ആലപ്പുഴ: മുഹമ്മയിൽ കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാൽ ലാബ് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുഹമ്മ പഞ്ചായത്ത് നാലാം വാർഡിലെ കായിപ്പുറത്താണ് ചത്ത കാക്കകളെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ജില്ലാ വെറ്ററിനറി ഓഫീസർ ജോയ് ഫ്രാൻസിസിൻ്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കാക്കയുടെ ജഡം ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ലാബിൽ പക്ഷിപ്പനി ബാധിത പ്രദേശത്ത് ചത്ത കാക്കകളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇന്ന് വൈകിട്ടാണ് ഭോപ്പാലിൽ നിന്ന് ഫലം വന്നത്. മുഹമ്മ പഞ്ചായത്ത് ഒമ്പതാം വാർഡിലാണ് പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ചത്. പ്രഭവകേന്ദ്രത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ 3064 വളർത്തു പക്ഷികളെ കൊന്ന് കത്തിച്ചു കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മ പഞ്ചായത്ത് നാലാം വാർഡിൽ കാക്കകൾ…
Category: KERALA
കുവൈറ്റിലെ തീപിടിത്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാളെ നെടുമ്പാശ്ശേരിയിലെത്തിക്കും
തിരുവനന്തപുരം: കുവൈറ്റില്‍ താമസ സ്ഥലത്തുണ്ടായ അഗ്നിബാധയില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാളെ (ജൂണ്‍ 14ന്) രാവിലെ 8:30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലേക്ക് പുറപ്പെട്ടു. മന്ത്രിമാരായ കെ. രാജനും, പി.രാജീവും ഉടൻ കൊച്ചിയിലേക്ക് പുറപ്പെടും. നാളെ രാവിലെ 8.30യോടെയാകും മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കുക. മൃതദേഹങ്ങൾ വീടുകളിലെത്തിക്കാൻ നോർക്ക ആംബുലൻസ് ടീം സജ്ജമായിരിക്കും. ഒരുക്കങ്ങൾ നേരിട്ട് മേൽനോട്ടം വഹിക്കാൻ നോർക്ക വകുപ്പിൻ്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി ഇന്ന് (ജൂൺ 13) രാത്രി കൊച്ചിയിലേക്ക് പുറപ്പെട്ടു. 23 മലയാളികളാണ് തീപിടിത്തത്തില്‍ മരിച്ചതെന്ന് നോർക്ക സ്ഥിരീകരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിമാനത്താവളത്തിൽ നിന്ന് വീടുകളിലെത്തിക്കാൻ നോർക്ക സൗജന്യ ആംബുലൻസ് സൗകര്യം ഒരുക്കും. ഇന്ന് (ജൂൺ 13) രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 5 ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. നോർക്ക സെക്രട്ടറി കൂടിയായ യൂസഫലി…
മലപ്പുറത്ത് പ്‌ളസ് വൺ സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; കേരളത്തിൽ നാളെ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
