തൃശൂർ: ത്രികോണ മത്സരത്തിനായി മലയാളികൾ ആവേശത്തോടെ കാത്തിരുന്ന തൃശൂർ മണ്ഡലത്തിൽ ഒടുവിൽ താമര വിരിഞ്ഞു. അട്ടിമറി വിജയത്തോടെ സുരേഷ് ഗോപി കേരളത്തിലെ ആദ്യ ബിജെപി എംപിയാകും. കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരനെയും ഇടതു സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിനെയും പിന്നിലാക്കി 75,079 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി മണ്ഡലത്തിൽ വിജയിച്ചത്. 40,92,39 വോട്ടുകൾ അദ്ദേഹം നേടിയപ്പോള്‍ എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽകുമാറിന് 3,341,60 വോട്ടുകളും, കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരന് 32,4431 വോട്ടുകളും ലഭിച്ചു. 2004ൽ എൻഡിഎ മുന്നണിക്ക് കേരളത്തിൽ നിന്ന് ഒരു എംപിയുണ്ടായിരുന്നെങ്കിലും അന്ന് ജയിച്ച് വാജ്‌പേയി മന്ത്രിസഭയിൽ അംഗമായ പിസി തോമസ് ബിജെപി സ്ഥാനാർഥിയായിരുന്നില്ല. തോമസ് പിന്നീട് എൻഡിഎ വിട്ടു. അതിന് ശേഷം പിന്നീട് നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ സുരേഷ് ഗോപി വിജയിച്ച…
Category: KERALA
തൃശ്ശൂരിൽ നടന്നത് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണെങ്കിലും നിരാശയില്ലെന്ന് വി എസ് സുനില്‍ കുമാര്‍
തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഫലം അപ്രതീക്ഷിതമെന്ന് എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽകുമാർ. തിരഞ്ഞെടുപ്പ് തോൽവിയിൽ നിരാശയില്ല. ഇപ്പോഴത്തെ പരാജയം അന്തിമമല്ലെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം വിഎസ് സുനിൽകുമാർ പ്രതികരിച്ചു. ഫലം ബൂത്ത് അടിസ്ഥാനത്തിൽ ആഴത്തിൽ പരിശോധിക്കും. 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14000 വോട്ടിൻ്റെ വർധനയാണ് എൽഡിഎഫ് സ്ഥാനാർഥി നേടിയത്. അതേസമയം യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിക്ക് മുൻതൂക്കം ലഭിച്ച സാഹചര്യത്തിൽ വോട്ടിംഗില്‍ വിശദമായ അന്വേഷണം വേണമെന്നും പറഞ്ഞു. തൃശൂർ മണ്ഡലത്തിൽ ചരിത്ര വിജയമാണ് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി സ്വന്തമാക്കിയത്. ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂർ മണ്ഡലത്തിലൂടെ കേരളത്തിൽ ബിജെപി അക്കൗണ്ടും തുറന്നു. എഴുപതിനായിരത്തിലധികം ഭൂരിപക്ഷത്തോടെയാണ് സുരേഷ് ഗോപി തൃശൂരിൽ അട്ടിമറി വിജയം നേടിയത്. വോട്ടെണ്ണലിൻ്റെ ആദ്യഘട്ടമായ പോസ്‌റ്റൽ വോട്ടിൽ ഇടതുമുന്നണി സ്ഥാനാർഥി വി എസ് സുനിൽ കുമാറായിരുന്നു…
തുടക്കത്തില്‍ പതറിയെങ്കിലും ബെന്നി ബെഹ്‌നാനെ കൈവിടാതെ ചാലക്കുടി
