ദുൽഖർ സൽമാന്റെ ബിഗ് ബഡ്ജറ്റഡ് ചിത്രം “കിംഗ് ഓഫ് കൊത്ത” ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ നായകനാകുന്ന മാസ്സ് എന്റെർറ്റൈനെർ കിംഗ് ഓഫ് കൊത്ത ഓണം റിലീസായി ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക് എത്തുന്നു. എതിരാളികൾ ഇല്ലാതെ സോളോ റിലീസ് ആയി തിയേറ്ററിൽ എത്തുന്ന ബിഗ് ബഡ്ജറ്റഡ് ചിത്രം നാന്നൂറിൽപരം സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസാകുന്നു. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ടീസറും കലാപകാര ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി തുടരുകയാണ്. സിനിമാപ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വൻ പ്രതികരണമാണ് ലഭിക്കുന്നത്. പാൻ ഇന്ത്യൻ ലെവലിൽ റിലീസാകുന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗമാകുമെന്നുറപ്പാണ്.

ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയതും കഥാപാത്രത്തിൽ തന്നെ വെല്ലു വിളികൾ നിറഞ്ഞതുമായ കിംഗ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നു. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

Dulquer Salmaan’s big budgeted film ‘King of Kotha’ hits theaters on August 24

The much awaited Dulquer Salmaan starrer mass entertainer King of Kotha will hit the theaters on August 24 as an Onam release. The big-budgeted film, which is hitting the theaters as a solo release without rivals, is releasing in over four hundred screens in Kerala. Directed by Abhilash Joshi, the teaser and the riotous song continues to trend on social media. Every update of the highly anticipated movie is getting huge response for movie lovers. The film which will be released at the pan-Indian level is sure to make waves at the box office.

King of Kotha, the most expensive of Dulquer’s career and the most challenging in the character itself, is being produced by Zee Studios and Dulquer Salmaan’s Wayfarer Films. Shabir Kallarakkal, Prasanna, Chemban Vinod, Shammi Thilakan, Gokul Suresh, Vadachennai Sharan, Aishwarya Lakshmi, Naila Usha, Shanthi Krishna, Anikha Surendran and others are in the film. Cinematography of King of Kotha is done by Nimish Ravi. Jakes Bejoy and Shaan Rahman are composing the music for the film. Conflict: Rajasekhar, Script: Abhilash N Chandran, Production Designer: Nimesh Thanur, Editor: Shyam Sasidharan, Choreography: Sherif, Makeup: Ronex Xavier, Costume Design: Praveen Verma, Stills: Shuhaib SBK, Production Controller: Deepak Parameswaran, Music: Sony Music, PR: Pratheesh Sekhar.

Print Friendly, PDF & Email

Leave a Comment

More News