ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കന്‍ പോലീസ് സേനയില്‍ ജോലി ചെയ്യുന്ന മലയാളി സംഘടനാ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡി ( AMLEU, അംലീയു) ന്റെ രണ്ടാമത് ആനുവൽ കോൺഫറൻസും ബാങ്ക്വറ്റും ന്യൂയോർക്കിൽ വിജയകരമായി സമാപിച്ചു. 2020 സെപ്റ്റംബറിലാണ് അമേരിക്കന്‍ മലയാളി പോലീസ് ഓഫീസര്‍മാർ ചേർന്ന് സംഘടനയ്ക്ക് രൂപം നല്‍കിയത്. നാളിതുവരെയായി നിരവധി സേവന പ്രവർത്തനങ്ങളാണ് സംഘടന കാഴ്ചവച്ചത്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി , കരവാളൂർ പഞ്ചായത്തിലെ പതിമൂന്നു വാർഡുകൾക്കു ധനസഹായം, കോക്കാട്ട് വൃദ്ധസദനത്തിലേക്കു ഭക്ഷണം, ജലശുദ്ധീകരണ ഡിസ്പെന്സറിക്കു സഹായം, തുടങ്ങി നിരവധി സേവന പ്രവർത്തങ്ങൾ ഇവർക്ക് ജനങ്ങളിലേക്കെത്തിക്കാനായി. ന്യൂ ജേഴ്സി ടീനെക് പോലീസ് ഡിപ്പാർട്മെന്റിലെ മലയാളിയായ ഉദ്യോഗസ്ഥനായ ജോൺ എബ്രഹാം ജൂനിയർ 2010 ൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ മരണത്തിനു കീഴടങ്ങിയിരുന്നു. അദ്ദേഹത്തിനെ സ്മരണാര്‍ത്ഥം അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡ് എണ്ണായിരം ഡോളറിന്റെ സ്കോളർഷിപ്പ്…
Category: AMERICA
സഫേൺ സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം
സഫേൺ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ജനുവരി 29 ഞായറാഴ്ച സഫേൺ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ തുടക്കം കുറിച്ചു. അന്നേ ദിവസം വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ. ഡോ. രാജു വർഗീസും ഇടവക ഭാരവാഹികളും ചേർന്ന് കോൺഫറൻസ് പ്രതിനിധികൾക്ക് ഊഷ്മളമായ സ്വീകരണം നൽകി. ഷാജി വർഗീസ് (സഭാ മാനേജിംഗ് കമ്മിറ്റി അംഗം), ജോബി ജോൺ & ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗങ്ങൾ), സജി പോത്തൻ (കോൺഫറൻസ് ഫിനാൻസ് മാനേജർ) എന്നിവർ പ്രതിനിധി സംഘത്തിൽ സന്നിഹിതരായിരുന്നു. സജി പോത്തൻ കോൺഫറൻസ് പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തുകയും കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ ആമുഖം നൽകുകയും ചെയ്തു. ഈ വർഷത്തെ ഫാമിലി & യൂത്ത് കോൺഫറൻസിൻറെ വിശേഷങ്ങളെക്കുറിച്ച് ജോബി ജോൺ സദസ്സിനെ അറിയിച്ചു. 2023 ജൂലൈ…
പെൻസിൽവാനിയ വെടിവയ്പിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റു; ഒരു മരണം
പെൻസിൽവാനിയ : “മാനസിക രോഗിയായ ഒരാൾ തിങ്കളാഴ്ച പടിഞ്ഞാറൻ പെൻസിൽവാനിയ നഗരത്തിൽ നടത്തിയ വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊല്ലുകയും രണ്ടാമത്തെയാളെ പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. പിറ്റ്സ്ബർഗിൽ നിന്ന് ഏകദേശം 12 മൈൽ (20 കിലോമീറ്റർ) തെക്ക് മക്കീസ്പോർട്ടിൽ കുടുംബ കലഹം നടക്കുന്നവെന്ന് ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് ഉദ്യോഗസ്ഥരെ അയച്ചതായി അലെഗെനി കൗണ്ടി പോലീസ് സൂപ്രണ്ട് ക്രിസ്റ്റഫർ കെയർൻസ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ഉദ്യോഗസ്ഥർ അയാളുമായി സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും അയാൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി, ആയുധധാരികളായിരിക്കുമെന്ന് ഒരു കുടുംബാംഗം ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി, കെയർൻസ് പറഞ്ഞു. ഉദ്യോഗസ്ഥർ സമീപത്ത് എത്തിയോടെ അയാൾ “പെട്ടെന്ന് ഒരു കൈത്തോക്ക് ഉപയോഗിച്ചു രണ്ട് മക്കീസ്പോർട്ട് ഓഫീസർമാരെ വെടിവച്ചു,” കെയർൻസ് പറഞ്ഞു. ഒരു ഉദ്യോഗസ്ഥനെ മക്കീസ്പോർട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ അദ്ദേഹം മരിച്ചു. മക്കീസ്പോർട്ട്…
