12,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കാസര്‍ഗോഡില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ മുന്നില്‍

കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ നിലവിൽ 12,000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്ണൻ ആദ്യഘട്ടത്തിൽ ലീഡ് നില ഉയർത്തിയെങ്കിലും പിന്നീട് രാജ്മോഹൻ ഉണ്ണിത്താൻ മുന്നേറ്റം നടത്തി. എംഎൽഎ അശ്വിനിയാണ് ബിജെപി സ്ഥാനാർഥി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം ആഞ്ഞടിച്ചപ്പോൾ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നൽകിയ മണ്ഡലങ്ങളിലൊന്നാണ് കാസർഗോഡ്. 1989 മുതൽ 2019 വരെ ഇടതുപക്ഷത്തെ പിന്തുണച്ച കാസർകോട് മണ്ഡലം 2019ൽ രാജ് മോഹൻ ഉണ്ണിത്താനെ തുണച്ചു.

Print Friendly, PDF & Email

Leave a Comment

More News