വ്യാജ മാല മോഷണ കേസ്: ഒരു കോടി രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും ആവശ്യപ്പെട്ട് യുവതി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

തിരുവനന്തപുരം പേരൂർക്കട വ്യാജ മാല മോഷണ കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും ആവശ്യപ്പെട്ട് ബിന്ദു മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കുടുംബം കടുത്ത മാനസിക പീഡനം അനുഭവിച്ചെന്നും, ഉപജീവനമാർഗം നഷ്ടപ്പെട്ടതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം പോലും തടസ്സപ്പെട്ടെന്നും കമ്മീഷൻ സിറ്റിംഗിൽ നൽകിയ പരാതിയിൽ ബിന്ദു പറഞ്ഞു. സർക്കാരിൽ നിന്ന് നഷ്ടപരിഹാരവും കുടുംബത്തിന്റെ ആശ്രയമായ തനിക്ക് സർക്കാർ ജോലിയും വേണമെന്നാണ് ബിന്ദു ആവശ്യപ്പെടുന്നത്. കേസ് പരിഗണിക്കാനും ബിന്ദുവിന്റെ അഭ്യർത്ഥന പരിശോധിക്കാനും രേഖാമൂലമുള്ള മറുപടി നൽകാനും കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി എന്നിവരോട് നിർദ്ദേശിച്ചു. അതേസമയം, എംജിഎം പൊന്മുടി വാലി പബ്ലിക് സ്‌കൂൾ ബിന്ദുവിനെ ജോലിയിൽ പ്രവേശിപ്പിച്ചു. വ്യാജ കേസ് കാരണം താനും കുടുംബവും കടുത്ത ദുരിതത്തിലാണെന്നും, സമൂഹത്തിൽ നിന്ന്…

പാലിയേക്കരയിൽ ടോൾ പിരിവ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു

കൊച്ചി: തൃശൂർ-എറണാകുളം ദേശീയപാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ടോൾ പിരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് മാറ്റമില്ലാതെ തുടരുന്നു. പ്രശ്നം പരിഹരിക്കാൻ കളക്ടർ നൽകിയ എല്ലാ നിർദ്ദേശങ്ങളും പാലിച്ചിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചതിനെത്തുടർന്ന്, റിപ്പോർട്ട് പരിശോധിച്ച ശേഷം ഹർജി ഇന്ന് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് എ മുഷ്താഖ് മുഹമ്മദ്, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി നൽകിയ 18 നിർദ്ദേശങ്ങളിൽ 13 എണ്ണം തൃപ്തികരമായി നടപ്പാക്കിയിട്ടുണ്ടെന്നും മറ്റുള്ളവയിൽ പുരോഗതിയുണ്ടെന്നും പോലീസും ഗതാഗത വകുപ്പും ഉറപ്പാക്കിയിട്ടുണ്ടെന്ന് ഓൺലൈനിൽ ഹാജരായ തൃശൂർ കളക്ടർ അറിയിച്ചു. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കാൻ സാധ്യതയുണ്ട്. ദേശീയപാതയിലെ തിരക്ക് കാരണം ഓഗസ്റ്റ് 6 മുതൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവച്ചിരുന്നു. ടോൾ പിരിവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എൻഎച്ച്എയും കരാറുകാരായ ഗുരുവായൂർ…

കെ‌എസ്‌ആര്‍‌ടി‌സി സ്വിഫ്റ്റ് ബസ് അപകടം; 28 പേര്‍ക്ക് പരിക്കേറ്റു; 9 പേരുടെ നില ഗുരുതരം

ആലപ്പുഴ: കോയമ്പത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ചേർത്തലയിൽ ദേശീയ പാതയിലെ അടിപ്പാതയിലേക്ക് ഇടിച്ചുകയറി 28 പേർക്ക് പരിക്കേറ്റു. ഇതിൽ ഒമ്പത് പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം. ചേർത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാതയുടെ ഭാഗമായ അണ്ടർപാസ് നിർമ്മിക്കുന്നതിനായി സ്ഥാപിച്ച വയറുകളിൽ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. ചേർത്തലയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി ബസ് മുറിച്ചു മാറ്റി ഡ്രൈവർ ശ്രീരാജിനെയും കണ്ടക്ടർ സുജിത്തിനെയും പുറത്തെടുത്തു. ഇവരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സിഗ്നൽ കാണാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വഖ്ഫ് ഭേദഗതി; ഭാഗിക സ്റ്റേ പ്രതീക്ഷാജനകം: ഗ്രാൻഡ് മുഫ്തി

