ലിൻഡൻ സെന്റ്‌ മേരിസ്‌ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം

ലിൻഡൻ (ന്യൂജേഴ്‌സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് മാർച്ച് 17 ഞായറാഴ്ച ലിൻഡൻ സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ വെച്ച് നടത്തപ്പെട്ടു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കും.ഭദ്രാസനത്തിന്റെ ഏറ്റവും വലിയ സമ്മേളനമാണ് ഫാമിലി/യൂത്ത് കോൺഫറൻസ്.

വിശുദ്ധ കുർബാനയ്ക്കുശേഷം കോൺഫറൻസ് ടീമിന് ഫാ.സണ്ണി ജോസഫ് (വികാരി) സ്വാഗതം ആശംസിച്ചു. ചെറിയാൻ പെരുമാൾ (ഫാമിലി/യൂത്ത് കോൺഫറൻസ് സെക്രട്ടറി), ജോൺ താമരവേലിൽ (ഫൈനാൻസ് കോർഡിനേറ്റർ), മാത്യു വർഗീസ് (റാഫിൾ കോർഡിനേറ്റർ), ഷീല ജോസഫ്, റോണ വർഗീസ്, നിക്കോൾ വർഗീസ്, ലിസ് പോത്തൻ, നോബിൾ വർഗീസ്,റെജി വർഗീസ്, നോയൽ വർഗീസ് (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ബോബി ടോംസ് (ഇടവക സെക്രട്ടറി), അലക്‌സ് ജോൺ (ഇടവക ട്രഷറർ), റിംഗിൾ ബിജു (മെഡിക്കൽ കമ്മിറ്റി അംഗം), ജേക്കബ് ജോസഫ് (മുൻ എന്റർടൈൻമെന്റ് കോ-ഓർഡിനേറ്റർ) എന്നിവരും വേദിയിലുണ്ടായിരുന്നു.

ചെറിയാൻ പെരുമാൾ തൻ്റെ ആമുഖ പ്രസംഗത്തിൽ, 2019, 2023 വർഷങ്ങളിൽ നടന്ന ഫാമിലി & യൂത്ത് കോൺഫറൻസുകളുടെ കോർഡിനേറ്ററായി ഫാ.സണ്ണി ജേക്കബ് നൽകിയ സ്തുത്യർഹമായ നേതൃത്വo അനുസ്മരിച്ചു. കോൺഫറൻസിൻ്റെ തീയതികൾ, തീം, പ്രാസംഗികർ , വേദി, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങളും ചെറിയാൻ നൽകി. ഷീല ജോസഫ് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ വിശദീകരിക്കുകയും രജിസ്ട്രേഷൻ സമയപരിധി അടുത്തിരിക്കുന്നതിനാൽ ഉടൻ രജിസ്റ്റർ ചെയ്യാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കോൺഫറൻസിനെ അനുസ്മരിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും ലേഖനങ്ങൾ, പരസ്യങ്ങൾ, ആശംസകൾ എന്നിവ സമർപ്പിക്കാനുള്ള അവസരങ്ങളെക്കുറിച്ചും റോണ വർഗീസ് സംസാരിച്ചു.

കോൺഫറൻസിൻ്റെ ധനസമാഹരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റാഫിളിനെക്കുറിച്ചുള്ള വിവരങ്ങൾ നിക്കോൾ വർഗീസ് പങ്കുവച്ചു. കോൺഫറൻസിൻ്റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന വിനോദ സായാഹ്നത്തെക്കുറിച്ചും നിക്കോൾ ഓർമ്മിപ്പിച്ചു, എല്ലാ ഇടവകകളിൽ നിന്നുമുള്ള ടീമുകൾക്ക് അവരുടെ ക്രിസ്ത്രീയ പരിപാടികൾ അവതരിപ്പിക്കാൻ കഴിയും. സ്‌പോൺസർഷിപ്പ് അവസരങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ലിസ് പോത്തൻ പങ്കുവെച്ചു.

ലങ്കാസ്റ്ററിലെ സൈറ്റ് & സൗണ്ട് തിയേറ്ററിലെ ഡാനിയൽ എന്ന പ്രശസ്‌തമായ ഷോ ഉൾപ്പെടുന്ന വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ ആസ്വദിക്കാനുള്ള അവസരത്തെക്കുറിച്ച് നോബിൾ വർഗീസ് സംസാരിച്ചു.

ഫാമിലി/യൂത്ത് കോൺഫറൻസിൽ പങ്കെടുത്തതിൻ്റെ മുൻകാല അനുഭവത്തെക്കുറിച്ച് മാത്യു വർഗീസ് സംസാരിക്കുകയും സമ്പന്നമായ ഒരു അനുഭവത്തിനായി പങ്കെടുക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

കുടുംബമായി കോൺഫറൻസിൽ പങ്കെടുക്കുന്നത് നമ്മുടെ കുട്ടികൾക്ക് ഭദ്രാസനത്തിലെ മറ്റ് കുട്ടികളുമായി ഇടപഴകാനും സമ്പന്നമായ ബന്ധങ്ങൾ വളർത്തിയെടുക്കാനും അവസരം നൽകുമെന്ന് ഫാ. സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു. ആത്മീയമായി ഉയർത്തുന്ന ഒരു അനുഭവത്തിനായി കോൺഫറൻസിനെ പിന്തുണയ്ക്കാനും പങ്കെടുക്കാനും അച്ചൻ എല്ലാവരേയും
പ്രോത്സാഹിപ്പിച്ചു. മിക്ക അംഗങ്ങളും രജിസ്ട്രേഷൻ, സുവനീർ പരസ്യങ്ങൾ, റാഫിൾ ടിക്കറ്റുകൾ എന്നിവയിലൂടെ പിന്തുണ വാഗ്ദാനം ചെയ്തു.

സമ്മേളനത്തിന് ആത്മാർത്ഥമായ പ്രാർത്ഥനയും പിന്തുണയും നൽകിയ വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് ജോൺ താമരവേലിൽ നന്ദി രേഖപ്പെടുത്തി.

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Registration link: http://tinyurl.com/FYC2024

Print Friendly, PDF & Email

Leave a Comment

More News