മികച്ച നാടകത്തിന് കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുകയായ 55,555 രൂപയും പുരസ്കാരവും തിരുവനന്തപുരം: സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പ്രൊഫഷണൽ നാടകോത്സവവും സാംസ്കാരികോത്സവവും ഒക്ടോബർ 18 മുതൽ 23 വരെ ഭാരത് ഭവനിലെ ‘മണ്ണരങ്ങിൽ’ വെച്ച് നടത്തുന്നു. 33 പ്രൊഫഷണൽ നാടകങ്ങളുടെ എൻട്രികളിൽ നിന്ന് വിദഗ്ദ്ധ സമിതി തെരഞ്ഞെടുത്ത മികച്ച അഞ്ച് നാടകങ്ങളാണ് മൽസരത്തിൽ മാറ്റുരയ്ക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന നാടകത്തിന് 55,555 രൂപയും പുരസ്കാരവും സമ്മാനിക്കും. കേരളത്തിലെ ഒരു പ്രൊഫഷണൽ നാടകത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുക എന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ വിവിധയിനങ്ങളിൽ മറ്റ് നിരവധി പുരസ്‌കാരങ്ങളും നൽകുന്നു. ഒക്ടോബർ 18 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കെസി വേണുഗോപാൽ എംപി നാടകോത്സവം ഉത്ഘാടനം ചെയ്യും. ഒക്ടോബർ 22ന് പ്രഥമ സുകുമാർ സ്മാരക പുരസ്കാരം നടൻ ഇന്ദ്രൻസിന്…
Category: KERALA
വിദ്യാഭ്യാസ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം: കെ. ആനന്ദകുമാർ
ശിരോവസ്ത്ര വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ യൂണിഫോമിന് വിരുദ്ധമായി, വിദ്യാർഥിനി ശിരോവസ്ത്രം ധരിച്ചെത്തിയ വിഷയത്തിൽ, പ്രശ്നം പരിഹരിക്കപ്പെട്ടിട്ടും സ്കൂളിനെതിരെ വ്യാജ റിപ്പോർട്ട് നൽകിയ വിദ്യാഭ്യാസ വകുപ്പ് അനാവശ്യ വിവാദങ്ങൾക്കാണ് ശ്രമിച്ചത്. ശിരോവസ്ത്രമില്ലാത സ്കൂൾ യൂണിഫോം ധരിക്കാൻ സന്നദ്ധമാണെന്ന് കുട്ടിയും രക്ഷിതാവും സ്കൂൾ അധികൃതരെ അറിയിച്ചിട്ടും, സ്കൂൾ മാനേജ്മെന്റ്നെ അകാരണമായി വിവാദത്തിൽപ്പെടുത്തി സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചത് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആണ്. ശിരോവസ്ത്രം ധരിച്ചെത്തിയിട്ടും വിദ്യാഭ്യാസം നിഷേധിക്കുകയോ ഏതെങ്കിലും തരത്തിൽ കുട്ടിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയോ സ്കൂൾ അധികൃതർ ചെയ്യാതിരുന്നിട്ടും, പ്രശ്നം വഷളാക്കാൻ മനപ്പൂർവമായ ശ്രമം നടത്തിയത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ആണ്. സമചിത്തതയോടെ കാര്യങ്ങളെ കാണുന്ന വിദ്യാഭ്യാസ മന്ത്രിയെ മനപ്പൂർവമായി…
ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ആസിഡ് തെറിച്ചു വീണ് മോട്ടോർ സൈക്കിൾ യാത്രക്കാരന് പൊള്ളലേറ്റു
കൊച്ചി: ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ആസിഡ് തെറിച്ചു വീണ് മോട്ടോർ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെ കൊച്ചിയിലെ വെണ്ടുരുത്തി പാലത്തിനും തേവര ജംഗ്ഷനും ഇടയിലാണ് സംഭവം നടന്നത്. തോപ്പുംപടി സ്വദേശിയായ ബിനീഷ് എന്ന യുവാവിനാണ് പൊള്ളലേറ്റത്. ആസിഡ് പ്രധാനമായും കൈകളിലും കഴുത്തിലും വീണതിനാൽ ഗുരുതരമായി പൊള്ളലേറ്റു. ബിനീഷിനെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. ലോറിയുടെ മുകളിലെ കവർ തുറന്നിട്ട നിലയിലായിരുന്നുവെന്നും, ശരിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് ആസിഡ് കൊണ്ടുപോയതെന്നും നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ച ചെയ്യപ്പെടണം: പ്രവാസി വെല്‍ഫയര്‍
