ഓണക്കാലത്ത് സമ്മാനമായി നല്‍കാന്‍ സപ്ലൈകോ പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതി ആരംഭിച്ചു

തിരുവനന്തപുരം: വിവിധ സംഘടനകൾക്കും വ്യക്തികൾക്കും ഓണസമ്മാനമായി നൽകുന്നതിനായി സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ശബരി ഉൽപ്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയാണ് സപ്ലൈകോ നൽകുന്ന കിറ്റുകൾ. കൂടാതെ, 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിന് തയ്യാറാണ്. ഒക്ടോബർ 31 വരെ 500 രൂപയുടെയോ 1000 രൂപയുടെയോ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സപ്ലൈകോയുടെ സ്റ്റോറുകളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ വാങ്ങാം. ഓണത്തോടനുബന്ധിച്ച്, 1225 രൂപയുടെ സമൃദ്ധി കിറ്റ് 1000 രൂപയ്ക്കും, 625 രൂപയുടെ സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപയുടെ ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകുന്നു. ഓണക്കാലത്ത് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾ,…

നബിദിനാഘോഷ ഒരുക്കങ്ങളിൽ വ്യാപൃതരാവുക: കാന്തപുരം ഉസ്താദ്

കോഴിക്കോട്: തിരുനബി(സ്വ)യുടെ 1500-ാമത് ജന്മദിനത്തെ ഏറെ ആദരവോടെയും ആഘോഷത്തോടെയും വരവേൽക്കാൻ വിശ്വാസി സമൂഹം ഉത്സാഹിക്കണമെന്ന് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ്. മർകസ് മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുനബിയെ സ്നേഹിച്ചും അനുധാവനം ചെയ്തുമാണ് വിശ്വാസി ജീവിതം പൂർണമാകുന്നത്. അവിടുത്തെ ജന്മദിനത്തിൽ സന്തോഷിക്കേണ്ടതും ജീവിതമാതൃകകളും സന്ദേശങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കേണ്ടതും വിശ്വാസികളുടെ കടമയാണ്. ആ അർഥത്തിൽ എല്ലാവിഭാഗം ജനങ്ങളെയും സ്പർശിക്കുംവിധം നാടുകളിലെങ്ങും പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും ഉസ്താദ് പറഞ്ഞു. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർഥനക്ക് നേതൃത്വം നൽകി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, പി സി അബ്ദുല്ല മുസ്‌ലിയാർ, സി പി ഉബൈദുല്ല സഖാഫി, ബശീർ സഖാഫി കൈപ്പുറം,…

ദുബായ് സിഎസ്ഐ മലയാളം പാരിഷിന്റെ സുവർണ ജൂബിലി പ്രവാസി കുടുംബ സംഗമം നടന്നു

കോട്ടയം : ദുബായ് സിഎസ്ഐ മലയാളം പാരിഷിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി കുടുംബ സംഗമം സിഎസ്ഐ മദ്ധ്യകേരള മഹായിടവക റിട്രീറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. സി എസ് ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ സംഗമം ഉദ്ഘാടനം ചെയ്തു. 50 വർഷം പൂർത്തിയാക്കുന്ന ദുബായ് മലയാളം ഇടവക ദൈവീക ശുശ്രൂഷയ്ക്കായി ഒരു വൈദികനെ ഒരുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ്പ് ആഹ്വാനം ചെയ്തു.ദുബായ് ഇടവക വികാരി റവ. രാജു ജേക്കബ് അദ്ധ്യക്ഷനായിരുന്നു. ജോൺ കുര്യൻ സ്വാഗതം അറിയിച്ചു. മാത്യൂ വർഗീസ് ഇടവകയുടെ 50 വർഷത്തെ ചരിത്രം അവതരിപ്പിച്ചു.എ. പി. ജോൺ നന്ദി പ്രകാശിപ്പിച്ചു.ഏകദേശം 120 പേർ പങ്കെടുത്തു. ദുബായ് ഇടവകയിൽ മുൻപ് ശുശ്രൂഷ ചെയ്ത റവ. ഡോ. മാത്യു വർക്കി, റവ. സി. വൈ. തോമസ്, റവ.…

