നക്ഷത്ര ഫലം (22-02-2025 ശനി)

ചിങ്ങം : നിങ്ങൾ കലാപരമായി അനുഗ്രഹീതനാണ്. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കാൻ കഴിയും. നിങ്ങളുടെ ആവേശവും ഊർജവും കൊണ്ട് നിങ്ങളുടെ സൃഷ്‌ടികളിൽ അതിശയോക്തി കലർന്നേക്കാം. നിങ്ങളുടെ വിമർശകരെ ശാന്തമാക്കുന്നതിനുള്ള ഏറ്റവും ഉചിതമായ സമീപനം എന്താണെന്നാല്‍, നിങ്ങൾ ചെയ്യുന്നതുപോലെ എന്തും നന്നായി ചെയ്യുക, വളരെ നന്നായി ചെയ്യുക എന്നതാണ്.

കന്നി : ചെറിയ തോതില്‍ ക്ഷീണിച്ച ഒരു പ്രഭാതത്തിൽ നിന്ന് ഇന്നത്തെ ദിവസം ആവേശകരമായ ഒരു സായാഹ്നത്തിലേക്ക് പുരോഗമിക്കും. എന്നിരുന്നാലും, വൈകുന്നേരങ്ങളിൽ നിങ്ങൾക്ക് ചില തടസങ്ങൾ നേരിടേണ്ടിവരും. ചില സമ്മർദങ്ങളും സഹിക്കേണ്ടിവന്നേക്കാം. എന്തായാലും, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂട്ടായ്‌മയിൽ ഈ ദിവസാവസാനത്തോടെ ആ സമ്മർദങ്ങൾ ഇല്ലാതാകും.

തുലാം : ഇന്നത്തെ ദിവസത്തിന്‍റെ തുടക്കം അത്ര നല്ലതാകണമെന്നില്ല. എന്നാല്‍ ഉച്ചക്കുശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടും. ക്ഷീണം, ഉത്‌കണ്‌ഠ, പ്രതികൂലചിന്തകള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാം. യോഗയോ ധ്യാനമോ ശീലിക്കുന്നത് ഈ സാഹചര്യത്തില്‍ ആശ്വാസമാകും. നിങ്ങളുടെ കര്‍ക്കശസ്വഭാവം വീട്ടിലും ഓഫിസിലും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. എന്നാല്‍ വൈകുന്നേരത്തോടെ ഗുണാനുഭവങ്ങള്‍ വന്നുചേരും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. പുതിയ ദൗത്യങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യം കാണിക്കും. എതിരാളികള്‍ നിങ്ങളോട് പരാജയം സമ്മതിക്കാനുമിടയുണ്ട്.

വൃശ്ചികം : ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമായിരിക്കും. ദിവസത്തിന്‍റെ ആദ്യഭാഗം പതിവ് വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ഒപ്പം മേഖലയിലെ കിടമത്സരവും സ്വാഭാവികമായി ഉണ്ടാകും. ഗുണാനുഭവങ്ങള്‍ ഉണ്ടാകണമെങ്കില്‍ കര്‍ക്കശസ്വഭാവം വെടിഞ്ഞ് പരസ്‌പര ധാരണയോടും ലക്ഷ്യബോധത്തോടും കൂടിയ സമീപനം പുലര്‍ത്തണം. കുടുംബത്തിലെ അര്‍ഥശൂന്യമായ തര്‍ക്കങ്ങള്‍ മാറ്റിവയ്‌ക്കുന്നത് നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്‌തിയും നല്‍കും. ആരോഗ്യത്തില്‍ ശ്രദ്ധ വേണം. ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കണം. ധാരാളിത്തം നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കും. വിദ്യാര്‍ഥികള്‍ക്കും ഇന്നത്തെ ദിവസം ഗുണകരമല്ല.

ധനു : തുടക്കത്തില്‍ പ്രശ്‌നസങ്കീര്‍ണമായ ഈ ദിവസം വൈകുന്നേരത്തോടെ ആശ്വാസകരമാകും. ഡ്രൈവിങ് വേഗത നിയന്ത്രിക്കണം. കാരണം ഇന്ന് അപകടസാധ്യതയുള്ള ദിവസമാണ്. അതുപോലെ, ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്യരുത്. വിനോദകാര്യങ്ങള്‍ക്കായുള്ള ചെലവ് ഗണ്യമായി വര്‍ധിക്കും. ചെലവ് നിയന്ത്രിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകും. ഗൃഹാന്തരീക്ഷം കലുഷിതമാകാതിരിക്കാന്‍ തികഞ്ഞ ക്ഷമ പാലിക്കുക. വൈകുന്നേരത്തോടെ കാര്യങ്ങള്‍ ഗുണകരമാകും. ആരോഗ്യവും മെച്ചപ്പെടാന്‍ തുടങ്ങും. വ്യക്തിജീവിതത്തില്‍ സന്തോഷവും സംതൃപ്‌തിയും വന്നുചേരും.

