അഞ്ചു വയസ്സുകാരി ചാന്ദിനിയുടെ മരണത്തിൽ മൗനം പാലിക്കുന്ന സര്‍ക്കാരിനേയും സിനിമാ താരങ്ങളേയും വിമര്‍ശിച്ച് നടന്‍ കൃഷ്ണകുമാര്‍

ആലുവ: ആലുവയിൽ അഞ്ച് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കാതിരുന്ന സിനിമാ താരങ്ങളെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ രംഗത്ത്. ഉണ്ണി മുകുന്ദൻ, ഹരീഷ് പേരടി, വിവേക് ​​ഗോപൻ, അഖിൽ മാരാർ എന്നിവർ മാത്രമാണ് നാടിനെ നടുക്കിയ സംഭവത്തിൽ പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൃഷ്ണകുമാർ തന്റെ രോഷം പ്രകടിപ്പിച്ചത്. കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: പ്രിയപ്പെട്ട സഹോദരങ്ങളെ ഇന്നലെ ഉച്ച മുതൽ ഇന്നീ നിമിഷംവരെ, ഉള്ളിൽ നന്മയുള്ള ഏതൊരു മലയാളിയും മനസ്സും മനഃസാക്ഷിയും മരവിച്ച ഒരവസ്ഥയിലാണ്. ആലുവയിലെ ആ കൊച്ചുപെൺകുട്ടിയുടെ മുഖം വലിയ നടുക്കവും, വീണ്ടും ഒരുപിടിചോദ്യങ്ങളും നമുക്കുമുന്നിലുയർത്തുന്നു. ഒപ്പം, അടക്കാൻ പറ്റാത്തത്രയും നിസ്സഹായതയും രോഷവും. തരംകിട്ടുമ്പോഴെല്ലാം വടക്കോട്ടു നോക്കി കുരക്കുകയും ഓരിയിടുകയും ചെയ്യുന്ന ഒരു സാംസ്കാരിക നായയെയും നാമിപ്പോൾ കാണുന്നില്ല. മണിപ്പൂരിലോ കാശ്മീരിലോ, പേരുപോലുമറിയാത്ത ഏതെങ്കിലും ഉൾനാടൻ വടക്കേ ഇന്ത്യൻ ഗ്രാമത്തിലോ നടക്കുന്ന…

യു.എസ്.ടി തിരുവനന്തപുരം കേന്ദ്രം യമ്മി എയ്ഡ് ഭക്ഷ്യമേള സംഘടിപ്പിച്ചു; സമാഹരിച്ച 4,10,000 രൂപ എസ് എ ടി ആശുപത്രിക്ക്

തിരുവനന്തപുരം:  പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ യമ്മി എയ്ഡ് ഭക്ഷ്യമേള സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സമാഹരിച്ച 4,10,000 രൂപ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോ കെയർ ഐസിയുവിൽ കുട്ടികളുടെ കിടക്കകൾ സ്ഥാപിക്കാനായി നൽകും. യു. എസ്.ടിയിലെ വനിതാ ജീവനക്കാരുടെ സംഘടനയായ നെറ്റ് വര്‍ക്ക് ഓഫ് വിമണ്‍ അസോസിയേറ്റ്‌സിന്റെ (നൗ യു)  നേതൃത്വത്തിലാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത് . യു. എസ്.ടി യിലെ ജീവനക്കാർ സ്വന്തം വീടുകളില്‍ നിന്ന് വിവിധ വിഭവങ്ങള്‍ പാകം ചെയ്തു കൊണ്ടുവരികയും അവ പ്രദർശിപ്പിക്കുകയും ചെയ്തു എന്നതാണ് ഈ ഭക്ഷ്യമേളയുടെ സവിശേഷത. കഴിഞ്ഞ ഒരു പതിറ്റാണ്ടായി യു.എസ്.ടിയില്‍ രുചിമേള നടന്നുവരുന്നു. കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആര്‍) സംരംഭങ്ങൾക്ക് പിന്തുണ നല്‍കുകയാണ്  ഈ മേളയിലൂടെ യു എസ് ടി തിരുവനന്തപുരം കേന്ദ്രം…