ആസന്നമായ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വികസനം ചര്‍ച്ച ചെയ്യപ്പെടണമെന്നും, നിലവില്‍ പ്രതിനിനിധികരിക്കുന്ന ജനപ്രതിനിധിയുടെയും ഭരണ സമിതിയുടെയും പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കപ്പെടണമെന്നും പ്രവാസി വെല്‍ഫയര്‍ നേതൃ സംഗമം അഭിപ്രായപ്പെട്ടു. ജനങ്ങളുമായി നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ മറച്ച് വെച്ച് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് ഭരണപരാജയം മറച്ച് വെക്കുന്ന സ്ഥിരമായി കണ്ടു വരുന്ന നീക്കങ്ങളില്‍ ജനങ്ങള്‍ വീണു പോകരുതെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസീഡണ്ട് കെ.എ ഷഫീഖ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ റഷീദലി, സാദിഖലി, സംസ്ഥാന കമ്മറ്റിയംഗം മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ സ്വാഗതം പറഞ്ഞു Video link – https://we.tl/t-3roDi94Bad
വിസ്മയങ്ങള്‍ വിരിയിച്ച് മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്സ് ആന്റ് മാജിക്കിന് അരങ്ങുണര്‍ന്നു
തിരുവനന്തപുരം: വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക് അരങ്ങുണര്‍ന്നു. ഐതിഹ്യമാലയിലെ കഥാപാത്രമായ മഹാമാന്ത്രികന്‍ കൈപ്പുഴത്തമ്പാന്‍ സ്വാതി തിരുനാളിനെ അത്ഭുതപ്പെടുത്തിയ ഇന്ദ്രജാല നിമിഷങ്ങളാണ് ദ ലെജന്റ് എന്ന നാടകാവിഷ്‌കാരത്തിലൂടെ അവതരിപ്പിക്കുന്നത്. മോട്ടോര്‍ കാറും കൂറ്റന്‍ കപ്പലും ഭീമാകാരനായ ഗരുഡനുമൊക്കെ വേദിയില്‍ വന്നുമറയുന്ന ദൃശ്യവിരുന്നും ഇടിമിന്നലോടെ തമിര്‍ത്തുപെയ്യുന്ന മഴയുമൊക്കെ കാണികള്‍ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. ഐതിഹ്യമാലയെക്കുറിച്ച് പഠിക്കാനെത്തിയ ഇംഗ്ലണ്ടുകാരി എമിലി നടത്തിയ ടൈം ട്രാവലറിലൂടെയാണ് സ്വാതി രാജസദസ്സും കൊട്ടാരവുമൊക്കെ പുനര്‍സൃഷ്ടിക്കപ്പെട്ടത്. കൈപ്പുഴത്തമ്പാനും കൊട്ടാരത്തില്‍ ശങ്കുണ്ണിയും സ്വാതിതിരുനാളും ഒത്തുചേര്‍ന്നതോടെ പുതിയൊരു ദൃശ്യവിസ്മയത്തിന് തിരിതെളിയുകയായിരുന്നു. ദ ലെജന്റ് മിത്ത്സ് ആന്റ് മാജിക്കിന്റെ ആദ്യ പ്രദര്‍ശനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയ്ക്ക് ഐതിഹ്യമാലയുടെ മഹത്വം മനസ്സിലാക്കാന്‍ ഈ കലാസൃഷ്ടിയിലൂടെ സാധിക്കുമെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. നാടക കലാകാരന്മാര്‍ക്ക് ആശ്വാസമേകാന്‍…
2026 ൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നവീൻ ബാബുവിന്റെ മരണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കും: വി ഡി സതീശന്‍