പമ്പ ബോട്ട് റേസ് ക്ലബ് ജലോത്സവം സെപ്റ്റംബർ 4ന്; ലോഗോ ഗവണർ പ്രകാശനം ചെയ്തു

തിരുവനന്തപുരം: വെള്ളവും വള്ളവും വള്ളംകളിയും ഒരു ജനതയുടെ ജീവിത താളമായി മാറിയിരിക്കുന്നതായി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു.കേരള സംസ്കാരത്തിന്റെ ഭാഗമായ വള്ളംകളികളെ ദേശീയ വേദികളിൽ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ടതുണ്ടെന്നും അതുവഴി കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള 67-ാമത് ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ കായിക, സാംസ്കാരിക, പാരമ്പര്യമാർഗ്ഗങ്ങളിലേക്ക് യുവതലമുറ ആകർഷിക്കാൻ ഇത്തരം ജലമേളകൾ വലിയൊരു വാതായനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ വർക്കിംഗ് പ്രസിഡന്റ് വിക്ടർ.ടി. തോമസ് അധ്യക്ഷത വഹിച്ചു. ഐഎസ്ആർഒ യുടെ മുൻ സീനിയർ സയന്റിസ്റ്റ് ഡോ. ടി.ജി ഗോപാലകൃഷ്ണൻ നായർ മുഖ്യാതിഥിയായി രുന്നു.വൈസ് ചെയർമാൻ തോമസ് ഫിലിപ്പ് ഡെൽറ്റ, ചീഫ് കോർഡിനേറ്റർ ഡോ. സജി പോത്തൻ തോമസ്,സെക്രട്ടറി പുന്നൂസ് ജോസഫ് എന്നിവർ സംബന്ധിച്ചു. ജലമേളയുടെ പതാക ഉയർത്തൽ…

എഫ് ഐ ടി യു മലപ്പുറം ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

മലപ്പുറം: അംശാദായ വർദ്ധനവിനനുസരിച്ച് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുക, ക്ഷേമനിധി ബോർഡുകളിൽ സ്‌ഥിര നിയമനം നടത്തുക, ആനുകൂല്യങ്ങൾ പൂർണ്ണമായും ഒറ്റത്തവണയായും സമയബന്ധിതമായും നൽകുക, 2023 മെയ് 31ന് ശേഷം തൊഴിലാളികൾക്ക് നൽകാനുള്ള പ്രസവാനുകൂല്യം പതിമൂന്നായിരം രൂപ എത്രയും പെട്ടെന്ന് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ് ഐ ടി യു ) മലപ്പുറം ജില്ലാ കമ്മിറ്റി തയ്യൽ തൊഴിലാളി മലപ്പുറം ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. നിരവധി പേർ പങ്കെടുത്ത മാർച്ച് ധർണയും ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.. നിരവധി പേർ പങ്കെടുത്ത മാർച്ച് ധർണയും ക്ഷേമനിധി ഓഫീസിനു മുന്നിൽ വച്ച് പോലീസ് തടഞ്ഞു.. തൊഴിലാളി ക്ഷേമ പദ്ധതികളെ അട്ടിമറിക്കുന്ന നയങ്ങളിൽ…

അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്: കെ. ആനന്ദകുമാര്‍

തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സിനിമ ചെയ്യുന്നവര്‍ക്ക് ആ മാധ്യമത്തെപ്പറ്റി മിനിമം ബോധ്യമെങ്കിലും വേണമെന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ അഭിപ്രയം സ്വാഗതാര്‍ഹമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ പറഞ്ഞ വസ്തുതകള്‍, തെറ്റായി ധരിച്ചവരാണ് വിമര്‍ശ്ശനം ഉന്നയിക്കുന്നത്. മലയാള സിനിമയെ ലോകശ്രദ്ധയില്‍ കൊണ്ടു വന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് അടൂര്‍. എങ്കിലും അടൂരിന്‍റെ പല കാഴ്ച്ചപ്പാടുകളോടും നിലപാടുകളോടും ഒട്ടും യോജിപ്പില്ല. മുന്‍ കാലങ്ങളില്‍ അദ്ദേഹം പറഞ്ഞ പല അഭിപ്രായങ്ങളോട് ശക്തമായ വിയോജിപ്പും ഉണ്ട്. തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും ചലച്ചിത്രം നിര്‍മ്മിക്കുന്നതിന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഒന്നര കോടി രൂപ ധനസഹായം നല്‍കുന്നുണ്ട്. ആ ധനസഹായം ലഭിക്കുന്ന, ആദ്യമായി സിനിമ ചെയ്യുന്ന കലാകാരന്മാര്‍ക്ക്, മൂന്ന് മാസമെങ്കിലും പരിശീലനം നല്‍കണം എന്ന് പറഞ്ഞതില്‍ എന്താണ് പിശക്. പരിശീലനം…

പ്രൊഫ:എം.കെ സാനു മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

പെരിന്തൽമണ്ണ: കഴിഞ്ഞദിവസം അന്തരിച്ച മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ, അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ, സാഹിത്യ വിമർശകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന പ്രൊഫ. എം.കെ. സാനു മാസ്റ്ററെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പി.ടി. എം കോളേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. അറിവിന്റെ ആകാശവും,അക്ഷരങ്ങളുടെപ്രകാശവും, ഉൾച്ചേർന്ന സാനു മാഷിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും അദ്ദേഹത്തിന്റെ വിയോഗാനന്തരവും സാംസ്കാരിക കേരളത്തിന് വൈകാട്ടിയായി നിലകൊള്ളുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ പറഞ്ഞു. അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി യൂണിറ്റ് പ്രസിഡന്റ് നിസ്മ ബദർ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡണ്ട് വി. ടി. എസ് ഉമർ തങ്ങൾ, ജില്ലാ സെക്രട്ടറി ഹംന സി.എച്ച്, അൻഷിദ് രണ്ടത്താണി, റാഷിദ്‌ കോട്ടപ്പടി എന്നിവർ പങ്കെടുത്തു.

പ്രേം നസീറിൻ്റെ മകൻ നടൻ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: നടൻ പ്രേം നസീറിൻ്റെയും ഹബീബ ബീവിയുടെയും മകനും നടനുമായ ഷാനവാസ് തിങ്കളാഴ്ച സംസ്ഥാന തലസ്ഥാനത്ത് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഷാനവാസ് (70) മരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ 7 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് പാളയം മുസ്‌ലീം ജമാ അത്ത് ഖബര്‍സ്ഥാനില്‍ ആണ് ഖബറടക്കം. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മോണ്ട്‌ഫോർട്ട് സ്‌കൂള്‍, യേർക്കാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ചെന്നൈ ന്യൂ കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഏറെക്കാലമായി മലേഷ്യയിലായിരുന്നു താമസം. വിദ്യാഭ്യാസത്തിനുശേഷം 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലും അദ്ദേഹം നിരവധി വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്. ഏകദേശം നൂറിലധികം ചിത്രങ്ങളില്‍…

ചേര്‍ത്തലയില്‍ സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട തെളിവെടുപ്പ് പൂർത്തിയായി; അസ്തിക്കഷ്ണങ്ങള്‍ കണ്ടെടുത്ത വസ്തുവിന്റെ ഉടമ സെബാസ്റ്റ്യൻ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്