ഗ്രേസിക്കുട്ടി തോമസ് അന്തരിച്ചു

തലവടി: ആനപ്രമ്പാൽ ചെറുനെല്ലിക്കുന്നേൽ പരേതനായ കെ. വി. തോമസിന്റെ ഭാര്യ ഗ്രേസിക്കുട്ടി തോമസ് (77) നിര്യാതയായി. സംസ്ക്കാരം ആഗസ്റ്റ് 2 ബുധനാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആനപ്രമ്പാൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ. കറ്റാനം ചൂനാട്ടൂശ്ശേരിൽ കുടുംബാഗമാണ് പരേത. മക്കൾ: ഷൈനി കുര്യൻ, ഷിനോയി തോമസ് (സൗദ്യ അറേബ്യ), ബിനോയി തോമസ് (യു.എസ്.എ). മരുമക്കൾ: പ്രസാദ് കുന്നുംപുറം (കല്ലുപ്പാറ), ഷൈല (ആറാട്ടുപ്പുഴ), റീബാ ( യു.എസ്.എ).

വക്കം പുരുഷോത്തമന്‍ നിശ്ചയദാര്‍ഢ്യമുള്ള ഭരണാധികാരി: കെ. ആനന്ദകുമാര്‍

തിരുവനന്തപുരം: കാര്യങ്ങള്‍ക്ക്‌ വ്യക്തതയും നടപ്പാക്കുന്നതില്‍ നിശ്ചയദാര്‍ഢ്യവുമുള്ള ഭരണാധികാരിയായിരുന്നു അന്തരിച്ച വക്കം പുരുഷോത്തമനെന്ന്‌ കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു. കൃഷി മന്ത്രിയായിരുന്ന കാലത്ത്‌ തലസ്ഥാന ജില്ലയില്‍ നിരവധി സ്ഥാപനങ്ങള്‍ക്ക്‌ തുടക്കമിട്ടു. സ്പീക്കര്‍ എന്ന നിലയില്‍ കര്‍ശന സമയനിഷ്ഠ പാലിച്ച്‌ നിയമസഭാംഗങ്ങളെ വിഷയത്തിനകത്തുനിന്ന്‌ സംസാരിക്കാന്‍ പ്രേരിപ്പിച്ചു. നിയമസഭാംഗം, പാര്‍ലമെന്റ്‌ അംഗം, മന്ത്രി, സ്പീക്കര്‍, ഗവര്‍ണ്ണര്‍ തുടങ്ങി, വഹിച്ച പദവികളെല്ലാം അര്‍ത്ഥപൂര്‍ണ്ണമായി വിനിയോഗിച്ച അദ്ദേഹം, നിയമ സഭാംഗങ്ങള്‍ക്ക് ഒരു പാഠപുസ്തകം തന്നെയായിരുന്നു എന്നും ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

ചിങ്ങം ഒന്നിന് പട്ടിണി സമരം; കര്‍ഷക ദിനം കരിദിനമായി പ്രതിഷേധിക്കും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: നെല്ല് സംഭരിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും വില നല്‍കാതിരിക്കുകയും നാളികേരം,റബ്ബര്‍ തുടങ്ങിയ സര്‍വ്വ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും ഉല്‍പാദന ചിലവ് പോലും വിപണിയില്‍ കിട്ടാത്ത സാഹചര്യം ഉണ്ടാവുകയും കര്‍ഷകര്‍ അതീവ ഗുരുതരമായ പ്രതിസന്ധിയില്‍ കൂടി കടന്നുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യന്‍ കണ്‍വീനര്‍ അഡ്വ: വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കടക്കെണിയില്‍പ്പെട്ട് ജപ്തി നടപടികള്‍ നേരിടുന്ന കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ കര്‍ഷക പ്രസ്ഥാനങ്ങള്‍ സംഘടിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയര്‍മാന്‍ അഡ്വ: ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ പട്ടിണിയി ലായിരിക്കുമ്പോള്‍ ഇടപെടാതെ മാറി നിന്ന് കോടികള്‍ മുടക്കി സര്‍ക്കാര്‍ കര്‍ഷകദിനം ആചരിക്കുന്നതിനെതിരെ ചിങ്ങം ഒന്നിന് (ഓഗസ്റ്റ്…

