എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മാണം വൈകുന്നു; കെ.ആർ.എഫ്.ബി നിർമ്മാണാനുമതി നല്‍കിയിട്ട് 5 മാസം പിന്നിട്ടു

എടത്വ: കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും എടത്വയിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാൻ അനുമതി നല്കിയിട്ടും കാത്തിരിപ്പ് കേന്ദ്രം നിർമ്മാണം വൈകുന്നു. എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുളയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്കിയ വിവരവകാശ രേഖയിലാണ് ഇത് വ്യക്തമാക്കുന്നത്. 5 മീറ്റർ നീളവും 2:5 മീറ്റർ വീതിയും അളവുകളുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിനാണ് ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്ക് 2023 സെപ്റ്റംബർ 29ന് അനുമതി നല്കിയി രിക്കുന്നത്.5 മാസം കഴിഞ്ഞിട്ടും നിർമ്മാണം ആരംഭിച്ചിട്ടില്ല. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ എടത്വ ജംഗ്ഷനില്‍ ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാത്തതിനെ തുടര്‍ന്ന് ജനം പൊരിവെയിലത്ത് നിന്ന് വലയുകയാണ്.അമ്പലപ്പുഴ ഭാഗത്തേക്ക് യാത്രക്കാര്‍ ബസ് കാത്ത് നിന്നിരുന്നത് ഒരു വ്യക്ഷ തണലിലായിരുന്നു.റോഡ് വികസനം നടത്തിയപ്പോള്‍ ആ വൃക്ഷം വെട്ടിക്കളഞ്ഞു.…

രാശിഫലം (മാര്‍ച്ച് 09 ശനി 2024)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കില്ല. വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുണ്ട്‌. നിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. മറ്റുള്ളവരുമായി കലഹം നടത്താതിരിക്കുക. ഇന്ന് നിങ്ങളുടെ എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക. കന്നി: ഇന്ന് നിങ്ങളുടെ ജീവിതത്തിലൊരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ മുന്നിലുള്ള തക്കതായ അവസരം ചൂഷണം ചെയ്‌ത് ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികം നേടിയെടുക്കാൻ നിങ്ങൾ ശ്രമിക്കും. ആത്മീയ കാര്യങ്ങള്‍ പ്രധാന്യം നല്‍കും. യോഗയും ധ്യാനവുമെല്ലാം ചെയ്യാന്‍ ആരംഭിക്കും. തുലാം: ഇന്ന് നിങ്ങള്‍ കൂടുതല്‍ ഉന്മേഷവാനായിരിക്കും. വ്യക്തിജീവിതത്തിൽ നിങ്ങളുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയും. ഇതോടെ നിങ്ങളുടെ പ്രശസ്‌തി ഉയരും. വിദേശത്ത്‌ ഉപരിപഠനം നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടി വരും. സാമ്പത്തിക നഷ്‌ടം സംഭവിക്കാതെ ശ്രദ്ധിക്കുക. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് മികച്ച ദിവസമായിരിക്കും. ജോലിയെ സംബന്ധിച്ച് കൂടുതല്‍ ചിന്തിക്കുന്ന ദിവസമായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും.…

നടുമുറ്റം വനിതാദിനം ആഘോഷിച്ചു

ഖത്തര്‍: ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടാൻ പ്രവാസം തിരഞ്ഞെടുത്ത മലയാളി വനിതകളെ ആദരിച്ച് നടുമുറ്റം ഖത്തർ വനിതാദിനം ആഘോഷിച്ചു. പ്രസിഡൻ്റ് സന നസീമിൻ്റെ അദ്ധ്യക്ഷതയിൽ നുഐജയിൽ വെച്ചു നടന്ന ചടങ്ങ് ഐ സി ബി എഫ് ട്രഷറർ കുൽദീപ് കൌർ ഉദ്ഘാടനം ചെയ്തു. 42 വർഷമായി പ്രവാസിയായ ഇന്ത്യൻ സ്കൂളിൽ ജോലി ചെയ്യുന്ന കോഴിക്കോട് കടപ്പുറം സ്വദേശിനി മറിയക്കുട്ടി, മുപ്പത്തിരണ്ടു വർഷത്തോളമായി ഖത്തരി കുടുംബത്തിൽ ജോലി ചെയ്യുന്ന ഫോർട്ട്കൊച്ചി സ്വദേശിനി ഗ്രേസി ആൻ്റണി, 34 വർഷത്തോളമായി പ്രവാസിയായ മലപ്പുറം വാഴക്കാട് സ്വദേശിനി റസിയ, ഫോർട്ട് കൊച്ചി സ്വദേശിനി അസൂറ റഹീം, തിരുവനന്തപുരം സ്വദേശിനി ശകുന്തള തുടങ്ങിയവരെയാണ് പ്രത്യേക ഉപഹാരങ്ങൾ നൽകി നടുമുറ്റം ആദരിച്ചത്. ഇവർക്കുവേണ്ടി ബ്രില്യൻ്റ് അക്കാദമി, സഹ്റ ബ്യൂട്ടി സലൂൺ എന്നിവർ സ്പോൺസർ ചെയ്ത പ്രവാസികൾക്കായുള്ള ഐ സി ബി എഫ് ഇൻഷുറൻസ് അംഗത്വം നടുമുറ്റം…

