Upset Hindus seek apology from Baskin-Robbins for non-disclosure of beef in ice cream

Hindus are asking for an official apology from Baskin-Robbins for non-disclosure of beef in its “Rocky Road” ice cream; and its immediate recall. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that it was shocking for Hindus to learn that popular “Rocky Road”, which they had been eating for years, contained beef; while beef was not explicitly mentioned under the ingredients listed on the packages/boxes. Zed, who is President of Universal Society of Hinduism, stated that “Rocky Road” contained gelatin, but the source of gelatin was…

ദുൽഖർ സൽമാന്റെ ബിഗ് ബഡ്ജറ്റഡ് ചിത്രം “കിംഗ് ഓഫ് കൊത്ത” ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ നായകനാകുന്ന മാസ്സ് എന്റെർറ്റൈനെർ കിംഗ് ഓഫ് കൊത്ത ഓണം റിലീസായി ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക് എത്തുന്നു. എതിരാളികൾ ഇല്ലാതെ സോളോ റിലീസ് ആയി തിയേറ്ററിൽ എത്തുന്ന ബിഗ് ബഡ്ജറ്റഡ് ചിത്രം നാന്നൂറിൽപരം സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസാകുന്നു. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ടീസറും കലാപകാര ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി തുടരുകയാണ്. സിനിമാപ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വൻ പ്രതികരണമാണ് ലഭിക്കുന്നത്. പാൻ ഇന്ത്യൻ ലെവലിൽ റിലീസാകുന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗമാകുമെന്നുറപ്പാണ്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയതും കഥാപാത്രത്തിൽ തന്നെ വെല്ലു വിളികൾ നിറഞ്ഞതുമായ കിംഗ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നു. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ…

ശ്രാവണ മാസത്തിലെ നാലാം തിങ്കളാഴ്ച ശിവക്ഷേത്രങ്ങളിൽ ഭക്തരുടെ നീണ്ട നിര

പട്ന: ശ്രാവണ മാസവും തിങ്കളാഴ്ചയും ശിവഭക്തർക്ക് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ശ്രാവണ മാസത്തിലെ നാലാം തിങ്കളാഴ്ചയായ ഇന്ന് ശിവക്ഷേത്രങ്ങളിൽ ഭക്തജനപ്രവാഹമാണ്. രാവിലെ മുതൽ എല്ലാ ഭക്തരും ജലാഭിഷേകം നടത്തി. വടക്കൻ ബിഹാറിലെ ദിയോഘർ എന്ന് വിളിക്കപ്പെടുന്ന മുസാഫർപൂരിലെ ബാബ ഗരീബ് നാഥ് ക്ഷേത്രത്തിൽ ജലാഭിഷേകത്തിനായി വൻ ഭക്തജനത്തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. എല്ലാവരും അവരവരുടെ ആവലാതിയും പരാതിയും ബോധിപ്പിക്കാന്‍ ബാബയുടെ വാതിൽക്കൽ എത്തുന്നു. മുസാഫർപൂർ (ഈസ്റ്റ്) സബ് ഡിവിഷണൽ ഓഫീസർ ഗ്യാൻ പ്രകാശ്, വെസ്റ്റിലെ ബ്രിജേഷ് കുമാർ എന്നിവരും രാവിലെ ബാബ ഗരീബ്നാഥ് ധാമിലെത്തി ജലാഭിഷേകം നടത്തുകയും മുഴുവൻ കുടുംബത്തോടൊപ്പം ആരാധിക്കുകയും ചെയ്തു. കുടുംബത്തോടൊപ്പം ബാബ ഹനുമാനെ ദർശിച്ച ശേഷം ബാബ ഗരീബ് നാഥിന്റെ ക്ഷേത്രത്തിൽ വെള്ളം നിറച്ച് ജലാഭിഷേകം നടത്താൻ എത്തിയതായി ബ്രിജേഷ് കുമാർ പറഞ്ഞു. ആരാധനയ്ക്ക് വരുന്നത് തീർച്ചയായും ബുദ്ധിമുട്ടാണെന്നും എന്നാൽ ബാബ എല്ലാ ബുദ്ധിമുട്ടുകളും…

സർക്കാർ തയ്യാറായാലും മണിപ്പൂരിൽ ചർച്ച ചെയ്യാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല: പിയൂഷ് ഗോയൽ

ന്യൂഡൽഹി: മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും എന്നാൽ, പ്രതിപക്ഷത്തിന് അത് ആവശ്യമില്ലെന്നും കേന്ദ്രമന്ത്രിയും രാജ്യസഭയിലെ സഭാ നേതാവുമായ പിയൂഷ് ഗോയൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചിന്താഗതിയിൽ അപാകതയുണ്ടെന്ന് ആരോപിച്ച് മണിപ്പൂർ വിഷയം ഇന്ന് രണ്ട് മണിക്ക് സഭയിൽ (രാജ്യസഭ) ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും എന്നാൽ പ്രതിപക്ഷം ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചിന്താഗതിയിൽ പാളിച്ചയുണ്ടെന്നും ചർച്ചയ്ക്കിടെ തങ്ങളുടെ ഇരുണ്ട വശങ്ങളും പ്രവൃത്തികളും പുറത്തുവരുമെന്ന ഭയം മൂലമാണ് മണിപ്പൂർ ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നതെന്നും പിയൂഷ് ഗോയൽ പറഞ്ഞു. സര്‍ക്കാര്‍ എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ ഭൂരിപക്ഷവും സഭ നടത്തിപ്പിന് അനുകൂലമാണെങ്കിലും ചില പാർട്ടികൾ സഭ പ്രവർത്തിപ്പിക്കാൻ അനുവദിക്കാത്തത് അപലപനീയമാണ്. മണിപ്പൂർ സെൻസിറ്റീവ് വിഷയമാണെന്നും ചർച്ച അനുവദിക്കണമെന്ന് കഴിഞ്ഞ 10 ദിവസമായി സർക്കാർ പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുന്നുണ്ടെന്നും എന്നാൽ പ്രതിപക്ഷ പാർട്ടികൾ…

നാല് പതിറ്റാണ്ടിന് ശേഷവും മുഹമ്മദ് റാഫി ജനഹൃദയങ്ങളെ കീഴടക്കുന്നു

മുംബൈ: ഇതിഹാസ പിന്നണി ഗായകൻ മുഹമ്മദ് റാഫിയുടെ 43-ാം ചരമവാർഷികം ഇന്ന് ആചരിക്കുന്നു. 1924-ൽ പഞ്ചാബിൽ ജനിച്ച റാഫിയുടെ എളിയ തുടക്കം മുതൽ ഒരു സംഗീത സംവേദനം വരെയുള്ള ശ്രദ്ധേയമായ യാത്ര, സ്ഥിരോത്സാഹത്തിന്റെയും കഴിവിന്റെയും സത്തയെ തികച്ചും പ്രകടമാക്കുന്നു. റാഫിയും തന്റെ ആദ്യകാലങ്ങൾ ചെലവഴിച്ചത് പാക്കിസ്താനിലെ ലാഹോറിലെ ഭാട്ടി ഗേറ്റിലാണ്. ഇന്ത്യയിലും പാക്കിസ്താനിലും അദ്ദേഹത്തിന് ഒരു വലിയ ആരാധകവൃന്ദം തന്നെയുണ്ട്. 1980 ജൂലൈ 31 നാണ് അദ്ദേഹം അന്തരിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ ശ്രുതിമധുരമായ ഗാനങ്ങൾ ഇന്നും നിത്യഹരിതവും ജനപ്രിയവുമാണ്. ഏകദേശം നാല് പതിറ്റാണ്ട് നീണ്ട കരിയറിൽ, പത്മശ്രീ അവാർഡ് ജേതാവ് റാഫി ഇന്ത്യൻ സംഗീത വ്യവസായത്തിനായി 28,000-ലധികം ഗാനങ്ങൾ ആലപിച്ചു. ബോളിവുഡ് ഇതിഹാസങ്ങളായ ആശാ ഭോസ്‌ലെ, സോനു നിഗം, കിഷോർ കുമാർ, അമിതാഭ് ബച്ചൻ, രാജ് കപൂർ, ലതാ മങ്കേഷ്‌കർ, ദിലീപ് കുമാർ എന്നിവർ എപ്പോഴും റാഫിയോട്…

ആനപ്രമ്പാല്‍ ജലോത്സവം സമിതി ചീഫ് കോഓര്‍ഡിനേറ്റർ എം.ജി. കൊച്ചുമോന്റെ മാതാവ് ശാന്തമ്മ ഗോപി അന്തരിച്ചു

തലവടി: കുട്ടനാട് സാംസ്കാരിക വേദി ട്രഷററും ആനപ്രമ്പാല്‍ ജലോത്സവം സമിതി ചീഫ് കോഓര്‍ഡിനേറ്ററുമായ എം.ജി. കൊച്ചുമോന്റെ മാതാവ് മണപ്പുറത്ത് പരേതനായ ഗോപിയുടെ ഭാര്യ ശാന്തമ്മ ഗോപി (80) അന്തരിച്ചു. കളങ്ങര വെട്ടുപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ: സുകു,സുഗതൻ (ഇരുവരും ദുബൈ), സുനി (ആര്യ പ്രിൻ്റിംഗ് പ്രസ്, തലവടി), പരേതയായ സുധാമണി. മരുമക്കൾ: തിരുവല്ല മഞ്ഞാടി കളത്തിൽ തമ്പി, സ്മിത, ഷിനി (വയനാട്), സീമ, തലവടി കുറ്റിയിൽ വടക്കേതിൽ വിനോദ് .  

പുതിയ സാധ്യതകളെ തേടിയ വിമോചനത്തിലേക്കുള്ള പലായനമാണ് ഹിജ്റ : സി.ടി. സുഹൈബ്

പൊന്നാനി : കലുഷിതമായ രാഷ്ട്രീയ സാമൂഹിക പശ്ചാതലത്തിൽ പുതിയ സാധ്യതകളെ തേടിയ വിമോചനത്തിലേക്കുള്ള പലായനമാണ് ഹിജ്റയെന്നും ആധുനിക കാലത്തും രാജ്യമനുഭവിക്കുന്ന പ്രതിസന്ധികളിൽ നിന്ന് വിമോചനം സാധ്യമാക്കാൻ ഹിജ്റയെക്കുറിച്ച സ്മരണകൾ സമൂഹത്തെ പ്രചോദിപ്പിക്കുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ ‘മുഹർറം : വിമോചനത്തിലേക്കുള്ള പലായനങ്ങൾ’ എന്ന തലക്കെട്ടിൽ പൊന്നാനിയിൽ ഇസ്‌ലാമിക സദസ്സ് സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. സോളാരിറ്റി ജില്ലാ പ്രസിഡൻറ് ഡോക്ടർ അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാബിക്ക് വെട്ടം സ്വാഗതമാശംസിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് അബ്ദുറഹ്മാൻ ഫാറൂഖി സമാപനം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയ പ്രസിഡൻറ് ഉമൈമത്ത് ടീച്ചർ, ജി ഐ ഒ ഏരിയ പ്രസിഡൻറ് മുബഷിറ, എസ്…

കെ.പി.എ സമ്മർ ക്യാമ്പ് ശ്രെദ്ധേയമായി

കൊല്ലം പ്രവാസി അസ്സോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഏക ദിന സമ്മർ ക്യാമ്പ്  ശ്രദ്ധേയമായി. ക്രാഫ്റ്റ്, ഡാൻസ്, മോട്ടിവേഷൻ ക്‌ളാസ്, മെഡിക്കൽ അവയർനെസ്സ് മറ്റു കലാപരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. സെലീന ടീച്ചർ, കൗൺസിലർ വിമല തോമസ്, മറിയം കമ്മീസ്, വിനു ക്രിസ്റ്റി എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. വൈകുന്നേരം നടന്ന സമാപന സമ്മേളനം സാമൂഹ്യ പ്രവർത്തകൻ കെ.ടി സലിം ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷനായ ചടങ്ങിൽ സാമൂഹ്യ പ്രവർത്തക നൈന മുഹമ്മദ് മുഖ്യാതിഥി ആയി പങ്കെടുത്തു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി മാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, അൽ ഹിലാൽ മാർക്കറ്റിംഗ് ഹെഡ് ഷാഹിദ്, എന്നിവർ ആശംസകൾ അറിയിച്ചു. കൺവീനർ കോയിവിള…

സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ 32 ടീമുകളെ പങ്കെടുപ്പിച്ച് T7 ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

കൊളംബസ്:സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ (COMA) ആദ്യമായി 32 ടീമുകളെ പങ്കെടുപ്പിച്ച് T7 ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. പ്രമുഖ IT കമ്പനി ആയ DevCare Solutions, Realtor Sony Joseph, കുംങ്കും സാരീ ഷോപ്പ്, എന്നിവർ ആയിരുന്നു മത്സരങ്ങൾ സ്പോൺസർ ചെയ്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നേപാളിൽ നിന്നും ഉള്ള  ടീം അംഗങ്ങളെ ഉൾപെടുത്തി ആയിരുന്നു മത്സരങ്ങൾ. രാവിലെ 8 മണിക്ക് വനിതകളുടെ ക്രിക്കറ്റ് മത്സരത്തോടെ ആയിരുന്നു ക്രിക്കറ്റ് മാമാങ്കത്തിൻ്റെ ഉൽഘാടനം. വാശി ഏറിയ മത്സരങ്ങൾ രാത്രി 11 മണിയോടെ ആണ് അവസാനിച്ചത്. ടീം റാങ്ക്കളുടെ അടിസ്ഥാനത്തിൽ രണ്ട് തട്ടുകൾ ആയി നടത്തിയ മത്സരങ്ങളിൽ VCC risers Division ഒന്നിൽ ഒന്നാം സ്ഥാനത്തും ADC royal strikers രണ്ടാം സ്ഥാനത്തും എത്തി. Division രണ്ടിൽ ഒന്നാം സ്ഥാനത്ത് എത്തിയത് Hustlers ടീമും രണ്ടാം സ്ഥാനത്ത് PDCC…

സി.എസ്‌.ഐ ക്രൈസ്റ്റ് ചര്‍ച്ചില്‍ സ്ഥിരീകരണ ശുശ്രൂഷ നടത്തപ്പെട്ടു

ഫിലാഡല്‍ഫിയ: ഹാറ്റ്ബറോയിലുള്ള സി.എസ്‌.ഐ ക്രൈസ്റ്റ് ചര്‍ച്ച് ദേവാലയത്തില്‍ ജൂലൈ 23 ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷ മദ്ധ്യേ ഇടവകാഗംങ്ങളായ 10 കുഞ്ഞുങ്ങള്‍ സി.എസ്‌.ഐ മദ്ധ്യകേരള ബിഷപ്പ്‌ റൈറ്റ്‌. റവ.ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ തിരുമേനിയില്‍ നിന്നും സഭയുടെ പൂര്‍ണ്ണ അംഗത്തിലേക്ക്‌ പ്രവേശിക്കുന്നതിന്റെ ഭാഗമായി ആദ്യ കുര്‍ബാന സ്വീകരിച്ചു. ഭക്തിനിര്‍ഭരമായ നടന്ന ശുശ്രൂഷയില്‍ ഇടവക വികാരി റവ.റ്റി റ്റി സന്തോഷ്‌, ഇമ്മാനുവല്‍ സി.എസ്‌.ഐ ചര്‍ച്ച്‌ വികാരി പി. ജെ ജോസ്‌ എന്നിവര്‍ നേതൃത്വം കൊടുത്തു. രാവിലെ 9-ന് ആരംഭിച്ച വിശുദ്ധ കുര്‍ബാന ശുശ്രൂഷയില്‍ ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും, ബന്ധുക്കളും, ഇടവക ജനങ്ങളും ഉള്‍പ്പെടെ അനേകര്‍ പങ്കെടുത്തു. അനുഗ്രഹം നിറഞ്ഞൊഴുകിയ ചടങ്ങില്‍ ആദ്യ കുര്‍ബാന സ്വീകരിച്ച ആരോണ്‍ ലെയ്റ്റി സന്തോഷ്‌, ആരോണ്‍ മാത്യു തോമസ്‌, ഏഞ്ചല ജേക്കബ്‌, എയ്ഡന്‍ മോന്‍സി തോമസ്‌, ക്രിസ്ത്യന്‍ ബിജു…