പി. വി. വർഗീസ് അന്തരിച്ചു

തിരുവല്ല/ഡാളസ് : കവിയൂർ ആഞ്ഞിലിത്താനം പുതുപ്പറമ്പിൽ പി.വി. വർഗീസ് (ബേബി – 95) അന്തരിച്ചു. സംസ്കാരം ഒക്ടോബർ 27ാം തീയതി തിങ്കളാഴ്ച ഇന്ത്യൻ സമയം 1 മണിക്കു കവിയൂർ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കിഴക്കൻ മുത്തൂർ പാട്ടപ്പറമ്പിൽ കുടുംബാംഗം പരേതയായ അന്നമ്മ വർഗീസ്. മക്കൾ: സാറാമ്മ വർഗീസ് (ലിസി), തമ്പി വർഗീസ് (ഡാലസ്), മാത്യു വർഗീസ്, എബി വർഗീസ് (ഡാലസ് , കുന്നന്താനം ഗ്രാമ പഞ്ചായത്ത് മുൻ അംഗം), ബിന്ദു സൂസൻ (മസ്ക്കറ്റ്). മരുമക്കൾ: മാവേലിക്കര ചെറുകോൽ തുലുക്കാശേരിൽ എം. രാജൻ (റിട്ട. സുബേദാർ ഇന്ത്യൻ ആർമി), മല്ലപ്പള്ളി മേലേക്കുറ്റ് ഏലിയാമ്മ (മോളി), ഡാലസ്), കൊട്ടാരക്കര ചെങ്ങമനാട് തൊണ്ടുവിള പുത്തൻവീട്ടിൽ ഓമന മാത്യൂ, കവിയൂർ പച്ചംകുളത്ത് സൂസൻ വർഗീസ് (ഡാലസ്), ആഞ്ഞിലിത്താനം പാലപ്പള്ളിൽ തോമസ് വർഗീസ് (രാജു) മസ്ക്കറ്റ്. സഹോദരങ്ങൾ: പരേതയായ ചിന്നമ്മ വർഗീസ്…

മത്തായി തോമസ് (80) ബെൻസേലത്ത് അന്തരിച്ചു; സംസ്കാരം ഒക്ടോബർ 22 ബുധനാഴ്ച (നാളെ)

ബെൻസേലം: പുല്ലാട് വരയന്നൂർ ഉമ്മഴങ്ങത്ത് പരേതരായ തോമസ് വർഗീസിന്റെയും, മറിയാമ്മ തോമസിന്റെയും മകൻ മത്തായി തോമസ് (80) ബെൻസേലത്ത് അന്തരിച്ചു. ഭാര്യ: തട്ടയ്ക്കാട്, കുമ്പനാട്, പള്ളിക്കിഴക്കേതിൽ പരേതയായ മറിയാമ്മ മത്തായി. പരേതൻ, ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ ചർച്ച് ഇടവാംഗമായിരുന്നു. മേബൽ, മേബിൾ, മേബി എന്നിവർ മക്കളും, തോമസ് ചാണ്ടി, അജി ജോൺ, ഉമ്മൻ ഡാനിയൽ എന്നിവർ മരുമക്കളും, മെലിസ, മെറിൻ, എലീന, ഷോൺ, മേഗൻ, ആഷ്‌ലി, ജോഷ്വ, സാറ എന്നിവർ കൊച്ചുമക്കളുമാണ്. പൊതുദർശനവും, സംസ്കാര ശുശ്രൂഷകളും: 2025 ഒക്ടോബർ 22 ബുധനാഴ്ച രാവിലെ 9:15 മുതൽ ഉച്ചയ്ക്ക് 12:15 വരെ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ ചർച്ചിൽ വച്ച് നടത്തപ്പെടും. (10197 Northeast Ave, Philadelphia, PA 19116) സംസ്കാര ശുശ്രൂഷകൾക്ക് അസെൻഷൻ മാർത്തോമ്മാ ചർച്ച് വികാരി ഫാ. ജോജി എം.ജോർജ് നേതൃത്വം നൽകും. അതിനെത്തുടർന്ന്, ഉച്ചയ്ക്ക് 12:45…