മകരം : ഓഫിസ് ജോലിക്കാര്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. ഗൃഹാന്തരീക്ഷം രാവിലെ പ്രസന്നമായിരിക്കാമെങ്കിലും ഉച്ചയോടെ പ്രക്ഷുബ്‌ദമാകാന്‍ തുടങ്ങിയേക്കാം. ഇത് നിങ്ങളുടെ മനസിനെയും ശരീരത്തെയും ബാധിച്ചേക്കാം. സംസാരം നിയന്ത്രിച്ചില്ലെങ്കില്‍ അനാവശ്യ തര്‍ക്കങ്ങളിലും വിവാദങ്ങളിലും ചെന്ന് പെടും. അധികച്ചെലവിന് സാധ്യത കാണുന്നതിനാല്‍ എല്ലാ ചെലവുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. അപകീര്‍ത്തി ഉണ്ടാകാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക.

കുംഭം : ഇന്ന് നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കുമേല്‍ ഗുണാനുഭവങ്ങള്‍ വര്‍ഷിക്കുന്ന ദിവസമാണ്. അതിനാല്‍ വേതനവര്‍ധനവും സ്ഥാനക്കയറ്റവും മേലുദ്യോഗസ്ഥന്മാരുടെ അനുമോദനവും പ്രതീക്ഷിക്കാം. ആരോഗ്യം ദിവസം മുഴുവന്‍ മികച്ചതായിരിക്കും. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്ത് വിനോദയാത്രകള്‍ നടത്താന്‍ പറ്റിയ സമയമാണ്. കുടുംബാന്തരീക്ഷം സുഖകരവും സമാധാന പൂർണവുമായിരിക്കും. നിങ്ങളുടെ കുട്ടികള്‍ അവരുടെ കര്‍മ്മരംഗങ്ങളില്‍ പുരോഗതി കൈവരിക്കും. അത് നിങ്ങള്‍ക്ക് സംതൃപ്‌തി പകരും.

മീനം : ഇന്ന് നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ പ്രകടിപ്പിക്കേണ്ട ദിവസമാണ്. സാഹിത്യരചനയില്‍ ഏര്‍പ്പെടുകയും, ബുദ്ധിപരമായ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും, പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യാന്‍ ശുഭകരമായ ദിവസമാണിന്ന്. നിങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയാല്‍ വിജയമുണ്ടാകും. സാമ്പത്തികനേട്ടത്തിനും ഇന്ന് സാധ്യത കാണുന്നു. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാമെങ്കിലും വീട്ടിലെ പ്രസന്നവും സ്നേഹപൂർണവുമായ അന്തരീക്ഷം അവ ഉടന്‍ പരിഹരിക്കും. വിദേശത്ത് താമസിക്കുന്ന ബന്ധുക്കളില്‍ നിന്നോ പ്രിയപ്പെട്ടവരില്‍ നിന്നോ നല്ല വാര്‍ത്ത പ്രതീക്ഷിക്കാം.

മേടം : നിങ്ങളിന്ന് തികച്ചും ആത്മീയമായ ചിന്തകളിലായിരിക്കും. അതിനാല്‍ അയല്‍ക്കാരുമായുള്ള ബന്ധമുള്‍പ്പെടെ നിങ്ങളുടെ കഴിഞ്ഞ കാലത്ത് സംഭവിച്ച തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന് തയ്യാറാകും. ഇത് നിങ്ങളുടെ ഭാവിയിലെ വിജയത്തിനുള്ള അടിത്തറയാകും.

ഇടവം : ഒരു സാധാരണ ദിവസം ഒരു അസാധാരണ വൈകുന്നേരമായി മാറാനുള്ള സാധ്യതയുണ്ട്. ഉച്ചതിരിഞ്ഞ സമയം പിരിമുറുക്കവും, സമ്മര്‍ദവും നിറഞ്ഞതായിരിക്കും. എന്നാല്‍ വൈകുന്നേരം എന്നത് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്നേഹത്താലും, കരുതലാലും തികച്ചും വ്യത്യസ്‌തമായിരിക്കും.

മിഥുനം : ഇന്ന് നിങ്ങളുടെ ഭക്ഷണ ശീലങ്ങൾക്ക് നിങ്ങൾ അങ്ങേയറ്റം പരിഗണന നൽകുമെന്നതിന് അടയാളങ്ങൾ ഉണ്ട്. നിങ്ങൾ ഒരു മീറ്റിങ്ങിനായി പോവുകയും, മറ്റൊരുജോലി പിന്നീടുള്ള ദിവസത്തിൽ ആരംഭിക്കുകയും ചെയ്യാം. ജോലിയിൽ, നിങ്ങൾക്ക് മേലുദ്യോഗസ്ഥന്‍മാരുടെ പിന്തുണയും പ്രചോദനവും ലഭിക്കും.

കര്‍ക്കടകം : ഇന്നത്തെ ദിവസത്തിന്‍റെ ആദ്യത്തെ മണിക്കൂർ അസ്ഥിരമായിരിക്കും. നിങ്ങളുടെ രക്തസമ്മർദം പരിശോധിക്കാൻ നിർദേശിക്കുന്നു. ധ്യാനം പരിശീലിക്കുക. ഇന്ന് ജോലിയിൽ നിങ്ങളുടെ മനസ് നഷ്‌ടപ്പെടില്ല. അനന്തരഫലങ്ങൾ നിങ്ങൾ സംശയിക്കുന്നതിനേക്കാൾ ഭയാനകമായേക്കാം.

Print Friendly, PDF & Email

Leave a Comment

More News