ചാലക്കുടി: ചാലക്കുടിയിൽ സിറ്റിംഗ് എംപി ബെന്നി ബെഹ്‌നാൻ വീണ്ടും വിജയിച്ചു. വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ പതറിയെങ്കിലും 63,754 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി മണ്ഡലം നിലനിർത്തി. പ്രൊഫ. സി. രവീന്ദ്രനാഥായിരുന്നു എൽ.ഡി.എഫിന്റെ എതിര്‍ സ്ഥാനാർഥി. എൻഡിഎയെ പ്രതിനിധീകരിച്ച് കെ എ ഉണ്ണികൃഷ്ണനും മത്സരരംഗത്തുണ്ടായിരുന്നു. ബെന്നി ബെഹ്‌നാൻ 3,94,171 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിന് 3,30,417 വോട്ടുകളും, എൻഡിഎയ്ക്ക് 1,05,642 വോട്ടുകളും ലഭിച്ചു. വിജയിച്ചെങ്കിലും ചാലക്കുടിയിൽ ബെന്നി ബെഹ്നാൻ്റെ ഭൂരിപക്ഷം ഇത്തവണ കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ 1,32,274 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബെന്നി ബെഹ്‌നാൻ വിജയിച്ചത്. ഇത്തവണ ഇതിൻ്റെ പകുതി പോലും ഭൂരിപക്ഷം നേടാനായിട്ടില്ല. ചാലക്കുടിയിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായിരുന്നു. എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, കുന്നത്തുനാട്, പെരുമ്പാവൂര്‍ തൃശൂരിലെ ചാലക്കുടി, കൈപ്പമംഗലം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളും ചേരുന്നതാണ് ചാലക്കുടി മണ്ഡലം. രാഷ്‌ട്രീയത്തിലെ പല കരുത്തന്മാരും ഒരുപോലെ വാഴുകയും വീഴുകയും ചെയ്‌ത…
ലോക്സഭാ തിരഞ്ഞെടുപ്പ്: കെ സുധാകരനെ കണ്ണൂര്‍ ഏറ്റെടുത്തു; ഞെട്ടല്‍ മാറാതെ എല്‍ ഡി എഫും ബിജെപിയും
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ വിജയിച്ചു. 112575 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എംവി ജയരാജനെയും എൻഡിഎ സ്ഥാനാർഥി സി രഘുനാഥനെയും പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയക്കൊടി പാറിച്ചത്. നിലവിലെ കണ്ണൂർ എംപിയും കെപിസിസി പ്രസിഡൻ്റുമായ കെ.സുധാകരനും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും ശക്തനായ നേതാവുമായ എം.വി.ജയരാജനുമാണ് ഏറ്റുമുട്ടിയത്. ഇത്തവണ 66.47 ശതമാനമാണ് കണ്ണൂരിലെ പോളിങ്. കെ സുധാകരന് 517099 വോട്ടുകൾ ലഭിച്ചു. എൽഡിഎഫിലെ എംവി ജയരാജൻ 408834 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിന് 119496 വോട്ടുകൾ ലഭിച്ചു. ജനവിധി എന്തായാലും സംസ്ഥാനത്തെ കോൺഗ്രസിനെയും സിപിഎമ്മിനെയും ബാധിക്കുമെന്നതിനാൽ ഏവരും ഉറ്റുനോക്കിയിരുന്ന മണ്ഡലങ്ങളിലൊന്നാണ് കണ്ണൂർ ലോക്സഭാ മണ്ഡലം. ഇടതു കോട്ടയെന്ന പേരുണ്ടായിട്ടും ലോക്‌സഭയിൽ യു.ഡി.എഫിനെ കൂടുതലും പിന്തുണച്ച ചരിത്രമാണ് കണ്ണൂരിനുള്ളത്. മണ്ഡലത്തിൽ ആകെ 13,58,368 വോട്ടർമാരാണുള്ളത്. 2019 നെ…
12,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കാസര്‍ഗോഡില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ മുന്നില്‍
കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ നിലവിൽ 12,000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്ണൻ ആദ്യഘട്ടത്തിൽ ലീഡ് നില ഉയർത്തിയെങ്കിലും പിന്നീട് രാജ്മോഹൻ ഉണ്ണിത്താൻ മുന്നേറ്റം നടത്തി. എംഎൽഎ അശ്വിനിയാണ് ബിജെപി സ്ഥാനാർഥി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം ആഞ്ഞടിച്ചപ്പോൾ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നൽകിയ മണ്ഡലങ്ങളിലൊന്നാണ് കാസർഗോഡ്. 1989 മുതൽ 2019 വരെ ഇടതുപക്ഷത്തെ പിന്തുണച്ച കാസർകോട് മണ്ഡലം 2019ൽ രാജ് മോഹൻ ഉണ്ണിത്താനെ തുണച്ചു.