തിരുവനന്തപുരം: രണ്ടാം ഘട്ട അലോട്ട്മെൻ്റ് പൂർത്തിയായ ശേഷവും മലബാറിൽ തുടരുന്ന പ്ളസ് വൺസീറ്റ് പ്രതിസന്ധിക്കിടെ മലപ്പുറം പരപ്പനങ്ങാടിയിൽ രണ്ടാം ഘട്ട അലോട്ട്മെൻ്റിന് ശേഷവും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകൾ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടും കേരളത്തിൽ നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദ്യാർത്ഥിനിയുടെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഇനിയൊരു ഹാദി റുഷ്ദ കേരളത്തിൽ ഉണ്ടാകരുത്. അതിന് പുതിയ ബാച്ചുകൾ അനുവദിച്ച് ഉത്തരവിറക്കണം. കേരളത്തിൽ ഈ വർഷത്തെ SSLC ഫലം പുറത്തുവന്ന് പ്ലസ് വൺ അലോട്ട്മെന്റ് പ്രക്രിയ ആരംഭിച്ചതിനു ശേഷവും സംസ്ഥാനത്തെ മലബാർ ജില്ലകളിൽ ഹയർസെക്കന്ററി സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. മലബാർ ജില്ലകളിൽ ഏകജാലക സംവിധാനത്തിലൂടെ ഈ വർഷം…
എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഇസ്ലാമിക പണ്ഡിതനും കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻ്റുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥയായ ‘വിശ്വാസപൂർവം’ മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച പ്രകാശനം ചെയ്തു . ശശി തരൂർ എംപി മുഖ്യമന്ത്രിയിൽ നിന്ന് ആദ്യപ്രതി ഏറ്റുവാങ്ങി. വിശ്വാസികൾക്ക് മതമൂല്യങ്ങൾ പകർന്നു നൽകി സമൂഹത്തിൻ്റെ ഉന്നമനത്തിനായി മുസ്ലിയാർ മതത്തെ ഉപയോഗിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. മലബാര്‍ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റാണ് സ്മരണിക പ്രസിദ്ധീകരിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഫഖി അദ്ധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി. രാജീവ്, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി
തിരുവനന്തപുരം: കുവൈറ്റില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി ഉയർന്നതായി ജൂൺ 13 ന് സർക്കാർ സ്ഥിരീകരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജ്, വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, വയ്യാങ്കര സ്വദേശി ഷമീര്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരന്‍, പന്തളം സ്വദേശി ആകാശ് ശശിധരന്‍ നായര്‍, കോന്നി അട്ടച്ചാല്‍ സ്വദേശി സജു വര്‍ഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ്, പുലാമന്തോള്‍ സ്വദേശി ബാഹുലേയന്‍, മലപ്പുറം തിരൂര്‍ സ്വദേശി നൂഹ്, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്‌ണന്‍, കാസര്‍കോട് ചെര്‍ക്കള സ്വദേശി രഞ്ജിത്ത്, പത്തനംതിട്ട നിരണം സ്വദേശി മാത്യു ജോര്‍ജ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും പൊള്ളലേറ്റവരുടെ അടുത്ത ബന്ധുക്കൾക്ക് ഒരു ലക്ഷം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കേരളത്തിലെ…
വിദ്യാർത്ഥിനിയുടെ ആത്മഹത്യ ഒന്നാം പ്രതി വിദ്യാഭ്യാസ മന്ത്രി : വെൽഫെയർ പാർട്ടി
മലപ്പുറം: പരപ്പനങ്ങാടിയിൽ പ്ലസ് വൺ വിദ്യാർഥി സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാംപ്രതി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയാണെന്ന് വെൽഫെയർ പാർട്ടി എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി. മലപ്പുറത്ത് കാലങ്ങളായി പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാതെ പതിനായിരക്കണക്കിന് കുട്ടികൾ പുറത്തിരിക്കേണ്ടിവരുന്നു. നിരന്തരമായി മലപ്പുറത്തെ രാഷ്ട്രീയ മത സാമൂഹിക സംഘടനകൾ ഒക്കെ ഈ വിഷയം ഉന്നയിച്ച് പ്രക്ഷോഭങ്ങൾ നടത്തിയിട്ടും സർക്കാർ കണ്ണു തുറന്നിട്ടില്ല. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള നിരന്തരമായ നീതി നിഷേധത്തിന്റെ രക്തസാക്ഷിയാണ് ആ വിദ്യാർത്ഥി. ഈ ഭരണകൂട കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി ശിവൻകുട്ടി രാജിവെക്കാൻ തയ്യാറാവുകയാണ് വേണ്ടത്. ഇനിയും നീതി നിഷേധത്തിന്റെ ഇരകളായി ഞങ്ങളുടെ മക്കളെ വിട്ടുകൊടുക്കാൻ മലപ്പുറത്തെ ജനത തയ്യാറല്ലയെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി വെൽഫെയർ പാർട്ടി രംഗത്തുണ്ടാകുമെന്നും എക്സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകി. പ്ലസ് വൺ അഡ്മിഷൻ കിട്ടാത്തതുമുലം ആത്മഹത്യ ചെയ്ത ഹാദി റുഷ്ദയുടെ വീട്…
ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ നേതൃത്വത്തിൽ ‘ജലതരംഗം’ പദ്ധതി ഉദ്ഘാടനം ചെയ്തു
കന്യാകുമാരി: ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ നേതൃത്വത്തിൽ ‘ജലതരംഗം’ പദ്ധതി ഉദ്ഘാടനം ചെയ്തു. നദികളെയും ജലസ്രോതസ്സുകളെയും സംരംക്ഷിച്ച് നീരൊഴുക്ക് ശക്തമാക്കുക ,പരിസ്ഥിതി സംരക്ഷണത്തിന് ജനങ്ങളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുക്കുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിൽ ഹിമാലയ ഭാരത് സേവാ ആശ്രമം മഠാധിപതി സ്വാമി വിശ്വ നാഥ് ജി മഹാ രാജ് നിർവഹിച്ചു. ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.ബംഗാൾ ഉൾക്കടൽ,ഇന്ത്യൻ മഹാ സമു൫൦,അറബിക്കടൽ എന്നീ സമുദ്രങ്ങളുടെ സംഗമ സ്ഥലത്ത് നിന്നും മൺ കുടത്തിൽ ശേഖരിച്ച പുണ്യ ജലം ആന്റപ്പൻ അമ്പിയായം സ്മാരകമായ’മഴമിത്ര’ ത്തിൽ എത്തിച്ച് എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളിക്കടവിലെ പമ്പാ നദിയിൽ ഒഴുക്കുമെന്ന് ആന്റപ്പൻ അമ്പിയായം സ്മാരക സമിതി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു. ചടങ്ങിൽ കെ…
മലബാർ വിദ്യാഭ്യാസ വിവേചനത്തിൻ്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദ: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
മലപ്പുറം: രണ്ടാം ഘട്ട അലോട്ട്മെൻ്റിന് ശേഷവും സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് പരപ്പനങ്ങാടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. മലബാർ വിദ്യാഭ്യാസ വിവേചനത്തിൻ്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദയെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ പറഞ്ഞു. സർക്കാർ സ്പോൺസേർഡ് വ്യവസ്ഥാപിത കൊലപാതകമാണിത്. നാളിതു വരെയുള്ള മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങൾക്ക് വർഗീയ ചാപ്പ നൽകിയവരും അതിനെ പൈശാചിക വൽക്കരിച്ചവരും ഹാദി റുഷ്‌ദയുടെ വ്യവസ്ഥാപിത കൊലപാതകത്തിന്റെ കൂട്ടുപ്രതികൾ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലബാറിൽ ആയിരക്കണക്കിന് സീറ്റുകൾ ബാക്കിയാണെന്ന നുണ പ്രചാരണം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ നടത്തിയ അതേ ദിവസമാണ് മലപ്പുറത്ത് രണ്ടാം ഘട്ട അലോട്ട്മെൻ്റിലും സീറ്റ് ലഭിക്കാതെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുണ്ടാകുന്നത് എന്നത് ഗൗരവകരമാണ്. സീറ്റുകിട്ടാത്തതുകൊണ്ടല്ല ആത്മഹത്യ എന്ന സർക്കാർ സംവിധാനങ്ങളും പാർട്ടി സംവിധാനവും ഉപയോഗിച്ചുള്ള വ്യാജ പ്രചരണം വിജയിക്കില്ല. ഹാദി…
