കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു

തിരുവനന്തപുരം: 2025 ലും 2026 ലും രണ്ട് നിർണായക തിരഞ്ഞെടുപ്പുകൾക്ക് പാർട്ടി തയ്യാറെടുക്കുമ്പോൾ, ഐക്യ ശ്രമത്തിലായിരിക്കും തന്റെ ശ്രദ്ധ എന്ന് തിങ്കളാഴ്ച (മെയ് 12, 2025) കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പ്രസിഡന്റായി ചുമതലയേറ്റ, മൂന്ന് തവണ എംഎൽഎയായ സണ്ണി ജോസഫ് പറഞ്ഞു. ഈ വർഷാവസാനം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും 2026 ലെ നിർണായകമായ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസും യു ഡി എഫും വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ എന്നീ നിലകളിൽ അടൂർ പ്രകാശ് എംപി എന്നിവർ ചുമതലയേറ്റു. കെപിസിസി വർക്കിംഗ് പ്രസിഡന്റായി ഷാഫി പറമ്പിൽ എംപിയും, എംഎൽഎമാരായ പിസി വിഷ്ണുനാഥും എപി അനിൽ കുമാറും ചുമതലയേറ്റു. കെപിസിസി സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേർ…

നന്തൻകോട് കൂട്ടകൊലപാതകം: കേഡൽ ജീൻസൺ രാജ കുറ്റക്കാരനാണെന്ന് കോടതി

തിരുവനന്തപുരം: മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കേഡൽ ജീൻസൺ രാജ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി കണ്ടെത്തി. ഇന്ന് മെയ് 12 തിങ്കളാഴ്ചയാണ് കോടതി ഈ നിഗമനത്തിലെത്തിയത്. ശിക്ഷയെ സംബന്ധിച്ച വാദം ചൊവ്വാഴ്ച (മെയ് 13) കോടതി കേൾക്കും. കേസ് “അപൂർവങ്ങളിൽ അപൂർവം” എന്ന് വിശേഷിപ്പിച്ചതിനാൽ പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 302 പ്രകാരം നാല് കൊലപാതക കുറ്റങ്ങൾക്കാണ് കേഡൽ കുറ്റക്കാരനാണെന്ന് ജഡ്ജി വിഷ്ണു കെ. കണ്ടെത്തി. ഐപിസിയിലെ സെക്ഷൻ 201 (കുറ്റകൃത്യത്തിന്റെ തെളിവ് നശിപ്പിക്കൽ), സെക്ഷൻ 436 (വീട് നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ തീയോ സ്ഫോടകവസ്തുവോ ഉപയോഗിച്ച് ഉപദ്രവിക്കൽ) എന്നിവ പ്രകാരവും അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2017 ഏപ്രിൽ 5, 6 തീയതികളിൽ നന്തൻകോട്ടിലെ ക്ലിഫ് ഹൗസിൽ നിന്ന് അൽപ്പം…

ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് അനിവാര്യം: ഡോ. ബി. ജയകൃഷ്ണൻ

