കോഴിക്കോട്: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിന്റെ പരാമര്‍ശം വിവരമില്ലാത്ത രാഷ്ട്രീയക്കാരന്റെ പാഴ്വാക്കാണെന്ന് കെപിസിസി പ്രസിഡന്റ്് കെ. സുധാകരന്. ഇത്തരം ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസെടുക്കണമെന്ന് വ്യക്തിപരമായി താല്പര്യമില്ല. എന്നാല്‍ കേസെടുക്കുന്നതില്‍ എതിര്‍പ്പുമില്ല. ധീരജിന്‍ന്റെ കൊലപാതകം ഇരന്നുവാങ്ങിയത് എന്നു പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സുധാകരന് പറഞ്ഞു. അതേസമയം, സുധാകരനെ വധിക്കാന്‍ നിരന്തരം ശ്രമിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത സിപിഎം ഇപ്പോള്‍ അക്കാര്യം പരസ്യമായി വെളിപ്പെടുത്തിയിരിക്കയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. ഗൂഢാലോചന നടന്നുവെങ്കിലും ഉദ്യമം പ്രാവര്‍ത്തികമായില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഇടുക്കി ജില്ലാ സെക്രട്ടറി വര്‍ഗീസിന്റെ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു. ഈ ഗൂഢാലോചന സംബന്ധിച്ചും ആരൊക്കെ ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണം. ഈ കൊലയും കൊലവിളിയും ചോരക്കൊതിയുമാണ് എല്ലാകാലത്തും സിപിഎമ്മിന്റെ മുഖമുദ്ര. കണ്ണൂരില്‍ സിപിഎമ്മിനെറ ബോംബ് രാഷ്ട്രീയത്തോട് എതിരിട്ടു തന്നെയാണ് സുധാകരനും…
Category: KERALA
മീഡിയ വണ്‍ വിലക്ക് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ കൂടുതല്‍ ഹര്‍ജികള്‍
ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ കൂടുതല്‍ ഹര്‍ജികള്‍. ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്, കേരള പത്ര പ്രവര്‍ത്തക യൂണിയന് എന്നിവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ചാനലിനെ വിലക്കിയതിന് പിന്നിലെ കാരണമെന്തെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ചാനല്‍ ഉടമകളോ, ജീവനക്കാരോ ഒരു ഘട്ടത്തിലും രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റര്‍ പ്രമോദ് രാമന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മറുപടിക്ക് പോലും അവസരം നല്‍കാതെ ചാനലിന്റെ സംപ്രേഷണം വിലക്കിയത് 320ഓളം ജീവനക്കാരുടെ തൊഴിലിനെയാണ് ബാധിക്കുന്നത്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് ഹര്‍ജിയില്‍ പറയുന്നു. ചാനലിന്റെ ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് കൂടുതല്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
ശബരിമല ഉത്സവം: കോവിഡ് നിയന്ത്രണങ്ങള്‍ ബാധകമാക്കില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: ശബരിമലയില്‍ മീനമാസ പൂജയ്ക്കും ഉത്സവത്തിനും കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി ദിനംപ്രതി എണ്ണം നിയന്ത്രിക്കാതെ ഭക്തരെ കടത്തിവിടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിലവില്‍ പ്രതിദിനം 15,000 ഭക്തര്‍ക്കു പ്രവേശനം എന്ന വ്യവസ്ഥയാണ് മാറ്റുന്നത്. കോവിഡ് വ്യാപനത്തില്‍ കുറവുവന്ന സാഹചര്യത്തില്‍ ഭക്തരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി എടുത്തതായി സര്‍ക്കാര്‍ വിശദീകരിച്ചത്. ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഈ വിശദീകരണം രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി. മീനമാസ പൂജയ്ക്കായി 19 വരെയാണ് നട തുറന്നിരിക്കുന്നത്.