കോഴിക്കോട്: വഖ്ഫ് നിയമ ഭേദഗതി ബിൽ ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി പ്രതീക്ഷ നൽകുന്നതാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. വഖ്ഫിന്റെ സുതാര്യതയെയും സ്വഭാവത്തെയും തകർക്കുംവിധം തയ്യാറാക്കിയ ഭേദഗതി ബില്ലിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്ത നടപടി  ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണത്തിനും  ജനാധിപത്യ പോരാട്ടങ്ങൾക്കും കരുത്തു പകരുന്നതാണ്. വഖ്ഫ് നിയമത്തിലെ പരിധിവിട്ട കൈകടത്തലുകൾ മതം അനുഷ്ഠിക്കാൻ പൗരർക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്രത്തെയാണ് ആത്യന്തികമായി ഹനിക്കുന്നത്. ഇത് ഈ രാജ്യത്തെ പൗരാവകാശത്തെയും സഹിഷ്ണുതയേയും തന്നെയായിരുന്നു ചോദ്യം ചെയ്തിരുന്നത്. സുപ്രീം കോടതി നടപടി ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നു. ഈ വിഷയത്തിൽ ജനാധിപത്യപരവും സമാധാന പൂർണവുമായ പക്വമായ ഇടപെടലുകൾ എല്ലാവരുടെയും ഭാഗത്തു നിന്ന് ഇനിയും ഉണ്ടാവണമെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു.

മതേതരത്വ മഹത്വത്തെ തകര്‍ക്കാന്‍ അനുവദിക്കരുത്: ഷെവലിയര്‍ അഡ്വ വി. സി. സെബാസ്റ്റ്യന്‍

കൊച്ചി: മതപരിവര്‍ത്തന നിരോധന നിയമത്തിലൂടെയും ഇതിന്റെ മറവിലൂടെയും ഇന്ത്യയുടെ മതേതരത്വ മഹത്വത്തെ വെല്ലുവിളിക്കാനും തകര്‍ക്കാനും ആരെയും അനുവദിക്കരുതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. വർഗീയ വിഷം ചീറ്റി മതസൗഹാർദ്ദം തകർക്കുവാനും ജനങ്ങളിൽ ഭിന്നിപ്പ് സൃഷ്ടിക്കുവാനും വർഗീയവാദികളും സാമൂഹ്യവിരുദ്ധരും നടത്തുന്ന ബോധപൂർവ്വമായ നീക്കങ്ങൾ എതിർക്കപ്പെടണം. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പാക്കുന്ന മൗലികാവകാശങ്ങൾ ആരുടെയും ഔദാര്യമല്ല. വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെ മതഭീകര പ്രസ്ഥാനങ്ങള്‍ അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ ഇന്ത്യയിലും മറ്റൊരുരൂപത്തില്‍ ഇതാവര്‍ത്തിക്കുന്നത് ദുഃഖകരവും മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണസംവിധാനത്തെ വികൃതമാക്കുന്നതുമാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഭരണഘടന വിഭാവനം ചെയ്യുന്ന സുരക്ഷിതത്വവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ഉത്തരവാദിത്വമുള്ള കേന്ദ്ര സര്‍ക്കാര്‍ മൗനം വെടിയണം. ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തെ രാഷ്ട്രീയ സാമൂഹ്യ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് മതപരിവര്‍ത്തന നിരോധനനിയമത്തിന്റെ ലക്ഷ്യമെങ്കില്‍ സഭ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താറില്ല എന്നതാണ്…

കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതുവരെ രാഹുല്‍ നിരപരാധിയാണെന്ന് നടി സീമ ജി നായർ