ഡെല്‍ ടെക്നോളജീസ് അഞ്ചു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള തങ്ങളുടെ അഞ്ചു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ ടെക്നോളജീസ്. ചില വിപണി സാഹചര്യങ്ങളെ നേരിടാനാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് കമ്പനിയുടെ കോ-ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി വന്‍കിട ടെക് കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഡെല്ലിന്റെയും മറ്റ് ഹാര്ഡ്വെയര് നിര്‍മാതാക്കളുടെയും ഡിമാന്‍ഡ് വര്‍ധിച്ചെങ്കിലും 2022-ന്റെ നാലാം പാദത്തോടെ കമ്പ്യൂട്ടര്‍ കയറ്റുമതി കുത്തനെ ഇടിഞ്ഞതായി ഇന്‍ഡസ്ട്രി അനലിസ്റ്റ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്പ്പറേഷന് (ഐഡിസി) പറഞ്ഞു. പ്രമുഖ കമ്പനികളുടെ കാര്യമെടുത്താല്‍, ഡെല്‍ ആണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. 2021നെ അപേക്ഷിച്ച് 37 ശതമാനം കുറവാണ് ഡെല്ലിന്റെ കയറ്റുമതിയില്‍ ഉണ്ടായത്. പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ വില്പനയില് നിന്നാണ് ഡെല്‍ തങ്ങളുടെ വരുമാനത്തിന്റെ 55 ശതമാനവും നേടുന്നതെന്നും ഐഡിസി ചൂണ്ടിക്കാട്ടി. ചെലവ് ചുരുക്കല്‍…
ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവർത്തനോത്ഘാടനവും അധികാര കൈമാറ്റവും മാർച്ച് 4 ന്
അറ്റ്ലാന്റാ, ഫെബ്രുവരി 7 : ജോർജിയ, ടെന്നസി, കരോലിന, അലബാമ, എന്നീ അമേരിക്കൻ സംസ്ഥാനയങ്ങളിൽനിന്നുമുള്ള മലയാളീ സങ്കടന്കളുടെ കൂട്ടായമയായ ഫോമാ സൗത്ത് ഈസ്റ്റ് റീജിയണിന്റെ പ്രവർത്തനോത്ഘാടനവും, അധികാര കൈമാറ്റവും മാർച്ച് 4 ന് അറ്റ്ലാന്റയിലെ സെന്റ് അൽഫോൻസാ ഹാളിൽ ഉജ്ജല പരിപാടികളുടൻ നടത്തപെടുമെന്നു റീജിയണൽ വൈസ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിലുള്ള സംഘാടകർ അറിയിച്ചു. അതേദിനം ഫോമയുടെ നാഷണൽ എക്സിക്യൂട്ടീവ്സ് ന് സ്വീകരണവും, മുൻ സാരഥികൾ, പുതിയ സാരഥികള്‍ക്ക് അധികാര കൈമാറ്റവും നടത്തപെടുമെന്നതുമായിരിക്കും. ഫോമാ സൗത്ത് ഈസ്റ്റ് റീജിയനിനിന്നുമുള്ള, കല സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ മലയാളീ സംഘടനകളുടെ നേതാക്കമാരും ഇതിൽ പങ്കെടുക്കുന്നതായിരിക്കും എന്ന് നാഷ്വിലിൽ നിന്നുമുള്ള മുൻ വൈസ് പ്രസിഡന്റ് ബിജു ജോസഫ് അറിയിച്ചു. ഗാമയുടെ പ്രസിഡന്റ് ബിനു കാസിം,അമ്മയുടെ പ്രസിഡന്റ് ജെയിംസ് ജോയ്, MASC പ്രസിഡന്റ് അനീഷ് രാജേന്ദ്രൻ, KAN പ്രസിഡന്റ് രാകേഷ് കൃഷ്ണൻ…
എഡ്മണ്ടൻ എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ സ്നേഹോപകാരം ഹോപ്പ് മിഷനു കൈമാറി
