കെഎസ്ഇബിയില്‍ സമരം ചെയ്ത യൂണിയന്‍ നേതാക്കള്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ സമരത്തില്‍ കടുത്ത നടപടിയുമായി മാനേജ്‌മെന്റ്. അനുമതി ഇല്ലാതെ അവധിയെടുത്തുവെന്ന് പറഞ്ഞ് നടപടിയെടുത്ത കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് അവരെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റി. സംസ്ഥാന പ്രസിഡന്റ് സുരേഷ് കുമാര്‍ അടക്കമുള്ളവരെയും സ്ഥലം മാറ്റാനാണ് മാനേജ്‌മെന്റ് തീരുമാനം. സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും തിരുവനന്തപുരത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറ്റി.

കെ-സ്വിഫ്റ്റ് കന്നിയാത്രയിലെ അപകടം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്റെ കന്നിയാത്രയ്ക്കിടെ ഉണ്ടായ അപകടത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ഡ്രൈവര്‍മാരെ ഒഴിവാക്കും. ഡ്രൈവര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത കോഴിക്കോട് ട്രിപ്പ് തിരുവനന്തപുരം കല്ലന്പലത്തിനു സമീപം അപകടത്തില്‍പ്പെട്ടു. ആളപായമില്ല. എന്നാല്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിപ്പോയി. ഇതിനുപകരം കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഘടിപ്പിച്ചു യാത്ര തുടരുകയായിരുന്നു.കോഴിക്കോട്-തിരുവനന്തപുരം സര്‍വീസിനിടെ മലപ്പുറം ജില്ലയിലെ ചങ്കുവെട്ടിയില്‍ വച്ചും കെ-സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. മലപ്പുറത്ത് കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ട് അപകടങ്ങളിലും ആളപായമില്ലെങ്കിലും കെ-സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചിരുന്നു. അപകടം മനഃപൂര്‍വമാണോ എന്ന് അന്വേഷിക്കും. ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അപകടത്തില്‍ സ്വകാര്യ ബസ് ലോബിക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കും.…

സംസ്ഥാനത്ത് 42 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് മേയ് 17ന്

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാര്‍ഡുകളില്‍ മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍. വിജ്ഞാപനം ഏപ്രില്‍ 20ന് പുറപ്പെടുവിക്കും. 20 മുതല്‍ 27 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 28ന് നടത്തും. ഏപ്രില്‍ 30 വരെ പത്രിക പിന്‍വലിക്കാം. വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ്. വോട്ടെണ്ണല്‍ മേയ് 18ന് രാവിലെ 10 ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. അര്‍ഹതയുള്ള സ്ഥാനാര്‍ഥികള്‍ക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം കമ്മീഷന്‍ പുതിയതായി ഏര്‍പ്പെടുത്തിയ ഫാം കൂടി പൂരിപ്പിച്ചു നല്‍കണം. തെരഞ്ഞെടുപ്പിനു മുന്നോടിയായി അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 16ന് പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിനും ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും വീണ്ടും അവസരം നല്‍കിയിരുന്നു. സപ്ലിമെന്ററി പട്ടികകള്‍…

കെഎസ്ആര്‍ടിസിയില്‍ ശമ്പളമില്ല; എഐടിയുസി സമരത്തിന് ; ഉടന്‍ തന്നെ നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മാര്‍ച്ച് മാസത്തിലെ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ എഐടിയുസി യൂണിയന്‍ (കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍) സമരത്തിനൊരുങ്ങുന്നു.ഏപ്രില്‍ പകുതിയായിട്ടും പോയ മാസത്തെ ശമ്പളം നല്‍കാന്‍ തയാറാകാത്ത മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ചും പ്രശ്‌നത്തില്‍ ഇടപെടാത്ത വകുപ്പ് മന്ത്രി തയാറാകുന്നില്ലെന്നും ആരോപിച്ചാണ് സമരം. വിഷുവിന് മുന്‍പ് ശമ്പളം നല്‍കിയില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരണം ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച സംസ്ഥാന നേതൃയോഗം ചേര്‍ന്ന് ഭാവി പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കും. അതേസമയം, കെഎസ്ആര്‍ടിസിയില്‍ ശന്പളവിതരണം ഉടന്‍ നല്‍കുമെന്ന് സര്‍ക്കാര്‍.. ധനവകുപ്പ് കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ അനുവദിച്ചു.      