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ എംഎൽഎയെ പിന്തുണച്ച് നടി സീമ ജി നായർ വീണ്ടും രംഗത്ത്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ രാഹുൽ നിരപരാധിയാണെന്ന് സീമ ജി നായർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് നടി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുൽ നിയമസഭയിലെത്തിയ പശ്ചാത്തലത്തിലാണ് നടി ഫേസ്ബുക്കിൽ പുതിയ പോസ്റ്റ് പങ്കുവച്ചത്. രാഹുലിനെ പിന്തുണച്ച് നടി മുമ്പ് രംഗത്തെത്തിയിരുന്നു. “വരുമോ, വരില്ലേ, വരാതിരിക്കില്ല, വരുമായിരിക്കും…. ഇനി വരുന്നിടത്തു വെച്ചു കാണാം അല്ലെ?….” എന്നെല്ലാം പറയുന്നത് ക്രിമിനല്‍ കുറ്റമാണോ എന്നാണ് സീമ ജി നായര്‍ ചോദിക്കുന്നത്. രാഹുല്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ അദ്ദേഹം നിരപരാധിയാണെന്നും അവര്‍ പറയുന്നു. നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലാത്തതിനാലും, പ്രാഥമിക അംഗം പോലുമല്ലാത്തതിനാലും രാഹുലിന് സ്വന്തമായി തീരുമാനമെടുക്കാമെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചർച്ചകളും പ്രതിഷേധങ്ങളും കണ്ടപ്പോൾ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചിലര്‍ ചേര്‍ന്ന് തേജോവധം…

സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങൾ മുറിക്കാം; വന കുറ്റകൃത്യങ്ങൾ കോടതിയുടെ അനുമതിയോടെ തീര്‍പ്പാക്കാവുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങൾ വനം വകുപ്പ് വഴി വെട്ടി വിൽക്കുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. വിൽക്കുന്ന ചന്ദനമരത്തിന്റെ വില കർഷകന് ലഭ്യമാക്കുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഒരു കിലോ ചന്ദനത്തിന് നിലവിലെ വിപണി വില കുറഞ്ഞത് 4,000 മുതൽ 7,000 രൂപ വരെയാണ്. ചന്ദനമരത്തിന്റെ ഗുണനിലവാരമനുസരിച്ച് വില വർദ്ധിക്കും. സ്വന്തം ഭൂമിയിൽ നിന്ന് ഒരു ചന്ദനമരം മോഷ്ടിക്കപ്പെട്ടാലും, സ്ഥലമുടമയ്‌ക്കെതിരെ കേസ് ഫയൽ ചെയ്യണം. അതുകൊണ്ടാണ് ആളുകൾ ചന്ദനമരങ്ങൾ നടാൻ തയ്യാറാകാത്തത്. നിലവിലുള്ള നിയമമനുസരിച്ച്, ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായ ചന്ദനമരങ്ങളും മാത്രമേ മുറിക്കാൻ അനുവാദമുള്ളൂ. സ്വന്തം ആവശ്യങ്ങൾക്കായി വീടുകൾ നിർമ്മിക്കുന്ന ഭൂമിയിലെ മരങ്ങൾ മുറിക്കാനും അനുമതിയുണ്ട്. റവന്യൂ വകുപ്പ് അനുവദിച്ച ഭൂമിയിൽ സർക്കാരിലേക്ക് റിസര്‍‌വ്വ് ചെയ്തിട്ടുള്ള ചന്ദനമരങ്ങൾ മുറിക്കാൻ ബിൽ അനുവദിക്കുന്നില്ല. ഇതിനായി, ഭൂമിയുടെ…

ജനവിരുദ്ധ ഭരണകൂടങ്ങൾക്കെതിരെയുള്ള വിദ്യാർത്ഥിസമരങ്ങൾ ശക്തിയാർജ്ജിക്കണം: കെ വി.സഫീർ ഷാ

