സ്റ്റീഫൻ ജോസഫ് (85) നിര്യാതനായി

ന്യൂയോർക്ക്: ഇടുക്കി ഭൂമിയാംകുളം മണ്ണാർകാട്ടിൽ സ്റ്റീഫൻ ജോസഫ് (85 വയസ്സ് ) നിര്യാതനായി. ഭാര്യ മേരി സ്റ്റീഫൻ കോട്ടയം പുന്നത്തറ പനന്താനത്ത് കുടുംബാംഗമാണ്. മക്കൾ: വൽസമ്മ, ജോസ് (ഇറ്റലി), സെലിൻ രാജു (ന്യൂയോർക്ക്), ജോയി, തോമസ്, റെജി, സണ്ണി മരുമക്കൾ: ഫിലിപ്പ്, രാജു (ന്യൂയോർക്ക്) ജോളമ്മ (ഇറ്റലി), വിജി, ലാലി, ബിന്ദു , സോഫിയ. ശവസംസ്കാര ശുശ്രൂഷകൾ മെയ് 29 ന് ഞായറാഴ്ച രാവിലെ 10 മണിക്ക്‌ ഭൂമിയാംകുളത്തെ ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ ഇടവക ദേവാലയമായ തടിയംപാട് ഫാത്തിമാമാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ നടത്തുന്നതും ശുശ്രൂഷകൾക്കു ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ : ApnadesTV Facebook streaming Link* https://www.facebook.com/Apnadestv/ കൂടുതൽ വിവരങ്ങൾക്ക്: ഷെഞ്ജു രാജു – ന്യൂയോർക്ക് 914 386 0286, റജി സ്റ്റീഫൻ (ഇന്ത്യ) (91) 790 28…

ടി.ജെ. ജോണ്‍ (ബാബു-68) നിര്യാതനായി

പുല്ലാട്: പുല്ലാട് തെള്ളിയൂര്‍ തെക്കേല്‍ കുടുംബാംഗം ശ്രീ.ടി.ജെ.ജോണ്‍(ബാബു-68) നിര്യാതനായി. സംസ്‌ക്കാരം മെയ് -27 -ാം തീയതി വെള്ളിയാഴ്ച വള്ളിക്കാല ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍ നടക്കും. വള്ളിക്കാല ചര്‍ച്ച് ഓഫ് ഗോഡ് സഭയിലെ സജീവാംഗമായിരുന്നു പരേതന്‍. ഇടയാറന്‍മുള കുന്നത്തുപറമ്പില്‍ പരേതയായ അന്നമ്മയാണ് ഭാര്യ. മക്കള്‍ ടെസ്സല്‍ ജോണ്‍, ടെസ്സി തോമസ്(ഡാലസ്). ടീന ടെസ്സന്‍(കുവൈറ്ര്), എബി തോമസ്(ഡാലസ്,യു.എസ്.എ.) എന്നിവര്‍ മരുമക്കളും ജോവല്‍, ജാസ്മിന്‍, ജോഹന്‍, ജെഹോന എന്നിവര്‍ കൊച്ചു മക്കളുമാണ്. മെയ് 27-ാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തില്‍ വെച്ചുള്ള ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ചര്‍ച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയില്‍ സംസ്‌ക്കാരം. ഫിന്നി കോര, ഡാളസ്

എം.സി. ചാക്കോ മണ്ണാർകാട്ടിൽ (85) അന്തരിച്ചു

നീണ്ടുർ: സഞ്ചാര സാഹിത്യകാരൻ എം.സി. ചാക്കോ മണ്ണാർകാട്ടിൽ, 85, അന്തരിച്ചു.നീണ്ടുർ മണ്ണാർകാട്ടിൽ പോത്തൻ ചാക്കോയുടെയും മറിയാമ്മയുടെയും അഞ്ചു മക്കളിൽ നാലാമനായിരുന്നു. സഹോദരരാരും ജീവിച്ചിരിപ്പില്ല. 1989-ൽ അമേരിക്കയിലെത്തി. തുടർന്ന് 10 വര്ഷം ഇവിടെ ജോലി ചെയ്ത  ശേഷം റിട്ടയർ ചെയ്തു. അമേരിക്ക: സ്വാതന്ത്യത്തിന്റെ നാട്, കാനഡ: ഭുമിയുടെ ധാന്യപ്പുര, മെക്‌സിക്കോ: ചരിത്രം ഉറങ്ങുന്ന ഭുമി, ഇസ്രയേല്‍ യാത്ര, ക്യുബയും അയല്‍ രാജ്യങ്ങളും, ഹാവായ്: അഗ്നിപര്‍വതങ്ങളുടെ നാട്, ഇറാക്കിന്റെ വര്‍ത്തമാനം, പാക്കിസ്ഥന്‍ വിശേഷങ്ങള്‍; പാനമ-പെറു-മാച്ചുപിച്ചു യാത്ര, യു.എ.ഇ.-ലബനന്‍-തുര്‍ക്കി യാത്ര, ഭാരത യാത്ര എന്നീ പതിനൊന്നു യാത്രാവിവരണങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭാര്യ അന്നമ്മ  ടീച്ചർ (ഹിന്ദി അന്നമ്മ) നീണ്ടൂർ അത്തിമറ്റത്തിൽ കുടുംബാംഗം.  മക്കൾ: ബീന ജോസഫ് & ടോമി പീടികയിൽ, ന്യു ജേഴ്‌സി; ബിനോയി & ബീന പടവത്തിയിൽ, ഓസ്റ്റിൽ, ടെക്സസ്; ബിന്ദു ജോയി & സജു ജോയി, പിറ്റസ്ബർഗ്, പെൻസിൽവേനിയ; ബിനു…

