സ്കൂളിലെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ പിതാവിനൊപ്പം സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിനി അപകടത്തില്‍ മരിച്ചു

തൃശൂർ: സ്കൂളിലെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ അച്ഛനൊപ്പം പോയ ആമ്പല്ലൂർ വടക്കുമുറി പുത്തൻപറമ്പിൽ സുനിലിന്റെ മകൾ ശിവാനി (14) അപകടത്തില്‍ മരിച്ചു. പുതുക്കാട് ദേശീയപാതയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ശിവാനി മരിച്ചത്. പുതുക്കാട് ഗ്രൗണ്ടിന് സമീപമാണ് അപകടം നടന്നത്. ശിവാനി നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. റോഡില്‍ വീണുകിടന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവാനി മരണപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി അങ്കമാലിയില്‍ വെച്ച് പോലീസ് പിടികൂടി.

17 വർഷത്തെ കാത്തിരിപ്പിന് ശേഷം അകാല ജനനം; പെൺകുഞ്ഞ് അപകടനില തരണം ചെയ്തു

പത്തനംതിട്ട: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 415 ഗ്രാം ഭാരമുള്ള മാസം തികയാതെ ജനിച്ച പെൺകുഞ്ഞ് അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് ചുവടു വെച്ചു. 415 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന, കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ പെൺകുഞ്ഞ് ഇപ്പോൾ പൂർണ ആരോഗ്യത്തോടെ ജിവിതത്തിലേക്ക് വന്നുതുടങ്ങി. 17 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കോഴിക്കോട് വാണിമേൽ കല്ലുള്ളപറമ്പത്ത് വീട്ടിൽ സുനില്‍-ശാലിനി ദമ്പതികള്‍ക്ക് ദേവാംശിഖ എന്ന പെൺകുഞ്ഞ് പിറന്നത്. ആശുപത്രിയിലെ നവജാത ശിശുക്കളുടെ ഐ.സി.യുവിലെ പരിചരണത്തിന് ശേഷം ഡിസ്ചാർജ് ചെയ്യുമ്പോൾ കുഞ്ഞിന് 2.070 കിലോഗ്രാം ഭാരമുണ്ടായിരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ ഇപ്പോഴത്തെ ഭാരം 2.880 കിലോയാണ്. ഗർഭം 23 ആഴ്ചയായപ്പോൾ ജൂൺ 24 നാണ് കുഞ്ഞ് ജനിച്ചത്. ഇത്തരമൊരു ശ്രമം വിജയിക്കുന്നതും അമ്മയും കുഞ്ഞും ആരോഗ്യത്തോടെയും സന്തോഷത്തോടെയും വീട്ടിലേക്ക് മടങ്ങുന്നത് അപൂർവ സംഭവമാണെന്നും ഡോക്ടർമാർ പറഞ്ഞു. ചികിത്സയ്ക്ക് നേതൃത്വം വഹിച്ചത് ലൈഫ് ലൈന്‍ ആശുപത്രി എന്‍.ഐ.സി.യു…

പകൽ സമയത്ത് കാറില്‍ ചുറ്റിക്കറങ്ങി മലഞ്ചരക്ക് കണ്ടുവെയ്ക്കും; രാത്രിയില്‍ ഭാര്യയോടൊപ്പം മോഷ്ടിക്കാനിറങ്ങും; മലപ്പുറത്ത് ദമ്പതികളുടെ മോഷണ പരമ്പര

മലപ്പുറം: മലഞ്ചരക്ക് മോഷണത്തിൽ ദമ്പതികൾ അറസ്റ്റിൽ. കോഴിക്കോട് മുക്കം സ്വദേശി റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് അറസ്റ്റിലായത്. ഒരു വർഷത്തോളമായി സ്‌റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ദമ്പതികൾ മോഷണം നടത്തിവരികയായിരുന്നു. തേങ്ങ, അടയ്ക്ക, റബ്ബർ ഷീറ്റ് എന്നിവയാണ് ഇവർ പ്രധാനമായും മോഷ്ടിച്ചിരുന്നത്. കഴിഞ്ഞ ഒരു വർഷമായി അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ദമ്പതികൾ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയിരുന്നു. മോഷണം നിത്യസംഭവമായതിനാൽ സമീപകാലത്തായി അരീക്കോട് പോലീസ് സ്റ്റേഷനിൽ നിരവധി പരാതികളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ദമ്പതികള്‍ ഇരുവേറ്റിയിലെ ഒരു വീട്ടില്‍ മോഷണം നടത്തുന്നതിനിടയില്‍ പിടിയിലായത്. റബ്ബർ ഷീറ്റ്, നാളികേരം, അടയ്ക്ക എന്നിവ ഉൾപ്പെടെയുള്ളവയായിരുന്നു ദമ്പതികൾ മോഷണം നടത്തിയിരുന്നത്. പകൽ സമയങ്ങളിൽ വിവിധ ഇടങ്ങളിൽ കാറിൽ സഞ്ചരിച്ച് മലഞ്ചരക്ക് സാധനങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തി പുലര്‍ച്ചയോടെയാണ്…