വളാഞ്ചേരി: ജനവിരുദ്ധ സർക്കാരുകൾക്കെതിരെയുളള ജനകീയ പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്ന വിദ്യാർത്ഥി പക്ഷ നിലപാടുകളാണ് നവ ജനാധിപത്യമെന്ന ആശയത്തിലൂടെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ മുന്നോട്ട് വെക്കുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.വി.സഫീർ ഷാ പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്‌മന്റ്‌ മലപ്പുറം ജില്ലാ കമ്മിറ്റി “തുടരും” എന്ന തലക്കെട്ടിൽ നടത്തിയ ജില്ലാ കാമ്പസ് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി മൂവ്‌മന്റ്‌ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ:അമീൻയാസിർ അദ്ധ്യക്ഷതവഹിച്ചു. സെപ്തംബർ 12&13 തിയ്യതികളിലായി വളാഞ്ചേരി ഐ.ആർ.എച്ച്‌.എസ്‌.എസ്സിൽ നടന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്‌മന്റ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ വി.ടി.എസ്‌ ഉമർ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി മൂവ്‌മന്റ്‌ ജനറൽ സെക്രട്ടറി ബാസിത്‌ താനൂർ സമാപന പ്രഭാഷണം നിർവ്വഹിച്ചു. വിവിധ സെഷനുകളിലായി വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം അഷ്‌റഫ്‌ കെ.കെ, ഫ്രറ്റേണിറ്റി മൂവ്‌മന്റ്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ മെംബർ ഫയാസ്‌…

നിശബ്ദ പ്രതിഷേധം: വാക്കുകളേക്കാൾ തീക്ഷ്ണമായ പ്രതിരോധം തീർത്ത് ജി.ഐ.ഒ മലപ്പുറം

മലപ്പുറം : ഇസ്രായേൽ വംശഹത്യക്കെതിരെ നിശബ്ദ പ്രതിരോധം തീർത്ത് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ മലപ്പുറം ജില്ല. ഇസ്രായേലിന്റെ ക്രൂരത 700 ദിവസം പിന്നിടുമ്പോൾ മൗനമായി കൊണ്ട് മൗനിയായ ലോകത്തോടുള്ള പ്രതിഷേധം അറിയിച്ചു. ഫലസ്തീനിൽ വസ്ത്രങ്ങളും ഐക്കണുകളും ഉപയോഗിച്ച് കുന്നുമ്മൽ മനോരമ സർക്കിളിലേക്ക് മലപ്പുറത്തിന്റെ പല ഭാഗങ്ങളിൽ നിന്നും എത്തി ഫലസ്തീനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ജി ഐ ഒ മലപ്പുറം ജില്ലാ സെക്രട്ടറി റിഫ ലൈസ്, സമിതി അംഗങ്ങൾ ഹന്ന, അഫ്‌ല അമൽ, റഹ്ഫ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

ദൈവാലയങ്ങൾ ആശ്വാസ കേന്ദ്രങ്ങളാണ്, വിശ്വാസ സമൂഹം ദൈവത്തിന്റെ മന്ദിരങ്ങളായി സമൂഹത്തിന് സൗരഭ്യവാസനയുള്ളവരായിത്തീരണം: മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ

നിരണം: ദൈവാലയങ്ങൾ ആശ്വാസ കേന്ദ്രങ്ങളാണെന്നും വിശ്വാസ സമൂഹം ദൈവത്തിന്റെ മന്ദിരങ്ങളായി സമൂഹത്തിന് സൗരഭ്യവാസനയുള്ളവരായി തീരണമെന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോ.സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക ദിനവും വാർഷിക ആഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. ഓരോ വിശ്വാസിയും ക്രൈസ്തവ സാക്ഷ്യം ഉള്ളവരായി സമൂഹത്തോട് പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ നിർവഹിക്കണമെന്നും മെത്രാപ്പോലീത്താ കൂട്ടിചേർത്തു. കേരള അതിഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ വിശുദ്ധ കുര്‍ബാന അർപ്പിച്ചു. സ്ളീബാ വാഴ്‌വ് ശുശ്രൂഷകള്‍ക്ക് മുന്നോടിയായി പ്രദക്ഷിണവും നടന്നു. ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ സഹ കാർമ്മികത്വം വഹിച്ചു. ഇടവകയിലെ ആദ്യ വികാരിയും തോട്ടഭാഗം സെന്റ് മേരീസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വികാരിയുമായ ഫാ. ഷിജു മാത്യു, നിരണം കൃഷി ഭവൻ ഏർപ്പെടുത്തിയ അവാർഡിനർഹനായ…