സർവകലാശാലയുടെ കൊടുകാര്യസ്ഥതയുടെ ബാധ്യത വിദ്യാർഥികളുടെ മേൽ കെട്ടിവെക്കാൻ അനുവദിക്കില്ല

തേഞ്ഞിപ്പലം: രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കിയ നടപടി പിൻവലിക്കുക, അധ്യാപകർ മൂല്യനിർണയ ക്യാമ്പ് ബഹിഷ്‌കരിച്ചത് മൂലം തടഞ്ഞു വെക്കപ്പെട്ട നാലാം സെമസ്റ്റർ റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കുക എന്ന വിഷയം ഉന്നയിച്ചു എക്സാം കണ്ട്രോളർ ഓഫീസിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മാർച്ച് നടത്തി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്‌റഫ് കെ.കെ മാർച്ച് ഉദ്ഘാടനം ചെയ്തു, സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച്ച് അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാറൂൻ അഹമ്മദ്, വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് ശാക്കിർ പുത്തൂർ, ജില്ലാ നേതാക്കളായ അഫ്‌ലാഹ് തിരൂർ, മിഡ്ലാജ്‌ മമ്പാട് തുടങ്ങിയവർ സംസാരിച്ചു, കാലിക്കറ്റ് സർവകലാശാല യൂണിറ്റ് പ്രസിഡന്റ് സദക്കത്തുള്ളാ സമാപനം ചെയ്തു, സബീല, ഹന്ന, ഹിബ, നിഹാൽ തുടങ്ങിയവർ നേതൃത്വം നൽകി

കര്‍ഷകപീഡനങ്ങളും അത്മഹത്യകളും പെരുകുമ്പോള്‍ സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നു: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: കടക്കെണിയും വിലത്തകര്‍ച്ചയും ഉദ്യോഗസ്ഥ പീഡനവും ഭരണസംവിധാനങ്ങളുടെ കര്‍ഷകവിരുദ്ധ സമീപനവുംമൂലം കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ നിരന്തരം പെരുകുമ്പോള്‍ സര്‍ക്കാര്‍ നിഷ്‌ക്രിയരായി നിന്ന് ഒളിച്ചോട്ടം നടത്തുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. സംസ്ഥാനത്തെ കര്‍ഷകരെ സംരക്ഷിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധതയ്‌ക്കെതിരെ ശബ്ദിക്കുവാന്‍ അവകാശമില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. സര്‍ഫാസി നിയമം മറയാക്കി ബാങ്കുകള്‍ കര്‍ഷകന്റെമേല്‍ സംഹാരതാണ്ഡവമാടുമ്പോഴും സര്‍ക്കാര്‍ നിശബ്ദസമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന കേരളബാങ്കും കര്‍ഷകരെ നിരന്തരം ദ്രോഹിക്കുന്നു. കൃഷിനാശം സംഭവിച്ചവര്‍ക്കുള്ള ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍മാത്രം ഒതുങ്ങി. കര്‍ഷകരെ മരണത്തിലേയ്ക്ക് തള്ളിവിട്ടിട്ട് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും കടംവാങ്ങി ശമ്പളം നല്‍കാന്‍ മാത്രമായി സംസ്ഥാന ഭരണസംവിധാനങ്ങള്‍ അധഃപതിച്ചിരിക്കുന്നത് ദുഃഖകരവും ജനാധിപത്യസമൂഹത്തിന് അപമാനകരവുമാണ്. കേരളത്തിലെ ഗ്രാമീണ കര്‍ഷകരില്‍ 95 ശതമാനവും കടക്കെണിയിലാണെന്ന് സാമ്പത്തിക സര്‍വ്വേയും കാര്‍ഷിക കടാശ്വാസകമ്മീഷന്റെ റിപ്പോര്‍ട്ടുകളും…

ലൗ ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെതിരെ കേസ്, ജോര്‍ജ് എം തോമസിന്റെത് നാക്കുപിഴ; വി.മുരളീധരന്‍

ന്യൂഡല്‍ഹി: ലൗ ജിഹാദ് വിഷയത്തില്‍ സിപിഎമ്മിന്റെ കാപട്യം പുറത്തുവന്നുവെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞ പാല ബിഷപ്പിനെതിരെ കേസെടുത്തു. ബിഷപ്പിനെതിരെ കേസെടുത്തവര്‍ സിപിഎം നേതാവ് ജോര്‍ജ് എം. തോമസിനെതിരെ കേസെടുക്കുന്നില്ല. പാലാ ബിഷപ്പില്‍ നിന്നും സിപിഎം നേതാവിലേക്ക് എത്തിയപ്പോള്‍ നാക്കുപിഴയായി മാറി. സിപിഎമ്മിന്റെ അവസര വാദം വീണ്ടും പുറത്താകുന്നുവെന്നും വി.മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം, തീവ്രവര്‍ഗ്ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സി പി എമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.. കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ്സു മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സി പി എമ്മിന് രണ്ടാംതരം പൗരന്മാര്‍ തന്നെ. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയതും സി. പി. എം ആയിരുന്നല്ലോ. ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യം തന്നെ.…