തൃശ്ശൂർ: ഡിജിറ്റൽ യുഗത്തിൽ, ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് അനിവാര്യവും നിഷേധിക്കാൻ കഴിയാത്തതുമാണെന്ന്, പ്രതിഭാവം ഓൺലൈൻ പിര്യോഡിക്കലിന്റെ ഓഫിസ് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് നരേറ്റർ ഡോ. ബി. ജയകൃഷ്ണൻ പറഞ്ഞു. ഏതൊരു രാജ്യത്തെയും പൗര സ്വാതന്ത്ര്യമെന്നത് അവിടങ്ങളിലെ മാധ്യമങ്ങളുടെ സ്വാതന്ത്ര്യവുമായി കൂട്ടി വായിക്കേണ്ടതാണെന്നും വിക്കിപീഡിയയിൽ നിന്നും കോടതി നടപടികളുമായി ബന്ധപ്പെട്ട പേജ് നീക്കം ചെയ്യാൻ ഉത്തരവിട്ട ഡൽഹി ഹൈകോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയത് ഈ പശ്ചാത്തലത്തിലാണെന്നും ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. കാനാട്ടുക്കര കല്ലുപ്പാലത്ത് നടന്ന ചടങ്ങിൽ അഖിൽ കൃഷ്ണ കെ.എസ്. ഭദ്രദീപം കൊളുത്തി. പ്രതിഭാവം എഡിറ്റർ സതീഷ് കളത്തിൽ, മാനേജിംഗ് എഡിറ്റർ ബി. അശോക് കുമാർ, അസോ. എഡിറ്റർ വിസ്മയ കെ. ജി., ചീഫ് അഡ്മിനിസ്ട്രേറ്റർ നവിൻകൃഷ്ണ, ബ്രഹ്മാനന്ദൻ കെ. എ. എന്നിവർ സംസാരിച്ചു. അഭിരാമി ആദിത്യൻ സ്വാഗതവും കൃഷ്ണേന്ദു എം.എം. നന്ദിയും പറഞ്ഞു. ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് പ്രസിദ്ധീകരണം…

മൊട്ട ഗ്ലോബൽ ഫൗണ്ടേഷന്റെ ലഹരി വിരുദ്ധ സന്ദേശ കേരള യാത്രയ്ക്ക് ആലപ്പുഴയിൽ സ്വീകരണം നല്‍കി

ആലപ്പുഴ: അസ്തമയ സൂര്യന്റെ സായാഹ്ന കിരണങ്ങളേറ്റ് മൊട്ട തലകൾ വെട്ടി തിളങ്ങി. അപൂർവ്വങ്ങളിൽ അപൂർവമായ ബോധവത്ക്കരണ പരിപാടിക്കാണ് ആലപ്പുഴ കടൽപ്പുറം സാക്ഷ്യം വഹിച്ചത്. ‘ജീവിതമാണ് ഏറ്റവും വലിയ ലഹരി ‘ എന്ന സന്ദേശവുമായി തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബൽ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മെയ് 4ന് കാസർഗോഡ് നിന്നും ആരംഭിച്ച ‘ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര’യ്ക്ക് ആലപ്പുഴയിൽ സ്വീകരണം നല്‍കി. ജാഥ ക്യാപ്റ്റൻ ഫൗണ്ടർ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂരിനെ മൃദൽ എസ് ജോസ് ഹാരമണിയിച്ച് സ്വീകരിച്ചു. ലഘുലേഖയുടെ പ്രകാശനം ടി ജെ സുമിത്ത് നിർവഹിച്ചു. ബീച്ചിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങൾക്ക് മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ പ്രസിദ്ധികരിച്ച ‘ലഹരി ഉപേക്ഷിക്കൂ… ജീവിതം ആസ്വദിക്കൂ’ എന്ന ലഘുലേഖ വിതരണം ചെയ്തു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ അംഗങ്ങൾ ടീമുകളായി തിരിഞ്ഞ് ലഘുലേഖ വിതരണത്തിന് നേത്യത്വം…

സോളിഡാരിറ്റി ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

മലപ്പുറം: സോളിഡാരിറ്റി നടത്തുന്ന ‘വംശീയതയെ ചെറുക്കുക, നീതിയുടെ യൗവനമാവുക’ സംസ്ഥാന ക്യാമ്പയിനിന്റെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സജീദ് പിഎം നിർവഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ അൻവർ സലാഹുദ്ധീൻ, ഷാഹിൻ സി എസ്, ജില്ലാ പ്രസിഡന്റ്‌ സാബിക് വെട്ടം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അൻഫാൽ സ്വാഗതവും സെക്രട്ടറി സമീറുല്ല നന്ദിയും പറഞ്ഞു.

