നാലു വര്‍ഷം മുന്‍പ് കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി: കാമുകനെ സ്വന്തമാക്കാന്‍ അയാളുമായി ചേര്‍ന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൗജത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്‌സിലാണ് സൗജത്തിന്റെ മൃതദേഹം കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ കണ്ടെത്തിയത്. കാമുകൻ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗജത്തിന്റെ ഭര്‍ത്താവ് താനൂർ സ്വദേശി സവാദിനെ നാലു വർഷം മുൻപാണ് സൗജത്തും കാമുകനും ചേര്‍ന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

ലത്തീന്‍ രൂപതാ വൈദികന്റെ മന്ത്രി അബ്ദുറഹ്മാനെതിരെയുള്ള വംശീയ പരാമർശത്തിനെതിരെ കേസ്

തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ ലത്തീൻ അതിരൂപതാ വൈദികൻ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. ഡിജിപിക്ക് ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ പരാതിയില്‍ വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മന്ത്രിയുടെ പേരിൽ തന്നെയുണ്ട് തീവ്രവാദം എന്നായിരുന്നു തിയോഡോഷ്യസിന്റെ പ്രസ്താവന. ഡിജിപിക്ക് ലഭിച്ച പരാതി തിരുവനന്തപുരം കമ്മീഷണർ വിഴിഞ്ഞം പോലീസിന് കൈമാറി.

കോളേജുകളില്‍ അദ്ധ്യാപകര്‍ക്ക് രാത്രി 8 മണി വരെ പ്രവര്‍ത്തിക്കാം; പുതിയ നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിൽ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ അദ്ധ്യാപകര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിചെയ്യാമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കർത്താക്കൾക്കായി കോളേജ് പ്രവർത്തന സമയം മാറ്റണമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഭാഗമായി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയാൽ അദ്ധ്യാപകർക്കും സ്വന്തം ഗവേഷണത്തിന് സമയം കണ്ടെത്താനാകും. ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെക്കുറിച്ചും ആലോചിക്കാം. എന്നാൽ, പുതിയ പാഠ്യപദ്ധതിയും സിലബസും വരുമ്പോൾ അദ്ധ്യാപകരുടെ ജോലിഭാരം കൂടുമോ എന്ന് ആശങ്കപ്പെടേണ്ടതില്ലെന്നും നിലവിലുള്ള അദ്ധ്യാപകരെ ഉൾപ്പെടുത്തി കോഴ്‌സ് കോമ്പിനേഷൻ രൂപീകരിക്കാമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി പോവാറുണ്ട്. നാല് വർഷ ബിരുദ കോഴ്‌സ് വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുമ്പോൾ…

വിഴിഞ്ഞം തുറമുഖ സമരം: അതീവ ജാഗ്രതയോടെ പോലീസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ് ജാഗ്രതയിൽ. സ്പെഷ്യൽ ഓഫീസറായി നിയമിച്ച ഡിഐജി ആർ നിശാന്തിനി ഇന്ന് വിഴിഞ്ഞത്ത് എത്തും. നിശാന്തിനിയുടെ പ്രത്യേക സംഘം വിഴിഞ്ഞം പൊലീസ് സ്റ്റേഷനും സംഘർഷ മേഖലകളും സന്ദർശിക്കും. അതീവ ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് 3000 പേർക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ പിടികൂടി കൂടുതൽ സംഘർഷമുണ്ടാക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. ഇതിന് പുറമെ ഹിന്ദു ഐക്യവേദി ഇന്ന് നടത്താനിരുന്ന മാർച്ചിനും പൊലീസ് അനുമതി നിഷേധിച്ചു. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശശികലയുടെ നേതൃത്വത്തിൽ മാർച്ച് നടത്താനായിരുന്നു ഹിന്ദു ഐക്യവേദി നിശ്ചയിച്ചിരുന്നത്. ഇന്ന് വൈകുന്നേരം നടത്തേണ്ടിയിരുന്ന മാർച്ച് നടത്തരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹിന്ദു ഐക്യവേദിക്ക് നോട്ടീസ് നൽകി. മാര്‍ച്ചിനെ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് സംഘടന ഉത്തരവാദികളായിരിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രാവാക്യങ്ങളോ…

സിസ തോമസിനെ കെടിയു വിസി ഇൻചാർജ് ആയി നിയമിച്ച ഗവര്‍ണ്ണറുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

