ഫോമ സെൻട്രൽ റീജിയൻ കലാമേള; രജിസ്ട്രേഷന്‍ ഏപ്രിൽ 28ന് അവസാനിക്കും

ഷിക്കാഗോ: ഫോമ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കലാമേളയുടെ രജിസ്‌ട്രേഷൻ ഏപ്രില്‍ 28-ന് അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഡെസ്പ്ലയിൻസിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് മെയ് 4 ശനിയാഴ്ച വിവിധ സ്റ്റേജുകളിലായാണ് മത്സരങ്ങൾ നടത്തുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളിലായി വിവിധയിനങ്ങളിൽ മത്സരങ്ങൾ നടത്തുന്നുണ്ട്. വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന പെൺകുട്ടിക്ക് കലാതിലകവും ആൺകുട്ടിക്ക് കലാപ്രതിഭയും ഓരോ വിഭാഗത്തിലും ഏറ്റവും കൂടിയ പോയിന്റ് നേടുന്ന കുട്ടികൾക്ക് റൈസിംഗ് സ്റ്റാർ അവാർഡും ക്യാഷ് അവാർഡുകളോടെ നൽകുന്നതാണ്. കൂടാതെ, വ്യക്തിഗത ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് പുന്റാ കാനായിൽ വച്ച് ആഗസ്റ്റ് മാസം നടക്കുന്ന ഫോമാ നാഷണൽ കൺവൻഷനിലെ യൂത്ത്‌ഫെസ്റ്റിവലിലും മത്സരിക്കാവുന്നതാണ്.

മത്സരങ്ങളിൽ പങ്കെടുപ്പിക്കാനുള്ള കുട്ടികളെ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ആർ.വി.പി. ടോമി എടത്തിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷൻ ലിങ്കിനുമായി ജനറല്‍ കോഓർഡിനേറ്റർ ജൂബി വള്ളിക്കളം (312-685-5829), കോഓര്‍ഡിനേറ്റര്‍മാരായ ആഷാ മാത്യു (612-986-2663), ഡോ. സ്വർണ്ണം ചിറമേൽ (630-244-2068), ലിന്റാ ജോളിസ് (224-432-7602), ശ്രീജയ നിഷാന്ത് (847-769-1672) എന്നിവരുമായി ബന്ധപ്പെടുക.

 

Print Friendly, PDF & Email

Leave a Comment

More News