വടക്കാങ്ങര മണിയറക്കാട് റോഡ് ഉദ്ഘാടനം ചെയ്തു

വടക്കാങ്ങര : മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെ 2024-25 ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച വടക്കാങ്ങര ആറാം വാർഡിലെ മണിയറക്കാട് – കുറുക്കൻകുന്ന് റോഡ് പ്രദേശത്തെ പൗരപ്രമുഖരുടെയും സാമൂഹിക രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിൽ മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എ നുഅ്മാൻ ഷിബിലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷനും ആറാം വാർഡ് അംഗവുമായ ഹബീബുള്ള പട്ടാക്കൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ സി.കെ സുധീർ ചടങ്ങിൽ സ്വാഗതമാശംസിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ അനീസ് മഠത്തിൽ, 12 ആം വാർഡ് അംഗം സാബിറ കുഴിയേങ്ങൽ, അനസ് കരുവാട്ടിൽ, കെ.പി മരക്കാർ, അബ്ദുസ്സമദ് മൂന്നുകണ്ടത്തിൽ, കെ.പി ബഷീർ, പി.കെ സയ്യിദ് അബു തങ്ങൾ, ഷരീഫ് വാഴക്കാടൻ, സി.കെ കരീം ഹാജി, കെ ജാബിർ, അമീർ പുത്തൻ വീട്ടിൽ, പി രാജൻ, വി.പി ബഷീർ, നാട്ടുകാർ…

ഡിജിറ്റൽ മീഡിയ മീറ്റ് നാളെ – വെൽഫെയർ പാർട്ടി

തിരൂർ: ‘നാടിൻറെ നന്മക്ക് നമ്മളൊന്നാകണം’ എന്ന സന്ദേശവുമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ ഭാഗമായി ജില്ലയിലെ ഡിജിറ്റൽ മീഡിയ സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. സാഹോദര്യവും ചേർത്തു പിടിക്കലും ഏറ്റവും അനിവാര്യമായ ഒരു കാലത്ത് അതിന്റെ കൊടിവാഹകരായി നിൽക്കുന്ന ഡിജിറ്റൽ മാധ്യമ സുഹൃത്തുക്കളോടൊപ്പം സാഹോദര്യ കേരള പദയാത്ര നായകൻ റസാഖ് പാലേരി നാളെ 12 മണിക്ക് തിരൂർ സബ്ക ഹോട്ടലിൽ ഒന്നിച്ചിരിക്കുന്നു. പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ, ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം, മണ്ഡലം പ്രസിഡണ്ട് അഡ്വ.: സഹീർ കോട്ട്, സെക്രട്ടറി അശ്റഫലി എന്നിവർ പങ്കെടുക്കും.

കലാ ലോകത്തേക്ക് പുതിയ ചുവടുവയ്പുകളുമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ അഞ്ചാം ബാച്ചിന് തുടക്കം

തിരുവനന്തപുരം: കലാലോകത്തേക്ക് പുതിയ പ്രതീക്ഷകളുമായി ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പുതിയ ബാച്ചിലേയ്ക്ക് എത്തിയ ഭിന്നശേഷിക്കാരുടെ പ്രവേശനോത്സവം വര്‍ണാഭമായി. പാട്ടു പാടിയും നൃത്തം ചെയ്തും തമാശകള്‍ പങ്കിട്ടും കൂട്ടുകൂടിയും നിരവധി ഭിന്നശേഷിക്കുട്ടികളാണ് ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പടി കടന്നെത്തിയത്. കലകളില്‍ വിസ്മയം തീര്‍ക്കാനെത്തിയവരെ സെന്ററിലെ പഴയ ബാച്ചിലെ കുട്ടികള്‍ കൊട്ടുംപാട്ടുമായി സ്വീകരിച്ചു. ഡിഫറന്റ് ആര്‍ട് സെന്ററിലെ അഞ്ചാം ബാച്ചിന്റെ പ്രവേശനോത്സവ ചടങ്ങാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് പ്രവേശനത്തിന് അര്‍ഹത നേടിയത്. പ്രവേശനോത്സവ ചടങ്ങ് സാഹിത്യകാരന്‍ കെ.വി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് മാത്രമല്ല അവരുടെ രക്ഷിതാക്കള്‍ക്കും ആശ്രയമാകുന്ന തരത്തില്‍ ഒരു സെന്റര്‍ ഇതാദ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഒയിസ്‌ക ഇന്റര്‍നാഷണല്‍ ഡയറക്ടറും സെക്രട്ടറി ജനറലുമായ അരവിന്ദബാബു എം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിഫറന്റ് ആര്‍ട്…

