ഗുജറാത്തിലെ പാട്ടിദാർ നേതാവ് ഹാർദിക് പട്ടേൽ ഉടൻ ബിജെപിയിൽ ചേരാൻ പോകുന്നതായി സൂചന. മെയ് 30നോ 31നോ അദ്ദേഹം ബിജെപിയിൽ ചേരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ചാനലുമായുള്ള സംഭാഷണത്തിൽ മോദിക്കും യോഗി ആദിത്യനാഥിനും അമിത് ഷായ്ക്കും പ്രിയപ്പെട്ട കോൺഗ്രസിന്റെ കുടുംബവാദത്തെക്കുറിച്ചും ഹാർദിക് പട്ടേൽ സംസാരിച്ചു. താൻ ബിജെപിയിൽ തുടർന്നാൽ ഏത് നിയമസഭാ സീറ്റിൽ മത്സരിക്കുമെന്നും ഹാർദിക് പറഞ്ഞു. ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തില്‍, ഗുജറാത്തിലെ പാട്ടിദാർ നേതാവും കോൺഗ്രസ് മുൻ വർക്കിംഗ് സംസ്ഥാന പ്രസിഡന്റുമായ ഹാർദിക് പട്ടേലില്‍ കാവി പാര്‍ട്ടിയില്‍ ചേരാന്‍ പോകുന്നതായാണ് സൂചന നല്‍കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് മുന്നോട്ട് പോകാനാണ് തീരുമാനം. ഏത് ദിവസം പാർട്ടിയിൽ ചേരുമെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മെയ് 30നോ 31നോ ബിജെപിയിൽ ചേരാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരിൽ ആരാണ്…
Category: POLITICS
റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ട്രമ്പ് പിന്തുണച്ച 96 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കു തകര്‍പ്പന്‍ വിജയം
വാഷിംഗ്ടണ്‍ ഡി.സി.: രാജ്യവ്യാപകമായി നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ട്രമ്പിന്റെ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ട്രമ്പ് പിന്തുണച്ച 96 ശതമാനം സ്ഥാനാര്‍ത്ഥികളും വിജയമെന്ന് ട്രമ്പിന്റെ മുന്‍ വക്താവ് ടെയ്ലര് ബുഡോവിച്ച് ഒരു പ്രസ്താവനയില്‍ അറിയിച്ചു. ട്രമ്പിന്റെ നേതൃത്വത്തിലും, നയപരിപാടികളിലും അമേരിക്കന്‍ ജനത വിശ്വാസമര്‍പ്പിച്ചിരിക്കുന്നുവെന്നും, അവരെ ഒരൊറ്റ ചരടില്‍ കോര്‍ത്തിണക്കുവാന്‍ കഴിയുന്ന ശക്തനായ നേതാവാണ് ട്രമ്പെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രമ്പിന്റെ മേധാവിത്വത്തെ ചോദ്യം ചെയ്യുന്നതിനുള്ള കഴിവുള്ള ആരും തന്നെയില്ലെന്നും, 2022 ലെ പ്രൈമറി തിരഞ്ഞെടുപ്പു അര്‍ത്ഥ ശങ്കക്കിടമില്ലാതെ അത് തെളിയിച്ചിരിക്കുകയാണെന്നും ടെയ്ലര് പറഞ്ഞു. ഒഹായെ, ഇന്ത്യാന, കെന്റുക്കി, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിജയം ആവര്‍ത്തിച്ചപ്പോള്‍ ജോര്‍ജിയ, ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് ട്രമ്പിന്റെ സ്ഥാനാര്‍ത്ഥി പെര്സു പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഈ മാസമാദ്യം നടന്ന പ്രൈമറിയില്‍ ഒഹായോ, ഇന്ത്യാന സംസ്ഥാനങ്ങളിലെ മുഴുവന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍്തഥികളും വിജയിച്ചത് ട്രമ്പിന്റെ എന്‍ഡോഴ്സ്മെന്റിന്റെ ഫലമാണെന്നും അദ്ദേഹം…
ദേശീയ തലത്തിൽ വലിയ മാറ്റങ്ങളുണ്ടാകും: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു
ബെംഗളൂരു : ബി.ജെ.പിയുടെ ഭരണത്തിൽ രാജ്യത്ത് ഇപ്പോൾ ആരും സന്തുഷ്ടരല്ലെന്നും, ദേശീയ തലത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുകയാണെന്നും മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയെ വ്യാഴാഴ്ച സന്ദർശിച്ച തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. “വലിയ മാറ്റങ്ങൾ തടയാൻ ആർക്കും കഴിയില്ല. 2-3 മാസത്തിനുള്ളിൽ നിങ്ങൾക്ക് സെൻസേഷണൽ വാർത്തകൾ ലഭിക്കും. ഞങ്ങൾക്ക് ‘ഉജ്വൽ ഹിന്ദുസ്ഥാൻ’ വേണം. ഇന്ത്യയിൽ മാറ്റങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കും. ഞങ്ങൾ ആ ദിശയിലാണ് പ്രവർത്തിക്കുന്നത്, ” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആദിവാസികളും കർഷകരും പാവപ്പെട്ടവരും സമാധാനപരമായ ജീവിതം നയിക്കുന്നില്ലെന്ന് ജെഡി-എസ് നേതാവ് ദേവഗൗഡയെ കണ്ട ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു. വ്യവസായങ്ങൾ അടച്ചുപൂട്ടുന്നു, ഇന്ത്യൻ കറൻസിയുടെ മൂല്യം ഇടിയുന്നു. പരിവാർവാദത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ കടന്നാക്രമിച്ച് തെലങ്കാന മുഖ്യമന്ത്രിയെന്ന നിലയിൽ കെസിആർ പറഞ്ഞു: “ഞങ്ങൾക്ക് പ്രസംഗങ്ങളല്ല, മാറ്റമാണ് വേണ്ടത്. ജിഡിപി കുതിച്ചുയരുകയാണ്, പണപ്പെരുപ്പം…
അര്‍ക്കന്‍സാസ് ഗവര്‍ണര്‍ റിപ്പബ്ലിക്കന്‍ പ്രൈമറി സാറാ ഹക്കബിക്ക് തിളക്കമാര്‍ന്ന വിജയം
ലിറ്റല്‍റോക്ക് (അര്‍ക്കന്‍സാസ്): അര്‍ക്കന്‍സാസ് പ്രൈമറിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായ സാറ ഹക്കബി (39) ട്രമ്പിന്റെ പിന്തുണയോടെ മത്സരിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി ഫ്രാന്‍സീസ് വാഷ്ബേണിന് കനത്ത പരാജയം. ആകെപോള്‍ ചെയ്ത വോട്ടുകളില്‍ 288813(83.1%), സാറാ ഹക്കമ്പിക്ക് ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിക്ക് 58568 (16.9%) വോട്ടുകള്‍ കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ജോര്‍ജിയായില്‍ ട്രമ്പിന്റെ പിന്തുണയോടെ മത്സരിച്ച പെര്‍ഡ്യു റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ നിലവിലുള്ള ഗവര്‍ണ്ണര്‍ കെംപിനോട് പരാജയപ്പെട്ടതു ട്രമ്പിന് വലിയ തിരിച്ചടിയായെങ്കില്‍ അര്‍ക്കന്‍സാസിലെ വിജയം ട്രമ്പിന് അല്പം ആശ്വാസം നല്‍കിയിട്ടുണ്ട്. ഡമോക്രാറ്റ് പ്രൈമറിയില്‍ ക്രിസ് ജോണ്‍ വിജയിയായി. നവംബറില്‍ നടക്കുന്ന ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ സാറ ഹക്കമ്പിയും, ക്രിസ് ജോണും ഏറ്റുമുട്ടും. റെഡ് സ്റ്റേറ്റ് ആയി അറിയപ്പെടുന്ന അര്‍ക്കന്‍സാസില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി അനായാസ വിജയം നേടുമെന്നത് ഉറപ്പാണ്. ട്രംമ്പിന്റെ പ്രസ് സെക്രട്ടറിയായി വൈറ്റ് ഹൗസില്‍ നല്ല പ്രകടനം കാഴ്ചവെച്ച സാറാ കാലാവധി പൂര്‍ത്തീകരിക്കുന്നതിനു മുമ്പു സ്ഥാനം ഒഴിഞ്ഞിരുന്നു. അതിനേക്കാള്‍…
മൂന്ന് പാർലമെന്റ്, ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂൺ 23ന്
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും മൂന്ന് പാർലമെന്റ് മണ്ഡലങ്ങളിലേക്കും ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ജൂൺ 23 നും വോട്ടെണ്ണൽ ജൂൺ 26 നും തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തും. പഞ്ചാബിലെ സംഗ്രൂർ പാർലമെന്റ് മണ്ഡലത്തിലേക്കും ഉത്തർപ്രദേശിലെ രാംപൂർ, അസംഗഢ് എന്നിവിടങ്ങളിലേക്കും അഗർത്തല, ടൗൺ, ബോർഡിവാല, സുർമ (എസ്സി), ത്രിപുരയിലെ ജുബ്രജ്നഗർ, ആന്ധ്രാപ്രദേശിലെ ആത്മകൂർ, ഡല്‍ഹിയിലെ രജീന്ദർ നഗർ, ഝാര്‍ഖണ്ഡിലെ മദാര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് 30, നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 6, സൂക്ഷ്മപരിശോധന അടുത്ത ദിവസം, സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 9 എന്നിങ്ങനെയാണ് കമ്മീഷന്റെ ഉത്തരവ്. “തെരഞ്ഞെടുപ്പിന് പോകുന്ന പാർലമെന്റ്/അസംബ്ലി മണ്ഡലത്തിന്റെ മുഴുവനായോ ഏതെങ്കിലും ഭാഗമോ ഉൾപ്പെടുന്ന ജില്ല(കളിൽ) കമ്മീഷന്റെ നിർദ്ദേശപ്രകാരം ഭാഗികമായ പരിഷ്ക്കരണത്തിന് വിധേയമായി മാതൃകാ പെരുമാറ്റച്ചട്ടം ഉടനടി പ്രാബല്യത്തിൽ വരും.…
ബിജു മാത്യു കൊപ്പെല്‍ സിറ്റി പ്രോടെം മേയറായി ചുമതലയേറ്റു
കൊപ്പെല്‍ (ഡാളസ്): ബിജു മാത്യുവിനെ കൊപ്പെല്‍ സിറ്റി പ്രോടെം മേയറായി തിരഞ്ഞെടുത്തു. മെയ് 24 ചൊവാഴ്ച സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രോടെം മേയറായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഒരു വര്‍ഷത്തേക്കാണ് കാലാവധി. ബിജുവിനെ ഐക്യകണ്ടേനെയാണ് സിറ്റി കൗണ്‍സില്‍ പ്രോടെം മേയറായി തിരഞ്ഞെടുത്തത്. മെയ് 5 നു സിറ്റി കൗണ്‍സില്‍ പ്ലേയ്സ് 6 ലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ ബിജു മാത്യു അട്ടിമറി വിജയം നേടിയിരുന്നു. കോപ്പല്‍ സിറ്റി കൗണ്‍സില്‍ അംഗം, പ്രോടെം മേയര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലായളിയാണ് ബിജു മാത്യു. 41,000 ജനസംഖ്യയുള്ള സിറ്റിയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ബിജു സജ്ജീവ സാന്നിധ്യമാണ്. സിറ്റി കൗണ്‍സിലിന്റെ വിവിധ കമ്മിറ്റികളില്‍ ബിജു അംഗമായിരുന്നു. അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് കാല് നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബിജു അടിയുറച്ച ധാര്‍മ്മികതയുടെ അര്‍പ്പണ ബോധവും, സേവന മനസ്ഥിതിയും വച്ചു പുലര്‍ത്തുന്ന…
ജോര്‍ജിയ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ്: ട്രമ്പിന്റെ സ്ഥാനാര്‍ത്ഥിക്ക് പരാജയം
ജോര്‍ജിയ: ജോര്‍ജിയ സംസ്ഥാനത്ത് മെയ് 24ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായി ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച നിലവിലുള്ള ഗവര്‍ണ്ണര്‍ ബ്രയാന്‍ കെംപ് ട്രമ്പ് പിന്തുണ നല്കിയ മുന്‍ സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂവിനെ വലിയ മാര്‍ജിന്‍ പരാജയപ്പെടുത്തി. മുന്‍ വൈസ് പ്രസിഡന്റ് പിന്തുണച്ചത് കെംപിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് മുന്‍ സെനറ്റര്‍ പെര്‍ഡ്യൂവിനെ ട്രമ്പ് എന്‍ഡോഴ്സ് ചെയ്ത് രംഗത്തിറക്കിയത്. പ്രൈമറി തിരഞ്ഞെടുപ്പില്‍ ട്രമ്പ് പിന്തുണച്ച പ്രമുഖ സ്ഥാനാര്‍ത്ഥിക്ക് ഏറ്റ വന്‍ പ്രഹരമാണ് പെര്‍ഡ്യുവിന്റെ പരാജയം. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഇംഗിതത്തിന് വഴങ്ങിയ റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണറാണ് കെംപെന്ന് ട്രമ്പ് ആരോപിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നല്ല പിന്തുണയുള്ള സംസ്ഥാനമാണ് ജോര്‍ജിയ. ഡമോക്രാറ്റിക് ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായി സ്റ്റേയ്സി അബ്രഹാം മത്സരിച്ചാലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ നിലവിലുള്ള ഗവര്‍ണ്ണര്‍ കെംപിന് തന്നെയായിരിക്കും വിജയം. പെര്‍ഡ്യുവിന്റെ പരാജയം ട്രമ്പിന്റെ 2024 ലെ…
“തൃക്കാക്കര ഉമാ തോമസിനൊപ്പം”; ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (യുഎസ്എ)യുടെ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം
ന്യൂയോർക്ക്: വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ അമേരിക്കയിലെ ഒരു പ്രമുഖ സംഘടനയായി മുന്നേറ്റം കുറിച്ച ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യുഎസ്എ) പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സൂം പ്ലാറ്റ് ഫോമിൽ നടത്തിയ സമ്മേളനം പ്രൗഢ ഗംഭീരമായി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഉമാ തോമസിന്റെ വിജയം സുനിശ്ചിതമാകുന്നതിനുള്ള തെരഞ്ഞെടുപ്പ് സമ്മളേണം കൂടിയായിരുന്നു ഈ സമ്മേളനം. മേയ് 21 ന് ശനിയാഴ്ച രാവിലെ 10:30 മുതൽ 1 മണി വരെ നീണ്ടുനിന്ന സമ്മേളനം വൈവിധ്യമാര്‍ന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ദേശഭക്തി ഗാനം “വന്ദേമാതരം’ ആലപിച്ച് സമ്മേളനം ആരംഭിച്ചു. പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതമാശംസിച്ചു. ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രസംഗം നടത്തി. ഇന്ത്യൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടും ആധുനിക ഭാരതത്തിന്റെ ശില്പിയുമായി അറിയപ്പെടുന്ന…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി 20 – ആം ആദ്മി പാർട്ടി സഖ്യം ഒരു മുന്നണിയെയും പിന്തുണയ്ക്കില്ല
എറണാകുളം: വരാനിരിക്കുന്ന തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് ആം ആദ്മി പാർട്ടിയും (എഎപി) ട്വന്റി 20യും ചേർന്ന് രൂപീകരിച്ച ജനക്ഷേമ സഖ്യം (പിഡബ്ല്യുഎ) തീരുമാനിച്ചു. ഈ ഉപതിരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു സ്വാധീനവും ഉണ്ടാക്കില്ലെന്നും അവര്‍ പറഞ്ഞു. അക്കാരണത്താൽ മാത്രം തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്ന നിലപാടാണ് പിഡബ്ല്യുഎ സ്വീകരിച്ചത്. എന്നാൽ, “നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി വോട്ട് വിനിയോഗിക്കാൻ ഞങ്ങൾ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. തീരുമാനം ജനങ്ങളുടെ മനസ്സാക്ഷിക്ക് വിടുന്നു,”ട്വന്റി 20 ചീഫ് കോഓർഡിനേറ്ററും കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ സാബു എം ജേക്കബ് പറഞ്ഞു. എഎപി സംസ്ഥാന കൺവീനർ പി സി സിറിയക്കിനൊപ്പം ഞായറാഴ്ച കിഴക്കമ്പലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ട്വന്റി 20 അനുയായികളോട് നിലവിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തി വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. “നമുക്ക്…
സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി; തൃക്കാക്കരയിൽ എട്ട് സ്ഥാനാർത്ഥികൾ മത്സരിക്കും
കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എട്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് ഉറപ്പായി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം വ്യക്തമായത്. യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസാണ് ബാലറ്റില്‍ മുന്നിലുള്ളത്. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് രണ്ടാമതും, ബിജെപി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനാണ് മൂന്നാമത്. ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന്റെ അപരന് ജോമോൻ ജോസഫ് അഞ്ചാം സ്ഥാനത്താണ്. അദ്ദേഹത്തിന് അനുവദിച്ച ചിഹ്നം കരിമ്പ് കർഷകന്റേതാണ്. അനിൽ നായർ, ബോസ്കോ കളമശ്ശേരി, മന്മഥൻ, സി.പി.ദിലീപ് നായർ തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്. ഡോ. കെ. പദ്മരാജന്, ടോം കെ. ജോര്‍ജ്, ജോണ്‍ പെരുവന്താനം, ആര്. വേണുകുമാര്‍, ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി അജിത് പൊന്നേംകാട്ടില്‍, സിപിഎം ഡമ്മി സ്ഥാനാര്‍ഥി എന്‍. സതീഷ്, ബിജെപി ഡമ്മി സ്ഥാനാര്‍ഥി ടി.പി. സിന്ധുമോള്‍, സോനു അഗസ്റ്റിന്, യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അപര ഉഷ അശോക്, കെ.കെ. അജിത്…