കൊച്ചി: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടർ സിസ തോമസിനെ വൈസ് ചാൻസലറായി നിയമിച്ചുകൊണ്ട് സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ (കെടിയു) ചുമതല. “യുജിസി ചട്ടങ്ങൾ അനുസരിച്ച് സിസ തോമസ് യോഗ്യത നേടി, അവരുടെ യോഗ്യതയും സീനിയോറിറ്റിയും മാത്രം അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുത്തത്. അതിനാൽ ചാൻസലറുടെ തീരുമാനത്തിൽ തെറ്റ് കണ്ടെത്താൻ കഴിയില്ല. സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ ഏറ്റവും സീനിയർ പ്രൊഫസർമാരിൽ ഒരാളാണ് അവർ, തിരുവനന്തപുരത്ത് സേവനമനുഷ്ഠിക്കുന്ന ഒരേയൊരാൾ,” കോടതി ചൂണ്ടിക്കാട്ടി. സിസ തോമസിനെ നിയമിച്ചതിൽ ചാൻസലർ പക്ഷപാതപരമായോ ദുരുദ്ദേശ്യത്തോടെയോ പ്രവർത്തിച്ചതായി ആക്ഷേപമില്ല. സർവകലാശാലയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഫയലുകൾ ഇൻചാർജ് വിസി ഇതുവരെ ക്ലിയർ ചെയ്തിട്ടില്ലെന്ന് കെടിയുവിന്റെ അഭിഭാഷകൻ വാദിച്ചു. “സിസ തോമസ്…

ചരിത്രത്തില്‍ ആദ്യമായി ചങ്ങനാശ്ശേരി എസ്ബി കോളേജിന് വനിതാ ചെയർപേഴ്‌സൺ

കോട്ടയം: ചങ്ങനാശ്ശേരി എസ് ബി കോളേജിന്റെ നൂറ്റാണ്ട് പഴക്കമുള്ള ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനി ചൊവ്വാഴ്ച കോളേജ് യൂണിയൻ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. എംഎസ്‌സി രണ്ടാം വർഷ വിദ്യാർത്ഥിനിയായ അമൃത സി എച്ച് എസ്എഫ്‌ഐയുടെ ബാനറിൽ മത്സരിക്കുകയും തിരഞ്ഞെടുപ്പിൽ തന്റെ പാനലിനൊപ്പം വിജയിക്കുകയും ചെയ്തു. അതേസമയം, മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ വൻ വിജയം കരസ്ഥമാക്കി. ആകെയുള്ള 130 കോളേജുകളിൽ 116 എണ്ണത്തിലും എസ് എഫ് ഐ വിജയം നേടിയതായി ഇടത് വിദ്യാർത്ഥി സംഘടന പറഞ്ഞു. കോട്ടയം ജില്ലയിലെ ആകെയുള്ള 38 കോളേജുകളിൽ 37-ലും എറണാകുളം ജില്ലയിലെ 48-ൽ 40-ഉം ഇടുക്കിയിൽ 26-ൽ 22-ഉം പത്തനംതിട്ട ജില്ലയിലെ 17-ൽ 16-ഉം ആലപ്പുഴ ജില്ലയിലെ ഏക കാമ്പസിലും എസ്.എഫ്.ഐ വിജയിച്ചു.  

കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ

ആലപ്പുഴ: കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള (സി.എഫ്.കെ)യുടെ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.ജില്ലാ സപ്ലൈ ഓഫീസർ ഡി. ഗാനാ ദേവി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജു പള്ളിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സി.എഫ്.കെ സ്ഥാപക ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് ചെയർമാൻ സഖറിയാസ് എൻ സേവ്യർ, സംസ്ഥാന വൈസ് ചെയർമാൻ പി. അബ്ദുൽ മജീദ്, ആലപ്പുഴ മുനിസിപ്പൽ കൗൺസിലർ ക്ലാരമ്മ പീറ്റർ, സഖരിയ പള്ളിക്കണ്ടി, ഇന്ദിരാദേവി, എസ്. ശ്രീജിത്ത്കുമാർ, കവയിത്രി റ്റി സുവർണ്ണ കുമാരി, ഡി. പത്മജദേവി എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ ജില്ലാ കമ്മിറ്റി ഭാരവാഹികളായി റ്റി. സുവർണ്ണ കുമാരി (പ്രസിഡൻ്റ്), ശ്രീജിത്ത്കുമാർ (സെക്രട്ടറി), ക്ലാരമ്മ പീറ്റർ (ട്രഷറാർ) എന്നിവർ ഉൾപ്പെട്ട 21 അംഗ കമ്മറ്റിയെ തെരെഞ്ഞെടുത്തു.

