തിരൂർ, താഴേപ്പാലം: തിരൂരിലെ ആദ്യകാല ഫോട്ടോഗ്രാഫറും, റഹിമാൻ സ്റ്റുഡിയോ ഉടമസ്ഥനുമായ പാലക്ക വളപ്പിൽ (വാരിയത്ത്) ഖാലിദ് റഹിമാൻ (84) നിര്യാതനായി. മക്കൾ: ലൈല, നിഷാ റാണി, സലീന, ഷാബു റഹിമാൻ. മരുമക്കൾ: മൊയ്തുണ്ണി വടക്കേകാട്, സിറാജ് ബാവ (സിറാജ് സ്‌റ്റുഡിയോ), അലി ചോലക്കൽ, വഫ ചമേലി പച്ചാട്ടിരി.
Category: KERALA
ഭീകരവാദത്തെ തള്ളിപ്പറയാത്ത രാഷ്ട്രീയ അടിമത്വം ആശങ്കപ്പെടുത്തുന്നത്: അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: രാജ്യാന്തര ഭീകരവാദത്തെ തള്ളിപ്പറയാതെ താലോലിക്കുന്ന കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ഭീകരവാദ അടിമത്വം ആശങ്കപ്പെടുത്തുന്നുവെന്നും രാജ്യാന്തര ഭീകരമാഫിയകള്‍ക്ക് കേരളത്തില്‍ വളരുവാന്‍ രാഷ്ട്രീയ ഭരണസംവിധാനങ്ങള്‍ സാഹചര്യം സൃഷ്ടിക്കരുതെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരവാദത്തെ ചേര്‍ത്തുപിടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ മുന്നണികള്‍ വന്‍അപകടം ബോധപൂര്‍വ്വം ക്ഷണിച്ചുവരുത്തുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളിലൂടെ ഭീകരവാദ ശക്തികള്‍ ഭരണസംവിധാനങ്ങള്‍ക്കുള്ളിലേയ്ക്കും നുഴഞ്ഞുകയറിയിരിക്കുന്നതിന്റെ തെളിവാണ് സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളുടെ കണക്കെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവ് മരവിപ്പിച്ചെങ്കിലും ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ക്രൈസ്തവ വിരുദ്ധ അജണ്ടകള്‍ പുറത്തുകൊണ്ടുവരണം. കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷാ തലങ്ങളിലെ ക്രൈസ്തവ സേവന ശുശ്രൂഷകള്‍ക്ക് പകരംവെക്കാന്‍ സംസ്ഥാനത്ത് മറ്റെന്താണുള്ളത്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും അവകാശവും ധ്വംസിക്കുന്ന ഉത്തരവിട്ടവരെ പുറത്താക്കി അന്വേഷണം നടത്തി ഉത്തരവിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണം പുറത്തുകൊണ്ടുവരാന്‍…
കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെ വന്ദേഭാരത് ട്രെയിനിലെ യാത്ര പിണറായി വിജയന്റെ നവകേരള ബസിനെ കടത്തിവെട്ടി; യാത്രക്കാരുമായി സംവദിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസിനെക്കുറിച്ചും മന്ത്രിപരിവാരങ്ങള്‍ യാത്ര ചെയ്യുന്ന ബസിനെക്കുറിച്ചുമുള്ള വാര്‍ത്തകളും വിവാദങ്ങളും പൊടിപൊടിക്കുമ്പോള്‍ അതിനെയെല്ലാം കടത്തിവെട്ടി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ വന്ദേഭാരത് യാത്ര സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മന്ത്രിയുടെ യാത്രയിലുടനീളം യാത്രക്കാരുമായി പങ്കുവെച്ച നിമിഷങ്ങളും ചിത്രങ്ങളുമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്തതിന്റെ ചിത്രങ്ങൾ മന്ത്രി നിർമ്മല സീതാരാമൻ തന്നെയാണ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഇതൊരു ‘സുഖകരമായ അനുഭവം’ എന്നും ‘യാത്രക്കാരുമായി ഇടപഴകാനുള്ള മികച്ച അവസരം’ എന്നും വിശേഷിപ്പിച്ച അവർ ട്രെയിൻ യാത്രയോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിച്ചു. യാത്രയ്ക്കിടെ നിരവധി സഹയാത്രികർ മന്ത്രി നിർമല സീതാരാമനൊപ്പം സെൽഫിയെടുത്തു. കൊച്ചിയിൽ പുതുതായി പണികഴിപ്പിച്ച ആദായനികുതി ഓഫീസ് ആയകർ ഭവന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് മന്ത്രി വന്ദേ ഭാരത് ട്രെയിനിൽ കയറിയത്. യാത്ര കൊച്ചിയിൽ നിന്ന്…
കേന്ദ്രം അനുവദിച്ച ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചിലവഴിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി നിർമല സീതാരാമൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്നാരോപിച്ച് കേരള സർക്കാരിന്റെ സാമ്പത്തിക ക്രമക്കേടിനെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരള സർക്കാർ കേന്ദ്ര സർക്കാരിൽ നിന്ന് അനുവദിച്ച ഫണ്ട് വകമാറ്റി ചില പ്രത്യേക സ്ഥാപനങ്ങൾക്ക് അനുകൂലമായി അവരുടെ ഇഷ്ടാനുസരണം ചെലവഴിക്കുകയാണെന്ന് മന്ത്രി നിർമല സീതാരാമൻ എടുത്തു പറഞ്ഞു. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന തെറ്റായ അവകാശവാദങ്ങളാണ് കേരള സർക്കാർ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. കുട്ടനാട്ടിലെ കർഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സർക്കരാണ്. സംഭരിച്ച നെല്ലിന്റെ പണം നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്നും അത് നേരിട്ട് അക്കൗണ്ടിലേക്ക് അയക്കണമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും…
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: അറസ്റ്റിലായ ഭാസുരംഗനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എറണാകുളം: ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ ജില്ലാ കൗൺസിൽ അംഗവും കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ ഭാസുരംഗനെ നെഞ്ചുവേദനയെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്. ഇന്നലെ കോടതി റിമാൻഡ് ചെയ്ത ഭാസുരംഗന്റെ ആരോഗ്യപ്രശ്നങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് ശരിയായ ചികിത്സ ഉറപ്പാക്കാൻ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി. ഭാസുരംഗന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി റിമാൻഡ് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാടിന് അനുസൃതമായി, ആരോഗ്യവുമായി ബന്ധപ്പെട്ട പ്രത്യേക നിർദ്ദേശങ്ങളോടെ കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്യുകയായിരുന്നു. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഭാസുരംഗന്റെ മാറനല്ലൂരിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. അവര്‍ നേരത്തെ നടത്തിയ റെയ്ഡുകളെ തുടർന്നാണ് അദ്ദേഹത്തിന്റെ സ്വത്തുക്കൾ പരിശോധിച്ച് സീൽ ചെയ്തത്.
മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ അവയവങ്ങൾ തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ചു
തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച 36 കാരന്റെ ഹൃദയവും മറ്റ് രണ്ട് സുപ്രധാന അവയവങ്ങളും – വൃക്കയും പാന്ക്രിയാസും – പ്രത്യേകം സജ്ജീകരിച്ച ഹെലികോപ്റ്ററിൽ ശനിയാഴ്ച കൊച്ചിയിലെ രണ്ട് ആശുപത്രികളിലെ മൂന്ന് രോഗികൾക്ക് മാറ്റിവയ്ക്കാൻ കൊച്ചിയിലെത്തിച്ചു. കൊച്ചിയിലെ ഹെലിപാഡിൽ നിന്ന് പോലീസ് ഒരുക്കിയ ഗ്രീൻ കോറിഡോറിലൂടെ വൃക്കയും പാന് ക്രിയാസും ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ലിസി ആശുപത്രിയിലെ 16 വയസ്സുള്ള രോഗിക്ക് ഹൃദയം മാറ്റിവെക്കും. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ രോഗിക്ക് ഒരു വൃക്ക നൽകും. മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ രണ്ട് കണ്ണുകളും തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിലെ രോഗികൾക്കായി ദാനം ചെയ്തു. കന്യാകുമാരി സ്വദേശിയായ ദാതാവ് സെൽവിൻ ശേഖറിനെ നവംബർ 21 ന് കടുത്ത തലവേദനയെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് നവംബർ 24 ന് മസ്തിഷ്ക മരണം…
അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ജന്മനാടിന്റെ വിട; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടത്തി
പത്തനംതിട്ട: അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ഔദ്യോഗിക ബഹുമതികളോടെ ജന്മനാട് വിട നല്‍കി. 12.30 മുതൽ 1.30 വരെ പത്തനംതിട്ട ടൗൺ ഹാളിൽ നടന്ന പൊതുദർശനത്തിനു ശേഷം പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ലാ കളക്ടർ എ ഷിബു ആദരാഞ്ജലികൾ അർപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിന് വേണ്ടി ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി അന്ത്യോപചാരം അർപ്പിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക ബഹുമതി നല്‍കിയത്. ആന്‍റോ ആന്‍റണി എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. കെ യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ്…
നവകേരള ബസിന്റെ ചില്ലുകള്‍ക്ക് മങ്ങല്‍; കെ എസ് ആര്‍ ടി സി വര്‍ക്‌ഷോപ്പില്‍ ചില്ലുകള്‍ മാറ്റി
കോഴിക്കോട്: നവകേരള സദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസിന്റെ ചില്ലുകൾക്ക് മങ്ങല്‍. 1.05 കോടി രൂപ ചെലവിൽ നിർമിച്ച ബസ് ഓട്ടം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ് ചില്ലുകള്‍ക്ക് മങ്ങല്‍ അനുഭവപ്പെട്ടത്. മുഖ്യമന്ത്രിക്ക് പുറത്തുള്ള കാഴ്ചകൾ കാണാനും പുറത്തുനിന്നുള്ളവർക്ക് മുഖ്യമന്ത്രിയെ വ്യക്തമായി കാണാൻ കഴിയുന്ന തരത്തിലാണ് ചില്ലുകള്‍ മാറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം. വെള്ളിയാഴ്‌ച രാത്രി വടകരയിലെ നവകേരള സദസിന് ശേഷം കോഴിക്കോട്ടെ കെഎസ്ആർടിസി റീജിയണൽ വർക്‌ഷോപ്പിൽ എത്തിച്ചാണ് ചില്ല് മാറ്റിയത്. രാത്രി 10 മണിക്ക് ശേഷം ആറ് വണ്ടി പൊലീസ് അകമ്പടിയോടെയാണ് ബസ് നടക്കാവിൽ എത്തിച്ചത്. വിവരം രഹസ്യമായിരിക്കാൻ വേണ്ടി ഭരണപക്ഷ യൂണിയനിൽ ഉള്ളവരെ മാത്രമേ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചുള്ളൂ എന്നും ആരോപണമുണ്ട്. ആവശ്യമായ ചില്ലും മറ്റ് സാമഗ്രികളും വൈകിട്ടോടെ തന്നെ വർക്ക് ഷോപ്പിൽ എത്തിച്ചിരുന്നു. ബെംഗളൂരുവിൽ നിന്ന് ബസ് നിർമിച്ച സ്ഥാപനത്തിന്‍റെ ജീവനക്കാരും കോഴിക്കോട്ട് എത്തിയിരുന്നു.…
