ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ നേതൃത്വത്തിൽ ‘ജലതരംഗം’ പദ്ധതി ഉദ്ഘാടനം ചെയ്തു

കന്യാകുമാരി: ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ നേതൃത്വത്തിൽ ‘ജലതരംഗം’ പദ്ധതി ഉദ്ഘാടനം ചെയ്തു.

നദികളെയും ജലസ്രോതസ്സുകളെയും സംരംക്ഷിച്ച് നീരൊഴുക്ക് ശക്തമാക്കുക ,പരിസ്ഥിതി സംരക്ഷണത്തിന് ജനങ്ങളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുക്കുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിൽ ഹിമാലയ ഭാരത് സേവാ ആശ്രമം മഠാധിപതി സ്വാമി വിശ്വ നാഥ് ജി മഹാ രാജ് നിർവഹിച്ചു.

ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.ബംഗാൾ ഉൾക്കടൽ,ഇന്ത്യൻ മഹാ സമു൫൦,അറബിക്കടൽ എന്നീ സമുദ്രങ്ങളുടെ സംഗമ സ്ഥലത്ത് നിന്നും മൺ കുടത്തിൽ ശേഖരിച്ച പുണ്യ ജലം ആന്റപ്പൻ അമ്പിയായം സ്മാരകമായ’മഴമിത്ര’ ത്തിൽ എത്തിച്ച് എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളിക്കടവിലെ പമ്പാ നദിയിൽ ഒഴുക്കുമെന്ന് ആന്റപ്പൻ അമ്പിയായം സ്മാരക സമിതി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു.

ചടങ്ങിൽ കെ ജയ ചന്ദ്രന്‍ ,കെ തങ്കച്ചൻ,വിൻസൻ കെ ജോസഫ് ,വിഷ്ണു ഗോപി, കാർത്തിക് മുണ്ടാ എന്നിവർ പങ്കെടുത്തു.ആന്റപ്പൻ അമ്പിയായത്തിന്റെ ഹരിത ചിന്തകൾക്ക് സ്മരണ പുതുക്കി 1225 വർഷം പഴക്കമുള്ള ചിത്തരാൽ ജയിൻ ക്ഷേത്രത്തിൽ വൃക്ഷ തൈ നട്ടു.

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ഉള്ള യാത്രയിൽ 2013 ജൂൺ 3ന് എറണാകുളത്ത് വെച്ച് നടന്ന ബൈക്ക് അപകടത്തിലൂടെയാണ് ആന്റപ്പൻ അമ്പിയായം ലോകത്തോട് വിട ചൊല്ലിയത്.

Print Friendly, PDF & Email

Leave a Comment

More News