കുടുംബ പ്രശ്നം: ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; മകള്‍ക്ക് ഗുരുതര പരിക്ക്

പാലക്കാട്: കോതകുറിശ്ശിയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. കിഴക്കേപ്പുരയ്ക്കല്‍ രജനി(37) യാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരുടെ മകളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഭർത്താവ് കൃഷ്ണദാസിനെ പൊലീസ് അറസ്റ്റു ചെയ്തു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രജനിയെ കൃഷ്ണദാസ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇവരെ ഉടന്‍ ഒറ്റപ്പാലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് കൃഷ്ണദാസെന്ന് പോലീസ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

Print Friendly, PDF & Email

Leave a Comment

More News