പി‌എം‌എൽ‌എ കേസിൽ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം; രണ്ട് വർഷത്തിന് ശേഷം ജയിൽ മോചിതനായി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) കേസിൽ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. 2020 ഒക്ടോബറിൽ ഉത്തർപ്രദേശിന്റെ തലസ്ഥാനത്ത് നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള ഹത്രാസിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കാപ്പനെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും അക്രമത്തിന് പ്രേരിപ്പിക്കുന്ന ഗൂഢാലോചനയിൽ പങ്കെടുത്തതായും പോലീസ് പറഞ്ഞു. 2022 സെപ്തംബർ 9ന് യുഎപിഎ ചുമത്തി സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) എന്നിവയിലെ നിരവധി വകുപ്പുകൾ ലംഘിച്ചുവെന്നാണ് കാപ്പന്റെ പേരിലുള്ള ആരോപണം. നേരത്തെ യുഎപിഎ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇഡി കേസില്‍ ജാമ്യം ലഭിക്കാതിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. യുപി പോലീസ് കണ്ടെത്തിയ തെളിവുകള്‍…

ബഫര്‍സോണ്‍ വിദഗ്ദ്ധസമിതിയംഗങ്ങളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും രാജ്യാന്തരബന്ധങ്ങള്‍ അന്വേഷണ വിധേയമാക്കണം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ബഫര്‍സോണ്‍ വിദഗ്ദ്ധസമിതിയിലെ അംഗങ്ങളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും രാജ്യാന്തര പരിസ്ഥിതി സംഘടനാ ബന്ധങ്ങളും ഇവരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്നും വനംവകുപ്പിന്റെ ഇഷ്ടക്കാരായ വിദഗ്ദ്ധസമിതിയില്‍ നിന്ന് മലയോരജനതയ്ക്ക് യാതൊരു നീതിയും കിട്ടില്ലെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായുള്ള വിദഗ്ദ്ധസമിതി രൂപീകരിക്കപ്പെട്ടപ്പോള്‍ത്തന്നെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഉള്‍പ്പെടെയുള്ള കര്‍ഷക സംഘടനകള്‍ സമിതിയംഗങ്ങളിലുള്ള വിശ്വാസ്യതയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. മുന്‍കാലങ്ങളില്‍ കര്‍ഷകരെ കുടിയിറക്കി വനവല്‍ക്കരണത്തിനുവേണ്ടി രാജ്യാന്തര പരിസ്ഥിതി സംഘടനകളില്‍ പദ്ധതികള്‍ സമര്‍പ്പിച്ചവര്‍ ഈ സമിതിയിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചു. ഗ്ലോബല്‍ എന്‍വയണ്‍മെന്റ് ഫസിലിറ്റി, യു.എന്‍.ഡി.പി., ക്രിട്ടിക്കല്‍ എക്കോസിസ്റ്റം പാര്‍ട്ട്ണര്‍ഷിപ്പ് തുടങ്ങി നിരവധി രാജ്യാന്തര പരിസ്ഥിതി സാമ്പത്തിക ഏജന്‍സികളുമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ബന്ധമുള്ളതായി പല കോണില്‍ നിന്നും ആക്ഷേപമുയരുന്നുണ്ട്. യു.എന്‍.ഡി.പി.യുമായി ചേര്‍ന്ന്…

