വടക്കാങ്ങര മണിയറക്കാട് റോഡ് ഉദ്ഘാടനം ചെയ്തു

മണിയറക്കാട് – കുറുക്കൻകുന്ന് റോഡ് ഉദ്ഘാടനം മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എ നുഅ്മാൻ ഷിബിലി നിർവഹിക്കുന്നു

വടക്കാങ്ങര : മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെ 2024-25 ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച വടക്കാങ്ങര ആറാം വാർഡിലെ മണിയറക്കാട് – കുറുക്കൻകുന്ന് റോഡ് പ്രദേശത്തെ പൗരപ്രമുഖരുടെയും സാമൂഹിക രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിൽ മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എ നുഅ്മാൻ ഷിബിലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷനും ആറാം വാർഡ് അംഗവുമായ ഹബീബുള്ള പട്ടാക്കൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ സി.കെ സുധീർ ചടങ്ങിൽ സ്വാഗതമാശംസിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ അനീസ് മഠത്തിൽ, 12 ആം വാർഡ് അംഗം സാബിറ കുഴിയേങ്ങൽ, അനസ് കരുവാട്ടിൽ, കെ.പി മരക്കാർ, അബ്ദുസ്സമദ് മൂന്നുകണ്ടത്തിൽ, കെ.പി ബഷീർ, പി.കെ സയ്യിദ് അബു തങ്ങൾ, ഷരീഫ് വാഴക്കാടൻ, സി.കെ കരീം ഹാജി, കെ ജാബിർ, അമീർ പുത്തൻ വീട്ടിൽ, പി രാജൻ, വി.പി ബഷീർ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News