പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു

പത്തനം‌തിട്ട: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ വയോജന സംഗമം വയോമാനസം പ്രസിഡന്റ് സി.കെ അനു ഉദ്ഘാടനം ചെയ്തു. വാർദ്ധക്യകാലം എങ്ങനെ ആനന്ദകരമാക്കാം എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് ആൻസി, ലൈഫ് സ്‌കിൽ ട്രെയിനർ ഷീലു എം ലൂക്ക് എന്നിവർ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വയോജനങ്ങളെ ആദരിച്ചു.

വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ എബ്രഹാം, അംഗങ്ങളായ അഡ്വ. വിജി നൈനാൻ, ചന്ദ്രലേഖ, സി.ഡി.പി.ഒ ജി.എൻ സ്മിത എന്നിവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News