സ്വർണക്കടത്ത് കേസ്: കോടതി മാറ്റത്തെയും തുടരന്വേഷണത്തെയും എതിർത്ത് എം ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചു

കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിന്റെ തുടരന്വേഷണത്തെയും വിചാരണ ബെംഗളൂരുവിലേക്ക് മാറ്റാനുമുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തെയും എതിർക്കാൻ ഒരുങ്ങി കേരള സർക്കാർ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കേസിലെ പ്രതികളിലൊരാളുമായ എം.ശിവശങ്കറാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസ് പരിഗണിക്കുമ്പോൾ സർക്കാർ കക്ഷി ചേരുകയോ എം. ശിവശങ്കറിന്റെ അപേക്ഷയിൽ സർക്കാർ നിലപാട് സ്വീകരിക്കുകയോ ചെയ്യും. ഇഡി കേസിൽ സർക്കാർ കക്ഷിയല്ലെങ്കിലും ഹർജിയിൽ ഇടപെടാമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. പി.എസ്. സരിത്, സ്വപ്ന സുരേഷ്, എം.ശിവശങ്കർ, സന്ദീപ് നായർ എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ സ്വപ്ന സുരേഷും പി.എസ്. സരിത്തും ഇഡിയുടെ ആവശ്യത്തെ പിന്തുണയ്ക്കും. ശിവശങ്കറിനൊപ്പം സന്ദീപ് നായരും സുപ്രീം കോടതിയിൽ ഇഡിയെ എതിർക്കുമെന്നാണ് കരുതുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി തുടരന്വേഷണം നടത്താനൊരുങ്ങുന്നത്. എന്നാല്‍ കേന്ദ്രഏജന്‍സികള്‍ സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക്…

സിപിഎമ്മിനെ പേടിച്ച് കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ

തൃശൂർ: തൃശൂർ തേലപ്പിള്ളി സ്വദേശി പൊറിഞ്ചു (67), ഭാര്യ ബേബി (60) എന്നിവർ 20 വർഷം മുമ്പാണ് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 40 ലക്ഷം രൂപ നിക്ഷേപിച്ചത്. “വിരമിക്കലിന് ശേഷമുള്ള ഒരു ഫണ്ടായി നിക്ഷേപിച്ച ഞങ്ങളുടെ ആജീവനാന്ത സമ്പാദ്യമായിരുന്നു അത്. പലവിധ ആവശ്യങ്ങൾക്കായി പിന്നീട് ഉപയോഗിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബാങ്കില്‍ പണം നിക്ഷേപിച്ചത്. എന്നാൽ, ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നപ്പോൾ അതിൽ നിന്ന് ഒരു പൈസ പോലും ബാങ്ക് തിരികെ നൽകിയില്ല. നാല് ലക്ഷം രൂപ ആശുപത്രി ബില്ലടയ്ക്കാൻ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പണം കടം വാങ്ങേണ്ടി വന്നു. ബാങ്കില്‍ നിന്ന് പണം എപ്പോൾ തിരികെ കിട്ടുമെന്ന് അറിയില്ല,” പൊറിഞ്ചു പറയുന്നു. വർഷങ്ങളായി ബാങ്കിന്റെ ചുക്കാൻ പിടിച്ച സിപിഎം നേതാക്കൾ നടത്തിയ കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പിൽ കുടുങ്ങിയ തൃശൂർ ആസ്ഥാനമായ ബാങ്കിന്റെ ഇരുളടഞ്ഞ സാധ്യതകളിലേക്ക്…

മൂന്ന് തവണ സംസ്ഥാന ചാമ്പ്യനായ ക്രിസ്റ്റീനയുടെ ലക്ഷ്യം ദേശീയ ജൂനിയർ ബോക്സിംഗ് കിരീടം