ലൈല അനീഷ് ന്യൂയോർക്കിൽ നിര്യാതയായി; പൊതുദർശനം ശനിയാഴ്ച, സംസ്കാരം തിങ്കളാഴ്ച

ന്യൂയോർക്ക് : ന്യൂയോർക്ക് ഐലാൻഡിയയിൽ  താമസിക്കുന്ന തിരുവനന്തപുരം ഇടവക്കോട് മാമംഗലത്തു  അനീഷ് കെ. വി യുടെ  ഭാര്യ ലൈല അനീഷ്(61) നിര്യാതയായി. ഇരവിപേരൂർ  ചക്കുംമൂട്ടിൽ പരേതരായ സി. എം. ജോർജ്  – മറിയാമ്മ ജോർജ്   ദമ്പതികളുടെ മകളാണ് പരേത. മകൻ: അബിജിത്, മരുമകൾ: റിയ, കൊച്ചുമകൻ: ഇമ്മാനുവേൽ സഹോദരർ: പരേതനായ വറുഗീസ് മാത്യു, ലിസിയമ്മ വറുഗീസ് (തിരുവല്ല), ജേക്കബ് വറുഗീസ് (യു.എസ്.എ), ജോൺ വറുഗീസ് (ഇരവിപേരൂർ), റെജി വറുഗീസ് (യു.എസ്.എ) സംസ്കാര ശുശ്രുഷകൾ ഒക്ടോബർ  25, 27 (ശനി, തിങ്കൾ) ദിവസങ്ങളിൽ ഈസ്‌റ്റേൺ ലോങ്ങ് ഐലൻഡ് ശാലേം മാർത്തോമ്മ ദേവാലയത്തിൽ വെച്ചു നടത്തപ്പെടും. ഒക്ടോബർ 25-നു ശനിയാഴ്ച വൈകുന്നേരം 5:00 മുതൽ 9:00 വരെ ശാലേം മാർത്തോമ്മ പള്ളിയിൽ (45 N. Service Road, Dix Hills, NY 11746) ഭൗതിക ശരീരം പൊതു ദർശനത്തിനു വെക്കുന്നതും ഒക്ടോബർ 27-നു തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ സംസ്കാര ശുശ്രുഷകൾ ആരംഭിക്കുന്നതും തുടർന്ന് പൈൻലോൺ മെമ്മോറിയൽ പാർക്ക് (2030 Wellwood Ave, Farmingdale,…

റവ തോമസ് മാത്യൂ പി.യുടെ മാതാവ്,അനാമ്മ തോമസ് (82) അന്തരിച്ചു

തലവടി/ഡാളസ് : പരുവമൂട്ടിൽ വീട്ടിൽ അനാമ്മ തോമസ് (82),അന്തരിച്ചു .ഡാളസ് സെന്റ്‌ പോൾസ് മാർത്തോമാ ചർച്   മുൻ വികാരിയും.  കൈതകുഴി സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിലെ വികാരിയുമായ  റെവ. തോമസ് മാത്യൂ പി.യുടെ മാതാവാണു പരേത അന്തിമോപചാര ചടങ്ങുകൾ ഒക്ടോബർ 20-ന് രാവിലെ 11:30ന് വീട്ടിൽ ആരംഭിച്ച്, തുടർന്ന് 1:00 മണിക്ക് തളവാടി സെന്റ് ജോൺസ് മാർത്തോമാ ദേവാലയത്തിൽ ശുശ്രൂഷ നടക്കും.

കരിങ്കുറ്റിമണ്ണിൽ മത്തായി ഏബ്രഹാമിന്റെ ഭാര്യ ഏലീയാമ്മ ഏബ്രഹാം ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ സജീവാംഗം റാന്നി ചെട്ടിമുക്ക് കരിങ്കുറ്റിമണ്ണിൽ മത്തായി ഏബ്രഹാമിന്റെ ഭാര്യ ഏലീയാമ്മ ഏബ്രഹാം (പൊടിയമ്മ -93) ന്യൂയോർക്കിൽ നിര്യാതയായി. റാന്നി കാച്ചാണത്ത് കുടുംബാഗമാണ് പരേത. മക്കൾ: പാസ്റ്റർ മൈക്കിൾ ജോൺസൺ, അമ്മിണി തോമസ്, ഏബ്രഹാം കെ. ഏബ്രഹാം, ലീലാമ്മ തോമസ്, ജെസി സാമുവേൽ (എല്ലാവരും യു.എസ്.എ). മരുമക്കൾ: ഓതറ പൊന്നോലിൽ ഡെയ്സി ജോൺസൺ, റാന്നി കുടമല പരേതനായ നൈനാൻ തോമസ്, കാനം തയ്യാലയ്ക്കൽ അമ്മിണി ഏബ്രഹാം, കുമ്പനാട് തിക്കോയിപ്പുറത്ത് സാം തോമസ്, പന്തളം കോടിയാട്ട് നൈനാൻ സാമുവേൽ. (എല്ലാവരും യു.എസ്.എ) സംസ്കാര ശുശ്രുഷകൾ 20, 21 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഐ.സി.എ സീനിയർ ശുശ്രൂഷകൻ റവ. സാബു വർഗീസിന്റെ ചുമതലയിൽ ന്യുയോർക്കിൽ നടത്തപ്പെടും. 20 ന് തിങ്കളാഴ്ച വൈകിട്ട് 5 മുതൽ 8.30 വരെ ഇൻഡ്യാ ക്രിസ്ത്യൻ അസംബ്ലി ദൈവസഭയിൽ (100…

