ഒറിഗണ്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടി അട്ടിമറി വിജയം നേടുമെന്ന് സര്‍വ്വെ

ഒറിഗണ്‍: 1987 മുതല്‍ തുടര്‍ച്ചയായി ഒറിഗണ്‍ ഗവര്‍ണര്‍ സ്ഥാനം വഹിച്ചിരുന്ന ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഇത്തവണ സ്ഥാനം നിലനിര്‍ത്താനാവില്ലെന്ന് സര്‍വ്വെ. മാത്രമല്ല റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി അട്ടിമറി വിജയം നേടുമെന്നും സര്‍വ്വെ ഫലം ചൂണ്ടിക്കാട്ടുന്നു. ഇത്തവണ കടുത്ത മത്സരം കാഴ്ചവെയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ക്രിസ്റ്റില്‍ ഡ്രേസണ്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ സ്ഥാനം നിലനിര്‍ത്തുന്നതിന് നിലവിലുള്ള ഗവര്‍ണര്‍ കേറ്റി ബ്രൗണിനെ തന്നെയാണ് ഡമോക്രാറ്റിക് പാര്‍ട്ടി കളത്തിലിറക്കിയിരിക്കുന്നത്. പ്രധാന രണ്ടു പാര്‍ട്ടികളും തമ്മിലുള്ള മത്സരം മുറുകുമ്പോള്‍ അപ്രധാനമല്ലാത്ത ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥികൂടി (ബെറ്റ്‌സ് ജോണ്‍സണ്‍) രംഗത്തുള്ളത് ഇരുവരുടേയും ചങ്കിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സഭയുടെ മുന്‍ ന്യൂനപക്ഷ നേതാവായിരുന്ന ക്രിസ്റ്റില്‍ ഒറിഗണ്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഭവനരഹിതരുടെ പ്രശ്‌നവും, വര്‍ധിച്ചുവരുന്ന അക്രമങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെടുന്നതും തെരഞ്ഞെടുപ്പ് വിഷയമാകുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് നിലവിലുള്ള ഗവര്‍ണര്‍ പരാജയപ്പെടുന്നു. സംസ്ഥാനത്തെ 64 ശതമാനം സര്‍വ്വെയില്‍ പങ്കെടുത്ത വോട്ടര്‍മാര്‍…

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ തരൂരിനെ ഭയക്കുന്നതെന്തിന്?

തിരുവനന്തപുരം: ഒക്‌ടോബർ നാലിന് എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരിച്ചറിയല്‍ ഐഡി കാർഡ് വാങ്ങാൻ ശശി തരൂർ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയപ്പോൾ പ്രവർത്തകരുടെ സാന്നിധ്യം കണ്ട് തരൂർ പോലും ഞെട്ടി. ആയിരത്തിലധികം യൂത്ത് കോൺഗ്രസുകാരും സാധാരണ പ്രവർത്തകരും തരൂരിനെ കാണാനും സ്വീകരിക്കാനും അവിടെ തടിച്ചുകൂടി. എന്നാൽ, തരൂർ വരുന്നുണ്ടെന്നറിഞ്ഞ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ മുങ്ങി. പാർട്ടി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യൂ രാധാകൃഷ്ണന് തിരിച്ചറിയൽ കാർഡ് വിതരണ ചുമതലയുള്ളതിനാൽ മുങ്ങാനായില്ല. കേരളത്തിലെ മുതിർന്ന നേതാക്കൾ തരൂരിനെ അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തിൽ നിന്നുള്ള രണ്ട് ലോക്‌സഭാ എംപിമാർ തരൂരിന് പരസ്യ പിന്തുണ അറിയിച്ചു കഴിഞ്ഞു. എറണാകുളം എംപി ഹൈബി ഈഡൻ, കോഴിക്കോട് എംപി എം കെ രാഘവൻ, മാത്യു കുഴൽനാഥൻ എംഎൽഎ എന്നിവർ ഒരു ഘട്ടത്തിൽ പിന്തുണയുമായി എത്തിയെങ്കിലും മുതിർന്ന നേതൃത്വം ഇടപെട്ട് മുന്നറിയിപ്പ്…

ഡോ. ശശി തരൂരിന് ഐ.ഒ.സി-യു.എസ്.എ കേരള ചാപ്റ്ററിന്റെ പിന്തുണ: പ്രസിഡണ്ട് ലീല മാരേട്ട്

