കോഴിക്കോട്: മർകസ് ഹോളി ഖുർആൻ ഹാർബിംഗർ അവാർഡ് പണ്ഡിതനും പ്രഭാഷകനുമായ ശാഫി സഖാഫി മുണ്ടമ്പ്രക്ക് സമ്മാനിച്ചു. ഖുർആനിലെ മുഴുവൻ അധ്യായങ്ങളും ഉൾക്കൊള്ളിച്ച് കഴിഞ്ഞ 24 വർഷമായി പ്രഭാഷണങ്ങൾ നടത്തിവരുന്നതിനുള്ള ആദരമായാണ് മർകസ് ഖുർആൻ സമ്മേളനത്തിൽ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അവാർഡ് സമ്മാനിച്ചത്. പാരമ്പര്യ പ്രഭാഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി വിശുദ്ധ ഖുർആനിനെ വ്യാഖ്യാന സഹിതം സാധാരണക്കാരിലേക്ക് സരളമായി അവതരിപ്പിച്ച് ജന മനസ്സുകളിൽ ഇടം നേടിയ പ്രഭാഷകനാണ് ശാഫി സഖാഫി. കൊണ്ടോട്ടി മസ്ജിദുൽ ഫത്ഹിലെ സ്കൂൾ ഓഫ് ഖുർആൻ, ചെറുവാടി ദശദിന പ്രഭാഷണ പരമ്പര എന്നിവയിലൂടെ ശ്രദ്ധേയനായി. 1999 മുതൽ ഖുർആൻ പ്രഭാഷണ രംഗത്ത് സജീവമായ അദ്ദേഹം സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അരീക്കോട് മജ്മഅ് സ്ഥാപനങ്ങളുടെ പ്രസിഡന്റും, മജ്മഅ് ദഅവാ കോളേജ് ഹെഡ് ഓഫ് ദി ഫാക്കൽറ്റി ഓഫ് ഖുർആനും മർകസ് സഖാഫി ശൂറാ…
Category: KERALA
ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ സമർപ്പിച്ച 86 സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്ക് ശേഷം തള്ളി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 26ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് വെള്ളിയാഴ്ച നടന്ന സൂക്ഷ്മപരിശോധനയിൽ 86 സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രികകൾ തള്ളി. ഇതോടെ സ്ഥാനാർത്ഥികളുടെ എണ്ണം 204 ആയി കുറഞ്ഞതായി ചീഫ് ഇലക്ടറൽ ഓഫീസർ (കേരളം) സഞ്ജയ് കൗൾ പറഞ്ഞു. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഏപ്രിൽ 8ന് അവസാനിക്കുന്ന മുറയ്ക്ക് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നും കൗൾ പറഞ്ഞു. പത്രിക സമർപ്പിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ കേരളത്തിൽ 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. നിലവിൽ കോട്ടയം (14), തിരുവനന്തപുരം (13), കോഴിക്കോട് (13), കണ്ണൂർ (12) എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത്. നിയോജകമണ്ഡലം തിരിച്ചുള്ള നിലവിലെ സ്ഥാനാർത്ഥികളുടെ എണ്ണം (ബ്രാക്കറ്റിൽ നിരസിച്ച സ്ഥാനാർത്ഥികളുടെ എണ്ണം): തിരുവനന്തപുരം 13 (നിരസിക്കപ്പെട്ടവർ 9), ആറ്റിങ്ങൽ 7 (7), കൊല്ലം 12 (3), പത്തനംതിട്ട 8 (2),…
മർകസ് ഖുർആൻ അക്കാദമി: 161 ഹാഫിളുകൾ സനദ് സ്വീകരിച്ചു
കോഴിക്കോട്: മർകസ് അക്കാദമി ഓഫ് ഖുർആൻ നിന്ന് 2022, 2023 വർഷങ്ങളിൽ ഖുർആൻ പൂർണമായി ഹൃദിസ്ഥമാക്കിയ 161 ഹാഫിളുകൾ സനദ് സ്വീകരിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഖുർആൻ പഠനകേന്ദ്രങ്ങളിൽ ഒന്നായ മർകസ് ഖുർആൻ അക്കാദമിയിൽ നിന്ന് ഇതിനകം 2500 ഓളം പേരാണ് പഠനം പൂർത്തിയാക്കിയത്. 25 ഓഫ് കാമ്പസുകളിലായി 800 ലധികം വിദ്യാര്‍ഥികള്‍ പഠനം തുടരുകയും ചെയ്യുന്നു. ഈജിപ്ത്, യു.എ.ഇ, ലിബിയ, ബഹ്റൈൻ, കുവൈത്ത്, ടാൻസാനിയ, ജർമനി തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നടന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരങ്ങളിൽ മർകസ് വിദ്യാർഥികൾ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ വിദേശ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾക്ക് കീഴിലെ മസ്ജിദുകളിൽ നൂറിലധികം മർകസ് ഹാഫിളുകൾ സേവനമനുഷ്ടിക്കുന്നുണ്ട്. ഹിഫ്ള് വാർഷിക പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മുഹമ്മദ് ബിഷർ മുഴങ്ങല്ലൂർ, മുഹമ്മദ് ജാസിൽ…