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണ്ണം സ്ട്രോംഗ് റൂമിന് സമീപം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണ്ണം കേരള പോലീസ് കണ്ടെടുത്തു. ക്ഷേത്രത്തിന്റെ സ്‌ട്രോംഗ് റൂമിൽ നിന്ന് 40 മീറ്റർ അകലെയുള്ള മണൽക്കൂനയിൽ നിന്നാണ് സ്വർണ്ണം കണ്ടെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷേത്ര താഴികക്കുടത്തിൽ സ്വർണം പൂശുന്നതിനായി സംഭാവന ചെയ്ത 13 നാണയങ്ങൾ പോലീസും ബോംബ് നിർമാർജന സംഘവും മെറ്റൽ ഡിറ്റക്ടർ വഴി കണ്ടെടുത്തതായി സിറ്റി പോലീസ് പറഞ്ഞു. “നഷ്ടപ്പെട്ട സ്വർണ്ണം മുഴുവൻ കണ്ടെടുത്തതായി” തിരുവനന്തപുരം ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ മോഷണശ്രമം നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മെയ് 10 ന് ക്ഷേത്രം ഉദ്യോഗസ്ഥർ ലോക്കർ തുറന്നപ്പോൾ സ്വർണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതിനുശേഷം, ഫോർട്ട് പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. എന്നാല്‍, സ്വർണ്ണം എപ്പോൾ അപ്രത്യക്ഷമായി എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മെയ് 7-നോ 10-നോ ആണ് സ്വർണം നഷ്ടപ്പെട്ടതെന്ന് ഉറപ്പിക്കാനാവില്ലെന്നും…

മൊട്ട ഗ്ലോബൽ ഫൗണ്ടേഷന്റെ ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര ഇന്ന് ആലപ്പുഴയിൽ

ആലപ്പുഴ: ‘ജീവിതമാണ് ഏറ്റവും വലിയ ലഹരി ‘ എന്ന ആപ്തവാക്യവുമായി തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബൽ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മെയ് 4ന് കോഴിക്കോട് ബസ് സ്റ്റാഡിൽ നിന്നും ആരംഭിച്ച ‘ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര’യ്ക്ക് മെയ് 11ന് ആലപ്പുഴയിൽ സ്വീകരണം നകും. വൈകിട്ട് 4.30ന് ആലപ്പുഴ ബീച്ചിൽ നടത്തുന്ന സംഗമം ഫൗണ്ടർ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ അദ്ധ്യക്ഷത വഹിക്കും. പൊതു പ്രവർത്തകൻ ഡോ ജോൺസൺ വി.ഇടിക്കുള ഉദ്ഘാടനം നിർവഹിക്കുമെന്ന് സെക്രട്ടറി അരുൺ ജി നായർ, ട്രഷറർ നിയാസ് പാറക്കൽ എന്നിവർ അറിയിച്ചു. 34 രാജ്യങ്ങളിലായി 1400 ലേറെ സന്നദ്ധ പ്രവർത്തകർ സംഘടനയുടെ ഭാഗമായുണ്ട്. മനുഷ്യരെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളിൽ സ്വതന്ത്രമായ ഇടപെടലുമായി രജിസ്ട്രേഡ് സംഘടനയായ മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ ജനങ്ങൾക്കൊപ്പം ഉണ്ട്. രക്ത ദാന ബോധവത്കരണ ശില്പശാലകൾ, ശരീര നിന്ദയാൽ ബലിയാടാകുന്നവരെ…