അന്ധവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എതിരെയുള്ള പോരാട്ടം സി.പി.എം ശക്തിപ്പെടുത്തണം

തിരുവനന്തപുരം: ഇലന്തൂരിൽ നടന്ന മന്ത്രവാദ കൊലപാതകം കേരളത്തിലെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തീവ്രത തുറന്നുകാട്ടുന്നതാണെന്നും ഇതിനെതിരെ ശക്തമായ പോരാട്ടം ആവശ്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നതായും സി.പി.എം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും നിയമത്തിന്‍റെ മുമ്പിൽ കൊണ്ടുവന്ന്‌ സമൂഹത്തിനൊരു പാഠമായി ഈ അന്വേഷണത്തെ മാറ്റണം. നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ ആവശ്യമെങ്കിൽ പുതിയ നിയമനിർമാണമുൾപ്പെടെ ആലോചിക്കേണ്ടതാണെന്നും സിപിഎം പ്രസ്‌താവനയിൽ വ്യക്തമാക്കി.

 

Print Friendly, PDF & Email

Leave a Comment

More News