ഇടുക്കിയിലെ നിർമാണ നിയന്ത്രണങ്ങൾ: ഹൈക്കോടതി ഉത്തരവ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിട്ടു
ഇടുക്കി: കുമളിയിലെയും വാഗമണ്ണിലെയും നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് അടുത്തിടെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കർഷക സംഘങ്ങളും യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും (യുഡിഎഫ്) ശുപാർശകളെ വിമർശിച്ചു. കുമളി, വാഗമൺ, സമീപ പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെങ്കിൽ ദുരന്തനിവാരണ നിയമം നടപ്പാക്കണമെന്ന് ഇടുക്കി ജില്ലാ അധികാരികളോട് ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടു. 2023 ഓഗസ്റ്റിൽ ഇടുക്കി ജില്ലാ കലക്ടർ ഷീബ ജോർജ് ദുരന്തനിവാരണ നിയമപ്രകാരം മൂന്നാർ മേഖലയിലെ 13 പഞ്ചായത്തുകളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൺ എർത്ത് വൺ ലൈഫ് എന്ന എൻജിഒ നൽകിയ കേസിനെ തുടർന്ന് മൂന്നാറിലെ നിർമാണം സംബന്ധിച്ച കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഈയിടെയുള്ള നിർദേശമെന്ന് അധികൃതർ പറഞ്ഞു. ഇടുക്കി ജില്ലയിലെ കുമളി, വാഗമൺ, മറ്റ് പരിസ്ഥിതി ലോല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉയര നിയന്ത്രണങ്ങളില്ലാതെയും…
മൂവാറ്റുപുഴയിൽ മുത്തശ്ശിയും ചെറുമകളും മുങ്ങിമരിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പാലിറ്റി 11-ാം വാര്‍ഡിലെ രണ്ടാര്‍കരയില്‍ നെടിയാന്‍മല കടവിലാണ് കുളിക്കാനിറങ്ങിയ മുത്തശ്ശിയും ചെറുമകളും മുങ്ങിമരിച്ചത്. മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയി തുടരുന്നു. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ആമിന (65), ഫർഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. ആമിനയുടെ ചെറുമകൾ കൂടിയായ ഹന (12) കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. “എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് ഇപ്പോഴും വ്യക്തമല്ല. ആമിന പതിവായി നദിയിൽ കുളിക്കാൻ പോകാറുണ്ടായിരുന്നു, അവരുടെ കൊച്ചുമകൾ അവരെ അനുഗമിക്കുകയും ചെയ്യുമായിരുന്നു, ”അയൽവാസി പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും പ്രദേശവാസികൾ ആമിനയെയും ഹനയെയും പുറത്തെടുത്തിരുന്നു. ആമിനയെ പുഴയില്‍ നിന്നെടുത്തപ്പോള്‍ തന്നെ മരിച്ചിരുന്നു. പുഴയില്‍ രണ്ടു പേര് അപകടത്തില്‍പ്പെട്ടതായി സമീപത്ത് പെയിന്റിങ് ജോലി ചെയ്തിരുന്നവരെ പ്രദേശവാസികളായ സ്ത്രീകള്‍ അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ എത്തിയാണ് ആമിനയെയും ഒരു കുട്ടിയേയും ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, മറ്റൊരു…
