കെഎസ്ആര്‍ടിസിയില്‍ ശമ്പളമില്ല; എഐടിയുസി സമരത്തിന് ; ഉടന്‍ തന്നെ നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മാര്‍ച്ച് മാസത്തിലെ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ എഐടിയുസി യൂണിയന്‍ (കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍) സമരത്തിനൊരുങ്ങുന്നു.ഏപ്രില്‍ പകുതിയായിട്ടും പോയ മാസത്തെ ശമ്പളം നല്‍കാന്‍ തയാറാകാത്ത മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ചും പ്രശ്‌നത്തില്‍ ഇടപെടാത്ത വകുപ്പ് മന്ത്രി തയാറാകുന്നില്ലെന്നും ആരോപിച്ചാണ് സമരം.

വിഷുവിന് മുന്‍പ് ശമ്പളം നല്‍കിയില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരണം ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച സംസ്ഥാന നേതൃയോഗം ചേര്‍ന്ന് ഭാവി പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കും.

അതേസമയം, കെഎസ്ആര്‍ടിസിയില്‍ ശന്പളവിതരണം ഉടന്‍ നല്‍കുമെന്ന് സര്‍ക്കാര്‍.. ധനവകുപ്പ് കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ അനുവദിച്ചു.

 

 

 

Print Friendly, PDF & Email

Leave a Comment

More News