സുരേഷ് ഗോപി തൃശൂര്‍ ‘ഇങ്ങെടുക്കുമോ?’
തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി അയ്യായിരത്തിലധികം വോട്ടുകളോടെ ലീഡ് ചെയ്യുന്നു. ആദ്യഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽകുമാർ ലീഡ് ചെയ്തെങ്കിലും റിസള്‍ട്ട് മാറിമറിഞ്ഞതോടെ സുരേഷ് ഗോപി മുന്നേറി. അതേസമയം യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരന് കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. സിറ്റിംഗ് എംപിമാരെ എന്നും തോൽപ്പിച്ച ചരിത്രമാണ് തൃശൂർ മണ്ഡലത്തിനുള്ളത്. അങ്ങനെ തൃശ്ശൂരുകാർ ആരെയും സ്ഥിരമായി ഭരിക്കാൻ വിടില്ല. കഴിഞ്ഞ ഒമ്പത് പൊതുതെരഞ്ഞെടുപ്പുകളിൽ തൃശൂരിൽ സംഭവിച്ചത് അതാണ്. സിറ്റിംഗ് എംപി ടിഎൻ പ്രതാപൻ ഇത്തവണ മത്സരിക്കാത്തതിനാൽ ആ റെക്കോർഡിന് വലിയ മാറ്റമില്ല. പുതിയൊരാൾ എംപിയാകുമെന്ന് ഉറപ്പാണ്. ശക്തമായ ത്രികോണ മത്സരം നടന്നിട്ടും തൃശ്ശൂരിൽ ഇത്തവണ പോളിങ് ശതമാനത്തിൽ അഞ്ച് ശതമാനത്തിൻ്റെ ഇടിവുണ്ടായി. ബിജെപിയും കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ഇടതുമുന്നണിയാകട്ടെ ബിജെപി വിരുദ്ധ പോരാട്ടത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്നും വിശ്വസിക്കുന്നു. കേരളത്തില്‍ താമര…
മർകസ് അഹ്ദലിയ്യ സമാപിച്ചു
കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ സമാപിച്ചു. പൊതുജനങ്ങളും വിദ്യാർഥികളുമടക്കം ആയിരത്തിലധികം പേർ പങ്കെടുത്ത സംഗമം സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഹജ്ജ് കർമം നടക്കുന്ന ദുൽഹിജ്ജയിലെ ആദ്യ പകുതി ഏറെ മഹത്തായ ദിനങ്ങളാണെന്നും ആരാധനകളാൽ ധന്യമാക്കി വിശ്വാസികൾ അത് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ പ്രഭാഷണം നടത്തി. മർകസിന്റെ ഉറ്റ സഹകാരികളെയും പ്രവർത്തകരെയും സംഗമത്തിൽ അനുസ്മരിച്ചു. മഹ്ളറത്തുൽ ബദ്‌രിയ്യക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപ്പള്ളി നേതൃത്വം നൽകി. പി സി അബ്ദുല്ല ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്,…
പച്ചപ്പിന്റെ പ്രചാരകനായ ആന്റപ്പൻ അമ്പിയായത്തെ സഹപ്രവർത്തകർ അനുസ്മരിച്ചു
എടത്വ: പ്രകൃതിക്കുവേണ്ടി ജീവിതം സമർപ്പിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ (39) 11-ാം ചരമവാര്‍ഷികം സഹപ്രവർത്തകർ അനുസ്മരിച്ചു. കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും ആൻ്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെയും നേതൃത്വത്തിൽ കല്ലറയിലും ‘മഴമിത്ര ‘ത്തിലും പുഷ്പാർച്ചന നട ത്തി. അനുസ്മരണ യോഗത്തില്‍ കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു. മലങ്കര ഓർത്തഡോക്സ് സഭാ കവി സിപി ചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആചാര്യ അവാർഡ് നേടിയ ആന്റപ്പൻ അമ്പിയായം സ്മാരക സമിതി വൈസ് പ്രസിഡന്റ് ജി. രാധാകൃഷ്ണനെ എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗ്ഗീസ് ആദരിച്ചു.ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ പ്രശസ്തി പത്രവും നല്കി. ഫല വൃക്ഷ തൈ വിതരണോദ്ഘാടനം എടത്വ ഗ്രാമ പഞ്ചായത്ത് വികസന…
വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകള്‍ തുറന്നു; എട്ടു മണിയോടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പ്രക്രിയയുടെ ആദ്യപടിയായി സ്‌ട്രോംഗ് റൂമുകൾ തുറന്നു. രാവിലെ ആറ് മണിയോടെയാണ് സ്‌ട്രോംഗ് റൂമുകൾ തുറന്നത്. രാവിലെ എട്ടോടെ യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാറ്റും. തപാൽ വോട്ടുകളുടെ എണ്ണൽ കൃത്യം എട്ട് മണിക്ക് ആരംഭിക്കും, തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ തുടങ്ങും. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌ട്രോംഗ് റൂമുകൾ തുറക്കുന്നത്. ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നിരീക്ഷിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ ജില്ലയിലെത്തി. തിരുവനന്തപുരം ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ആറ് നിരീക്ഷകരാണുള്ളത്. റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ, സ്ഥാനാർത്ഥികൾ, തിരഞ്ഞെടുപ്പ് ഏജൻ്റുമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂം തുറന്നത്. ലോഗ് ബുക്കിൽ രേഖപ്പെടുത്തിയ ശേഷം വീഡിയോ കവറേജോടെ നടപടികൾ ആരംഭിച്ചു.
വിദ്യാർത്ഥികൾ സാമൂഹ്യ ബോധവുമുള്ളവരാവണം: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
കാരന്തൂർ: സിലബസിലുള്ള വിഷയങ്ങൾ സജീവമായി പഠിക്കുന്നതോടൊപ്പം തന്നെ ധാർമിക ജീവിതം ശീലിക്കാനും സമകാലിക സാമൂഹ്യവിഷയങ്ങളിൽ അവബോധമുള്ളവരാവാനും വിദ്യാർഥികൾ ഉത്സാഹിക്കണമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ് ബോയ്സ് സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഭാവിയുള്ളവരാവാനും വരുന്നകാലത്ത് ചലനങ്ങൾ സൃഷ്ടിക്കാനും വിദ്യാരംഭ കാലം മുതൽ തന്നെ പഠനത്തിൽ സജീവമായി ശ്രദ്ധിക്കണം. ഇക്കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയെഴുതിയ മുഴുവൻ പേരും വിജയികളായതും 37 പേർ മുഴുവൻ എ പ്ലസ് നേടിയതും സ്കൂളിന്റെ മികവ് തെളിയിക്കുന്നതാണെന്നും കാന്തപുരം പറഞ്ഞു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. എസ്. പി. സി, സ്കൗട്ട്, ജെ. ആർ. സി, എൻ. സി. സി കേഡറ്റുകൾ നവാഗതരെ വരവേറ്റു. മർകസ് കാമിൽ ഇജ്തിമയിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഷമീം…