കൊച്ചി: ചുറുചുറുക്കുള്ള ഫുട്‌വർക്ക്, കൃത്യമായ പഞ്ചുകൾ, വേഗത്തിലുള്ള പ്രതിരോധ നീക്കങ്ങൾ, പ്രത്യാക്രമണ പ്രതികരണങ്ങൾ, എല്ലാറ്റിനും ഉപരിയായി സ്‌പോർട്‌സിനോടുള്ള കടുത്ത അഭിനിവേശം…. ഒരു ബോക്‌സറെ മഹത്വത്തിലേക്കുള്ള പാതയിൽ എത്തിക്കുന്ന ഘടകങ്ങളാണ്. അടുത്തിടെ കോഴിക്കോട് നടന്ന സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ സ്വർണം നേടിയ 15 കാരിയായ ക്രിസ്റ്റീന ജോൺസൺ ബോക്സിംഗ് താരത്തിലേക്കുള്ള വഴിയിലാണ്. സബ് ജൂനിയർ വിഭാഗത്തിൽ ആദ്യ രണ്ട് തവണ തുടർച്ചയായി മൂന്ന് തവണ സംസ്ഥാന ചാമ്പ്യനായി. എറണാകുളം തൃക്കാക്കരയിലെ നൈപുണ്യ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിനിയായ ക്രിസ്റ്റീനയ്ക്ക് 10 വയസ്സുള്ളപ്പോഴാണ് കൈയ്യുറകളും ബോക്‌സിംഗ് റിംഗും ധരിച്ചുള്ള ശ്രമം ആരംഭിച്ചത്. “ഞാൻ ആയോധന കലകൾ പഠിക്കണമെന്നായിരുന്നു എന്റെ മാതാപിതാക്കളുടെ ആഗ്രഹം. എന്റെ പിതാവ് കുങ്ഫുവിലും ഫിറ്റ്നസ് പരിശീലനത്തിലും അതീവ ശ്രദ്ധാലുവായിരുന്നു. അങ്ങനെ ഞാൻ തായ്‌ക്വോണ്ടോ പഠിക്കാൻ ചേർന്നു. എന്നാല്‍, ചില ക്ലാസുകളിൽ പോയതിനുശേഷം, എനിക്ക് അതിനോട് വലിയ താല്പര്യം…

വായ്പാ തട്ടിപ്പിന് പിന്നിൽ സിപിഎം ജില്ലാ മുൻ സെക്രട്ടറിയും മുന്‍ മന്ത്രി എ സി മൊയ്തീനുമാണെന്ന് ഒന്നാം പ്രതിയുടെ പിതാവ്

തൃശൂർ: പാർട്ടി ജില്ലാ കമ്മിറ്റിയംഗവും മുൻ സെക്രട്ടറിയുമായ സി.കെ. ചന്ദ്രനെയും മുൻ സഹകരണ മന്ത്രി എ.സി.മൊയ്തീനെയും രക്ഷിക്കാൻ സി.പി.എം മകനെ കുരുതി കൊടുത്തു എന്ന് കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയുടെ പിതാവ്. ജീവിതകാലം മുഴുവൻ സിപിഎമ്മിന് വേണ്ടി പ്രവർത്തിച്ചു, പാർട്ടിയുടെ ബലിയാടായി, വായ്പാ തട്ടിപ്പ് നടക്കുമ്പോൾ ബാങ്ക് സെക്രട്ടറിയായിരുന്ന ടി ആർ സുനിൽകുമാറിന്റെ പിതാവ് 85 കാരനായ രാമകൃഷ്ണൻ ടി കെ പറഞ്ഞു. സുനിൽകുമാറിന്റെ അറസ്റ്റിനുശേഷം കുടുംബം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പൊറത്തിശ്ശേരി മേഖലയിലെ സിപിഎമ്മിന്റെ കർഷകസംഘം നേതാവായിരുന്ന രാമകൃഷ്ണൻ പറഞ്ഞു. “ഞാൻ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ 40,000 രൂപയും ഭാര്യ മാപ്രാണം ശാഖയിൽ രണ്ട് ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. എന്നാൽ, അധികാരികൾ ഞങ്ങളുടെ പണം മരവിപ്പിച്ചിരിക്കുകയാണ്. എന്റെ മകന്റെ അറസ്റ്റിന് ശേഷം ഞങ്ങൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയാൻ ഒരു…

കാര്‍ഷിക പ്രശ്‌നങ്ങള്‍: രാഷ്ട്രീയ കിസാന്‍ മഹാ സംഘ് രണ്ടാംഘട്ട കര്‍ഷക പ്രക്ഷോഭത്തിലേക്ക്

കൊച്ചി: ബഫര്‍സോണ്‍, ഇ എസ് എ, വന്യമൃഗശല്യം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയില്ലായ്മ, കര്‍ഷക പെന്‍ഷന്‍ അട്ടിമറി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടും ജപ്തി, ലേല, റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവയ്കണമെന്നാവശ്യപ്പെട്ടു കൊണ്ടും രാഷ്ട്രീയ കിസാന്‍ മഹാ സംഘ് രണ്ടാം ഘട്ട കര്‍ഷക സമരത്തിലേക്ക് നീങ്ങുന്നു . ആദ്യ ഘട്ടത്തില്‍ സെക്രട്ടറിയേറ്റും മാര്‍ച്ചും ഉപവാസവും നടത്തിയ ശേഷവും ഗവണ്‍മെന്റ് കാര്‍ഷിക മേഖലയിലെ വിഷയങ്ങള്‍ ഗൗരവതരമായിട്ടെടുത്ത് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാത്തതിനാലാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ് വീണ്ടും രണ്ടാംഘട്ട സമരത്തിനൊരുങ്ങുന്നത്. ജൂലൈ 31 ഞായറാഴ്ച രാവിലെ 11.30 മണിക്ക് എറണാകുളം ഇടപ്പള്ളി വിവി ടവറില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേരുന്ന സംസ്ഥാനഭാരവാഹികളുടെ സമ്മേളനം സമര പരിപാടികള്‍ക്ക് രൂപം നല്‍കും. നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി ബിജു ഉല്‍ഘാടനം ചെയ്യും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനറും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമായ അഡ്വ.വി.സി…

