ഇന്നത്തെ രാശിഫലം (2023 ജൂലൈ 20 വ്യാഴം)

ചിങ്ങം: പ്രഭാതത്തിൽ ഉദ്ദേശിച്ച പ്രത്യേക ലക്ഷ്യം ഇന്ന് നേടാൻ നിങ്ങൾക്ക് കഴിയാതെ വരും പക്ഷേ ദിവസം പുരോഗമിക്കവേ പ്രശ്‌നങ്ങൾക്ക്‌ ആശ്വാസം കിട്ടും. സ്വതസിദ്ധമായ കഴിവുകൾ വിജയത്തിന്‍റെ അളവ്‌ കൂട്ടാൻ സഹായിക്കും. കഴിവുകളും കഴിവുകേടുകളും വിശകലനം ചെയ്യാനായി ഇരിക്കുമ്പോൾ അത്‌ വിമർശനാത്മക രീതിയിൽ പക്ഷപാതമില്ലാതെയും മുൻ വിധിയില്ലാതെയും ചെയ്യുക.

കന്നി: മറ്റുള്ളവർ മനസിലാക്കിയതിനേക്കാൾ കൂടുതൽ നിസ്വാർഥനും ഉദാരമനസ്‌കനുമായിരിക്കും. നിങ്ങൾ പങ്കാളിയോടൊപ്പമോ സുഹൃത്തുക്കളുമായി ചേർന്നോ ചെയ്‌ത ജോലിയിൽ നിന്ന് പിന്നീട് നിങ്ങൾ ലാഭമുണ്ടാക്കിയേക്കാം. ഇന്നത്തെ സായാഹ്നം ഉല്ലാസസമ്മേളനങ്ങളിലും അതുപോലെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ഉള്ള ഒത്തുചേരലുകളിലും പങ്കെടുക്കും.

തുലാം: ഇന്ന് നിങ്ങൾ ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകും. എന്നാൽ അത് വിചിത്രരീതിയിൽ അവസാനിക്കും. ഉച്ചതിരിഞ്ഞ് നിങ്ങളുടെ കാർ കഴുകാനോ ഉപകരണങ്ങൾ പുനഃക്രമീകരിക്കാനോ വൃത്തിയാക്കാനോ ആസൂത്രണം ചെയ്യും. വസ്‌തുക്കളോടുള്ള നിങ്ങളുടെ ലളിതമായ സമീപനം ക്ഷീണം ഒഴിവാക്കും.

വൃശ്ചികം: നിങ്ങളുടെ ഇന്നത്തെ ദിവസം മുഴുവൻ സൃഷ്‌ടിപരമായ കഴിവുകൾ കൊണ്ട് നിറയും. ജോലിയിലുള്ള സമർപ്പണം നിങ്ങളെ മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിലാക്കും. ധീരതയുടെ അത്യന്ത സുഖം ഇന്ന് നിങ്ങൾ അനുഭവിക്കും. വർണാഭമായ ഒരു ദിനമായിരിക്കും ഇന്ന്.

ധനു: നിങ്ങൾ ഇന്ന് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്തോഷിപ്പിക്കും. സന്തോഷവാനും ഉത്സാഹവാനുമായി കുടുംബത്തോടൊപ്പം ഒരു ഉല്ലാസയാത്ര നിങ്ങൾ മനസിൽ കാണും. അതിനിടയിൽ ജോലിയിൽ വ്യാപൃതനാവുകയും നിർവഹിച്ച ജോലിയിൽ അംഗീകാരങ്ങൾ നേടുകയും ചെയ്യും.

