ഭീകരവാദത്തെ തള്ളിപ്പറയാത്ത രാഷ്ട്രീയ അടിമത്വം ആശങ്കപ്പെടുത്തുന്നത്: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: രാജ്യാന്തര ഭീകരവാദത്തെ തള്ളിപ്പറയാതെ താലോലിക്കുന്ന കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ഭീകരവാദ അടിമത്വം ആശങ്കപ്പെടുത്തുന്നുവെന്നും രാജ്യാന്തര ഭീകരമാഫിയകള്‍ക്ക് കേരളത്തില്‍ വളരുവാന്‍ രാഷ്ട്രീയ ഭരണസംവിധാനങ്ങള്‍ സാഹചര്യം സൃഷ്ടിക്കരുതെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരവാദത്തെ ചേര്‍ത്തുപിടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ മുന്നണികള്‍ വന്‍അപകടം ബോധപൂര്‍വ്വം ക്ഷണിച്ചുവരുത്തുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളിലൂടെ ഭീകരവാദ ശക്തികള്‍ ഭരണസംവിധാനങ്ങള്‍ക്കുള്ളിലേയ്ക്കും നുഴഞ്ഞുകയറിയിരിക്കുന്നതിന്റെ തെളിവാണ് സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളുടെ കണക്കെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവ് മരവിപ്പിച്ചെങ്കിലും ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ക്രൈസ്തവ വിരുദ്ധ അജണ്ടകള്‍ പുറത്തുകൊണ്ടുവരണം. കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷാ തലങ്ങളിലെ ക്രൈസ്തവ സേവന ശുശ്രൂഷകള്‍ക്ക് പകരംവെക്കാന്‍ സംസ്ഥാനത്ത് മറ്റെന്താണുള്ളത്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും അവകാശവും ധ്വംസിക്കുന്ന ഉത്തരവിട്ടവരെ പുറത്താക്കി അന്വേഷണം നടത്തി ഉത്തരവിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണം പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News