നാഗ്പൂരില്‍ വെച്ച് ഫാത്തിമ നിദ മരണപ്പെട്ടത് ചികിത്സാപ്പിഴവു മൂലമാണെന്ന് ആരോപണം

അമ്പലപ്പുഴ ∙ ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ കേരള ടീമിൽ അംഗമായിരുന്ന പത്തു വയസുകാരി ഭക്ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണപ്പെട്ടത് ചികിത്സാപ്പിഴവു മുലമാണെന്ന് ആരോപണം. അമ്പലപ്പുഴ കാക്കാഴം സ്വദേശിനി ഫാത്തിമ നിദ ഷിഹാബുദ്ദീനാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഏഴരപ്പീടിക പുറക്കാടൻ സുഹ്‌റ മൻസിലിൽ ഷിഹാബുദ്ദീന്റെയും അൻസിലയുടെയും മകളാണ് ഫാത്തിമ നിദ. താമസ സ്ഥലത്തു നിന്ന് 100 മീറ്റർ മാത്രം അകലെയുള്ള ശ്രീകൃഷ്ണ ഹോസ്പിറ്റലിലേക്ക് പരിശീലകൻ ജിതിനും ടീമിലെ മുതിർന്ന വനിതാ അംഗത്തിനും ഒപ്പം നടന്ന് ആശുപത്രിയിലെത്തിയ കുട്ടി കുത്തിവയ്പ്പിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം നാഗ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. ചികിത്സാ പിഴവുണ്ടായെന്ന് പരിശീലകൻ ജിതിൻ ആരോപിച്ചു. ബുധനാഴ്‌ച രാത്രി പലതവണ ഛർദിച്ച കുട്ടിക്ക് ടീമിലുണ്ടായിരുന്ന നഴ്സുമാർ മരുന്ന് നൽകിയിരുന്നു. ഇന്നലെ രാവിലെ…

കാമ്പസുകളിൽ സോഷ്യൽ സയൻ്റിസ്റ്റുകൾ വളർന്നു വരണം; വാഴയൂർ സാഫിയിൽ കോൺവോക്കേഷൻ സംഘടിപ്പിച്ചു

വാഴയൂർ:കാമ്പസുകളിൽ സോഷ്യൽ സയൻ്റിസ്റ്റുകളും സോഷ്യൽ എഞ്ചിനീയർമാരും വളർന്നു വരണമെന്ന് അലീഗഢ് മലപ്പുറം കാപംസ് ഡയറക്ടർ ഡോ. കെപി ഫൈസൽ അഭിപ്രായപ്പെട്ടു. വാഴയൂർ സാഫി കാമ്പസിൽ നടന്ന ഇസ്ലാമിക് സ്റ്റഡീസ് ‘റുത്ബ ‘ കോൺവോക്കേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക് സ്റ്റഡീസ് ഒരു സാമൂഹ്യശാസ്ത്രം എന്ന തലത്തിലേക്ക് വളർന്നു കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഗവേഷണ പഠനങ്ങൾക്ക് സാധ്യത വർദ്ധിച്ചു വരികയാണ്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി സാഫി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. സാഫി ലീഡർഷിപ്പ് വൈസ് പ്രസിഡണ്ട് ഡോ. അബ്ദുസ്സലാം അഹ്മദ് വിഷൻ സന്ദേശ പ്രഭാഷണം നടത്തി. മൂല്യബോധമുള്ള ലീഡേഴ്സിനെ വളർത്തിയെടുക്കാൻ സാഫി മുൻപന്തിയിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞ. പ്രിൻസിപ്പാൾ പ്രൊഫ ഇ പി ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. കേണൽ നിസാർ അഹ്മദ് സീതി,ഡിപ്പാർട്ട്മെൻ്റ് തലവൻ ഡോ. ഹസൻ ഷരീഫ്, ഡോ. ഷബീബ് ഖാൻ, സെമിയ്യ…

വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം: ഡോ. എസ്.ക്യൂ.ആർ ഇല്യാസ്, തോൾ തിരുമാവളവൻ എം.പി, ശ്വേതാ ഭട്ട്, എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും

മലപ്പുറം: ഡിസംബർ 27,28,29 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ഡോ.എസ്.ക്യൂ.ആർ ഇല്യാസ്, വിടുതലൈചിറൈ കച്ചി നേതാവ് തോൾ തിരുമാവളവൻ എം.പി, സഞ്ജീവ് ഭട്ട് ഐ.പി.എസിന്റെ ഭാര്യയും ആക്ടിവിസ്റ്റുമായ ശ്വേതാ ഭട്ട്, വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം, അംബേദ്കറുടെ കുടുംബാംഗവും പ്രമുഖ ദലിത് ആക്ടിവിസ്റ്റുമായ രാജരത്നം അംബേദ്കർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയും പൗരത്വ പ്രക്ഷോഭ നായികയുമായ അഫ്രീൻ ഫാത്തിമ, ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹ്മദ് ഹാജിയുടെ പേരക്കുട്ടി ഹാജറ വാരിയംകുന്നൻ, റൈഹാനത്ത് സിദ്ദീഖ് കാപ്പൻ, വെൽഫെയർ പാർട്ടി തമിഴ്നാട് സംസ്ഥാന പ്രസിഡൻറ് കെ. എസ് അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും. ഡിസംബര്‍ 27 ന് രാവിലെ 10 മണിക്ക് മലപ്പുറം താജ് ആഡിറ്റോറിയത്തിൽ (പി.സി. ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) പ്രതിനിധി സമ്മേളനം…

മോശം ചായ നല്‍കിയത് മാറ്റിത്തരാന്‍ ആവശ്യപ്പെട്ട പിതാവിനേയും മകനേയും തട്ടുകടക്കാരന്‍ ആക്രമിച്ചു

തിരുവനന്തപുരം: തട്ടുകടയില്‍ നിന്ന് ചായ കുടിക്കാനെത്തിയ പിതാവിനേയും മകനെയും തട്ടുകടക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. പെരുമാതുറ സ്വദേശികളായ സമീർ (43), മകൻ സഅദി സമി (18) എന്നിവർക്കാണ് മർദനമേറ്റത്. കഴക്കൂട്ടം ദേശീയ പാതയോരത്ത് തട്ടുകട നടത്തുന്ന നാസിമുദ്ദീനാണ് ഇവരെ മര്‍ദ്ദിച്ചതെന്ന് പറയുന്നു. മർദനത്തിൽ സമീറിന്റെ ചുണ്ടിനും വലതു കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സമീർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഭാര്യയുടെ മുന്നിൽ വെച്ചാണ് കടയുടമ ഇവരെ മർദിച്ചതെന്ന് പറയുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള സമീറിന്റെ ഭാര്യയെ കണ്ട് മടങ്ങും വഴിയാണ് നസീമുദ്ദീന്റെ കടയിൽ ചായ കുടിക്കാൻ കയറിയത്. ഇവര്‍ക്ക് കൊടുത്ത ചായ മോശമാണെന്നും വേറെ ചായ വേണമെന്നും ആവശ്യപ്പെട്ടതാണ് നസീമുദ്ദീനെ പ്രകോപിപ്പിച്ചത്. തുടര്‍ന്നു നടന്ന വാക്കു തര്‍ക്കവും ചോദ്യം ചെയ്യലും തുടരവെ നസീമുദ്ദീന്‍ സ്പൂണ്‍ കൊണ്ട് സമീറിനേയും മകനേയും ആക്രമിക്കുകയുമായിരുന്നു എന്ന് പോലീസ്…

ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു

മലപ്പുറം: ട്രെയിനിൽ വെച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസിൽ മലപ്പുറം വണ്ടൂർ സ്വദേശി ഷിഹാബുദ്ദീനെ (34) പോലീസ് അറസ്റ്റു ചെയ്തു. ഡിസംബര്‍ 17ന് രാത്രി ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം നടന്നത്. എന്നാല്‍, യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഇന്ന് രാവിലെ മലപ്പുറം നടുവയിൽ നിന്നാണ് വണ്ടൂർ പോലീസ് ഇയാളെ പിടികൂടിയത്. നിലമ്പൂർ പാസഞ്ചറിൽ വാണിയമ്പലത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ എറണാകുളത്ത് ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിനിക്കെതിരെയാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ കോച്ചിൽ യുവതിയെ ഒറ്റയ്ക്ക് കണ്ടപ്പോൾ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. യുവതി പ്രതിഷേധിച്ചെങ്കിലും യുവാവ് പ്രദര്‍ശനം തുടർന്നു. അതോടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തി പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു.