കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം; ക്രമസമാധാന പാലനം ഉറപ്പുവരുത്താൻ പോലീസ് ജാഗ്രത പുലർത്തണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പാലക്കാട്: 24 മണിക്കൂറിനിടെ പാലക്കാട്ട് എസ്.ഡി.പി.ഐ,ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ടത് രാഷ്ട്രീയ പാർട്ടികൾ അക്രമ,കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതു കൊണ്ടാണെന്നും ഇതിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാമനമവി ആഘോഷത്തിന്റെ മറവിൽ സംഘ്പരിവാർ വിവിധ സംസ്ഥാനങ്ങളിൽ മുസ് ലിം വംശഹത്യ നടത്തിയിരുന്നു. കേരളത്തിൽ സമുദായിക സ്പർധ വളർത്താനും കാലങ്ങളായി അവർ ശ്രമിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായിട്ടു തന്നെ വേണം പാലക്കാട്ടെ സുബൈറിന്റെ കൊലപാതകത്തെയും കാണാൻ. അതേസമയം, സമൂഹത്തിലെ ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെയേ ഈ വിദ്വേഷ രാഷ്ട്രീയത്തെ ചെറുക്കാനാകൂവെന്നും അതല്ലാതെ സമാന രീതിയിൽ തിരിച്ചടിച്ച് നിർത്താനാകുമെന്നത് തെറ്റായ ധാരണയാണെന്നും ഇത് കൂടുതൽ സംഘർഷങ്ങൾ സൃഷ്ടിക്കുകയേയുള്ളൂവെന്നും ഫ്രറ്റേണിറ്റി അഭിപ്രായപ്പെട്ടു. പാലക്കാട്ട് നിലവിൽ കലാപാന്തരീക്ഷമാണുള്ളത്.കൊലക്കത്തി താഴെ വെക്കാൻ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികൾ തയ്യാറാകണമെന്ന് ഫ്രറ്റെണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.സുബൈറിന് നേരെ കൊലപാതക സാധ്യതയുണ്ടെന്നും പോലീസ് സുരക്ഷ നൽകണമെന്നും നേരത്തെ പൊലീസിനെ അറിയിച്ചു എന്നാണ്…

വർണ്ണനകൾക്ക് വഴങ്ങാത്ത വിസ്മയമാണ് ഖുർആൻ: സി.ടി സുഹൈബ്

കൂട്ടിലങ്ങാടി: വർണ്ണനകൾക്ക് വഴങ്ങാത്ത വിസ്മയമാണ് ഖുർആനെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി സുഹൈബ്. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യ ജീവിതത്തിലെ എല്ലാ വശങ്ങളേയും ചൂഴ്ന്ന് നിൽക്കുന്ന മഹത്തായ ഗ്രന്ഥമാണ് ഖുർആനെന്നും അദ്ദേഹം പറഞ്ഞു. കൊച്ചുകുട്ടികളടക്കമുള്ള ഏതു പ്രായത്തിലുള്ളവർക്കും ഹൃദിസ്ഥമാക്കാൻ സാധിക്കുന്നതും മനുഷ്യ സംബന്ധമായ ഏതു വിഷയത്തെക്കുറിച്ചും അവന് അവലംബവുമാണ് വിശുദ്ധ ഖുർആനെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മലപ്പുറം മസ്ജിദുൽ ഫതഹ് ഇമാം ടി.പി ശരീഫ് മൗലവി പറഞ്ഞു. ഖുർആൻ മനപാഠമാക്കിയ നിഹ ഫാത്തിമ തെക്കത്ത് മക്കരപ്പറമ്പ്, സഹൽ കെ പാറടി, മുഹമ്മദ് ബിലാൽ വടക്കാങ്ങര, ഖുർആൻ പഠനത്തിൽ മികവ് തെളിയിച്ച ആയിഷ നുബ, ആയിഷ നിഹ, ലയ്യിന പി.പി എന്നിവരെ ആദരിച്ചു. പ്രശ്നോത്തരിക്ക് എൻ.കെ ശബീർ, ഹൈദറലി എന്നിവർ നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി…

സന്തോഷ് ട്രോഫിക്കുള്ള ഹീറോ 75-ാമത് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ മലപ്പുറം കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ

മലപ്പുറം: സന്തോഷ് ട്രോഫിക്കുള്ള ഹീറോ 75-ാമത് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും കോട്ടപ്പടി സ്റ്റേഡിയത്തിലുമായി നടക്കും. ആദ്യ മത്സരത്തിൽ ഇന്ന് രാവിലെ 9.30ന് പശ്ചിമ ബംഗാൾ പഞ്ചാബിനെ നേരിടും. രണ്ടാം മത്സരത്തില്‍ ആതിഥേയരായ കേരളം രാജസ്ഥാനെ നേരിടും. ടൂര്‍ണമെന്റില്‍ ആറുവട്ടം ജേതാക്കളായ കേരളം എ ഗ്രൂപ്പില്‍ പശ്ചിമബംഗാള്‍, പഞ്ചാബ്, മേഘാലയ, രാജസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരേ മത്സരിക്കും. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ്, കര്‍ണാടക, മണിപ്പുര്‍, ഒഡിഷ, ഗുജറാത്ത് എന്നീ ടീമുകളാണ് ബി ഗ്രൂപ്പില്‍. മെയ് രണ്ടിനാണ് ഫൈനല്‍. കേരളത്തിന്റെ കളികളും സെമിഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളും പയ്യനാട് സ്‌റ്റേഡിയത്തിലാണ് നടക്കുക.

എസ്ഡിപി‌ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകം: കൊലയാളി സംഘം തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്ന് പോലീസ്

പാലക്കാട്: എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കൊലയാളി സംഘം തമിഴ്നാട്ടിലേക്ക് കടന്നതായി റിപ്പോർട്ട്. കൊലയാളി സംഘത്തിൽ ഡ്രൈവറടക്കം അഞ്ചുപേരുണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം സംഘം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കും അവിടെനിന്ന് തമിഴ്നാട്ടിലേക്ക് പോയതായി സംശയിക്കുന്നു. ചാരനിറത്തിലുള്ള വാഗണർ കാറിലാണ് രക്ഷപ്പെട്ടതെന്ന് പോലീസ് സംശയിക്കുന്നു. അതേസമയം സുബൈറിനെ കൊലപ്പെടുത്താന്‍ എത്തിയ സംഘം ഉപയോഗിച്ച ഇയോണ്‍ കാറിന്റെ നമ്പര്‍, മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ബിജെപി ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് കണ്ടെത്തിയത്. ഈ കാര്‍ കൊലയാളി സംഘം എലപ്പുള്ളി പാറയില്‍ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോള്‍ പൊലീസിൻ്റെ കസ്റ്റഡിയിലാണ്. എങ്ങനെയാണ് കാർ ഇവരുടെ പക്കൽ എത്തിയിട്ടുള്ളതെന്ന അന്വേഷണവും നടക്കുന്നുണ്ട്. സുബൈറും പിതാവും സഞ്ചരിച്ചിരുന്ന ബൈക്കിൽ കെ.എൽ.11 എ.ആർ. 641 നമ്പർ ഇയോൺ കാർ ഇടിക്കുകയായിരുന്നു. പിന്നീട് കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പോലീസ്…

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊല ചെയ്ത മാതൃകയില്‍ പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. കുത്തിയതോട് സ്വദേശി സുബൈറാണ് (47) മരിച്ചത്. കാറിലെത്തിയ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ആക്രമണത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. സുബൈർ പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞ് ഇറങ്ങുമ്പോഴായിരുന്നു ആക്രമണമെന്നാണ് വിവരം. സുബൈറിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന പിതാവിന് നേരെ ആക്രമണം ഉണ്ടായില്ല. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്റ്, എസ്ഡിപിഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം, പോപുലര്‍ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നാട്ടിലെ സമാധാനം തകർക്കാനുള്ള ശ്രമമെന്ന് മലമ്പുഴ എം എൽ എ എ പ്രഭാകരൻ കുറ്റപ്പെടുത്തി. വിഷു ദിവസത്തിൽ ഇങ്ങിനെയൊരു അക്രമം നടന്നതിനെ അപലപിക്കുന്നു. അക്രമം വ്യാപിക്കാതിരിക്കാൻ മുൻകരുതലെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടും. പച്ചമനുഷ്യനെ വെട്ടിക്കൊലപ്പെടുത്തിയത് എന്ത് രാഷ്ട്രീയമാണ്?…

തന്റെ വിഷുക്കൈനീട്ടം വിവാദമാക്കിയത് രാഷ്ട്രീയ ലാക്കോടെ; ജനങ്ങളില്‍ നിന്ന് പിടിച്ചുപറിച്ച പണമല്ല അതെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ‘വിഷു കൈനീട്ടം’ നൽകുന്ന പുരാതന ഹൈന്ദവ ആചാരത്തെ അപമാനിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും രാഷ്ട്രീയ നേതാവും ബിജെപി എംപിയുമായ സുരേഷ് ഗോപി. കാറിൽ ഇരുന്നു പണം വിതരണം ചെയ്യുന്നതും ആളുകൾ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിക്കുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചത്. വിവാദത്തിന് പിന്നിൽ മ്ലേച്ഛന്മാരാണെന്നും, വിവാദങ്ങൾ ഭയന്ന് പിന്നോട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭാ എംപിയായി സുരേഷ് ഗോപിയുടെ കാലാവധി ഈ മാസം അവസാനത്തോടെ അവസാനിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട തൃശ്ശൂരിൽ ഈ ആഴ്ച ആദ്യം ജനകീയ ‘വിഷു കൈനീട്ടം’ വിതരണ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ബി.ജെ.പി പ്രവർത്തകർക്ക് പുറമെ ജില്ലയിലുടനീളമുള്ള കുട്ടികളും പ്രായമായവരുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്ക് കൈനീട്ടമായി ഒരു രൂപയുടെ കറൻസി നോട്ടും അദ്ദേഹം വിതരണം ചെയ്തു. വിവാദമായ വീഡിയോയിൽ, തങ്ങളുടെ ‘കൈനീട്ടം’ സ്വീകരിക്കാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് മുന്നിൽ ക്യൂ നിൽക്കുമ്പോൾ,…

സുബൈർ വധം; സംസ്ഥാനത്ത് കലാപങ്ങൾ സൃഷ്ടിക്കാനുള്ള ആർ.എസ്.എസിൻ്റെ ആസൂത്രിത നീക്കം: വെൽഫെയർ പാർട്ടി

പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനായ സുബൈറിനെ ആസൂത്രിതമായി എത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത് കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ബിജെ.പി – ആർ.എസ്.എസ് ഗുഢ നീക്കങ്ങളുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡണ്ട് പി.എസ്.അബു ഫൈസൽ ആരോപിച്ചു. ബി.ജെ.പിയും ആർ.എസ്.എസും പ്രത്യേകമായി ശ്രദ്ധിക്കുന്ന മേഖലയാണ് പാലക്കാട്. റമദാൻ മാസവും വെള്ളിയാഴ്ചയും അക്രമികൾ തെരെഞ്ഞെടുത്തത് ബോധപൂർവ്വമാണ്. ഈ നീക്കങ്ങളെ മതേതര സമൂഹം തിരിച്ചറിയണം. സംഘ്പരിവാർ പ്രതികളായി വരുന്ന സംഭവങ്ങളിൽ സ്ഥിരമായി സംഭവിക്കാറുള്ള പോലീസ് വീഴ്ച ഇവിടെ ആവർത്തിക്കാൻ പാടില്ല. അക്രമികളെയും ഗൂഢാലോചകരെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുബൈറിൻ്റെ കുടുബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നു പേര്‍ അറസ്റ്റില്‍

മലപ്പുറം: മേലാറ്റൂരിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നു പേരാണ് മേലാറ്റൂർ പൊലീസിന്റെ കസ്റ്റഡിയിലായത്. ഉത്തർപ്രദേശ് സ്വദേശി ഫിറോസ് സെഫി (23), മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് റിയാസ് (34), ഷബീർ (26) എന്നിവരാണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ 11, 12, 14 വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ പീഡിപ്പിച്ചത്. താമസസ്ഥലത്ത് നിന്ന് കുട്ടികളെ കാണാതായെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരവെ, പെണ്‍കുട്ടികളെ കണ്ടെത്തിയപ്പോഴാണ് പീഡനവിവരം പുറത്ത് വരുന്നത്. മേലാറ്റൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് പ്രതികള്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. പ്രതികള്‍ക്കെതിരെ പോക്‌സോ വരുപ്പ് ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച ഇടുക്കി ജില്ലയിലും ഞായറാഴ്ച വയനാട് ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. അതേസമയം, ഏപ്രിൽ 15 മുതൽ 18 വരെ സംസ്ഥാനത്ത് മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

പെരുമ്പാവൂരിൽ വന്‍ കഞ്ചാവ് വേട്ട; തമിഴ്നാട് സ്വദേശിയെ അറസ്റ്റു ചെയ്തു

പെരുമ്പാവൂർ: പെരുമ്പാവൂരില്‍ വാഹന പരിശോധനയ്ക്കിടെ വന്‍ കഞ്ചാവ് ശേഖരം പിടികൂടി. കുറുപ്പംപടിയിൽ ടാങ്കർ ലോറി പരിശോധനയിലാണ് 300 കിലോയോളം വരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി സെൽവത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ എസ്പി കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് മാഫിയയെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ടാങ്കർ ലോറിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്തിയത്. 111 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. അന്വേഷണം പുരോഗമിക്കുന്നു.