മലയാള ഗാനം ആലപിച്ച് സോഷ്യൽ മീഡിയയിൽ വൈറലായി മർകസ് കശ്മീരി വിദ്യാർത്ഥി

കോഴിക്കോട്: മലയാള ഗാനം ആലപിച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് മർകസ് കശ്മീരി ഹോം വിദ്യാർത്ഥി ഫൈസാൻ. മർകസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ രണ്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. കശ്മീരിലെ പൂഞ്ച് ജില്ലയിലെ അരായിൽ നിന്നാണ് ഫൈസാൻ അഹ്മദ് കഴിഞ്ഞ വർഷം കശ്മീരി ഹോമിൽ പഠനത്തിനായി എത്തിയത്. കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സഹ്ൽ സഖാഫിയാണ് വീഡിയോ പകർത്തിയത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കശ്മീരി വിദ്യാർത്ഥികൾക്ക് താമസവും പഠനവും സൗജന്യമായി നൽകുന്ന സ്ഥാപനമാണ് മർകസ് കശ്മീരി ഹോം. നിലവിൽ 98 വിദ്യാർത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. കേരള സ്കൂൾ കലോത്സവ വേദികളിലെ സ്ഥിര സാന്നിധ്യവും വിജയികളുമാണ് ഈ വിദ്യാർത്ഥികൾ.

2022ൽ പുറത്തിറങ്ങിയ ‘ജിന്നും ജമലും’ പാട്ടിന്റെ രചയിതാവ് ഫസലു റഹ്മാൻ ചെണ്ടയാടാണ്. മെഹഫൂസ്, ബാസിത് ബാവ, റിഷാൻ എന്നിവരാണ് ആലപിച്ചത്.

 

Print Friendly, PDF & Email

Leave a Comment

More News