ആലപ്പുഴ: ചേർത്തലയില്‍ നടന്ന തിരോധാന കേസുകളിലെ തെളിവെടുപ്പ് ഇന്ന് പൂർത്തിയായി. പള്ളിപ്പുറത്തെ വീട്ടിലേക്ക് പുരയിടത്തിന്റെ ഉടമ സെബാസ്റ്റ്യനെ കൊണ്ടുവന്ന അന്വേഷണ സംഘം അസ്ഥിക്കഷണങ്ങളും വസ്ത്രങ്ങളും കണ്ടെത്തി. കുളത്തിലെ വെള്ളം വറ്റിച്ചു, വീടിന്റെ വിവിധ ഭാഗങ്ങൾ കുഴിച്ചെടുത്തു. എന്നാൽ, ചോദ്യം ചെയ്യലിൽ സെബാസ്റ്റ്യൻ നിസ്സഹകരിച്ചതാണ് അന്വേഷണ സംഘത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. മുമ്പ് കാണാതായ 40 നും 55 നും ഇടയിൽ പ്രായമുള്ള നാല് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുണ്ടോ എന്ന് കണ്ടെത്താൻ അവർ 6 മണിക്കൂറോളമാണ് ചെലവഴിച്ചത്. പള്ളിപ്പുറത്തെ കാട് തിങ്ങിവളര്‍ന്നിരിക്കുന്ന രണ്ടര ഏക്കർ കൃഷിയിടത്തിലുള്ള രണ്ട് കുളങ്ങളിലും മാംസം തിന്നുന്ന മത്സ്യങ്ങളുണ്ടായിരുന്നു. ഉച്ചയ്ക്ക് 12:30 ന് ആരംഭിച്ച തെളിവെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ കാട് വെട്ടിത്തെളിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. നേരത്തെ കത്തിക്കരിഞ്ഞ രീതിയില്‍ അസ്ഥികൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഇന്ന് ഇരുപതോളം അസ്ഥികളുടെ കഷണങ്ങൾ…

മീം കവിയരങ്ങ്: എന്‍ട്രികള്‍ ക്ഷണിച്ചു

സെപ്റ്റംബര്‍ 25, 26 തീയതികളിലാണ് കവിയരങ്ങ് നടക്കുന്നത് കോഴിക്കോട് : തിരുനബി പ്രമേയമാവുന്ന മീമിന്റെ ഏഴാം എഡിഷനിന്റെ ഭാഗമായി നടക്കുന്ന കവിയരങ്ങിലേക്ക് കവിതകള്‍ ക്ഷണിച്ചു. തിരുനബി ഇതിവൃത്തമാകുന്ന കവിതകളാണ് അയക്കേണ്ടത്. മികച്ച കവിതക്ക് ജൂനിയര്‍ മീം അവാര്‍ഡ് സമ്മാനിക്കും. തിരഞ്ഞെടുക്കപ്പെടുന്ന നൂറ് കവികള്‍ക്ക് കവിത അവതരിപ്പിക്കാനും മികച്ച സാഹിത്യകാരന്മാര്‍ നേതൃത്വം നല്‍കുന്ന സാഹിത്യ ശില്‍പശാലയില്‍ പങ്കെടുക്കാനും അവസരമുണ്ടാകും. സെപ്റ്റംബര്‍ 25, 26 തീയതികളിലായി കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയില്‍ വെച്ചാണ് കവിയരങ്ങ് നടക്കുക. സെപ്റ്റംബര്‍ 5ന് മുമ്പായി meem@markazknowledgecity.com എന്ന ഇ- മെയിലിലേക്കാണ് കവിതകള്‍ അയക്കേണ്ടതെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മീമിന്റെ ഭാഗമായി എക്‌സ്‌പോ, ശമാഇല്‍ ടോക്ക്, ചര്‍ച്ചകള്‍, മെഗാ ക്വിസ്, കിതാബ് ടെസ്റ്റ്, പോഡ്കാസ്റ്റ് കോമ്പറ്റിഷന്‍ തുടങ്ങിയ പരിപാടികളും അരങ്ങേറും. സെപ്റ്റംബര്‍ 21, 22 തീയ്യതികളിലായി ബാംഗ്ലൂരില്‍ വെച്ച് കന്നഡ മീം കവിയരങ്ങും സംഘടിപ്പിക്കുന്നുണ്ട്.…