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ശശി തരൂരിനെ പിന്തുണയ്ക്കുന്നതായി ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട് പറഞ്ഞു. മുഴുവൻ അമേരിക്കൻ മലയാളികളുടെയും പിന്തുണ ഡോ തരൂരിനാണെന്നും അവർ കൂട്ടിച്ചേർത്തു. വലിയ തളർച്ചയെ നേരിടുന്ന കോൺഗ്രസിനെ ഇന്നത്തെ അവസ്ഥയിൽ നിന്നും കരകയറ്റാൻ ഡോ ശശി തരൂരിനെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ലീല മാരേട്ട് കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ഇപ്പോഴത്തെ മുന്നേറ്റത്തിനു തടയിടണമെങ്കിൽ പുതിയ തലമുറയെ ഉണർത്തേണ്ടത് അനിവാര്യമാണ്. ഇന്ത്യയുടെ വിശ്വപൗരൻ എന്ന പേരിൽ അറിയപ്പെടുന്ന കേരളത്തിന്റെ അഭിമാന പുത്രനാണ് ശശി തരൂർ. നിര്ഭാഗ്യംകൊണ്ടു മാത്രം ഉ.എൻ. സെക്രെട്ടറി ജനറൽ സ്ഥാനം നഷ്ട്ടപെട്ട തരൂർ സ്വന്തം നിലയിൽ ഉയർന്നു വന്ന കഴിവുറ്റ ഭരണാധികാരിയും രാഷ്ട്രീയ നയതന്ത്രജ്ഞനുമാണ്. തരൂരിന്റെ നയതന്ത്ര പരിചയവും രാഷ്ട്ര നേതാക്കന്മാരുമായുള്ള ബന്ധവും കക്ഷി രാഷ്ട്രീയ ബന്ധമന്യേ ഭാരതത്തിലെ ഭരണാധികാരികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സിറിയയിൽ കുടുങ്ങിപ്പോയ മലയാളികളെ…

ലിന ഹിഡെല്‍ഗൊയും അലക്‌സ് മീലറും തമ്മിലുള്ള മത്സരം പ്രവചനാതീതം

ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍) : ടെക്‌സസ് സംസ്ഥാനത്തെ സുപ്രധാന കൗണ്ടിയായ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഫിഡെല്‍ഗൊയും (ഡമോക്രാറ്റ്) അലക്‌സാഡ്രിയ ഡി മോറല്‍ മീലറും തമ്മിലുള്ള മത്സരം കടുക്കുന്നു.കോവിഡ് കാലഘട്ടത്തില്‍ പല വിവാദ തീരുമാനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ലിന വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കടുത്ത മത്സരമാണ് കാഴ്ച വയ്ക്കുന്നത്. തിരഞ്ഞെടുപ്പ് ദിവസം അടുത്തു വരുംതോറും ആരു ജയിക്കുമെന്നതു പ്രവചനാതീതമായിരുന്നു. ഇരുവരും ഹിസ്പാനിക്ക് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ശക്തരാണെന്നതാണ് ഇതിനു കാരണം. ഗര്‍ഭചിദ്രവും തുടര്‍ച്ചയായി നടക്കുന്ന അക്രമ സംഭവങ്ങളുമെല്ലാം തിരഞ്ഞെടുപ്പില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നു. 4.5 മില്യണ്‍ ജനസംഖ്യാണ് കൗണ്ടിയിലുള്ളത്. 2018 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് 31കാരിയായ ഹിഡല്‍ഗൊ ആദ്യമായി ഹാരിസ് കൗണ്ടിയുടെ തലപ്പത്ത് എത്തിയത്. ഹാരിസ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതയാണു ലിന. കൊളംബിയായില്‍ ജനിച്ച ലിന 2013 ല്‍ കൗമാര…

കേരളത്തിൽ കോൺഗ്രസിൽ ശശി തരൂർ ഒറ്റപ്പെട്ടു; ഖാർഗെയ്‌ക്കൊപ്പം നിൽക്കുന്നതായി നേതാക്കൾ

തിരുവനന്തപുരം: എഐസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ കേരളത്തിൽ തീർത്തും ഒറ്റപ്പെട്ടു. ശശി തരൂരിനെ പിന്തുണയ്ക്കാനോ കാണാനോ പോലും തയ്യാറല്ലെന്ന നിലപാടാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കള്‍ സ്വീകരിച്ചത്. ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്ന് എഐസിസി നേതൃത്വം പറയുന്നുണ്ടെങ്കിലും മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പമാണെന്ന സന്ദേശമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം നൽകുന്നത്. സ്ഥാനങ്ങളിലുള്ള നേതാക്കൾ ഈ നിലപാട് താഴെയുള്ളവരോട് വ്യക്തമായി അറിയിച്ചിട്ടുണ്ട്. തരൂരിനെ കാണാനോ ഒരു സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനോ കോണ്‍ഗ്രസിലെ ആരും ഇല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിലും ശശി തരൂരുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുത്തില്ല. തരൂര്‍ കെപിസിസിയില്‍ എത്തിയപ്പോള്‍ ഒരു നേതാവ് പോലും സ്വീകരിക്കാനില്ലാത്ത സ്ഥിതിയാണ് ഉണ്ടായത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും കെ. മുരളീധരനും തങ്ങൾ ഖാർഗെക്കൊപ്പമാണെന്ന് പരസ്യമാക്കി. നിലവിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം പൂർണമായും ശശി തരൂരിനെതിരായ…