മകരം: നിങ്ങളെ ഇന്ന് പങ്കാളിക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. അവർ ഇന്ന് അത് കൂടുതൽ തുറന്ന് പ്രകടിപ്പിക്കും. അത്‌ പരസ്‌പരം കൂടുതൽ മനസിലാക്കാൻ സഹായിക്കും. ബന്ധം സുദൃഢമാക്കാൻ കഴിയുന്ന തരത്തിൽ കുറച്ചുസമയം അവരോടൊത്ത് ചെലവഴിക്കുക. പിന്നെ സന്തോഷകരമായ സമ്മാനം നൽകിക്കൊണ്ട്‌ നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുക.

കുംഭം: ഇന്ന് നിങ്ങൾ ശാന്തമായി തുടരാൻ ശ്രമിക്കും. ആത്മീയതയുടെ പാതയിൽ തുടരും. വിശ്രമത്തിനോ ധ്യാനത്തിനോ വേണ്ടി ഒരു ക്ഷേത്രത്തിലോ ഏതെങ്കിലും മതപരമായ സ്ഥലത്തോ പോകും.

മീനം: നിക്ഷേപങ്ങൾക്കും ഊഹക്കച്ചവടത്തിനും നല്ല ദിവസമാണ്‌ പ്രത്യേകിച്ച്‌ റിയൽ എസ്റ്റേറ്റ്‌ മേഖലകളിൽ ഇടപാടുകളുമായി ബന്ധപ്പെട്ട സാഹസങ്ങൾ നോക്കുമ്പോൾ ഇന്ന് നേട്ടങ്ങൾ മുന്നിട്ടുനിൽക്കും. എന്തായാലും കുറച്ചു പണം മറ്റ് അവസരങ്ങളിലേക്ക്‌ കരുതിവയ്ക്കു‌ക.

മേടം: ദയയും കരുതലും ഉള്ള വ്യക്തിയായിരിക്കും. നിങ്ങൾ ഉദാരമനസ്‌കനായിരിക്കും. മറ്റുള്ളവർക്ക് സാമ്പത്തിക സഹായങ്ങൾ ചെയ്യും. ഇത് ഭാവിയിൽ നിങ്ങൾക്കുതന്നെ ഗുണം ചെയ്യും. സഹപ്രവർത്തകരെ കുടുംബാംഗങ്ങളെപ്പോലെ പരിഗണിക്കും.

ഇടവം: സാമ്പത്തിക പ്രശ്‌നങ്ങൾ നിങ്ങളെ തുടർച്ചയായി അലട്ടിക്കൊണ്ടിരിക്കും. പല വഴിയിൽക്കൂടി പണം സമ്പാദിക്കാൻ ശ്രമിക്കും. ചെലവുകൾ ചുരുക്കും. സ്വതന്ത്രമായി നിന്നാൽ അതിമനോഹരമായ ഫലങ്ങൾ ജോലിസ്ഥലത്ത്‌ ഉണ്ടാക്കാൻ കഴിയും.

മിഥുനം: ഇന്ന് നിങ്ങൾ ശുചിത്വത്തിലും വൃത്തിയിലും അതീവ ശ്രദ്ധാലുവായിരിക്കും. കാർ കഴുകാനോ മുറ്റം വൃത്തിയാക്കാനോ വീട്ടുപകരണങ്ങൾ ക്രമീകരിക്കാനോ പദ്ധതിയിടും. മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാകാൻ സാധ്യത.

കര്‍ക്കടകം: പഴയ ബന്ധങ്ങൾ നിങ്ങളിലേക്ക് തിരികെ എത്താനുള്ള സാധ്യതയുണ്ട് മറ്റുള്ളവരുമായി പെട്ടെന്ന് യോജിപ്പിലെത്താനുള്ള കഴിവുമൂലം ജോലികൾ ഇന്ന് നന്നായി നിർവഹിക്കാൻ കഴിയും ആളുകൾക്ക്‌ നിങ്ങളുടെ സത്യസന്ധതയിൽ വലിയ ആദരവുണ്ടാകും വൈകുന്നേരം നല്ല ഒത്തുകൂടലുകൾ നടത്തും.

Print Friendly, PDF & Email

Leave a Comment

More News