കേരള ഹോം ഗാര്‍ഡുകള്‍ക്ക് സീ കേരളത്തിന്റെ ആദരം

കൊച്ചി: ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഏറെ പ്രിയവും ജനകീയവുമായ സീ കേരളം ടെലിവിഷന്‍ ചാനല്‍ കേരള ഹോം ഗാര്‍ഡുകളെ ആദരിച്ചു. ഹോം ഗാര്‍ഡുകള്‍ നല്‍കി വരുന്ന പൊതുജന സേവനം കണക്കിലെടുത്ത് റെയിന്‍ കോട്ടുകള്‍ നല്‍കിയാണ് സീ കേരളം ഹോം ഗാര്‍ഡ് അംഗങ്ങളെ ആദരിച്ചത്. സമൂഹത്തിൽ ഹോം ഗാര്‍ഡുകള്‍ നല്‍കി വരുന്ന സേവനത്തിനുള്ള അംഗീകാരമായാണ് ഹോം ഗാര്‍ഡുകള്‍ക്കുള്ള സീ കേരളത്തിന്റെ ആദരം. വിവിധ സേനാ വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവരാണ് സംസ്ഥാനത്തെ പോലീസ്, അഗ്നിശമന സേനാ വകുപ്പുകളില്‍ ഹോം ഗാര്‍ഡുകളായി സേവനം അനുഷ്ഠിക്കുന്നവരിൽ അധികം പേരും . നഗരങ്ങളിലെ ഗതാഗത നിയന്ത്രണത്തിലും പൊതുനിരത്തുകളിലെ സഞ്ചാര അച്ചടക്കം ഉറപ്പാക്കുന്നതിലും ഹോം ഗാര്‍ഡുകള്‍ നല്‍കി വരുന്ന സേവനം എടുത്ത് പറയേണ്ടതു തന്നെയാണ്. കൊച്ചിയിലെ സീ കേരളം ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സീ കേരളം ചീഫ് ചാനൽ ഓഫീസർ സന്തോഷ് ജെ നായരില്‍ നിന്നും കേരള…

പണം പിൻവലിക്കുന്നതിന് കരുവന്നൂർ ബാങ്ക് നിബന്ധനകൾ കർശനമാക്കി

തൃശൂർ: കരുവന്നൂർ ബാങ്കിൽ ഒറ്റത്തവണ പിൻവലിക്കാവുന്ന തുക 10,000 രൂപ മാത്രം. ലക്ഷങ്ങൾ നിക്ഷെപമുള്ളവര്‍ക്ക് പോലും ടോക്കൺ വഴിയാണ് പണം നൽകുന്നത്. തീയതി എഴുതിയ, ബാങ്ക് നൽകുന്ന സ്ലിപ്പുമായി വന്നാൽ മാത്രമേ പണം ലഭിക്കൂ എന്നതാണ് മാനദണ്ഡം. അതുകൊണ്ട് നിത്യവൃത്തിക്കും മരുന്നിനും പണമില്ലാതെ പലരും ബുദ്ധിമുട്ടുകയാണ്. ചികിൽസാ രേഖകൾ കാണിച്ചാലും കൂടുതൽ പണം നൽകാനാകില്ലെന്നതാണ് അവസ്ഥ. ലക്ഷങ്ങള്‍ നിക്ഷേപമുള്ളവരും പണം വാങ്ങുന്നത് മണിക്കൂറുകള്‍ വരി നിന്നെടുത്ത ടോക്കണ്‍ കാണിച്ചാണ്. ഏഴര ലക്ഷത്തിലധികം രൂപ ബാങ്കില്‍ നിക്ഷേപമുള്ള മാപ്രണം സ്വദേശി പുഷ്പരാജ് ഭാര്യയുടെ കണ്ണ് ശസ്ത്രക്രിയക്കായി തുക പിന്‍വലിക്കാന്‍ ബാങ്കിനെ സമീപിച്ചു. എന്നാല്‍ പതിനായിരം രൂപ മാത്രമായിരുന്നു ലഭിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് പതിനായിരം കിട്ടിയത്. അടുത്ത ഊഴം ഓഗസ്റ്റിലാണ്. പ്രവാസി ആയിരുന്ന കാലത്തുള്ള സമ്പാദ്യത്തിന്റെ മിച്ചം പിടിച്ച തുകക്ക് ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് പുഷ്പരാജന്‍…

