ്മന്‍‌ചാണ്ടിയുടെ വിയോഗത്തില്‍ “അങ്ങേയറ്റം സന്തോഷം” എന്ന വാക്ക് ഉപയോഗിച്ചത് എന്റെ തെറ്റ്: കെ സി വേണുഗോപാല്‍

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ താൻ അതീവ സന്തോഷവാനാണെന്ന് പറഞ്ഞത് തന്റെ തെറ്റാണെന്നും നാക്കുപിഴ ആണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഒരു വൈകാരിക നിമിഷത്തിൽ അപ്രതീക്ഷിതമായുണ്ടായ നാക്കു പിഴയാണത്. അതിന് സമൂഹമാധ്യമങ്ങളിലൂടെ ഈ വിഷയം ആഘോഷിക്കുന്നവർ എന്നെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കണമെന്നും കെ.സി.വേണുഗോപാൽ ചോദിച്ചു. ഉമ്മൻചാണ്ടി സമാനതകളില്ലാത്ത ഒരു നേതാവാണ്. ഞങ്ങള്‍ എല്ലാവരുടെയും മനസ്സിൽ അദ്ദേഹം ഒരു നേതാവ് മാത്രമല്ല, ഒരു വഴികാട്ടിയും ഗുരുവും അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഒരു നേതാവുമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം ഏറ്റവും കൂടുതൽ ബാധിച്ചവരിൽ ഒരാളാണ് ഞാൻ. എന്നിൽ നിന്ന് ഇങ്ങനെ ഒരു നാക്ക് പിഴ വന്നത് ആഘോഷിക്കണോ എന്ന് അത് ചെയ്യുന്നവർ തീരുമാനിക്കട്ടെ എന്ന് കെ സി വേണുഗോപാൽ പറഞ്ഞു. എന്നെ കുറ്റപ്പെടുത്തുമ്പോൾ മഹാനായ ഉമ്മൻചാണ്ടിയുടെ വ്യക്തിത്വത്തെ കളങ്കപ്പെടുത്താനാണ് ഇവർ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം…

തിരുവനന്തപുരത്തുനിന്ന് ജനനായകന്റെ പുതുപള്ളിയിലേക്കുള്ള അവസാന യാത്ര

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര തിരുവനന്തപുരത്തു നിന്നും സ്വദേശമായ കോട്ടയം പുതുപ്പള്ളിയിലേക്ക് ആരംഭിച്ചു. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപയാത്ര കോട്ടയത്ത് എത്തിക്കുക. തുടർന്ന് ജില്ലാ കോൺഗ്രസ് ആസ്ഥാനത്തും തിരുനക്കര മൈതാനത്തും പൊതുദർശനം നടത്തും. രാത്രിയോടെ ജന്മനാടായ പുതുപ്പള്ളിയിലേക്ക് കൊണ്ടപോകുന്ന മൃതദേഹം കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിലും പുതിയതായി പണിയുന്ന വീട്ടിലും പൊതുദർശനത്തിന് വെക്കും. വിലാപയാത്ര പരിഗണിച്ച് ഇന്നും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം മുതൽ കോട്ടയം വരെ എം സി റോഡിൽ ലോറികൾ അടക്കം വലിയ വാഹനങ്ങൾക്ക് രാവിലെ മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. വലിയ വാഹനങ്ങൾ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും. പുലർച്ചെ നാലര മണി മുതലാണ് നിയന്ത്രണം പുതുപ്പള്ളിയിൽ 20.07.23 (…