ബുധനാഴ്ച കേരളത്തില്‍ 1421 പേര്‍ക്ക് കോവിഡ്; ആകെ മരണം 66,462
കേരളത്തില്‍ 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട് 61, പാലക്കാട് 48, ആലപ്പുഴ 47, കണ്ണൂര്‍ 47, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,754 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 43,384 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 42,289 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1095 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 138 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 11,879 കോവിഡ് കേസുകളില്‍, 9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
Deliveroo launches new Engineering Centre in India
• Global food delivery platform aims to expand its world-class engineering capabilities with a new team of talent from across India. • New Engineering Centre launched in Hyderabad will employ over 150 engineers by the end of 2022 as part of a multi-year project. • Engineers will work on products for Deliveroo’s growing grocery service, supporting the rider network and improving the in-app customer experience. Kochi, 9th March, 2022: Deliveroo, a global food delivery company operating across Europe, the Middle East, Asia, and Australia, today announced the launch of its…
വര്‍ക്കല തീപിടിത്തം: അഞ്ചുപേരുടെ മരണത്തിനിടയാക്കിയത് കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി
തിരുവനന്തപുരം: വര്‍ക്കലയില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിക്കാനിടയായ തീപിടിത്തം ഉണ്ടായത് കാര്‍ പോര്‍ച്ചില്‍നിന്ന്. കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നുണ്ടായ തീപ്പൊരിയാണ് ഒരു കുടുംബത്തിറെ മുഴുവന്‍ ജീവനെടുത്തതെന്ന് പോലീസ് പറയുന്നു. അപകടം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് തീപടര്‍ന്നതിന്റെ കാരണം വ്യക്തമായത്. സ്വിച്ച് ബോര്‍ഡിന് പുറത്തേയ്ക്കു കിടന്ന വയര്‍ കത്തിയുണ്ടായ തീപ്പൊരി കാര്‍ പോര്‍ച്ചിലെ ബൈക്കില്‍ വീണു. പെട്രോള്‍ ടാങ്കിലാണ് തീപ്പൊരി വീണത്. ഇതോടെ ഉഗ്രസ്ഫോടനം ഉണ്ടായി. പിന്നാലെ തീ വീടിനുള്ളിലേക്ക് പടര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. പുത്തന്‍ചന്തയിലെ പച്ചക്കറി മൊത്തവ്യാപാര ശാലയായ ആര്‍പിഎന്‍ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്സ് ഉടമ ചെറുന്നിയൂര്‍ അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ പ്രതാപന് (ബേബി-62), ഭാര്യ ഷേര്‍ളി (53), മകന് അഹില്‍ (29), മകന് നിഹുലിന്റെ ഭാര്യ അഭിരാമി (25), ഇവരുടെ മകന്…
അമ്മൂമ്മയ്ക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്ന കാമുകന് ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു
കൊച്ചി: കലൂരിലെ സ്വകാര്യ ഹോട്ടലില്‍ അമ്മൂമ്മയുടെ കാമുകന്് ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. സംഭവുമായി ബന്ധപ്പെട്ട് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസ് എന്നയാളെ പോലീസ് പിടികൂടി. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഹോട്ടല്‍ മുറിയില്‍വച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. പാല് കുടിച്ചപ്പോള്‍ കുട്ടി ഛര്ദിച്ചെന്നുപറഞ്ഞാണ് അമ്മൂമ്മ സിപ്സിയും സുഹൃത്ത് ജോണും ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുംമുന്‍പേ കുട്ടി മരിച്ചിരുന്നു. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മൂമ്മയേയും കാമുകനെയും ചോദ്യം ചെയ്തതോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് വെളിവായത്. പോസ്റ്റുമോര്‍ട്ടത്തില്‍, കുട്ടി മരിച്ചത് വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടിയാണെന്ന് കണ്ടെത്തിയിരുന്നു. പ്രതി ജോണ്‍ ബിനോയ് ഡിക്രൂസ് സംഭവത്തിന് പിന്നാലെ സ്വന്തം അമ്മയോട് കുറ്റസമ്മതം നടത്തിയിരുന്നതായി പോലീസ്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് ജോണ്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യങ്ങള്‍…