കെ.എം. ഫിലിപ്പ് (79) ഡാളസില്‍ അന്തരിച്ചു

ഡാളസ്: കരിപ്പുഴ കാരനാട്ടു കുടുംബാംഗം കെ.എം. ഫിലിപ്പ് (നെബു) ഒക്ടോബര്‍ 17 വെള്ളിയാഴ്ച ഡാളസിൽ അന്തരിച്ചു ഡാളസ് സെന്റ് ജോർജ്ജ് മലങ്കര ഓർത്തഡോക്സ്‌ ഇടവകാംഗമാണ്. ഭാര്യ:ഏലിയാമ്മ (മോളി) എഴുമറ്റൂർ കുന്നുംപുറത്തു കുടുംബാംഗം. മക്കൾ: സിമി ബിനോജ് (ഡാളസ്), മാത്യു ഫിലിപ്പ് (ഹൂസ്റ്റൺ). മരുമക്കൾ: ബിനോജ് പീറ്റർ, ഏമി മാത്യു സഹോദരങ്ങൾ: കുര്യൻ മാത്യു, പരേതരായ റോയ് മാത്യു, ബാബു മാത്യു, ജോർജ്ജ് മാത്യൂസ് (സണ്ണി), ശാന്തമ്മ ജേക്കബ് ശവസംസ്കാര ചടങ്ങുകളുടെയും ശുശ്രൂഷയുടെ വിശദാംശങ്ങൾ പിന്നീട് കൂടുതൽ വിവരങ്ങൾക്കു മാത്യു: 9723109404

അശോക് നായർ ഡാലസിൽ അന്തരിച്ചു

ഫ്രിസ്കോ ( ഡാലസ് ):റാന്നി പുല്ലു പുറം തറ മണ്ണിൽ അശോക് നായർ(63) ഡാലസിൽ ഒക്ടോബർ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് അന്തരിച്ചു കേരളത്തിൽ നിന്നും അമേരിക്കയിൽ എത്തിയ അശോക് നായർ നിരവധി വർഷം ന്യൂജേഴ്സിയിലെ താമസത്തിനു ശേഷം 20 വർഷം മുൻപാണ് ഡാലസിലെ ഫ്രിസ്‌കോയിൽ താമസമാക്കിയത് .സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു . ഭാര്യ : ശ്രീകല അശോക് മക്കൾ :സാഗർ നായർ ,സ്വാതി നായർ മരുമക്കൾ :മോനിഷ മോഹൻ അശ്വൻ നായർ സഹോദരങ്ങൾ :സരസമ്മ നായർ ന്യൂജേഴ്സി ,പത്മിനി പിള്ള ,ലളിതാ ഗംഗാധരൻ ഇരുവരും ഇന്ത്യ ലീല സ്വാമി ഒഹായോ ,തങ്കമണി നായർ ന്യൂജേഴ്സി ,അജയ് നായർ ന്യൂജേഴ്സി സംസ്കാര ചടങ്ങുകൾ പിന്നീട് ഡാളസിൽ ഗുരുസ്വാമി പാർത്ഥസാരഥി പിള്ളയുടെ മുഖ്യകാർമികത്വത്തിൽ കൂടുതൽ വിവരങ്ങൾക്ക്: അജയ് നായർ 2015728531