എസ്.ആർ.വി. സംഗീത കോളേജിൻറെ ഭൂമി കൈമാറ്റം ഉടൻ നടത്തണം: സതീഷ് കളത്തിൽ

തൃശ്ശൂർ: തൃശ്ശൂരിലെ ശ്രീ രാമവർമ്മ ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സ് കലാകാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനകൾക്ക് ഇനിയെങ്കിലും അറുതി വരുത്തണമെന്നും എസ്.ആർ.വിക്ക് സ്വന്തമായി അനുവദിച്ചുകിട്ടിയ ഭൂമിയുടെ കൈമാറ്റം നടക്കുന്നതിലെ സാങ്കേതിക തടസങ്ങൾ പരിഹരിച്ച് എത്രയുംവേഗം കൈമാറ്റം നടത്തണമെന്നും ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് ചെയർമാനും ചലച്ചിത്രസംവിധായകനുമായ സതീഷ് കളത്തിൽ സർക്കാറിനോട് ആവശ്യപ്പെട്ടു. സ്വന്തമായ കെട്ടിടസമുച്ചയം ഉണ്ടാക്കാനുള്ള കോളേജ് അധികൃതരുടെ ശ്രമങ്ങൾക്ക് സർക്കാർതല ചുവപ്പുനാടകൾ അനാവശ്യമായ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയാണ്. രാമവർമപുരം ഗവ. യു. പി. സ്‌കൂളിനോടനുബന്ധിച്ചു കിടക്കുന്ന രണ്ടര ഏക്കറയോളം ഭൂമി എസ്.ആർ.വിക്ക് കൈമാറാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിൻറെ എൻ. ഓ. സി മൂന്ന് വർഷങ്ങൾക്കുമുൻപ് ലഭിച്ചിട്ടും ഭൂമി കൈമാറ്റത്തിനാവശ്യമായ ‘അഡ്മിനിസ്ട്രേറ്റീവ് സാങ്ങ്ഷൻ’ ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെൻറിൽനിന്നും ലഭിച്ചിട്ടില്ലയെന്നത് ഗൗരവമായി കാണേണ്ട സംഗതിയാണ്. റവന്യു ഡിപ്പാർട്ടുമെൻറിൻറെ പ്രോപ്പസൽ സർട്ടിഫിക്കറ്റിൽ, ‘കൈമാറ്റത്തിന് ഈ ഭൂമി ഉപയുക്തമാണ്’ എന്ന്…

മഹാഭാരതത്തിലെ കര്‍ണ്ണനോടുപമിച്ച് ഡിജിപി ടോമിൻ ജെ തച്ചങ്കരി ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു

തിരുവനന്തപുരം: തന്റെ വിടവാങ്ങൽ പ്രസംഗത്തിനിടെ മഹാഭാരതത്തിലെ കഥാപാത്രമായ കര്‍ണ്ണനോടുപമിച്ച് ഡിജിപി ടോമിൻ ജെ തച്ചങ്കരി ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിച്ചു. നിരവധി അപമാനങ്ങൾ നേരിടേണ്ടി വന്നിട്ടും പ്രലോഭനങ്ങളെ ചെറുക്കുന്നതിൽ തന്റെ പ്രിയപ്പെട്ട കഥാപാത്രമായി കർണ്ണനെ ഉദ്ധരിച്ച് വിരമിച്ച ഡിജിപി കർണനോട് ആദരവ് പ്രകടിപ്പിച്ചു. തന്റെ പ്രസംഗത്തിൽ, തന്റെ കഴിവുകൾ തെളിയിക്കപ്പെട്ടിട്ടും കർണ്ണനെപ്പോലെ തനിക്കും വശംകെട്ടതായി തോന്നിയ സന്ദർഭങ്ങൾ അദ്ദേഹം എടുത്തുകാട്ടി. കഴിഞ്ഞ വർഷം കൈക്കൂലി കേസിൽ തച്ചങ്കരിക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചപ്പോഴും തച്ചങ്കരി വാർത്തകളിൽ ഇടം നേടിയിരുന്നു. പിന്നീട് വിജിലൻസ് അദ്ദേഹത്തെ ഒഴിവാക്കിയെങ്കിലും പ്രത്യേക വിജിലൻസ് കോടതി ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശിക്കുകയായിരുന്നു. “എന്നിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയ കഥാപാത്രം മഹാഭാരതത്തിലെ കർണനായിരുന്നു. മഹാനായ യോദ്ധാക്കളുടെ അവഹേളനവും തിരസ്‌കാരവും സഹിച്ചിട്ടും, അദ്ദേഹം തന്റെ തത്വങ്ങളിൽ ഉറച്ചുനിന്നു. അതൊരു അനശ്വര കഥയാണ്,” തച്ചങ്കരി പറഞ്ഞു. എസ്എപി ക്യാമ്പ് ഗ്രൗണ്ടിൽ…

