പി എഫ് ഐ ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം; മലപ്പുറം ജില്ലയിൽ നിന്ന് ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റു ചെയ്തു

മലപ്പുറം: ജില്ലയിലെ തിരൂരിൽ നിന്നും പെരുമ്പടപ്പിൽ നിന്നും ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റു ചെയ്തു. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട് അക്രമം നടത്തിയ PFI, SDPI പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. 18 സ്ഥലങ്ങളിൽ പോലീസ് പരിശോധനയും നടത്തി.

തിരൂരിലെ എസ്ഡിപിഐ പ്രവർത്തകൻ കാസിം, പൊന്നാനി സ്വദേശികളായ പിഎഫ്ഐ പൊന്നാനി മുനിസിപ്പൽ ജോയിന്റ് സെക്രട്ടറി ഫൈസൽ റഹ്മാൻ, കുഞ്ഞൻബാവ, കുഞ്ഞിമുഹമ്മദ് എന്നിവരും അറസ്റ്റിലായി. ഹർത്താൽ ദിനത്തിൽ ലോറി തകർത്തതിന് പെരുമ്പടപ്പില്‍ നിന്നാണ് സക്കീറും റമീസും അറസ്റ്റിലായി.

കേരളം പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമായതിനാല്‍ സംസ്ഥാനത്ത് പൊലീസിന്റെ പ്രത്യേക ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നിരോധനം നടപ്പാക്കാനായി കേരള പോലീസ് പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഉത്തരവ് ലഭിച്ചാല്‍ നടപടികളിലേക്ക് കടക്കുമെന്ന് സംസ്ഥാന പോലീസ് അറിയിച്ചു. ക്യാമ്പുകളിലെ പോലീസുകാരെ സജ്ജമാക്കി നിര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News