പുഞ്ചപാടത്തു വിത്തുവിതച്ച് പച്ച ചെക്കിടിക്കാടു ലൂർദ് മാതാ ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ കുട്ടികർഷകർ

എടത്വാ: പുഞ്ചപാടത്തു വിത്തുവിതച്ച് പച്ച ചെക്കിടിക്കാടു ലൂർദ് മാതാ ഹയർസെക്കൻററി എൻ.എസ്.എസ് വിദ്യാർത്ഥികൾ . പളളിയുടെ 75 സെന്റ് നിലം പാട്ടത്തിനെടുത്താണ് കുട്ടികൾ പുഞ്ച കൃഷിചെയ്യുന്നത്. ‘ഉമ’ വിത്താണ് വിതച്ചിരിക്കുന്നത്. നിലം ഒരുക്കുവാൻ എൻ.എസ്.എസ് വിദ്യാർത്ഥികൾ നേതൃത്വം നൽകി. കൃഷിയുടെ വിവിധ തലങ്ങൾ കുട്ടികൾക്കു പഠിക്കുവാനും കൃഷിയോടു കുട്ടികൾക്കു താല്പര്യം ഉണ്ടാകുക എന്നതാണ് ലക്ഷ്യം. പൂവ് കൃഷി, പച്ചക്കറി കൃഷി എന്നിവ സ്കൂളിൽ നടത്തപ്പെടുന്നു. വിത്തുവിതയ്ക്കലിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ തോമസ്കുട്ടി മാത്യൂ ചീരം വേലിൽ നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർ ഷിജോ സേവ്യർ കല്ലുപുരയ്ക്കൽ, വിദ്യാർത്ഥികളായ സായി ചന്ദ്രൻ , ഡെന്നി ചാക്കോ , അലക്സ് കെ.വി. ആരോൺ അലക്സ് സെബാസ്റ്റ്യൻ, എബിൻ കൃര്യൻ, വിവേക് മോൻ പി.എ , ആകാശ് എസ്, റയാൻ നെ റോണാ , നിജിൽ റോസ് ബിജു, ലിയോൺ വർഗ്ഗീസ്, അതുല്യ മേരി ജോസഫ് പാർവതി . പി.കെ എന്നിവർ വിത്തുവിതയ്ക്കുന്നതിനു നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News