ആ ദീപം പൊലിഞ്ഞു: ഫൊക്കാന മുന്‍ പ്രസിഡന്റും സാമൂഹ്യപ്രവര്‍ത്തകയുമായ മറിയാമ്മ പിള്ള അന്തരിച്ചു

ചിക്കാഗോ: അമേരിക്കയില്‍ അറിയപ്പെടുന്ന വനിതാ നേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ മറിയാമ്മ പിള്ള അന്തരിച്ചു. ഫൊക്കാന മുന്‍ പ്രസിഡന്റായിരുന്നു. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മാത്രമല്ല, ചിക്കാഗോയിലെ ഇന്ത്യന്‍ സമൂഹത്തില്‍ തനതായ പ്രവര്‍ത്തന മികവിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു മറിയാമ്മ പിള്ള. ചിക്കാഗോയിലെത്തുന്ന ഏതൊരു മലയാളിക്കും തൊഴില്‍ നേടുന്നതിന് മറിയാമ്മ പിള്ളയുടെ സഹായഹസ്തം എപ്പോഴുമുണ്ടായിരിക്കും എന്ന് അവരുമായി പരിചയപ്പെടുന്ന ആര്‍ക്കും മനസ്സിലാകും. അങ്ങനെ മലയാളികള്‍ക്ക്‌ തൊഴില്‍ നേടുന്നതിന്‌ സഹായിച്ച അദ്ധ്വാനശീല എന്ന നിലയിലും ‘ഉരുക്കു വനിത’ എന്ന പേരിലും അറിയപ്പെട്ടിരുന്ന മറിയാമ്മ പിള്ള, 2012-ല്‍ ഫൊക്കാനയുടെ പ്രസിഡന്റ് പദവിയിലെത്തിയതോടെ ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി സ്‌ത്രീ ശക്തിയും തെളിയിച്ചു. അമേരിക്കയുടെ ഇതര ഭാഗക്കാര്‍ക്ക്‌ മറിയാമ്മ പിള്ള അപരിചിതയായിരിക്കാമെങ്കിലും ചിക്കാഗോക്കാര്‍ക്ക്‌ അവര്‍ ചിരപരിചിതയാണ്‌. മലയാളി സ്‌ത്രീകള്‍ക്ക്‌ അഭിമാനിക്കാവുന്ന വ്യക്തിത്വമാണ്‌ മറിയാമ്മ പിള്ളയുടേതെന്ന്‌ ചിക്കാഗോയിലെ മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. പൊതുപ്രവര്‍ത്തന രംഗത്ത്‌ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും…