മുൻ കേരള സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമൻ (96) അന്തരിച്ചു

തിരുവനന്തപുരം: മുൻ കേരള സ്പീക്കറും മുതിർന്ന കോൺഗ്രസ് നേതാവുമായ വക്കം പുരുഷോത്തമൻ (96) കുമാരപുരത്തെ വസതിയിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ മരണവാർത്ത കിംസ് ആശുപത്രി സ്ഥിരീകരിച്ചു. 1928 ഏപ്രിൽ 12ന് തിരുവനന്തപുരം ജില്ലയിലെ വക്കത്താണ് വക്കം പുരുഷോത്തമൻ ജനിച്ചത്. സ്റ്റുഡന്റ്സ് കോൺഗ്രസിന്റെ പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ യാത്ര ആരംഭിച്ചത്. 1953ൽ വക്കം പഞ്ചായത്ത് അംഗമായി. പിന്നീട് തിരുവനന്തപുരം ഡിസിസി പ്രസിഡന്റായും കെപിസിസി ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. ആറ്റിങ്ങലിൽ നിന്ന് അഞ്ച് തവണ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം പുരുഷോത്തമൻ മൂന്ന് തവണ മന്ത്രിയായി. തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം, ധനകാര്യം, എക്സൈസ്, തൊഴിൽ, ആരോഗ്യം, കൃഷി, ടൂറിസം വകുപ്പുകൾ ഉൾപ്പെടെ വിവിധ വകുപ്പുകൾ അദ്ദേഹം വഹിച്ചു. 1982-ൽ വക്കം ആദ്യമായി കേരള നിയമസഭയുടെ സ്പീക്കറായി നിയമിതനായി. കൂടാതെ, 1993 മുതൽ 1996 വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ…

ബാലഗംഗാധര തിലക്: ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകാത്മക നേതാവ് (ചരിത്രവും ഐതിഹ്യങ്ങളും)

ലോകമാന്യ തിലക് എന്നറിയപ്പെടുന്ന ബാലഗംഗാധര തിലക് ഒരു പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവും സ്വാധീനമുള്ള ദേശീയ നേതാവുമായിരുന്നു. 1856 ജൂലൈ 23 ന് മഹാരാഷ്ട്രയിലെ ചിഖാലിയിൽ ജനിച്ച തിലക്, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ അപാരമായ സംഭാവനകളും സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും തലമുറകളെ പ്രചോദിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ചരമവാർഷിക വേളയിൽ, ഈ ശ്രദ്ധേയനായ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ ജീവിതം, വിശ്വാസങ്ങൾ, മഹാത്മാഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം എന്നിവയിലൂടെ ഒരു പര്യടനം നടത്താം. ആദ്യകാലങ്ങളും ഗരംദളും: ബാലഗംഗാധര തിലക് ഒരു ബഹുമുഖ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും നേതൃപാടവവും പേരുകേട്ടതാണ്. തന്റെ ആദ്യ വർഷങ്ങളിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (INC) ഒരു പ്രമുഖ വ്യക്തിയായി അദ്ദേഹം ഉയർന്നുവന്നു. പിന്നീട് “ഗരം ദൾ” അല്ലെങ്കിൽ “ലാൽ-ബാൽ-പാൽ” ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന തീവ്രവാദ വിഭാഗത്തിലെ ഒരു…

മറുനാടൻ തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് സംഘം പരിശോധന നടത്തി; ലഹരി വസ്തുക്കൾ കണ്ടെത്തി

എറണാകുളം : പെരുമ്പാവൂർ, ആലുവ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടെ എറണാകുളം ജില്ലയിലെ മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ എക്സൈസ് സംഘം സമഗ്ര പരിശോധന നടത്തി. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ നിരവധി ലഹരി വസ്തുക്കൾ കണ്ടെത്തി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശപ്രകാരം വിവിധ യൂണിറ്റുകളായി തിരിച്ച് രാവിലെ ഏഴു മണിയോടെ പരിശോധന ആരംഭിച്ചു. എറണാകുളം എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരാണ് തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തിയത്. പരിശോധന ഇപ്പോഴും തുടരുകയാണ്.