സക്കരിയ്യയുടെ വിമോചനത്തിനായി വെൽഫെയർ പാർട്ടി നീതി സംഗമം

പരപ്പനങ്ങാടി : അന്യായമായി ഭരണകൂടം തടവിൽ ഇട്ടിരിക്കുന്ന സക്കരിയയെ നിരുപാധികം വിട്ടയക്കണമെന്നും അവൻറെ മോചനത്തിനായി കേരള സർക്കാർ ഇടപെടണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സാദിഖ് ഉളിയിൽ ആവശ്യപ്പെട്ടു അനീതിയുടെ തടവറയിൽ ഭരണകൂടം തീർത്ത 15 വർഷം, സകരിയ്യയെ നിരുപാധികം വിട്ടയക്കുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നീതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പരപ്പനങ്ങാടി സ്വദേശി സകരിയ്യ ഇപ്പോഴും പരപ്പന അഗ്രഹാര ജയിലില്‍ നീതി നിഷേധത്തിന്‍റെ 15 വർഷങ്ങൾ പിന്നിടുകയാണ്. ജനകീയ പ്രതിഷേധങ്ങളുടെ അഭാവമാണ് ഭരണകൂടങ്ങൾക്ക് അനീതി പ്രവർത്തിക്കാൻ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂർ സ്ഫോടനക്കേസിൽ അബ്ദുന്നാസർ മഅദനിക്ക്‌ ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മുഴുവൻ വിചാരണ തടവുകാർക്കും ജാമ്യം അനുവദിക്കാൻ കർണ്ണാടക സർക്കാർ കൂടുതൽ അനുഭാവ പൂർണമായ നിലപാടുകൾ കൈക്കൊള്ളണമെന്നും അതിനായി കർണാടകത്തിൽ ഭരണത്തിലുള്ള പാർട്ടി…

യു എസ് ടി തിരുവനന്തപുരം കേന്ദ്രം വനിതാ ദിനം വിപുലമായി ആഘോഷിച്ചു

ഐക്യ രാഷ്ട്ര സഭയുടെ ‘സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക’ എന്ന വനിതാദിന ആശയത്തിൽ അധിഷ്ഠിതമായ പരിപാടികളാണ് യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ സംഘടിപ്പിച്ചത്. തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ അന്തരാഷ്ട്ര വനിതാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഐക്യ രാഷ്ട്ര സഭയുടെ ‘സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക’ എന്ന വനിതാദിന ആശയത്തോട് ചേർന്ന് നിന്ന വൈവിധ്യമാർന്ന പരിപാടികളാണ് യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ സംഘടിപ്പിച്ചത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ, വനിതാ സംരംഭക ഷീല ജെയിംസ്, ദേശീയ അവാർഡ് ജേതാവും പ്രോജക്ട് വിഷൻ്റെ കേരള അംബാസഡറുമായ ഫാത്തിമ അൻഷി എന്നിവർ മുഖ്യാതിഥികളായി. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീകൾ എങ്ങനെ സ്വയം നിക്ഷേപിക്കുകയും സ്വയം വിശ്വസിക്കുകയും ചെയ്യണമെന്നതിനെക്കുറിച്ചും കിരൺ…

മലയാള ഗാനം ആലപിച്ച് സോഷ്യൽ മീഡിയയിൽ വൈറലായി മർകസ് കശ്മീരി വിദ്യാർത്ഥി

കോഴിക്കോട്: മലയാള ഗാനം ആലപിച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് മർകസ് കശ്മീരി ഹോം വിദ്യാർത്ഥി ഫൈസാൻ. മർകസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ രണ്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. കശ്മീരിലെ പൂഞ്ച് ജില്ലയിലെ അരായിൽ നിന്നാണ് ഫൈസാൻ അഹ്മദ് കഴിഞ്ഞ വർഷം കശ്മീരി ഹോമിൽ പഠനത്തിനായി എത്തിയത്. കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സഹ്ൽ സഖാഫിയാണ് വീഡിയോ പകർത്തിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കശ്മീരി വിദ്യാർത്ഥികൾക്ക് താമസവും പഠനവും സൗജന്യമായി നൽകുന്ന സ്ഥാപനമാണ് മർകസ് കശ്മീരി ഹോം. നിലവിൽ 98 വിദ്യാർത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. കേരള സ്കൂൾ കലോത്സവ വേദികളിലെ സ്ഥിര സാന്നിധ്യവും വിജയികളുമാണ് ഈ വിദ്യാർത്ഥികൾ. 2022ൽ പുറത്തിറങ്ങിയ ‘ജിന്നും ജമലും’ പാട്ടിന്റെ രചയിതാവ് ഫസലു റഹ്മാൻ ചെണ്ടയാടാണ്. മെഹഫൂസ്, ബാസിത് ബാവ, റിഷാൻ എന്നിവരാണ് ആലപിച്ചത്.…