മൂലേപ്പറമ്പില്‍ എലിസബത്ത് സിറിയക്ക് ഫിലാഡല്‍ഫിയായില്‍ നിര്യാതയായി

ഫിലാഡല്‍ഫിയ: കോട്ടയം മാന്‍വെട്ടം മൂലേപ്പറമ്പില്‍ ചാക്കോ സിറിയക്കിന്‍റെ ഭാര്യ എലിസബത്ത് സിറിയക്ക് (69) മെയ് 20 വെള്ളിയാഴ്ച ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. പരേതരായ പന്തളം പട്ടംതാനത്തു മത്തായിയും അന്നമ്മയുമാണു മാതാപിതാക്കള്‍. മക്കള്‍: സിജി സിറിയക്ക്, സ്റ്റെല്ല സന്തോഷ് (അയര്‍ലണ്ട്). മരുമക്കള്‍: ജെസി സിറിയക്ക്, സന്തോഷ് വര്‍ഗീസ് (അയര്‍ലണ്ട്). പി. എം. മാത്യു ഏകസഹോദരനും (ഇന്‍ഡ്യ), അലിസ, ആല്‍ബിയോണ്‍, അലക്സ്, അലന്‍, അന്ന, ആരണ്‍ എന്നിവര്‍ കൊച്ചുമക്കളും. പൊതുദര്‍ശനം: മെയ് 27 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മുതല്‍ ഏഴുവരെ സെ. തോമസ് സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115) ഏഴു മുതല്‍ എട്ടു വരെ വിശുദ്ധ കുര്‍ബാന. സംസ്ക്കാരശൂശ്രൂഷകള്‍: മെയ് 28 ശനിയാഴ്ച്ച രാവിലെ 8:30 മുതല്‍ 9:00 വരെ പൊതുദര്‍ശനം. 9:00 മുതല്‍ ദിവ്യബലിയും, ശവസംസ്ക്കാരശൂശ്രൂഷകളും സീറോമലബാര്‍ പള്ളിയില്‍. തുടര്‍ന്ന് ഭൗതിക ശരീരം ബെന്‍സേലത്തുള്ള…

സാമുവേൽ ജോസഫ് (51) ഡാളസില്‍ അന്തരിച്ചു

ഡാളസ്: ചെങ്ങന്നൂർ കൊടുകുളഞ്ഞി വട്ടേക്കാട്ടു സാമുവേൽ ജോസഫ് (വിനു 51) ഹൃഹൃദ്രോഗത്തെത്തുടർന് ഡാളസിലെ മെസ്കീറ്റില്‍ അന്തരിച്ചു. വട്ടേക്കാട് കൊടുകുളഞ്ഞി ജോൺ ജോസഫിന്റേയും പരേതയായ സൂസി ജോസഫിന്റേയും മകനാണ്. സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്. ഭാര്യ: ജൂലി അബ്രഹാം (എടത്വ വള്ളത്തിൽ കുടുംബാംഗമാണ്). മകൻ: ആൽവിൻ ജോൺ. വീണ ആശിഷ് (മിഷിഗൺ) ഏക സഹോദരിയാണ്. പൊതു ദർശനവും സംസ്കാരവും: മെയ് 18 ബുധനാഴ്ച രാവിലെ 10 മുതൽ 1 വരെ സ്ഥലം: ന്യൂഹോപ് ഫ്യൂണറൽ ഹോം , ടെക്സസ് 75182 LIVE STREAM.WWW.PROVISIONTV.IN

ശാന്തമ്മ ഉണ്ണിത്താൻ (78) അന്തരിച്ചു

ന്യൂയോർക്ക്/അടൂർ: അടൂർ മണക്കാല കോടംവിളയിൽ പരേതനായ സുകുമാരൻ ഉണ്ണിത്താന്റെ ഭാര്യ ശാന്തമ്മ ഉണ്ണിത്താൻ (78) അന്തരിച്ചു. മക്കൾ: ഫൊക്കാന നേതാവ് ശ്രീകുമാർ ഉണ്ണിത്താൻ (ന്യൂയോർക്ക്), ശ്രീലത രമേശ് (മുൻ ജില്ലാ പഞ്ചായത്തു മെംബർ) മരുമക്കൾ: ആർ രമേശ്, പരേതയായ ഉഷ ഉണ്ണിത്താൻ. കൊച്ചുമക്കൾ: അരവിന്ദ് രമേശ്, അഭിനന്ദ് രമേശ്, ശിവ ഉണ്ണിത്താൻ, വിഷ്ണു ഉണ്ണിത്താൻ. സംസ്കാരം മെയ് 17-നു രണ്ടു മണിക്ക് ശേഷം വീട്ടുവളപ്പിൽ നടത്തും.