ഹാദി റുഷ്ദമാർ ആവർത്തിക്കാതിരിക്കാൻ നാം മൗനം വെടിയുക തന്നെ വേണം
രണ്ടാം ഘട്ട അലോട്ട്മെൻ്റ് പ്രഖ്യപിക്കപെട്ടു. സ്ഥിരപ്രവേശനത്തിനും, താൽകാലിക പ്രവേശനത്തിനും രക്ഷിതാക്കളോടൊപ്പം തൻ്റെ കൂട്ടുകാരികൾ പോകുമ്പോൾ ആരുമറിയാതെ നീറുന്ന മനസ്സ് ഹാദി റുഷ്ദയിലുണ്ടായിരുന്നു.എൻ്റെ കൂട്ടുകാരി മരണം വരിക്കാൻ കാരണംപ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തതാണെന്ന് സഹപാഠി തന്നെ തുറന്ന് പറയുന്നുണ്ട്. കളിയും, ചിരിയും, കുസൃതിയും, കുറുമ്പും വിട്ടുമാറാത്ത മകളുടെ ഓമനത്തം അകാലത്തിൽ നഷ്ടപെടുമ്പോൾ ആ മാതാപിതാക്കൾ മാത്രമല്ല നെടുവീർപ്പിടുന്നത് ഒരു ജില്ല കൂടിയാണ്. യാഥാർത്യത്തെ അംഗീകരിക്കാൻ മടിക്കാണിക്കുന്ന, അന്യായങ്ങൾക്ക് വാദം ചമക്കുന്ന സർക്കാർ ഇന്നലെയും നിയമസഭയിൽ പറഞ്ഞത് മലപ്പുറത്തുകാർക്ക് ആവശ്യത്തിലധികം സീറ്റുണ്ടെന്നാണ്. നമ്മുടെ മക്കൾ ബുദ്ധിയുള്ളവരാണ്, ഉയർന്ന സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ ഇഛാശക്തിയുള്ളവരാണ്. പക്ഷെ നാടുഭരിക്കുന്നവരുടെ കള്ളങ്ങൾക്ക് മുമ്പിൽ അവർ തോറ്റ് പോകുകയാണ്. യാദൃശ്ചികമായി ജീവിതത്തിലേക്ക് വന്ന ആശുപത്രിവാസം മത്സരത്തിൽ മറ്റുള്ളവരോടൊപ്പം ഓടിയെത്തുന്നതിൽ നേരിയ ശതമാനത്തിൽ പിന്നാക്കം പോകാൻ കാരണമായി. അവൾക്കറിയാമായിരുന്നു.ഈ ചെറിയ ശതമാനത്തിൻ്റെ കുറവും എൻ്റെ പ്ലസ് വൺ പ്രവേശനത്തിന്…
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇ കെ നായനാരുടെ വസതിയിലെത്തി
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ കണ്ണൂർ കല്ല്യാശേരിയിലെ വീട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ സുരേഷ് ഗോപി വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷമാണ് ഇ.കെ നായനാരുടെ വീട്ടിലെത്തിയത്. പാവപ്പെട്ടവരെ സഹായിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്നും മന്ത്രിയായി തിളങ്ങാൻ കഴിയുമെന്നും നായനാരുടെ ഭാര്യ ശാരദ ടീച്ചർ പറഞ്ഞു. നായനാരുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. നായനാരെക്കുറിച്ചുള്ള പുസ്തകം നല്‍കിയാണ് നായനാരുടെ ഭാര്യ ശാരദ ടീച്ചർ സുരേഷ് ഗോപിയെ സ്വീകരിച്ചത്. ശാരദ ടീച്ചർ നൽകിയ ഉച്ചഭക്ഷണവും കഴിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്. സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ ടീച്ചര്‍ സുരേഷ് ഗോപിയെ അഭിനന്ദിക്കാനും മടിച്ചില്ല. ബിജെപി സംസ്ഥാന നേതാക്കളെ പൂർണമായും ഒഴിവാക്കിയാണ് സുരേഷ് ഗോപിയുടെ സന്ദർശനം. ശാരദ ടീച്ചര്‍ പിതൃസഹോദരിയെ പോലെയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.…