മിശ്രവിവാഹ വിവാദം: ജോര്‍ജ് എം. തോമസിനെ തള്ളി സിപിഎം; പറഞ്ഞത് നാക്കുപിഴ, തെറ്റുപറ്റിയെന്ന് ജോര്‍ജ് തോമസും

കോഴിക്കോട്: കോടഞ്ചേരിയിലെ ഡി.വൈ.എസ്.പി നേതാവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ജോര്‍ജ് എം. തോമസ് നടത്തിയ പരാമര്‍ശത്തെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍. പാര്‍ട്ടി പൊതുസമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന് നാക്കുപിഴ സംഭവിച്ചതാണ്. തന്റെ ഭാഗത്തുനിന്നുണ്ടായ പിശക് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. പാര്‍ട്ടിയെ ഇക്കാരയം അറിയിച്ചിട്ടുണ്ടെന്നും പി.മോഹനന്‍ പറഞ്ഞു. ഈ സാഹചര്യത്തെ മുതലെടുത്ത് കോടഞ്ചേരിയിലെ ചില ആളുകള്‍ രാഷ്ട്രീയ താല്‍പര്യം വച്ച് വ്യത്യസ്ത സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കനുമുള്ള ശ്രമങ്ങള്‍ സിപിഎം അംഗീകരിക്കില്ല. അത് തടയാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകും. ഇക്കാര്യത്തില്‍ ലൗ ജിഹാദ് വിഷയം ഉള്‍പ്പെട്ടിട്ടില്ല. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വേട്ടയാടാനും ആരകമിക്കാനുമെല്ലാം ആര്‍.എസ്.എസും സംഘപരിവാറും ബോധപൂര്‍വ്വം ഉന്നയിക്കുന്ന കാര്യങ്ങളാണ് ലൗ ജിഹാദ് പോലെയുള്ള ആരോപണങ്ങളെന്നും പി.മോഹനന്‍ പറഞ്ഞു. ഇരുവരും ഒളിച്ചോടിയെന്നാണ് പറയുന്നത്. അത് വേണ്ടിയിരുന്നില്ല, ഇക്കാര്യം നേരത്തെ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിരുന്നെങ്കില്‍…

മുന്‍ മന്ത്രി എം.പി. ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

കോട്ടയം: മുന്‍ മന്ത്രി കോട്ടയം ഈരയില്‍ക്കടവ് സുധര്‍മ്മയില്‍ എം.പി. ഗോവിന്ദന്‍ നായര്‍ (94) അന്തരിച്ചു. ശങ്കര്‍ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നു. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന ഗോവിന്ദന്‍ നായര്‍. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരികയായിരുന്നു.   അഭിഭാഷകന്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരളാ ബാര്‍ അസോസിയേഷനംഗം, അര്‍ബന്‍ ബാങ്ക് അസോസിയേഷനംഗം, എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൂന്നു വയസുകാരന്റെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയില്‍; അരുംകൊല കാമുകനൊപ്പം പോകാന്‍

പാലക്കാട്: എലപ്പുള്ളിയില്‍ മൂന്നു വയസുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീര്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ആസിയയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. അതേസമയം, സംഭവത്തില്‍ അമ്മയ്ക്കു മാത്രമല്ല അമ്മയുടെ സഹോദരിക്കും ഭര്‍ത്താവിനും പങ്കുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ മുത്തച്ഛന്‍ ഇബ്രാഹിം മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍, തങ്ങള്‍ക്കു സംഭവത്തില്‍ പങ്കില്ലെന്നു അമ്മയുടെ സഹോദരി ആജിറ മാധ്യമങ്ങളോടു പ്രതികരിച്ചു കുട്ടി മരിച്ചു കിടക്കുന്‌പോള്‍ ഒന്നുമറിയാത്ത പോലെ പ്രതി പെരുമാറിയെന്നും ഇവര്‍ പറഞ്ഞു. കാമുകനൊപ്പം പോകാനാണ് അമ്മ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.