എ.ഇ. തോമസ് നിര്യാതനായി

ഹൂസ്റ്റൺ: പൂവത്തൂർ ഏറന്നൂർ (മണ്ണാകുന്നിൽ) എ.ഇ. തോമസ് (തമ്പിച്ചായൻ – 91 വയസ്സ്) നിര്യാതനായി. ഭാര്യ കുഞ്ഞുഞ്ഞമ്മ തോമസ് കങ്ങഴ അരയാലുങ്കൽ പാടത്തുമാപ്പിള കുടുംബാംഗമാണ്. മക്കൾ: ശുഭ തോമസ് (ദോഹ), ബിനു തോമസ് (ഹൂസ്റ്റൺ,യുഎസ്‌എ) സുനിൽ തോമസ് (മനോരമ ഏജൻറ്, നെല്ലിക്കൽ) മരുമക്കൾ: തോമസ് കുര്യൻ (ദോഹ), ഷൈനി തോമസ് (ഹൂസ്റ്റൺ), ഷൈനി സുനിൽ കൊച്ചുമക്കൾ: അക്സ തോമസ്, ഹന്നാ തോമസ്, നെവിൻ ബിനു, കെവിൻ ബിനു, ഏബെൽ സുനിൽ. സംസ്കാര ശുശ്രൂഷകൾ മെയ് 14 ന് ശനിയാഴ്ച രാവിലെ 11:30 ന് പൂവത്തൂർ സെന്റ് ജോസഫ് സിഎസ്ഐ ദേവാലയത്തിൽ. ശുശ്രൂഷകൾക്ക് ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക്: ബിനു തോമസ് – 214 763 7304 (വാട്ട്സ്ആപ്പ്), (91) 9188728371 (ഇന്ത്യ)

തനുജ എബ്രഹാം (38) അന്തരിച്ചു

ഡാളസ്: മല്ലപ്പള്ളി ആനിക്കാട് അമ്പുക്കയത്ത് കുര്യന്‍ എബ്രഹാമിന്റെ (മുന്‍ കേരളാ ഇന്‍ഡസ്ട്രീസ് എം.ഡി.) മകന്‍ അനീഷിന്റെ ഭാര്യ തനൂജ (38) ഹൂസ്റ്റണില്‍ മെയ് 1-ന് നിര്യാതയായി. തിരുവനന്തപുരം കവടിയാര്‍ പറമ്പില്‍ പരേതനായ പി.ജി. മാത്യുവിന്റേയും ആലീസ് ചെറിയാന്റേയും മകളാണ്. സംസ്‌ക്കാരം മെയ് 5 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ പള്ളിയില്‍. യുണൈറ്റഡ് ഹെല്‍ത്ത്‌കെയറില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു പരേത. അതുപോലെ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വിര്‍ജീനയിലെ ആക്റ്റിവ് ചര്‍ച്ച് മെമ്പര്‍ ആയിരുന്നു. അവസാന മുഹൂര്‍ത്തത്തില്‍ പോലും തനൂജ ദൈവത്തെ പുകഴ്ത്തി പാടുകയായിരുന്നു എന്ന് കുടുബാംഗങ്ങള്‍ പറയുന്നു മക്കള്‍: ടാനിയ (11), എയിഡന്‍ (8). ഡാളസിലെ താമസക്കാരിയായ സ്മിത എബ്രഹാം ഏക സഹോദരിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി കോവൂര്‍ 972 955 4211, ദീപു എബ്രഹാം 214 529 5950, ജൂലീയാനാ 972 955…

ജേക്കബ് കോശി (ജെക്കു) നിര്യാതനായി

ഹൂസ്റ്റൺ: തിരുവല്ല മേപ്രാൽ പൂതികോട്ട് മൂന്നാം മഠം കുടുംബാംഗം കൊല്ലം ന്യൂ ഇന്ത്യ അഷ്വറൻസ് റിട്ടയേർഡ് മാനേജർ (കൊച്ചി കലൂർ കത്രിക്കടവ് ഡിഡി പ്ലാറ്റിനം പ്ലാനറ്റ്) ജേക്കബ് കോശി (ജെക്കു – 63 വയസ്സ്) നിര്യാതനായി. ഭാര്യ വെൺമണി തെക്കേതിൽ മലയിൽ അനിത ജേക്കബ് (റിട്ട. അദ്ധ്യാപിക) മക്കൾ: റൂബൻ (എജിലിറ്റി സിഐഎസ് ന്യൂസിലൻഡ്), ധനുഷ് ( സി സ്‌ക്വയർ ഇൻഫോ സൊല്യൂഷൻസ് കൊച്ചി) മരുമകൾ : നെടുങ്ങാടപ്പള്ളി പന്നിക്കുഴി കരോട്ട് മിലൻ (ഓസ്‌ട്രേലിയ) സഹോദരങ്ങൾ : കോശി.പി (റജി – കൈപ്പനാട്ട് പുത്തൻപുരയിൽ, പുതുപ്പള്ളി) (റിട്ട. മാനേജർ പഞ്ചാബ് നാഷണൽ ബാങ്ക്), ജയാ ജോർജ് ( എറണാകുളം) ഭാര്യാ സഹോദരങ്ങൾ : സിബി റോയ്, എറണാകുളം (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), ഷാജൻ ജോർജ് (ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക മുൻ വൈസ് പ്രസിഡണ്ട് )…