യുവാക്കളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി അദാനി സ്‌കിൽ ഡെവലപ്‌മെൻററ് സെന്റര്‍ കേരളത്തില്‍ പരിശീലന പരിപാടികൾ ആരംഭിക്കുന്നു

വിഴിഞ്ഞം തുറമുഖ പ്രവർത്തനങ്ങൾക്കും സ്ത്രീകള്‍ക്ക് ഉപജീവനമാർഗം കണ്ടെത്തുന്നതിനും പ്രത്യേക കോഴ്സുകൾ തിരുവനന്തപുരം : അദാനി ഫൗണ്ടേഷന്റെ പ്രത്യേക പദ്ധതിയായ അദാനി സ്‌കിൽ ഡെവലപ്‌മെന്റ് സെൻററർ (എഎസ്‌ഡിസി) തുറമുഖ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്തർദേശീയ തലത്തില്‍ ജോലി സാധ്യതകളുള്ള പരിശീലന പരിപാടികൾ ആരംഭിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി എഎസ്‌ഡിസി സ്ത്രീകൾക്കായി നൈപുണ്യ വികസന കോഴ്സുകളുടെ ഒരു ശ്രേണിയും അവതരിപ്പിച്ചു. മാർച്ച് 6 ബുധനാഴ്ച വിഴിഞ്ഞത്താണ് ലോഞ്ച് ഇവൻറ് നടന്നത്. ഇന്റേണല്‍ ട്രാൻസ്ഫർ വെഹിക്കിൾ (ഐടിവി) ഓപ്പറേഷൻ, ലാഷർ പരിശീലനം എന്നിവയുൾപ്പെടെ തുറമുഖ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കോഴ്‌സുകൾ തുറമുഖങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും കാര്യക്ഷമവും സുരക്ഷിതവുമായ തുറമുഖ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദഗ്ധ്യം ട്രെയിനികൾ നേടിയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന രീതിയിലാണ്‌ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കോവളം എം.എൽ.എ എം.വിൻസെൻറ്, അദാനി വിഴിഞ്ഞം തുറമുഖ സി.ഇ.ഒ പ്രദീപ് ജയരാമൻ, അദാനി ഫൗണ്ടേഷൻറയും എ.എസ്.ഡി.സിയുടെയും എക്‌സിക്യൂട്ടീവ്…

കുടുംബശ്രീ പ്രവർത്തകർക്ക് ആർത്തവ സമയത്ത് ഒരു ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി

തിരുവനന്തപുരം: കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവ സമയത്ത് ഒരു ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മാസമുറ സമയത്ത് സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളോടുള്ള അനുകമ്പയുള്ള നിലപാടാണ് കുടുംബശ്രീ മിഷൻ ഭരണസമിതി സ്വീകരിച്ച തീരുമാനമെന്ന് വെള്ളിയാഴ്ച ഇവിടെ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജേഷ് ചൂണ്ടിക്കാട്ടി. ‘അയൽക്കൂട്ടങ്ങൾ’ എന്നിവിടങ്ങളിലെ സ്ത്രീ ശാക്തീകരണ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി ഏരിയ ഡെവലപ്‌മെൻ്റ് സൊസൈറ്റികളുടെയും (എഡിഎസ്) കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് സൊസൈറ്റികളുടെയും (സിഡിഎസ്) തലങ്ങളിൽ പരിശീലനം ലഭിച്ച ജീവനക്കാരെ വിന്യസിക്കുന്ന ഒരു ജെൻഡർ പോയിൻ്റ് പേഴ്‌സൺ സംവിധാനവും അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും അനുയോജ്യമായ ഇടങ്ങൾ സൃഷ്ടിക്കാൻ പ്രവർത്തിക്കുക. ലിംഗവിവേചനം സംബന്ധിച്ച് ബോധവൽക്കരണം നടത്താനും ജെൻഡർ പോയിൻ്റ് വ്യക്തികളെ ചുമതലപ്പെടുത്തും. വീട് വൃത്തിയാക്കൽ, പാചകം, ഹൗസ് കീപ്പിംഗ് തുടങ്ങി നഗരപ്രദേശങ്ങളിലെ വിവിധ…