എഡ്മണ്ടൻ എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി മാറുവാൻ, എഡ്മണ്ടൻ ‘ഹോപ്പ് മിഷൻ ‘ പ്രവർത്തനങ്ങൾക്ക് എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് ഫാ;പോൾ ഡെന്നി രാമചംകുടി, ട്രഷറർ ശ്രീ ജോൺസൺ കുരുവിളയും ചേർന്ന് സാമ്പത്തിക സഹായം കൈമാറുകയുണ്ടായി . കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് വിമുക്തമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം സാധാരണ ജീവിത രീതിയിലേക്ക് തിരികെ വന്ന് കൊണ്ടിരിക്കുകയാണ്. എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ കൂട്ടായ്മയും പ്രവർത്തനങ്ങളും, 2022 ഡിസംബറിൽ നടത്തിയ സംയുക്ത ക്രിസ്തുമസ് ആഘോഷവും ഇതിലേക്ക് ഒരു പങ്കു വഹിച്ചിട്ടുണ്ട് . എഡ്മണ്ടൻ നഗരത്തിലെ വിവിധങ്ങളായ ഒൻപത് ക്രിസ്ത്യൻ സഭകളുടെ കൂട്ടായ്മയാണ് എക്യൂമെനിക്കൽ ഫെലോഷിപ്പ് . സമൂഹത്തിന്റെ നന്മ കാംഷിച്ചുകൊണ്ട് സാമൂഹിക സാംസ്കാരിക മേഖലകളിൽ ശക്തമായി ഇടപെട്ട് പ്രവർത്തിച്ചു വരുന്നു . ഇതിന് നേതൃത്വം നൽകുന്നത് ബഹുമാനപ്പെട്ട വൈദികരും, അൽമായ പ്രതിനിധികളുമാണ്.…
ഏഷ്യന്‍ അമേരിക്കന്‍ കോയിലേഷന്‍ ഗ്ലാഡ്സണ്‍ വര്‍ഗീസിനേയും കിരണ്‍ കൗര്‍ ബല്ലായേയും അവാര്‍ഡ് നല്കി ആദരിക്കുന്നു
ഷിക്കാഗോ: ഏഷ്യയിലെ 10 രാജ്യങ്ങളായ ജപ്പാന്, മലേഷ്യ, ചൈന, ഫിലിപ്പിന്‍സ്, ഇന്ത്യ, കോറിയ, പാകിസ്ഥാന്, ഇന്തോനേഷ്യ, തായ്ലണ്ട്, വിയറ്റ്നാം, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകള്‍ ചേര്‍ന്നുള്ള അസോസിയേഷനായ ഏഷ്യന്‍ അമേരിക്കന്‍ കോഎയിലേഷന്റെ 15-അംഗ ജൂറിയാണ് കമ്മ്യൂണിറ്റി എക്സലന്‍സ് അവാര്‍ഡ് അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജീനിയേഴ്സ് ഓഫ് ഇന്ത്യന്‍ ഓറിജിന്‍ പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസിനും, യൂത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡ് സ്ക്കൂള് സ്റ്റുഡന്റ് ലീഡറും, ഇല്ലിനോയ്സ് സ്റ്റേറ്റില്‍ നിന്ന് പ്രസംഗ മത്്സരത്തിലും, സ്പോര്‍ട്സ്, സ്പെല്ലിംഗ് ബീ എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ കിരണ്‍ കൗര്‍ ബല്ലായ്ക്കും നല്കി ആദരിക്കുന്നു. ഗ്ലാഡ്സണ്‍ വര്‍ഗീസ് വിവിധ ഇന്ത്യന്‍ സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയും, വിവിധ സംഘടനകളുടെ ചാരിറ്റി ബോര്‍ഡിലും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, ഇല്ലിനോയ് സ്റ്റേറ്റ് സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷന് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്സിറ്റി ആയ…
ബൈഡനും കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് റിപ്പബ്ളിക്കൻ അംഗം ജോ വിൽസൺ
സൗത്ത് കരോലിന: അമേരിക്കൻ ജനതയെ ദിവസങ്ങളോളം മുൾമുനയിൽ നിർത്തിയ ചൈനീസ് ചാര ബലൂൺ സംഭവത്തിൽ പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി റിപ്പബ്ലിക്കൻ സൗത്ത് കരോലിന പ്രതിനിധി ജോ വിൽസൺ പറഞ്ഞു. ജോ വിൽസന്റെ സ്വന്തം സംസ്ഥാനമായ സൗത്ത് കരോലിനയുടെ തീരത്ത് ഒരു ചൈനീസ് ചാര ബലൂൺ യുഎസ് യുദ്ധവിമാനം വെടിവച്ചിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ബൈഡനും ഹാരിസും രാജിവയ്ക്കാനുള്ള വിൽസന്റെ ആഹ്വാനം. അലാസ്കയിൽ നിന്ന് കാനഡ വഴി പറന്ന ആളില്ലാ നിരീക്ഷണ ബലൂൺ കഴിഞ്ഞ ഏഴ് ദിവസമായി ഐഡഹോയിൽ നിന്ന് കിഴക്കൻ തീരത്തേക്ക് പറക്കുകയായിരുന്നു “വിനാശകരമായ ചൈനീസ് സ്പൈ ബലൂൺ അലാസ്കയിൽ നിന്ന് സൗത്ത് കരോലിനയിലേക്ക് നീങ്ങിയത് അമേരിക്കൻ പൗരന്മാരെ വ്യക്തമായി ഭീഷണിപ്പെടുത്തി, ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് ഹാരിസും രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നു ,”…
ശ്വാസം മുട്ടി മരിച്ചതായി കരുതിയ രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി; ഫ്യൂണറൽ ഹോം ജീവനക്കാര്‍ ഞെട്ടി!!
അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ അവർ പിനീട് ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്ത ഞെട്ടിപ്പിക്കുന്ന സംഭവം അയോവയിൽ നിന്നും ഫെബ്രുവരി മൂന്നിനാണ് റിപ്പോർട്ടു ചെയ്തത്. ഫ്യൂണറൽ ഹോമിലെ ഒരു ജീവനക്കാരൻ ബാഗ് തുറന്നപ്പോൾ , അതിനകത്തുണ്ടായിരുന്ന 66 കാരിയുടെ “നെഞ്ച് ചലിക്കുന്നതും വായുവിനായി ശ്വാസം മുട്ടുന്നതും” കണ്ടു, അയോവ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻസ്പെക്ഷൻസ് ആൻഡ് അപ്പീൽസിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ, പ്രാദേശിക സമയം ജനുവരി 3 ന്, 12 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഹോസ്പിസിലെ ഒരു സ്റ്റാഫ് അംഗം, രോഗിക്ക് പൾസ് ഉണ്ടായിരുന്നില്ലെന്നും “ആ സമയത്ത് ശ്വസിക്കുന്നില്ലെന്നും” റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ 6 മണിയോടെ…
പരാജയപ്പെട്ട പരിശ്രമങ്ങൾ (കവിത) : ജയൻ വർഗീസ്
കാറൽ മാർക്സിൻ മനസ്സിൽ കത്തിയ സായുധ വിപ്ലവ ജ്യോതികളിൽ തകർന്നു വീണൂ ചങ്ങല മനുഷ്യൻ സ്വതന്ത്രരായീ നാടുകളിൽ അടിമച്ചങ്ങല യറുത്തു മാറ്റിയ തവകാശത്തിൻ ചെങ്കൊടിയായ് പറന്നു പാറി തലമുറ മണ്ണിൽ തുടർന്നു ജീവിത താളങ്ങൾ വിശപ്പിൽ വീണവർ തെരഞ്ഞു റൊട്ടികൾ ശവപ്പറമ്പിൻ പുതു മണ്ണിൽ മരിച്ചു വീണത് കണ്ടവർ മതിലുകൾ പൊളിച്ചെടുക്കീ സംസ്ക്കാരം. ഒരിക്കൽ യേശു പറഞ്ഞു വച്ചത് നടപ്പിലായീ നാടുകളിൽ. കുതിച്ചു പായും ശാസ്ത്രക്കുതിര- ക്കുളമ്പുണർത്തീ സംഗീതം ! ഉദിച്ചുയർന്നൊരു പുലരികൾ നമ്മളി- ലുടച്ചു വാർത്തൂ സ്വപ്നങ്ങൾ, കുതിച്ചു പാഞ്ഞു വരുത്തും മാനവ സമത്വ ജീവിത മോർത്തൂ നാം. നടപ്പിലായി – ല്ലൊന്നും കാലം തിരിച്ചു പോയത് കണ്ടൂ നാം. ഉയിർത്തെണീറ്റ ഫിനിക്സുകൾ വീണു കെടാത്ത ജീവിത വഹ്നികളിൽ ! ഒരിക്കൽ കാലുകൾ തളഞ്ഞ ചങ്ങല ചുഴറ്റി നിൽപ്പൂ തൊഴിലാളി. ഒരിക്കൽ സാന്ത്വന – മുതിർന്ന…