മിസ്സോറി സിറ്റി മേയർ തിരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്

ഹൂസ്റ്റൺ: നവംബർ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോബിൻ ഇലക്കാട്ട് ! സെപ്തംബർ 29 നു വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റി ഹാളിൽ തിങ്ങി നിറഞ്ഞു നിന്ന സദസ്സിന്റെ മുമ്പിൽ റോബിൻ ഇലക്കാട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക കിക്ക്‌ ഓഫ് കർമ്മം നടത്തപ്പെട്ടു. കഴിഞ്ഞ രണ്ടു വര്‍ഷം മിസ്സോറി സിറ്റിയെ അമേരിക്കയിലെ ഏറ്റവം നല്ല നഗരങ്ങളിലൊന്നായി വളർത്തിയെടുത്ത, മലയാളികളുടെ മാത്രമല്ല ഏഷ്യൻ വംശജരുടെ അഭിമാനയായി മാറിയ റോബിൻ രണ്ടാംവട്ടവും മേയർ സ്‌ഥാനത്തേക്ക്‌ മത്സരിക്കുമ്പോൾ വിജയത്തിൽ കുറഞ്ഞു ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇലെക്ഷൻ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗം സാമൂഹ്യ സാംസകാരിക മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് പ്രൗഢ ഗംഭീരമായി. പ്രത്യേകിച്ച് മുൻ നിര രാഷ്ട്രീയ നേതാക്കന്മാരും അമേരിക്കൻ വംശജരുടെ വലിയ…

‘ശശി തരൂർ എലൈറ്റ് വിഭാഗത്തിൽ നിന്നുള്ളയാളാണ്’; കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഖാർഗെയെ പിന്തുണച്ച് അശോക് ഗെലോട്ട്

ന്യൂഡല്‍ഹി: മല്ലികാർജുൻ ഖാർഗെയ്ക്കും ശശി തരൂരിനും ഇടയിൽ പുതിയ പാർട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് തയ്യാറെടുക്കുമ്പോൾ, ശശി തരൂർ “ഉന്നത വിഭാഗ”ത്തിൽ പെട്ടയാളാണെന്ന് അവകാശപ്പെട്ട് കോൺഗ്രസ് മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്ത്. രാജസ്ഥാൻ പരാജയത്തിന് ശേഷം, ഗെഹ്‌ലോട്ട് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥി മത്സരത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. “മല്ലികാർജുൻ ഖാർഗെയ്ക്ക് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള അനുഭവമുണ്ട്, പാർട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്യക്തമായ വിജയിയാകും,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രകടമായ ശക്തിപ്രകടനമെന്ന നിലയിൽ, 30 ഓളം പാർട്ടി നേതാക്കളോടൊപ്പം ഖാർഗെ നാമനിർദേശ പത്രിക സമർപ്പിക്കാൻ വെള്ളിയാഴ്ച പാർട്ടി ആസ്ഥാനത്തെത്തി. ഗാന്ധിമാരുടെ പിന്തുണയുള്ള കർണാടകയിൽ നിന്നുള്ള പരിചയസമ്പന്നനായ കോൺഗ്രസുകാരനായ ഖാർഗെ അടുത്ത കോൺഗ്രസ് അദ്ധ്യക്ഷനാകാനുള്ള ഏറ്റവും പ്രിയപ്പെട്ടവനായി ഉയർന്നു. മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചതിന് ശേഷം ഞായറാഴ്ച ഗെഹ്‌ലോട്ട് മാധ്യമ പ്രവർത്തകരെ കണ്ടു. “ഖാർഗെയ്ക്ക്…

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: “എനിക്ക് യുവാക്കളുടെ ശബ്ദമാകണം” – ശശി തരൂര്‍