ഗാസയില്‍ ഇസ്രായേലിൻ്റെ ലക്ഷ്യം പട്ടിണി വംശഹത്യയാണെന്ന് യുഎൻ അവകാശ വിദഗ്ധൻ

ഗാസയില്‍ ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നത് തടഞ്ഞ് ‘പട്ടിണി’യെ ആയുധമാക്കി, ഗാസയിലെ ഫലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്നത് “വംശഹത്യ” യാണെന്ന് ഐക്യരാഷ്ട്രസഭയുടെ (യുഎൻ) പ്രത്യേക റിപ്പോർട്ടർ മൈക്കൽ ഫക്രി വ്യാഴാഴ്ച വിശേഷിപ്പിച്ചു. യുഎൻ മനുഷ്യാവകാശ കൗൺസിലിൻ്റെ 55-ാമത് സമ്മേളനത്തിൽ പങ്കെടുക്കാൻ ജനീവയിലെത്തിയ ഫഖ്രി, ഗാസയിലെ ഭക്ഷ്യപ്രതിസന്ധിയെക്കുറിച്ചും ക്ഷാമത്തെക്കുറിച്ചും ഫലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിച്ചു. “യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, അഭൂതപൂർവമായ വിധത്തിൽ ആളുകൾ പട്ടിണി കിടക്കുന്നത് ഞങ്ങൾ കണ്ടു. ഇത്ര പെട്ടെന്ന് പട്ടിണി കിടക്കുന്ന ഒരു സമൂഹത്തെ നമ്മൾ ഇതിനു മുമ്പ് കണ്ടിട്ടില്ല. ഇപ്പോൾ നമ്മൾ കാണുന്നത് തികച്ചും അവിശ്വസനീയമാണ്. പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം ദിനം‌പ്രതി കുട്ടികൾ മരിക്കുന്നു. ആധുനിക ചരിത്രത്തിലെ ഒരു സംഘട്ടനത്തിലും ഇത്ര പെട്ടെന്ന് കുട്ടികൾ പോഷകാഹാരക്കുറവിലേക്ക് തള്ളപ്പെടുന്നത് നമ്മള്‍ കണ്ടിട്ടില്ല. ഇസ്രായേലിന്റെ ലക്ഷ്യം ഗാസയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൊന്നൊടുക്കുക എന്നതാണ്. അതിന്റെ തെളിവുകളാണ് ഇപ്പോള്‍…

പ്രതിഷേധത്തെ തുടർന്ന് ദിവസം 50 ഡ്രൈവിംഗ് ടെസ്റ്റുകൾ മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കം MVD പിൻവലിച്ചു

തിരുവനന്തപുരം: ഒരു ദിവസത്തെ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്താനുള്ള മോട്ടോർ വാഹന വകുപ്പിൻ്റെ (എംവിഡി) തീരുമാനം സംസ്ഥാനത്തുടനീളം പഠിതാക്കളുടെയും ഡ്രൈവിംഗ് സ്കൂൾ അധികൃതരുടെയും പ്രതിഷേധത്തിന് കാരണമായി. ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്താൻ ഔദ്യോഗിക സർക്കുലറോ സർക്കാർ ഉത്തരവോ ഇല്ല, എന്നാൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ നേതൃത്വത്തിൽ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാരുടെയും (ആർടിഒ) ജോയിൻ്റ് ആർടിഒമാരുടെയും ഓൺലൈൻ യോഗത്തിൽ സ്വീകരിച്ച അനൗപചാരിക നിർദ്ദേശം ആശയക്കുഴപ്പത്തിന് കാരണമായി. വ്യാഴാഴ്ച രാവിലെ, സംസ്ഥാനത്തുടനീളമുള്ള ഡ്രൈവിംഗ് ടെസ്റ്റ് വേദികളിൽ ഒത്തുകൂടി ടെസ്റ്റുകൾക്ക് സ്ലോട്ടുകൾ ലഭിച്ച ആയിരക്കണക്കിന് പഠിതാക്കൾ പരീക്ഷയ്ക്ക് ഹാജരായി. വേദിയിൽ എത്തിയ എംവിഡി അധികൃതർ 50 പേർക്ക് മാത്രമേ പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കൂ എന്ന് ഉദ്യോഗാർത്ഥികളെ അറിയിച്ചത് പ്രതിഷേധത്തിനിടയാക്കി. മലപ്പുറത്ത് പഠിതാക്കളെ അനുനയിപ്പിക്കാൻ പോലീസിന് ഇടപെടേണ്ടി വന്നു. രാവിലെ ഒമ്പത് മണിയോടെ എല്ലാ…