കൂടുതൽ അന്വേഷണമില്ല; ബാലഭാസ്‌കറിന്റെ മരണം അപകട മരണമാണെന്ന് കോടതി

തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്‌കറിന്റെ മരണം അപകട മരണമാണെന്ന് തിരുവനന്തപുരം സിജെഎം കോടതി. സിബിഐ റിപ്പോർട്ട് അംഗീകരിച്ച കോടതി ബാലഭാസ്‌കറിന്റെ പിതാവ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഈ നിഗമനത്തിലെത്തിയത്. സിബിഐ റിപ്പോർട്ട് തള്ളി കൂടുതൽ അന്വേഷണം നടത്തണമെന്ന് ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അശ്രദ്ധയും അമിതവേഗവുമാണ് അപകട കാരണമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കുറ്റാരോപിതനായ ഡ്രൈവർ അർജുനോട് ഒക്ടോബർ ഒന്നിന് കോടതിയിൽ ഹാജരാകാൻ സിജെഎം കോടതി നിർദേശിച്ചു. കാർ അപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ കണ്ടെത്തി. കാർ ഓടിച്ചിരുന്ന അർജുനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. സാക്ഷിയായി രംഗത്തെത്തിയ സോബിക്കെതിരെയും കേസെടുത്തു. തെറ്റായ വിവരങ്ങൾ നൽകിയതിനും കൃത്രിമമായുണ്ടാക്കിയ തെളിവുകൾ ഹാജരാക്കിയതിനുമാണ് കേസ്. 132 സാക്ഷി മൊഴികളും 100 രേഖകളും സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തില്‍…

തൊണ്ടിമുതല്‍ അപ്രത്യക്ഷമായ കേസ് എന്തുകൊണ്ടാണ് ഇത്രയും നാള്‍ നീണ്ടുപോയതെന്ന് ഹൈക്കോടതി

കൊച്ചി: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസിൽ വിചാരണ നീണ്ടുപോയതിൽ ഹൈക്കോടതി വിശദീകരണം തേടി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിശദീകരണം തേടിയത്. 2014ൽ കോടതിയുടെ പരിഗണനയ്ക്ക് വന്ന കേസ് വിചാരണ നടത്താന്‍ എന്തുകൊണ്ടാണ് ഇത്രയും നാള്‍ നീണ്ടുപോയതെന്നും ഹൈക്കോടതി ആരാഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. കേസ് നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കു പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍ അക്കാര്യം മജിസ്ട്രേറ്റ് കോടതിയുടെ വിശദീകരണം കിട്ടയ ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഹരജിക്കാരന് മറ്റ് താല്‍പര്യങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും വിശദമായ വാദം കേള്‍ക്കും.

ബാഗ് യുഎഇയിൽ എത്തിക്കാൻ മുഖ്യമന്ത്രി കോൺസുലേറ്റിനെ സമീപിച്ചത് പ്രോട്ടോക്കോൾ ലംഘനം: വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യു.എ.ഇ സന്ദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ബാഗ് മറന്നുവെച്ച സംഭവത്തിൽ കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം. എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. മറന്നുവച്ച ബാഗ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍വശം അയയ്ക്കാന്‍ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പേര് എടുത്ത് പറഞ്ഞായിരുന്നില്ല പ്രേമചന്ദ്രന്റെ ചോദ്യം. സംസ്ഥാന ഭരണാധികാരികള്‍ ബാഗ് മറന്നുവച്ച സംഭവത്തില്‍ അത് എചത്തിക്കാന്‍ വിദേശ നയതന്ത്രജ്ഞരുടെ അനുമതി തേടിയിട്ടുണ്ടോ എന്നായിരുന്നു പ്രേമചന്ദ്രന്റെ ചോദ്യം. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാരുകൾ വിദേശ നയതന്ത്രജ്ഞരുമായി നേരിട്ട് ഇടപെടാൻ പാടില്ലെന്നാണ് പ്രോട്ടോക്കോൾ. ഈ പ്രോട്ടോക്കോൾ പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുണ്ട്. എന്നാൽ, പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ മറുപടി.