ക്യാൻസർ, ന്യൂറോളജി രോഗങ്ങളുടെ ചികിത്സയിൽ ആയുർവേദത്തിന്റേയും ആധുനിക വൈദ്യത്തിന്റേയും സംയോജിത ചികിത്സാ രീതികൾ; ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ ചർച്ചയാകും
തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ ഡിസംബർ 3 ന് ക്യാൻസർ ചികിത്സാ മേഖലയിലെ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കൂടാതെ ന്യൂറോളജിക്കൽ രോഗങ്ങളുടെ ചികിത്സയും പ്രതിരോധവും സംബന്ധിച്ചും അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നുണ്ട്. ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സെമിനാറിൽ നിരവധി ആയുർവേദ, ആധുനിക വിദഗ്ധർ ഉൾപ്പടെയുള്ളവരാണ് പങ്കെടുക്കുന്നതും പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതും. ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ അപഹരിക്കുന്നതിൽ രണ്ടാം സ്ഥാനത്തുള്ള രോഗമാണ് ക്യാൻസർ. അതുകൊണ്ട തന്നെ ആയുർവേദം ഉൾപ്പടെയുള്ള ഇതര ചികിത്സാ സമ്പ്രദായങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടുള്ള ചികിത്സാ പദ്ധതികൾ വികസിത രാജ്യങ്ങളിൽ ഉൾപ്പടെ വളരെ ത്വരിതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇൻ്റഗ്രേറ്റീവ് ഓങ്കോളജി എന്നറിയപ്പെടുന്ന ഈ മേഖലയിൽ നിന്നും അന്താരാഷ്ട്ര പ്രശസ്തരായ ഡോക്ടർമാരും, ഗവേഷകരുമാണ് സെമിനാറിൽ പങ്കെടുക്കാനായി എത്തുന്നത്. അമേരിക്കയിലെ പ്രശസ്തമായ എം. ഡി. ആൻഡേഴ്സൺ ക്യാൻസർ സെൻ്ററിലെ ഡോ. സന്തോഷി നാരായണൻ,…
പുഞ്ചപാടത്തു വിത്തുവിതച്ച് പച്ച ചെക്കിടിക്കാടു ലൂർദ് മാതാ ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ കുട്ടികർഷകർ
എടത്വാ: പുഞ്ചപാടത്തു വിത്തുവിതച്ച് പച്ച ചെക്കിടിക്കാടു ലൂർദ് മാതാ ഹയർസെക്കൻററി എൻ.എസ്.എസ് വിദ്യാർത്ഥികൾ . പളളിയുടെ 75 സെന്റ് നിലം പാട്ടത്തിനെടുത്താണ് കുട്ടികൾ പുഞ്ച കൃഷിചെയ്യുന്നത്. ‘ഉമ’ വിത്താണ് വിതച്ചിരിക്കുന്നത്. നിലം ഒരുക്കുവാൻ എൻ.എസ്.എസ് വിദ്യാർത്ഥികൾ നേതൃത്വം നൽകി. കൃഷിയുടെ വിവിധ തലങ്ങൾ കുട്ടികൾക്കു പഠിക്കുവാനും കൃഷിയോടു കുട്ടികൾക്കു താല്പര്യം ഉണ്ടാകുക എന്നതാണ് ലക്ഷ്യം. പൂവ് കൃഷി, പച്ചക്കറി കൃഷി എന്നിവ സ്കൂളിൽ നടത്തപ്പെടുന്നു. വിത്തുവിതയ്ക്കലിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ തോമസ്കുട്ടി മാത്യൂ ചീരം വേലിൽ നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർ ഷിജോ സേവ്യർ കല്ലുപുരയ്ക്കൽ, വിദ്യാർത്ഥികളായ സായി ചന്ദ്രൻ , ഡെന്നി ചാക്കോ , അലക്സ് കെ.വി. ആരോൺ അലക്സ് സെബാസ്റ്റ്യൻ, എബിൻ കൃര്യൻ, വിവേക് മോൻ പി.എ , ആകാശ് എസ്, റയാൻ നെ റോണാ , നിജിൽ റോസ് ബിജു, ലിയോൺ വർഗ്ഗീസ്, അതുല്യ മേരി…
