ഫോമ സെന്‍ട്രല്‍ റീജിയന്റെ നേതൃത്വത്തില്‍ 2024-26 ലെ ഫോമ സ്ഥാനാര്‍ത്ഥികളുടെ ‘മീറ്റ് ദി കാന്‍ഡിഡേറ്റ്’ മാര്‍ച്ച് 9 ശനിയാഴ്ച

ഷിക്കാഗോ: ഫോമയുടെ 2024-26-ലെ കമ്മിറ്റിയില്‍ വിവിധ തസ്തികകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഫോമ സെന്‍‌ട്രല്‍ റീജിയന്‍ ‘മീറ്റ് ദി കാന്‍ഡിഡേറ്റ്’ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 9 ശനിയാഴ്ച വൈകീട്ട് 6:00 മണിക്ക് സെന്റ് മേരീസ് ക്നാനായ ഹാളിലാണ് (7800 Lyons St., Morton Grove) പരിപാടി.

പുതിയ ഭരണ നേതൃത്വത്തിലേക്ക് ഇന്നുവരെ പ്രഖ്യാപിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥികളെയെല്ലാം അണിനിരത്തികൊണ്ട് അവര്‍ക്കുള്ള കാര്യങ്ങള്‍ വളരെ ചുരുക്കമായി പറയുന്നതിനും, അസോസിയേഷന്‍ പ്രതിനിധികളെ നേരില്‍ കാണുന്നതിനും പരിചയപ്പെടുന്നതിനുമുള്ള ഒരു സുവര്‍ണ്ണാവസരമാണിത്.

സെന്‍ട്രല്‍ റീജിയന്റെ നേതൃത്വത്തില്‍ ഫാമിലി ഫെസ്റ്റ്, വനിതാ ദിനം, നാഷണല്‍ കണ്‍വന്‍ഷന്‍ കിക്കോഫ് എന്നീ പരിപാടികള്‍ക്കിടയില്‍ വളരെ സമയബന്ധിതമായി നടത്തുന്ന ഒരു പരിപാടിയാണ് മീറ്റ് ദി കാന്‍ഡിഡേറ്റ്.

സ്ഥാനാര്‍ത്ഥികളായി പാനലായും സ്വതന്ത്രരായും മത്സരിക്കുന്ന 3/8/2024 വരെ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ്: തോമസ് ടി. ഉമ്മന്‍ (പ്രസിഡന്റ്), സാമുവേല്‍ മത്തായി (ജനറല്‍ സെക്രട്ടറി), ബിനൂപ് ശ്രീധരന്‍ (ട്രഷറര്‍), സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്റ്), ഡോ. പ്രിന്‍സ് നെച്ചിക്കാട് (ജോ. സെക്രട്ടറി), അമ്പിളി സജിമോന്‍ (ജോ. ട്രഷറര്‍) ഒരു പാനലായും,
ബേബി മണക്കുന്നേല്‍ (പ്രസിഡന്റ്), ബൈജു വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), സിജില്‍ പാലയ്ക്കലോടി (ട്രഷറര്‍), ഷാലു പുന്നൂസ് (വൈസ് പ്രസിഡന്റ്), പോള്‍ പി. ജോസ് (ജോ. സെക്രട്ടറി), അനുപമ കൃഷ്ണന്‍ (ജോ. ട്രഷറര്‍) രണ്ടാമത്തെ പാനലായും, സ്വതന്ത്രനായി ഡോ. മധു നമ്പ്യാര്‍ ജനറല്‍ സെക്രട്ടറിയായും ആണ് മത്സരിക്കുന്നത്.

എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കഴിവതും ഡെലേഗേറ്റുകളെ പരിചയപ്പെടുന്നതിനും അവരുടെ കാര്യങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഉള്ള ഒരു അവസരമാണിത്. എല്ലാവരുടേയുെം സാന്നിധ്യ സഹകരണം പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റ്റോമി എടത്തില്‍ (ആര്‍.വി.പി) 847 414 6757, ജോഷി വള്ളിക്കളം (സെക്രട്ടറി) 312 685 6749.

Print Friendly, PDF & Email

Leave a Comment

More News