തിരുവനന്തപുരം: 2026 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) അധികാരത്തിൽ തിരിച്ചെത്തിയാൽ, നവീൻ ബാബുവിന്റെ ദുരൂഹ മരണം അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസി (സിബിഐ)യെ നിയോഗിക്കുമെന്ന് സൂചന. നവീൻ ബാബുവിന്റെ ഒന്നാം ചരമവാർഷിക ദിനമായ ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഈ സൂചന നൽകിയത്. ഇരകളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടാൽ കേസുകൾ സിബിഐക്ക് വിടുന്നത് പതിവാക്കിയിരുന്ന മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ സ്ഥാപിത രീതിയെയാണ് സതീശന്റെ പരാമർശങ്ങൾ ഓർമ്മിപ്പിച്ചത്. 2026 ൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഇതേ തത്വം തന്നെയായിരിക്കും അവരെയും നയിക്കുകയെന്നും, കേസിൽ ഭാവിയിൽ സിബിഐ അന്വേഷണം നടത്തുമെന്നും പ്രതിപക്ഷ നേതാവ് ഊന്നിപ്പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സതീശൻ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തോടുള്ള നിലവിലെ സർക്കാരിന്റെ എതിർപ്പിനെ അദ്ദേഹം ശക്തമായി വിമർശിച്ചു. കൂടുതൽ സിപിഐ…
കെഎസ്‌ആര്‍ടിസിയില്‍ ഗണേഷ് കുമാര്‍ നടപ്പിലാക്കിയ പുതിയ പദ്ധതിയിലൂടെ പത്ത് മാസത്തിനുള്ളില്‍ ലഭിച്ചത് 2.5 കോടി രൂപ ലാഭം
തിരുവല്ല: കെ.എസ്.ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ ലാഭകരമായി മുന്നേറുകയാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ വഴി 2.5 കോടി രൂപയുടെ ലാഭം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള സംസ്ഥാനതല സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആറ് വരി ദേശീയപാത സംസ്ഥാനത്ത് പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ ലെയ്ൻ അച്ചടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഡ്രൈവിംഗ് പരിശീലനം നടപ്പിലാക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. “2025 ഓഗസ്റ്റ് 8 ന് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ച ടിക്കറ്റ് വരുമാനം 10.19 കോടി രൂപയായിരുന്നു. ഇത് സർവ്വകാല റെക്കോർഡാണ്. നിലവിൽ ഒരു ബസിൽ നിന്നുള്ള പ്രതിദിന വരുമാനം 17,000 രൂപയാണ്. കെ.എസ്.ആർ.ടി.സിയിൽ സാങ്കേതികവിദ്യ കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുണ്ട്. ചലോ ആപ്പ്, യാത്രാ…
ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ നവീകച്ച സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു
പുല്ലാനൂർ: ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂരിലെ അധ്യാപകർക്ക് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതുതായി ഒരുക്കിയ സ്റ്റാഫ് റൂം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സുനിത ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് ടി. ഇബ്രാഹിം അധ്യക്ഷനായി. പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് എം. ടി. അലി, വാർഡ് മെമ്പർ അബ്ദുറസാഖ് എന്ന നാണി, മൻസൂർ എന്ന കുഞ്ഞിപ്പു, ശ്രീമതി രാധികാ ദേവി, ശ്രീ സൈജു ഫിലിപ്പ് എന്നിവർ സംസാരിച്ചു.സീനിയർ അസിസ്റ്റൻറ് ആനി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
പട്ടാഴി ഗ്രഹം അന്തർദേശീയ കോൺഫറൻസിൽ അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചു
2026 ഏപ്രിൽ 16 മുതൽ 18 വരെ ഫ്രാൻസിൽ വെച്ച് നടക്കുന്ന ലോക ആസ്ട്രോഫിസിക്സ് ആൻഡ് കോസ്മോളജി കോൺഫെറൻസിൽ പട്ടാഴി ഗ്രഹം 5178 ത്തെ പറ്റി മുഖ്യ പ്രഭാഷണം നടത്തുവാൻ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. സൈനുദീൻ പട്ടാഴിക്കു ക്ഷണം ലഭിച്ചു. പരിസ്ഥിതി രംഗത്തെ ഗവേഷണം, പരിസ്ഥിതി സാക്ഷരതാ പ്രവർത്തനങൾ മാനിച്ചു കൊണ്ടാണ് 2018 ൽ നാസയും ഇന്റർനാഷണൽ അസ്‌ട്രോണോമിക്കൽ യൂണിയൻ കൂടി ചേർന്ന് എട്ടു കിലോമീറ്റർ വിസ്തൃതിയുള്ള ഒരു ചെറു ഗ്രഹത്തിന് പട്ടാഴി ഗ്രഹം 5178 എന്ന് പേരിട്ടത്. അദ്ദേഹത്തിന്റെ പേര് വേണ്ട സ്വന്തം ഗ്രാമത്തിന്റെ പേര് ഇട്ടാൽ മതിയെന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് പട്ടാഴി ഗ്രഹം 5178 എന്ന് നാമകരണം ചെയ്തതു. കേരളത്തിന് ലഭിച്ച ആദ്യ ചെറുഗ്രഹമാണ് പട്ടാഴി ഗ്രഹം. വൈനു ബാപ്പുവിന്റെ ജനനവും വിദ്യാഭ്യാസവും മരണവും തമിഴ്‌നാടാണ്. ചെറുഗ്രഹത്തിനു പേര് ലഭിച്ച കേരളത്തിലെ ആദ്യ വ്യക്തി…
അൽ അസ്ഹർ ഇന്റർനാഷണൽ ലീഡർഷിപ്പ് ട്രെയിനിംഗ്; മർകസ് സംഘം ഈജിപ്തിലെത്തി
കോഴിക്കോട്: ഈജിപ്തിലെ അൽ അസ്ഹർ അക്കാദമി ഓഫ് ട്രെയിനിംഗ് സംഘടിപ്പിക്കുന്ന സ്കോളേഴ്സ് ലീഡർഷിപ്പ് ട്രെയിനിംഗ് കോഴ്‌സിൽ സംബന്ധിക്കുന്ന മർകസ് പണ്ഡിത സംഘം കെയ്റോയിലെത്തി. 2 മാസം നീണ്ടുനിൽക്കുന്ന കോഴ്‌സിന് ലോകപ്രശസ്ത പണ്ഡിതരും അക്കാദമിക് വിദഗ്ധരുമാണ് നേതൃത്വം നൽകുക. ഇസ്‌ലാമിക പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന മധ്യമനിലപാടിന്റെ പ്രസക്തിയും സമൂഹത്തെ സാഹോദര്യത്തോടെയും സൗഹാർദ്ദത്തോടെയും മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ പ്രാധാന്യവും തീവ്ര-വികല ചിന്തകളെ സമീപിക്കേണ്ട രീതിശാസ്ത്രവും ആധുനിക സാമ്പത്തിക ശാസ്ത്രവുമൊക്കെയാണ് കോഴ്‌സിലെ പാഠ്യവിഷയങ്ങൾ. ജാമിഅ മർകസും അൽ അസ്ഹറും തമ്മിലുള്ള അക്കാദമിക വിനിമയ കരാറിന്റെ അടിസ്ഥാനത്തിലാണ് 11 അംഗ പണ്ഡിതസംഘത്തിന് കോഴ്‌സിന്റെ ഭാഗമാവാൻ അവസരം ലഭിക്കുന്നത്. 1993 ലാണ് ഈ കോഴ്‌സിലേക്കുള്ള ആദ്യസംഘം ജാമിഅ മർകസിന് കീഴിൽ ഇന്ത്യയിൽ നിന്നും പുറപ്പെടുന്നത്. കേരളവും ഈജിപ്തും തമ്മിലുള്ള വൈജ്ഞാനിക ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൊന്നാനിയിലെ മഖ്ദൂമാർ ആഴത്തിലുള്ള മതപഠനം നടത്തിയത് ഈജിപ്തിൽ ലോകപ്രശസ്ത പണ്ഡിതർക്ക് കീഴിലായിരുന്നു. കേരളത്തിൽ…