ന്യൂഡല്‍ഹി: പാർട്ടിയുടെ തലപ്പത്ത് എത്താന്‍ കോൺഗ്രസ് രാഷ്ട്രീയക്കാർ പരസ്പരം പോരാടുകയാണ്. പാർട്ടി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയില്ലെന്നും തങ്ങൾ നിഷ്പക്ഷത പാലിക്കുമെന്നും ഗാന്ധി കുടുംബം തന്നോട് പറഞ്ഞതായി കോൺഗ്രസ് എം പി ശശി തരൂർ ശനിയാഴ്ച പറഞ്ഞു. പിന്തുണയ്ക്കുന്നവരെ ഒറ്റിക്കൊടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ ശശി തരൂർ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി. 1956 ഒക്ടോബർ 14 ന് ബി ആർ അംബേദ്കർ തന്റെ അനുയായികൾക്കൊപ്പം ബുദ്ധമതം ആശ്ലേഷിച്ച ദീക്ഷഭൂമി സ്മാരകം സന്ദർശിച്ച് പാർട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണവും അദ്ദേഹം ആരംഭിച്ചു. “ഗാന്ധി കുടുംബത്തിൽ നിന്നുള്ള മൂന്നുപേരെയും (സോണിയ, രാഹുൽ, പ്രിയങ്ക) ഞാൻ കണ്ടിരുന്നു. പാർട്ടി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്നും അങ്ങനെയൊരു സ്ഥാനാർത്ഥിയുണ്ടാകില്ലെന്നും അവർ എന്നോട് ആവർത്തിച്ച് പറഞ്ഞു. അവർക്ക് നല്ലത് വേണം. നീതിയുക്തമായ തിരഞ്ഞെടുപ്പും. ഗാന്ധി കുടുംബം നിഷ്പക്ഷരും പാർട്ടി മെഷിനറി നിഷ്പക്ഷരുമായിരിക്കും. നല്ല…

ഞങ്ങളുടെ കാഴ്ചയിൽ നിന്ന് പോയി, പക്ഷേ ഒരിക്കലും ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് പോയിട്ടില്ല: കോടിയേരിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് നേതാക്കള്‍

ഇന്ന് (ഒക്‌ടോബർ 1 ശനിയാഴ്ച) ചെന്നൈ അപ്പോളോ ആശുപത്രിയിൽ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്‌സിസ്റ്റ്) സഹപ്രവർത്തകരും രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി. “എല്ലാവർക്കും തുല്യത, നീതി, വിമോചനം എന്നിവയെ മാനിച്ച്, വിഭാഗീയ, മത വർഗീയതക്കെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പോരാടി. അദ്ദേഹത്തിന്റെ സമതുലിതമായ സമീപനവും സൗഹാർദ്ദപരമായ പെരുമാറ്റവും നിരവധി പ്രതിസന്ധികളെ അതിജീവിച്ചു, ”സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. കോടിയേരിയുടെ സംസ്‌കാരം തിങ്കളാഴ്ച സ്വന്തം ജില്ലയായ കണ്ണൂരിലെ പയ്യാമ്പലത്ത് നടക്കും. പാർട്ടി ആസ്ഥാനമായ എകെജി സെന്റർ ഉൾപ്പെടെ എല്ലാ പാർട്ടി ഓഫീസുകളിലും പാർട്ടി ചെങ്കൊടി പകുതി താഴ്ത്തിക്കെട്ടും. സൗമ്യമായ പെരുമാറ്റം കൊണ്ടും ജനങ്ങളുടെ ക്ഷേമത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത കൊണ്ടും കോടിയേരി എല്ലാവർക്കും പ്രിയപ്പെട്ടവനാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ‘മുൻ മന്ത്രി എന്ന…

പ്രിയ സഖാവിന്റെ വേര്‍പാട് വിശ്വസിക്കാനാവുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പ്രിയ സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാർട്ടിക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് തുടങ്ങി കേരള രാഷ്ട്രീയത്തിന്റെ അങ്ങേയറ്റം വരെ എത്തിയ അദ്ദേഹത്തിന്റെ ഓരോ സ്വഭാവവും വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ്. വിദ്യാർത്ഥി നേതാവ്, നിയമസഭാംഗം, സംസ്ഥാന ആഭ്യന്തര മന്ത്രി, പാർട്ടി ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം തുടങ്ങി വിവിധ മേഖലകളിൽ സഖാവ് വ്യക്തിമുദ്ര പതിപ്പിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ പാർട്ടിയുടെ ചുമതലകൾ ഏറ്റെടുക്കാൻ തുടങ്ങിയെന്നും പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കേരള രാഷ്ട്രീയത്തിന് സംഭാവന നൽകിയ ശക്തനായ നേതാവാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഖാവ് സെക്രട്ടറിയായിരുന്ന കാലം പാർട്ടി വലിയ വെല്ലുവിളികൾ നേരിട്ട സമയമായിരുന്നു. ഈ വെല്ലുവിളികളെ നേരിടാനും സംഘടനാ…