ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടന വേദിയില്‍ ഫൊക്കാനാ-ഫോമാ സ്ഥാനാർത്ഥികളുടെ സം‌വാദം

ഫിലഡൽഫിയ: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസി‌എന്‍എ) ഫിലഡൽഫിയ ചാപ്റ്ററിന്റെ 2024-25 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടന വേദിയില്‍ ഫൊക്കാന-ഫോമ സ്ഥാനാര്‍ത്ഥികളുടെ സം‌വാദവും നടക്കും. ഏപ്രിൽ 14 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് സെൻ്റ് തോമസ് സീറോ മലബാർ മിനി ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) വെച്ചാണ് ഉദ്ഘാടന സമ്മേളനം.

ഡോ. കലാ അശോകിൻ്റെ ടീമിൽ ഫൊക്കാനാ ട്രഷറർ സ്ഥാനത്തേക്ക് പമ്പാ മലയാളി അസ്സോസിയേഷനിൽ നിന്നു മത്സരിക്കുന്ന രാജൻ സാമുവേൽ, ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന റോണി വർഗീസ്, ഡോ. സജിമോൻ ആൻ്റണിയുടെ ടീമിൽ ഫൊക്കാന അഡീഷണൽ അസ്സോസിയേറ്റ് ട്രഷറർ സ്ഥാനത്തേക്ക് മാപ് മലയാളി അസ്സോസിയേഷനിൽ നിന്ന് മത്സരിക്കുന്ന മിലി ഫിലിപ്പ്, ബേബി മണക്കുന്നേലിൻ്റെ ടീമിൽ ഫോമാ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മാപ് മലയാളി അസ്സോസിയേഷനിൽ നിന്ന് മത്സരിക്കുന്ന ഷാലൂ മാത്യു പുന്നൂസ് എന്നിവരാണ് സം‌വാദത്തില്‍ പങ്കെടുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: അരുൺ കോവാട്ട്‌ (പ്രസിഡന്റ്) 215 681 4472, സുമോദ് നെല്ലിക്കാല (സെക്രട്ടറി) 267 322 8527, വിൻസെൻറ്റ് ഇമ്മാനുവേൽ (ട്രഷറര്‍) 215 880 3341, റോജിഷ് സാമുവേൽ (വൈസ് പ്രസിഡന്റ്), ജോർജ് ഓലിക്കൽ (ജോയിന്റ് സെക്രട്ടറി), സിജിൻ തിരുവല്ല (ജോയിന്റ് ട്രഷറര്‍), ജോബി ജോർജ്, സുധാ കർത്താ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്, ജോർജ് നടവയൽ (അംഗങ്ങള്‍).

Print Friendly, PDF & Email

Leave a Comment

More News