ഡെലിവറൂ ഇന്ത്യയിൽ പുതിയ എഞ്ചിനീയറിംഗ് സെന്റർ ആരംഭിച്ചു
• ആഗോള ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം അതിന്റെ ലോകോത്തര എഞ്ചിനീയറിംഗ് സാധ്യതകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിലുടനീളമുള്ള പ്രതിഭകളെ കണ്ടെത്തി ഒരു പുതിയ ടീം രൂപീകരിക്കുന്നു. • ഹൈദരാബാദിൽ ആരംഭിച്ച പുതിയ എഞ്ചിനീയറിംഗ് സെന്റർ 2022 അവസാനത്തോടെ ഒരു മൾട്ടി-ഇയർ പ്രോജക്റ്റിന്റെ ഭാഗമായി 150ലധികം എഞ്ചിനീയർമാരെ നിയമിക്കും. • ഡെലിവറൂവിന്റെ വളരുന്ന ഗ്രോസറി സേവനത്തിനായി റൈഡർ നെറ്റ്വർക്കിനെ പിന്തുണയ്ക്കുന്നതിനും ആപ്പിലൂടെയുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും വേണ്ടി എഞ്ചിനീയർമാർ പ്രവർത്തിക്കും. കൊച്ചി, 9 മാർച്ച് 2022: യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആഗോള ഫുഡ് ഡെലിവറി കമ്പനിയായ ഡെലിവറൂ, ഹൈദരാബാദിൽ ഇന്ത്യാ എഞ്ചിനീയറിംഗ് സെന്റർ ആരംഭിച്ചു. ഡെലിവറൂ ഉപഭോക്താക്കൾ, റസ്റ്റോറന്റ്, ഗ്രോസറി പങ്കാളികൾ, ഡെലിവറി റൈഡർമാർ എന്നിവർക്ക് മികച്ച സേവനങ്ങൾ പ്രദാനം ചെയ്യുന്നതിലും അതിന്റെ ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങൾക്ക് ഉയർന്ന തോതിലുള്ളതും വിശ്വസനീയവും നൂതനവുമായ പുതുയുഗ ഉൽപ്പന്നങ്ങൾ…
തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുഞ്ഞിന്റെ സംരക്ഷണം പിതാവിന്; കുട്ടി ആശുപത്രി വിട്ടു
കൊച്ചി: തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുഞ്ഞ് ആരോഗ്യനില മെച്ചപ്പെട്ടതോടെ ആശുപത്രി വിട്ടു. കുട്ടിയുടെ തുടര്‍ന്നുള്ള വിദഗ്ധ ചികിത്സ തിരുവനന്തപുരം എസ്എടി ആശുപത്രി നടക്കും. കുട്ടിയുടെ താത്ക്കാലിക സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പിതാവിന് കൈമാറി. തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും വിദഗ്ധ ചികിത്സ നല്‍കുക. സംസാരശേഷി വീണ്ടെടുക്കാനുള്ള ചികിത്സ അടക്കം നല്‍കും. കോലഞ്ചേരിയിലെ ആശുപത്രിയില്‍ മൂന്നാം പിറന്നാളും ആഘോഷിച്ച ശേഷമാണ് പെണ്‍കുഞ്ഞ് മടങ്ങുന്നത്. കഴിഞ്ഞ മാസം 26നാണ് ദുരൂഹ സാഹചര്യത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് ആശുപത്രിയിലാക്കിയത്. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിന് അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കൈ ഒടിഞ്ഞ നിലയിലുമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ദേഹത്ത് പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന അമ്മയുടെ സഹോദരിയും പങ്കാളിയും മകനും ഇതിനു…
തിരുവല്ലത്ത് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം: മൂന്ന് എസ്.ഐമാര്‍ക്ക് സസ്പെന്ഷന്; സി.ഐയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിക്കാനിടയായ സംഭവത്തില്‍ മൂന്ന് എസ്.ഐമാറക്ക് സസ്പെന്ഷന്. എസ്.ഐമാരായ വിപിന്‍, വൈശാഖ് , ഗ്രേഡ് എസ്.ഐ സജീവന്എന്നിവര്ക്കെതിരെയാണ് നടപടി. തിരുവല്ലം സി.ഐ സുരേഷ് വി.നായര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിലാണ് നടപി. തിരുവല്ലം ജഡ്ജിക്കുന്ന് സന്ദര്‍ശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിലാണ് തിരുവല്ലം സ്വദേശി സുരേഷ് അടക്കമുള്ളവര്‍ കസ്റ്റഡിയിലായത്. കസ്റ്റഡിയിലിരിക്കേ നെഞ്ചുവേദന അനുഭവപ്പെട്ട സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. കസ്റ്റഡി മര്‍ദ്ദനമാണ് മരണകാരണതെമന്ന് ആരോപിച്ച നാട്ടുകാര്‍ സ്റ്റേഷന് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമാക്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണകാരണമായ പരിക്കുകയോ മര്‍ദ്ദനത്തിന്റെ പാടുകളോ സുരേഷിന്റെ ശരീരത്തില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