തലവടി ചെത്തിപുരയ്ക്കൽ ഗവ.എൽ.പി.സ്കൂളിൽ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു

എടത്വ: ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണെന്ന് സിനി ആർട്ടിസ്റ്റ് ജയ്സപ്പൻ മത്തായി പ്രസ്താവിച്ചു. തലവടി ചെത്തിപുരയ്ക്കൽ ഗവ.എൽ.പി. സ്കൂളിൽ നടന്ന ലഹരി വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരി വസ്തുക്കൾക്ക് പിറകെ പോകുന്നതെന്നും തുടർന്ന് പറഞ്ഞു. തലവടി ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള നിർവഹിച്ചു. എസ്.എം.എസി ചെയർമാൻ രതീഷ് പതിനെട്ടിൽചിറ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം, ഹെഡ്മിസ്ട്രസ് ശ്രീലേഖ തങ്കച്ചി, പി.കെ വർഗ്ഗീസ്, പി.വി.ചാക്കോ, ശ്യാമ, അദ്ധ്യാപകരായ ജെ. ജയശങ്കർ , റാസിയ മോൾ ആർ, അശ്വതി വി, ബിന്ദു എന്നിവർ പ്രസംഗിച്ചു.

മലപ്പുറത്തെ ജനങ്ങളുടെ പോരാട്ടങ്ങളെയും ഇടപെടലുകളെയും തീവ്രവാദ ചാപ്പ കുത്തി അപർവത്കരിക്കുന്ന നിലപാടിൽ നിന്ന് സിപിഎം പിന്തിരിയണം

ജനസംഖ്യയിലും ഭൂവിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന ജില്ല എന്ന നിലക്ക് മലപ്പുറത്ത് ഒരു പുതിയ ജില്ല രൂപീകരിച്ച ഈ വികസന വിവേചനം അവസാനിപ്പിക്കാൻ കേരള സർക്കാർ തയ്യാറാകണം മലപ്പുറം : മലപ്പുറത്തെ ജനങ്ങളുടെ പോരാട്ടങ്ങളെയും ഇടപെടലുകളെയും തീവ്രവാദ ചാപ്പ കുത്തി അപർവത്കരിക്കുന്ന നിലപാടിൽ നിന്ന് സിപിഎം പിന്തിരിയനമെന്നും ജനസംഖ്യയിലും ഭൂവസ്ത്രത്തിലും മുന്നിൽ നിൽക്കുന്ന ജില്ല എന്ന നിലക്ക് മലപ്പുറത്ത് ഒരു പുതിയ ജില്ല രൂപീകരിച്ച ഈ വികസന വിവേചനം അവസാനിപ്പിക്കാൻ കേരള സർക്കാർ തയ്യാറാകണ മെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സമ്മേളനത്തിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ടായി നാസർ കീഴുപറമ്പ് ജില്ലാ ജനറൽ സെക്രട്ടറിയായി ഗണേഷ് വടേരി എന്നിവരെ തിരഞ്ഞെടുത്തു. 38 അംഗ ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി ചേർന്ന് മറ്റു ഭാരവാഹികളെ തീരുമാനിക്കും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം സംസ്ഥാന സെക്രട്ടറി…

കോളേജ് വിദ്യാർത്ഥിനികളെ നടുറോഡിൽ തടഞ്ഞുനിർത്തി മർദ്ദിച്ച മൂന്നു യുവാക്കളെ അറസ്റ്റു ചെയ്തു

കോട്ടയം: തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ കോളേജ് വിദ്യാർത്ഥിനികളെ മര്‍ദ്ദിച്ച കേസിൽ കോട്ടയം സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം വേളൂര്‍ പ്രീമിയർ ഏരിയയിലെ വേളൂത്തറ വീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്ലം (29), കോട്ടയം വേളൂര്‍ മാണിക്കുന്നം തൗഫീഖ് മഹൽ വീട്ടിൽ അഷ്‌കറിന്റെ മകൻ അനസ് അഷ്‌കർ (22), ക്രസന്റ് വില്ലയില്‍ ഷരീഫിന്റെ മകൻ ഷബീർ (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെ കോട്ടയം ഭാരത് ആശുപത്രിയുടെ പരിസരത്തുള്ള തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു യുവതിയും സുഹൃത്തും വിദ്യാര്‍ത്ഥിനിയുമായ മറ്റൊരു യുവതിയും. ഇവരെയാണ് മൂവരും ചേര്‍ന്ന് ആക്രമിച്ചത്. യുവതികളോട് ഇവര്‍ ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഭക്ഷണം കഴിച്ച് കടയില്‍ നിന്ന് ഇറങ്ങിയ യുവതിയെയും സുഹൃത്തിനെയും മൂവരും കാറില്‍…