സി.എസ്‌.ഐ ക്രൈസ്റ്റ് ചര്‍ച്ചില്‍ സ്ഥിരീകരണ ശുശ്രൂഷ നടത്തപ്പെട്ടു

ഫിലാഡല്‍ഫിയ: ഹാറ്റ്ബറോയിലുള്ള സി.എസ്‌.ഐ ക്രൈസ്റ്റ് ചര്‍ച്ച് ദേവാലയത്തില്‍ ജൂലൈ 23 ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷ മദ്ധ്യേ ഇടവകാഗംങ്ങളായ 10 കുഞ്ഞുങ്ങള്‍ സി.എസ്‌.ഐ മദ്ധ്യകേരള ബിഷപ്പ്‌ റൈറ്റ്‌. റവ.ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ തിരുമേനിയില്‍ നിന്നും സഭയുടെ പൂര്‍ണ്ണ അംഗത്തിലേക്ക്‌ പ്രവേശിക്കുന്നതിന്റെ ഭാഗമായി ആദ്യ കുര്‍ബാന സ്വീകരിച്ചു.

ഭക്തിനിര്‍ഭരമായ നടന്ന ശുശ്രൂഷയില്‍ ഇടവക വികാരി റവ.റ്റി റ്റി സന്തോഷ്‌, ഇമ്മാനുവല്‍ സി.എസ്‌.ഐ ചര്‍ച്ച്‌ വികാരി പി. ജെ ജോസ്‌ എന്നിവര്‍ നേതൃത്വം കൊടുത്തു.

രാവിലെ 9-ന് ആരംഭിച്ച വിശുദ്ധ കുര്‍ബാന ശുശ്രൂഷയില്‍ ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും, ബന്ധുക്കളും, ഇടവക ജനങ്ങളും ഉള്‍പ്പെടെ അനേകര്‍ പങ്കെടുത്തു.

അനുഗ്രഹം നിറഞ്ഞൊഴുകിയ ചടങ്ങില്‍ ആദ്യ കുര്‍ബാന സ്വീകരിച്ച ആരോണ്‍ ലെയ്റ്റി സന്തോഷ്‌, ആരോണ്‍ മാത്യു തോമസ്‌, ഏഞ്ചല ജേക്കബ്‌, എയ്ഡന്‍ മോന്‍സി തോമസ്‌, ക്രിസ്ത്യന്‍ ബിജു തോമസ്‌, എവ്ലിന്‍ എല്‍സ ജോണ്‍, മിലി സക്കറിയ, നിഖില്‍ ജി. വറുഗീസ്‌, റൂബിന്‍ കോശി, സുചിത മേരി ജോണ്‍ എന്നിവര്‍ക്ക്‌ സഭയുടെ ബൈബിളും സര്‍ട്ടിഫിക്കറ്റുകളും തിരുമേനി വിതരണം ചെയ്തു.

മദ്ധ്യകേരള മഹായിടവകയുടെയും, സ്ത്രീധനസഖ്യത്തിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ തിരുമേനിയും, ജെസി കൊച്ചമ്മയും വിശദീകരിച്ചു.

സ്ഥിരീകരണ ശുശ്രൂഷയ്ക്ക്‌ കുട്ടികള്‍ക്ക്‌ വേണ്ട ക്ലാസുകള്‍ എടുക്കുകയും, അവരെ ഈ ശുശ്രൂഷയിലേക്ക്‌ ഒരുക്കുകയും ചെയ്തത്‌ ഇടവക വികാരി സന്തോഷ്‌ അച്ചനും, ലീനാ കൊച്ചമ്മയും ആണ്‌.

കമ്മറ്റി അംഗം അലക്ദ് ജേക്കബ്‌, സ്ത്രീജനസഖ്യ സെക്രട്ടറി ആനി ജോണ്‍ ഫിലിപ്പ്‌ എന്നിവര്‍ ചേര്‍ന്ന്‌ തിരുമേനിയേയും കൊച്ചമ്മയേയും സ്വീകരിച്ചു.

ചര്‍ച്ച് സെക്രട്ടറി അരുണ്‍ ജേക്കബിന്റെ നേതൃത്വത്തില്‍ കമ്മറ്റി വിപുലമായ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. വൈസ്‌ പ്രസിഡണ്ട്‌ ബെന്നി കൊട്ടാരത്തില്‍ നന്ദി പറഞ്ഞു.

ചടങ്ങില്‍ കുട്ടികള്‍ കുടുംബത്തോടൊപ്പം കേക്ക്‌ മുറിച്ച് സന്തോഷം പങ്കു വച്ചു.

ചടങ്ങുകള്‍ക്ക്‌ ശേഷം ആദ്യ കുര്‍ബാന സ്വീകര്‍ത്താക്കളുടെ മാതാപിതാക്കള്‍ ഒരുക്കിയ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News