സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ 32 ടീമുകളെ പങ്കെടുപ്പിച്ച് T7 ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

കൊളംബസ്:സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ (COMA) ആദ്യമായി 32 ടീമുകളെ പങ്കെടുപ്പിച്ച് T7 ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. പ്രമുഖ IT കമ്പനി ആയ DevCare Solutions, Realtor Sony Joseph, കുംങ്കും സാരീ ഷോപ്പ്, എന്നിവർ ആയിരുന്നു മത്സരങ്ങൾ സ്പോൺസർ ചെയ്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നേപാളിൽ നിന്നും ഉള്ള  ടീം അംഗങ്ങളെ ഉൾപെടുത്തി ആയിരുന്നു മത്സരങ്ങൾ. രാവിലെ 8 മണിക്ക് വനിതകളുടെ ക്രിക്കറ്റ് മത്സരത്തോടെ ആയിരുന്നു ക്രിക്കറ്റ് മാമാങ്കത്തിൻ്റെ ഉൽഘാടനം. വാശി ഏറിയ മത്സരങ്ങൾ രാത്രി 11 മണിയോടെ ആണ് അവസാനിച്ചത്. ടീം റാങ്ക്കളുടെ അടിസ്ഥാനത്തിൽ രണ്ട് തട്ടുകൾ ആയി നടത്തിയ മത്സരങ്ങളിൽ VCC risers Division ഒന്നിൽ ഒന്നാം സ്ഥാനത്തും ADC royal strikers രണ്ടാം സ്ഥാനത്തും എത്തി. Division രണ്ടിൽ ഒന്നാം സ്ഥാനത്ത് എത്തിയത് Hustlers ടീമും രണ്ടാം സ്ഥാനത്ത് PDCC Unitedഉം ആയിരുന്നു.

ടെസ്‌ല കാറുകളുടെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, live commentary എന്നിവ ഈ ടൂർണമെൻ്റിനെ മറ്റു ടെന്നിസ് ബാൾ ടൂർണമെൻ്റ്കളിൽ നിന്ന് വ്യത്യസ്തം ആക്കി. COMA പ്രസിഡൻ്റ് ഷിബു നായർ, സെക്രട്ടറി പ്രതീഷ് പുതിയാട്ടിൽ, ഘജാൻജി രൂപേഷ് സത്യൻ, ജോയിൻ്റ് സെക്രട്ടറി സച്ചിൻലാൽ സുഗതൻ, വൈസ് പ്രസിഡൻ്റ് അരുൺ ഡേവിസ് എന്നിവർ ആണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്. എന്നിരുന്നാലും ഇവക്ക് ചുക്കാൻ പിടിച്ചത് സംഘാടകർ ആയ കിരൺ ഇലവങ്കലും അരുൺ ചന്ദും ആയിരുന്നു.

കൊളംബസില്‍ നിന്നും COMA വൈസ് പ്രസിഡൻ്റ്  അരുൺ ഡേവിസ് അറിയിച്ചതാണിത്.

Print Friendly, PDF & Email

Leave a Comment

More News