ചാക്കോ ജോൺ സിയാറ്റിൽ അന്തരിച്ചു

സിയാറ്റിൽ (വാഷിംഗ്‌ടൺ): തൃശ്ശൂർ കൂട്ടാല പുത്തൻപുരയ്ക്കൽ ജോൺ മകൻ ചാക്കോ (കുഞ്ഞച്ചൻ 81)സിയാറ്റിൽ അന്തരിച്ചു.സിയാറ്റിൻ ഐ പി സി സഭ അംഗമാണ് ഭാര്യ :സാറാമ്മ (കുഞ്ഞു പെണ്ണ് ) മക്കൾ ബിജു ചാക്കോ (മെയ്ജോ), മിനി ജോസ് മരുമക്കൾ ജെസ്സിബിജു ,ജോസ് (എല്ലാവരും സിയാറ്റിൽ ) കൂടുതൽ വിവരങ്ങൾക്ക് ബിജു ചാക്കോ 425 350 1339 സംസ്കാരം പിന്നീട്

പാസമ്മ പോൾ ദാസ് (പൊന്നമ്മ-76) റോക്ക് ലാൻഡിൽ അന്തരിച്ചു

വാലി കോട്ടേജ്, ന്യു യോർക്ക്: പാസമ്മ പോൾ ദാസ് (പൊന്നമ്മ-76) റോക്ക് ലാൻഡിൽ ഒക്ടോബർ 10 ന് അന്തരിച്ചു. 76-മത്   ജന്മദിനത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു അന്ത്യം. പ്രമുഖ കമ്യുണിറ്റി നേതാവും സാമൂഹിക പ്രവർത്തകനുമായ തിരുവനന്തപുരം സ്വദേശി  മത്തായി പി. ദാസിന്റെ പത്നിയാണ്. ഇടയ്ക്കോട്   ഗ്രാമത്തിൽ ജനിച്ച അവർ പരേതനായ സ്‌കൂൾ പിൻസിപ്പൽ പോൾ ഡേവിഡിന്റെയും സ്നേഹപ്പൂ പോളിന്റെയും അഞ്ച് മക്കളിൽ മൂന്നാമത്തെയാളായിരുന്നു.  മാർത്താണ്ഡം വനിതാ കോളേജിൽ  പഠിച്ച അവർ    അമേരിക്കയിലേക്ക് താമസം മാറിയ ശേഷം ആൽബനിയിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന്  കമ്പ്യൂട്ടറിൽ ബിരുദം നേടുകയും ചെയ്തു. 1970-ൽ  മത്തായി പി. ദാസിനെ വിവാഹം കഴിച്ചു. പിറ്റേ വര്ഷം  യുഎസിലെത്തി.  ആദ്യം ആൽബനിയിലും തുടർന്ന് ബ്രോങ്ക്‌സിലും താമസിച്ചു. 1986-ൽ കുടുംബം  റോക്ക്‌ലാൻഡ് കൗണ്ടിയിൽ സ്ഥിരതാമസമാക്കി. ന്യൂ സിറ്റിയിലെ സെന്റ് ജോർജ്…

തോമസ് ജേക്കബ് (ഉണ്ണി-81) ന്യുജെഴ്‌സിയില്‍ അന്തരിച്ചു

ഹില്‍സ്‌ബൊറോ, ന്യു ജെഴ്‌സി: കോട്ടയം കളത്തിപ്പടി കേളയില്‍ തോമസ് ജേക്കബ് (ഉണ്ണി-81) ന്യു ജെഴ്‌സിയില്‍ ഒക്ടോബര്‍ 12-നു അന്തരിച്ചു. ഭാര്യ ഈട്ടിമൂട്ടില്‍ മോളി ജേക്കബ്, തെങ്ങുക്കാവ് മക്കള്‍: ജെന്നി, ജെമി, ഗായിക ജിനു മരുമക്കള്‍: അനിഷ്, ലിലിബ്, വിശാല്‍ കൊച്ചുമക്കൾ: ഐസക്ക്, ഗ്രേസ് പൊതുദര്‍ശനം: ഒക്ടൊബര്‍ 16 വ്യാഴം വൈകിട്ട് 6 മണി. 7:30 വി. കുര്‍ബാന: സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, 508 എലിസബത്ത് അവന്യു, സോമര്‍സെറ്റ്, ന്യു ജെഴ്‌സി- 08873 സംസ്‌കാര ശുശ്രുഷ ഒക്ടോബര്‍ 17 വെള്ളി രാവിലെ 9 മണി: സെന്റ് തോമസ് ചര്‍ച്ച് തുടര്‍ന്ന് സംസ്‌കാരം റെസറക്ഷന്‍ സെമിത്തെരി, 899 ഈസ്റ്റ് ലിങ്കന്‍ അവന്യു, പിസ്‌കറ്റവേ, ന്യു ജെഴ്‌സി-08854