ഓളപ്പരപ്പില്‍ വിജയഗാഥ രചിക്കുവാൻ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി തുഴയെറിയും; ധാരണാപത്രം ഒപ്പുവെച്ചു
എടത്വാ: നെഹ്റു ട്രോഫി ഉൾപ്പെടെ സി.ബി.എൽ മത്സരങ്ങൾക്കായി തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി തുഴയെറിയും. ഇത് സംബന്ധിച്ച് ഉള്ള ധാരണാ പത്രം ഒപ്പുവെച്ചതായി പ്രസിഡന്റ് ഷിനു എസ് പിള്ള അറിയിച്ചു. സമിതി വർക്കിംഗ് പ്രസിഡന്റ് ജോമോൻ ചക്കാലയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തലവടി ചുണ്ടൻ വള്ളം ശില്പി സാബു നാരായണൻ ആചാരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, ട്രഷറർ അരുൺ പുന്നശ്ശേരിൽ, യുബിസി കൈനകരി ടീം പ്രസിഡന്റ് സുനിൽ പത്മനാഭന്, സെക്രട്ടറി സജിമോൻ വടക്കേചാവറ എന്നിവർ ചേർന്ന് ഒപ്പു വെച്ചു. വൈസ് പ്രസിഡന്റുമാരായ കെ ആർ ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ, മീഡിയ കോഓർഡിനേറ്റർമാരായ അജിത്ത് പിഷാരത്ത്, ഡോ.ജോൺസൺ വി. ഇടിക്കുള, ജോജി ജെ വയലപ്പള്ളി, അനിൽ കുമാർ കുന്നംപള്ളിൽ, ഗോകുൽ, ജേക്കബ് നീരേറ്റുപുറം, തോമസ്കുട്ടി ചാലുങ്കൽ, ജെറി മാമൂട്ടിൽ, ഷിനു ദാമോദരന്‍, ഏബ്രഹാം…
ആത്മീയ ഉണർവേകി മർകസ് ഖുർആൻ സമ്മേളനം
കോഴിക്കോട്: വിശുദ്ധ ഖുർആന്റെ വാർഷികാഘോഷമായ റമളാനിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഖുർആൻ സമ്മേളനവുമായി മർകസ്. വിശുദ്ധ ഖുർആന്റെ സന്ദേശങ്ങളും മൂല്യങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട സമ്മേളനം ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. വിശ്വാസികൾ ഏറെ പവിത്രമായി കാണുന്ന റമളാനിലെ അവസാനത്തെ വെള്ളിയാഴ്ച രാവും ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവും ഒന്നിക്കുന്ന സവിശേഷ മുഹൂർത്തത്തിലെ സമ്മേളനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആയിരങ്ങൾ സംബന്ധിച്ചു. മൗലിദ് സയ്യിദുൽ വുജൂദ്, ഖത്മുൽ ഖുർആൻ, മഹ്ളറത്തുൽ ബദ്രിയ്യ, വിർദുലത്വീഫ്, അസ്മാഉൽ ഹുസ്ന, സ്വലാത്തുൽ അവ്വാബീൻ, തസ്ബീഹ് നിസ്കാരം, തൗബ, തഹ്ലീൽ തുടങ്ങി വിവിധ ആത്മീയ പ്രാർഥനാ സദസ്സുകളായി നടന്ന സമ്മേളനം വ്യാഴം ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച് ഇന്നലെ(വെള്ളി) പുലർച്ചെ മൂന്നു മണിവരെ നീണ്ടു. നിയമപ്രകാരമുള്ള വിവിധ ഖുർആൻ പാരായണ ശൈലികൾ പരിചയപ്പെടുത്തുന്ന…
തെലങ്കാനയിലെ ബിആർഎസിന് 25 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് സംഭാവന നൽകിയത് പ്രത്യുപ്കാരത്തിന്റെ പേരില്‍: സാബു എം ജേക്കബ്
കൊച്ചി: കിറ്റെക്സ് ഗ്രൂപ്പിൻ്റെ പിന്തുണയുള്ള രാഷ്ട്രീയ സംഘടനയായ ട്വൻ്റി20യുടെ ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ്, ഭാരത് രാഷ്ട്ര സമിതിക്ക് (ബിആർഎസ്) ഇലക്ടറൽ ബോണ്ടിലൂടെ 25 കോടി സംഭാവന നൽകിയതിനെ ന്യായീകരിച്ചു. ഒരു വലിയ പ്രതിസന്ധി ഘട്ടത്തിൽ തൻ്റെ സഹായിയായി വന്നതിനുള്ള ‘സമ്മാനമായി’ നല്‍കിയതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എറണാകുളം പ്രസ് ക്ലബ് ഇന്ന് (ഏപ്രില്‍ 5) കൊച്ചിയിൽ സംഘടിപ്പിച്ച വോട്ട് എൻ ടോക്ക് പരിപാടിയിൽ സംസാരിക്കവെയാണ് താൻ സ്വമേധയായാണ് സംഭാവന നൽകിയതെന്നും, സിപിഐഎമ്മിന് 30 ലക്ഷം രൂപ ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സമാനമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുകയും ഒരു വ്യവസായി എന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും അവർക്ക് സംഭാവന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ 55 വർഷമായി സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ് കിറ്റെക്സ് ഗ്രൂപ്പ്” കേരളത്തിൽ…
‘ദി കേരള സ്റ്റോറി’ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധം; ദൂരദർശൻ കേന്ദ്രങ്ങളിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്
തിരുവനന്തപുരം : ‘ദി കേരള സ്റ്റോറി’ എന്ന സിനിമ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡിവൈഎഫ്ഐ) ദൂരദർശൻ കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തി. കേരളത്തിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. ലൗ ജിഹാദ് എന്ന ആശയവും പ്രണയത്തിൻ്റെ മറവിൽ പെൺകുട്ടികളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യുന്നതുമാണ് ഈ സിനിമയുടെ ഇതിവൃത്തം. നേരത്തെ, സിനിമയുടെ റിലീസിലും കേരളത്തെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷവും ഡിവൈഎഫ്ഐയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. എന്നാൽ, ജനശ്രദ്ധ നേടാത്തതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ദൂരദർശനിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ എതിർത്തിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ, മുമ്പ് തിയറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്ന ചിത്രം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നതിൽ പ്രശ്നമെന്താണെന്ന് ബിജെപി ചോദിക്കുന്നു. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്…
ആയിരങ്ങൾ ഒരുമിച്ച് നോമ്പുതുറന്ന് മർകസ് കമ്യൂണിറ്റി ഇഫ്താർ; ഖുർആൻ സന്ദേശം വിളംബരം ചെയ്ത് മർകസ് ഖുർആൻ സമ്മേളനം
കോഴിക്കോട്: മർകസ് ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താറിൽ നോമ്പുതുറന്ന് അയ്യായിരത്തോളം വിശ്വാസികൾ. ഏറെ പവിത്രമായ റമളാനിലെ അവസാനത്തെ വെള്ളിയാഴ്ച രാവും ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവും ഒന്നിക്കുന്ന സവിശേഷ മുഹൂർത്തത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഖുർആൻ സമ്മേളനമാണ് മർകസിൽ നടന്നത്. വിശുദ്ധ ഖുർആൻ അവതീർണമായ റമളാനിൽ ഖുർആൻ സന്ദേശങ്ങളും മൂല്യങ്ങളും വിളംബരം ചെയ്ത സമ്മേളനം ഇന്നലെ(വ്യാഴം)ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച് ഇന്ന് (വെള്ളി)പുലർച്ചെ ഒരുമണിവരെ നീണ്ടു. മസ്ജിദുൽ ഹാമിലിയിൽ നടന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. റഹ്മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തി. ടി.കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, ശുക്കൂർ സഖാഫി വെണ്ണക്കോട്, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല, ജി അബൂബക്കർ…
